oscar 2023 – Chandrika Daily https://www.chandrikadaily.com Wed, 22 Mar 2023 08:20:20 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg oscar 2023 – Chandrika Daily https://www.chandrikadaily.com 32 32 ഓസ്കര്‍ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി https://www.chandrikadaily.com/oscardirectorrwardbytamilnadgov.html https://www.chandrikadaily.com/oscardirectorrwardbytamilnadgov.html#respond Wed, 22 Mar 2023 08:20:20 +0000 https://www.chandrikadaily.com/?p=243819 ഓസ്കര്‍ നേടിയ ഡോക്യുമെന്‍റി ‘ദി എലിഫന്‍റ് വിസ്പറേഴ്സിന്‍റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍‌വസിന് തമിഴ്‌നാട് സർക്കാർ ഒരു കോടി രൂപ സമ്മാനം നൽകി ആദരിച്ചു. തിങ്കളാഴ്ച മടങ്ങിയെത്തിയ അവർക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം,കെ,സ്റ്റാലിൻ ഒരു കോടി രൂപയുടെ ചെക്ക് കൈമാറി.

 

]]>
https://www.chandrikadaily.com/oscardirectorrwardbytamilnadgov.html/feed 0
ഹാത്തി മേരെ സാത്തി :ആനക്കഥയുടെ ഓസ്‌കാർ ആഘോഷിച്ച് അമുലും https://www.chandrikadaily.com/oscarwinamuldudle.html https://www.chandrikadaily.com/oscarwinamuldudle.html#respond Tue, 14 Mar 2023 11:11:39 +0000 https://www.chandrikadaily.com/?p=242639 95-ാമത് അക്കാദമി അവാർഡിൽ മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ ‘ദ എലിഫന്റ് വിസ്‌പറേഴ്‌സ്’ എന്ന ഡോക്യുമെന്ററി ഓസ്‌കാർ നേടിയതിൽ രാജ്യം ഏറെ ആഹ്ളാദത്തിലാണ്.സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരിലേക്കും ആശംസകളും അഭിനന്ദനങ്ങളും പ്രവഹിക്കുമ്പോൾ, ജനപ്രിയ ഡയറി ബ്രാൻഡായ അമുലും ചരിത്രപരമായ ഓസ്കാർ വിജയത്തെ അതിന്റേതായ ശൈലിയിൽ ആഘോഷിക്കുകയാണ്.

ഉപേക്ഷിക്കപ്പെട്ട രണ്ട് ആനകളും അവയുടെ സംരക്ഷകരും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ വിജയം ആഘോഷിക്കുന്ന ഒരു ഡൂഡിൽ ആണ് അമുൽ പങ്കിട്ടിരിക്കുന്നത്.സംവിധായിക കാർത്തികി ഗോൺസാൽവസിന്റെയും നിർമ്മാതാവ് ഗുണീത് മോംഗയുടെയും കാർട്ടൂൺ പതിപ്പുകളാണ് ഡൂഡിൽ. ആനയും അമുൽ പെൺകുട്ടിയും ഡൂഡിലിൽ ഇടംപിടിച്ചിട്ടുണ്ട്. ഓസ്‌കാറിൽ ദി എലിഫന്റ് വിസ്‌പറേഴ്‌സ് മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം നേടി!” എന്നായിരുന്നു പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. ”ഹാത്തി മേരെ സാത്തി. അമുൽ ജംബോ ടേസ്റ്റ്.” എന്നീ വാക്കുകകളും ഡൂഡിലിൽ ആലേഖനം ചെയ്തിട്ടുണ്ട്.

ട്രെൻഡിംഗ് വിഷയങ്ങളിൽ അതുല്യമായ ഗ്രാഫിക്സും പോസ്റ്ററുകളും സൃഷ്ടിക്കുന്നതിൽ അമുലിന്റെ ഈ ഡൂഡിലും സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.ഗുനീത് മോംഗയും ആരാധ്യമായ പോസ്റ്റിനോട് പ്രതികരിച്ചു, ”ഐതിഹാസികം !!! നന്ദി.അവർ പറഞ്ഞു.

മുതുമല ദേശീയോദ്യാനത്തിൽ ചിത്രീകരിക്കേ എലിഫന്റ് വിസ്‌പറേഴ്‌സ്, തദ്ദേശീയ ഗോത്ര ദമ്പതികളായ ബൊമ്മന്റെയും ബെല്ലിയുടെയും അവരുടെ സംരക്ഷണയിലുള്ള രഘു എന്ന അനാഥ ആനക്കുട്ടിയുടെ കഥയാണ് പറയുന്നത്. ഡോക്യുമെന്ററി അവർക്കിടയിൽ വികസിക്കുന്ന ബന്ധത്തെ മാത്രമല്ല അവരുടെ ചുറ്റുപാടുകളുടെ പ്രകൃതി സൗന്ദര്യത്തെയും ആഘോഷിക്കുന്നു. ദ എലിഫന്റ് വിസ്‌പറേഴ്‌സ് 2022 ഡിസംബറിൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു.

 

]]>
https://www.chandrikadaily.com/oscarwinamuldudle.html/feed 0
ഉയരങ്ങള്‍ കീഴടക്കിയ ആനക്കഥ; ബെല്ലിയും ബൊമ്മനും പിന്നെ രഘുവും https://www.chandrikadaily.com/the-story-of-the-elephant-who-conquered-the-heights-belly-and-boman-and-then-raghu.html https://www.chandrikadaily.com/the-story-of-the-elephant-who-conquered-the-heights-belly-and-boman-and-then-raghu.html#respond Tue, 14 Mar 2023 02:53:17 +0000 https://www.chandrikadaily.com/?p=242546 ലോസ്ആഞ്ചല്‍സ്: 95 മത് ഓസ്‌കര്‍ പുരസ്‌കാരവേദിയില്‍ ഇന്ത്യയെ നേട്ടത്തിന്റെ നെറുകയില്‍ എത്തിച്ചതില്‍ കാര്‍ത്തികി ഗോണ്‍സാല്‍വസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ദ എലഫന്റ് വിസ്പറേഴ്‌സ് എന്ന ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിമിന് ഏറെ പങ്കുണ്ട്. രഘു എന്ന അനാഥനായ ആനക്കുട്ടിക്ക് ആദിവാസി ദമ്പതികളായ ബെല്ലിയും ബൊമ്മനുമായുള്ള അഭേദ്യമായ ആത്മബന്ധത്തിന്റെ കഥപറഞ്ഞാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ് ഈ ചിത്രമൊരുക്കിയത്.

2022 ഡിസംബര്‍ 8ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസായത്.നീണ്ട അഞ്ചു വര്‍ഷം കാട്ടുനായ്ക്കര്‍ ഗോത്രത്തില്‍പ്പെട്ട ഒരു കുടുംബത്തെ പിന്തുടര്‍ന്ന് പഠിച്ച ശേഷമാണ് കാര്‍ത്തികി ഡോക്യൂമെന്ററി ചിട്ടപ്പെടുത്തിയത്. ആ കുടുംബത്തിന്റെ ഭാഗമായിരുന്നു രഘു എന്ന ആന. കാര്‍ത്തികി ആദ്യമായി കാണുമ്പോള്‍ രഘുവിന് മൂന്ന് മാസം മാത്രമാണ് പ്രായം. തമിഴ്‌നാട്ടിലെ മുതുമലൈ ദേശീയ ഉദ്യാനത്തിലാണ് ഡോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്. ഗോത്ര വര്‍ഗക്കാരും പ്രകൃതിയുമായുള്ള ബന്ധവും മനുഷ്യനും മൃഗവും തമ്മിലുള്ള ബന്ധവും അനിതര സാധാരണമായ ദൃശ്യസൗന്ദര്യത്തോടെ ഇതില്‍ കടന്നുവരുന്നു. ഗുനീത് മോംഗയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഊട്ടി സ്വദേശിയാണ് കാര്‍ത്തികി ഗോണ്‍സാല്‍വസ്. ഈ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്ന് ഓസ്‌കര്‍ നേടുന്ന ആദ്യ ചിത്രമാണ് ദ എലഫന്റ് വിസ്പറേഴ്‌സ്.മുതമല വന്യജീവി സങ്കേതത്തിന്റെ ഭാഗമായ തെപ്പക്കാട് ആന പരിശീലന കേന്ദ്രത്തിലെ പരിശീലകരാണ് ബൊമ്മനും ബെല്ലിയും. ശരീരമാകെ പരിക്കേറ്റ് കാട്ടില്‍ ഒറ്റപ്പെട്ടുപോയ നിലയിലാണ് വനപാലകര്‍ കാട്ടുനായ്ക്ക വിഭാഗത്തില്‍പെട്ട ആദിവാസി ദമ്പതിമാരുടെ അടുത്തെത്തിക്കുന്നത്. തുടര്‍ന്നങ്ങോട്ട് രഘു അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.

]]>
https://www.chandrikadaily.com/the-story-of-the-elephant-who-conquered-the-heights-belly-and-boman-and-then-raghu.html/feed 0
‘നാട്ടു നാട്ടു’വിന് ഓസ്‌കാര്‍, ‘ദി എലിഫന്റ് വിസ്‌പെറേഴ്‌സ്’ മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം https://www.chandrikadaily.com/11oscars-2023-awards.html https://www.chandrikadaily.com/11oscars-2023-awards.html#respond Mon, 13 Mar 2023 04:58:33 +0000 https://www.chandrikadaily.com/?p=242418 95-ാംമത് ഓസ്‌കര്‍ പുരസ്‌കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്‌കാരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു..’ എന്ന ഗാനം നേടി. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴുതിതിയിരിക്കുന്നത് ചന്ദ്രബോസ് ആണ്.

മൂന്ന് മിനിറ്റും 36 സെക്കന്റുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു പാടിയത്. മികച്ച ഷോര്‍ട് ഡോക്യുമെന്ററി വിഭാഗത്തിലും ഇന്ത്യ പുരസ്‌കാരം നേടി. കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ ദി എലഫന്റ് വിസ്‌പേഴ്‌സ്’ ആണ് പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം.

ഹോളിവുഡിലെ ഡോള്‍ബി തിയറ്ററിലാണ് ചടങ്ങ് നടന്നത്. റെഡ് കാര്‍പ്പറ്റിന് പകരം ഷാംപെയ്ന്‍ നിറത്തിലെ കാര്‍പ്പറ്റിലാണ് താരങ്ങളെ സ്വീകരിച്ചത്. ‘ആര്‍ആര്‍ആര്‍’ ടീമില്‍ നിന്നും സംവിധായകന്‍ രാജമൗലി, നടമ്മാരായ രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ തുടങ്ങിയവര്‍ തിയറ്ററിലെത്തി.

മികച്ച സംവിധായകന്‍: ഡാനിയല്‍ ക്വാന്‍, ഡാനിയേല്‍ ഷൈനേര്‍ട്ട് (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച ചിത്രം: എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്

മികച്ച നടി: മിഷേല്‍ യോ (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച നടന്‍: ബ്രന്റണ്‍ ഫെസര്‍ (ദ വെയ്ല്‍)

മികച്ച ഗാനം: നാട്ടു നാട്ടു… (ആര്‍ ആര്‍ ആര്‍)

വിഷ്വല്‍ എഫക്ട്‌സ്: അവതാര്‍ വേ ഓഫ് വാട്ടര്‍

പ്രൊഡക്ഷന്‍ ഡിസൈനര്‍: ഓള്‍ ക്വയറ്റ് ഓണ്‍ ജ വെസ്‌റ്റേണ്‍ ഫ്രണ്ട്

മികച്ച സഹനടന്‍: കി ഹൂയ് ക്വിവാന്‍ (എവരിതിങ് എവരിവേര്‍ ആള്‍ അറ്റ് വണ്‍സ്)

മികച്ച സഹനടി: ജാമി ലീ കേര്‍ട്ടീസ് (എവരിതിങ് ഓള്‍ അറ്റ് വണ്‍സ്)

മികച്ച ഡോക്യുമെന്ററി: ‘ദി എലഫന്റ് വിസ്‌പേഴ്‌സ്’

മികച്ച ആനിമേഷന്‍ ചിത്രം: പിനോക്കിയോ

മികച്ച ഡോക്യുമെന്ററി ഫീച്ചര്‍: നവാല്‍സി

 

]]>
https://www.chandrikadaily.com/11oscars-2023-awards.html/feed 0