online game – Chandrika Daily https://www.chandrikadaily.com Sat, 13 Jul 2024 08:16:23 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg online game – Chandrika Daily https://www.chandrikadaily.com 32 32 ഓൺലൈൻ ഗെയിമിൽ തോറ്റു, കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു https://www.chandrikadaily.com/fourteen-year-old-hanged-himself-in-kochi-after-losing-an-online-game.html https://www.chandrikadaily.com/fourteen-year-old-hanged-himself-in-kochi-after-losing-an-online-game.html#respond Sat, 13 Jul 2024 08:16:23 +0000 https://www.chandrikadaily.com/?p=302615 കൊച്ചിയിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു. കപ്രശ്ശേരി സ്വദേശി ആഗ്നൽ ജയ്മിയാണ് വീട്ടിൽ തൂങ്ങിമരിച്ചത്.ഓൺലൈൻ ഗെയിമിലെ തോൽവിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സൂചന. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്.

വെള്ളിയാഴ്ച്ച വൈകിട്ട് സ്കൂളിൽ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് പോയ ശേഷമായിരുന്നു സംഭവം. വാതിൽ തുറക്കാതായതോടെ ചവിട്ടി തുറക്കുകയായിരുന്നു. മുറി തുറന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നെടുമ്പാശ്ശേരി പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും. വൈകിട്ട് നാലിന് കപ്രശ്ശേരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

]]>
https://www.chandrikadaily.com/fourteen-year-old-hanged-himself-in-kochi-after-losing-an-online-game.html/feed 0
ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായി; ഇടുക്കിയില്‍ യുവാവ് ജീവനൊടുക്കി https://www.chandrikadaily.com/lost-money-through-online-games-a-young-man-committed-suicide-in-idukki.html https://www.chandrikadaily.com/lost-money-through-online-games-a-young-man-committed-suicide-in-idukki.html#respond Fri, 15 Sep 2023 01:30:14 +0000 https://www.chandrikadaily.com/?p=274587 തൊടുപുഴയില്‍ ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ലക്ഷങ്ങള്‍ നഷ്ടപ്പെട്ട യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് വെള്ളരിക്കുണ്ട്, റാണിപുരം പാറയ്ക്കല്‍ റെജി- റെജീന ദമ്പതികളുടെ മകന്‍ പി.കെ.റോഷ് (23) ആണ് മരിച്ചത്. പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോര്‍ട്ടിലെ ജീവനക്കാരനായിരുന്നു റോഷ്.

തുടക്കത്തില്‍ ഗെയിമിലൂടെ പണം ലഭിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ഗെയിം കളിച്ചു കിട്ടേണ്ട പണം ലഭിക്കാനായി 60,000 രൂപ കടം വാങ്ങി നല്‍കി. ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യ എന്നും പൊലീസ് കണ്ടെത്തി. സഹപ്രവര്‍ത്തകന്റെ മൊഴിയാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യ എന്നായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. ടെലിഗ്രാം ആപ്പ് വഴിയുള്ള ഒരു ഗെയിമാണ് യുവാവ് കളിച്ചിരുന്നത്.

]]>
https://www.chandrikadaily.com/lost-money-through-online-games-a-young-man-committed-suicide-in-idukki.html/feed 0