omar abdullaj – Chandrika Daily https://www.chandrikadaily.com Thu, 08 Jan 2026 13:41:10 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg omar abdullaj – Chandrika Daily https://www.chandrikadaily.com 32 32 മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളേജിന്റെ അംഗീകാരം റദ്ദാക്കിയ സംഭവം: ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പ്: ഒമര്‍ അബ്ദുള്ള https://www.chandrikadaily.com/1the-incident-of-cancellation-of-recognition-of-mata-vaishno-devi-medical-college-the-biggest-version-of-communal-politics-being-carried-out-by-bjp-on-campuses-omar-abdullah.html https://www.chandrikadaily.com/1the-incident-of-cancellation-of-recognition-of-mata-vaishno-devi-medical-college-the-biggest-version-of-communal-politics-being-carried-out-by-bjp-on-campuses-omar-abdullah.html#respond Thu, 08 Jan 2026 13:38:00 +0000 https://www.chandrikadaily.com/?p=373202 ശ്രീ മാതാ വൈഷ്‌ണോ ദേവി മെഡിക്കല്‍ കോളേജില്‍ നീറ്റ് പരീക്ഷ പാസായി എത്തിയ 50 പേരില്‍ 42ഉം മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ആയതിന്റെ പേരില്‍ കോഴ്‌സ് അംഗീകാരം എടുത്ത കളഞ്ഞ കേന്ദ്ര നടപടി ക്യാമ്പസുകളില്‍ ബിജെപി നടപ്പിലാക്കുന്ന വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പതിപ്പാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.

ഭക്ഷണം, വിദ്യാഭ്യാസം, കായികം ഉള്‍പ്പെടെ എല്ലാ മേഖലകളിലും ബിജെപി വര്‍ഗീയ രാഷ്ട്രീയം കളിക്കുകയാണ്. ഇത്രയും വര്‍ഗീയത നിറഞ്ഞിടത്ത് കുട്ടികള്‍ പഠിക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മറ്റൊരു കോളേജ് ഒരുക്കണമെന്നും ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

വൈഷ്‌ണോ ദേവി തീര്‍ത്ഥാടകരുടെ സംഭാവനകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്ഷേത്ര ബോര്‍ഡിന് കീഴിലുള്ള കോളേജില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകള്‍ വ്യാപക പ്രതിഷേധം നടത്തിയതോടെയാണ് മെഡിക്കല്‍ കമ്മീഷന്‍ എംബിബിഎസ് കോഴ്‌സ് അംഗീകാരം എടുത്തുകളഞ്ഞത്.

 

]]>
https://www.chandrikadaily.com/1the-incident-of-cancellation-of-recognition-of-mata-vaishno-devi-medical-college-the-biggest-version-of-communal-politics-being-carried-out-by-bjp-on-campuses-omar-abdullah.html/feed 0