ORDINARYBUS – Chandrika Daily https://www.chandrikadaily.com Mon, 08 Jun 2026 05:55:34 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg ORDINARYBUS – Chandrika Daily https://www.chandrikadaily.com 32 32 കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം https://www.chandrikadaily.com/free-travel-for-women-in-ksrtc-first-100-days-only-in-ordinary-buses.html https://www.chandrikadaily.com/free-travel-for-women-in-ksrtc-first-100-days-only-in-ordinary-buses.html#respond Mon, 08 Jun 2026 05:55:34 +0000 https://www.chandrikadaily.com/?p=381465 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതി ആദ്യ ഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മില്‍ സെക്രട്ടറിയേറ്റില്‍ നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലാണ് ധാരണയായത്. ജൂണ്‍ 15 മുതല്‍ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.

പദ്ധതിയുടെ ആദ്യ 100 ദിവസങ്ങളില്‍ ഓര്‍ഡിനറി ബസുകളില്‍ മാത്രമായിരിക്കും സൗജന്യ യാത്ര. ഈ 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ കൃത്യമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. നിലവില്‍ ഒരൊറ്റ ഓര്‍ഡിനറി ബസ് പോലുമില്ലാത്ത നിയമസഭാ മണ്ഡലങ്ങളില്‍ പുതിയ ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. മറ്റ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ എല്ലാ സ്ത്രീകള്‍ക്കും ഈ സൗജന്യ യാത്ര ലഭ്യമാകും. പദ്ധതിയുടെ സാമ്പത്തിക ചിലവ് പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കുമെന്നതിനാല്‍ കോര്‍പ്പറേഷന് ഇത് ബാധ്യതയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

 

]]>
https://www.chandrikadaily.com/free-travel-for-women-in-ksrtc-first-100-days-only-in-ordinary-buses.html/feed 0