Paliekara Toll – Chandrika Daily https://www.chandrikadaily.com Fri, 17 Oct 2025 06:12:22 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Paliekara Toll – Chandrika Daily https://www.chandrikadaily.com 32 32 പാലിയേക്കര ടോള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html#respond Fri, 17 Oct 2025 06:12:22 +0000 https://www.chandrikadaily.com/?p=358891 കൊച്ചി: പാലിയേക്കരയില്‍ ടോള്‍ പുനഃരാരംഭിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. ആഗസ്റ്റ് ആറിനായിരുന്നു ടോള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്, 71 ദിവസത്തിന് ശേഷം പിരിവ് പുനരാരംഭിക്കാനാണ് അനുമതി ലഭിച്ചത്.

ടോള്‍ പിരിവ് പഴയ നിരക്കില്‍ മാത്രമേ നടപ്പിലാക്കാവു എന്നതും, പുതിയ നിരക്കില്‍ പിരിക്കരുതെന്നതും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ തീരുമാനം ജനങ്ങളെയും ദേശീയപാത അതോറിറ്റിയെയും പരിഗണിച്ചാണ്.

കഴിഞ്ഞ ദിവസം കോടതി പറഞ്ഞതുപോലെ, നാളെ ടോള്‍ പിരിവ് പുനഃആരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഉണ്ടാകും. ഗതാഗത കുരുക്ക് പരിഗണിച്ച് ടോള്‍ നിരക്ക് കുറക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു, പക്ഷേ കേന്ദ്രസര്‍ക്കാര്‍ നിരക്ക് കുറക്കാന്‍ സാധ്യതയില്ലെന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ കോടതിയെ ദേശീയപാതയില്‍ നിലവിലുള്ള സുരക്ഷാ പ്രശ്നങ്ങളുടെയും സര്‍വീസ് റോഡിലെ ഇടിഞ്ഞുവീഴലുകളുടെയും കാര്യത്തില്‍ അറിയിച്ചു. ശബരിമല മണ്ഡലകാലത്തിനു മുന്‍പ് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. കോടതി, സ്ഥലസന്ദര്‍ശനം നടത്തി ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ദേശീയപാതാ അതോറിറ്റിക്ക് നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/high-court-allowed-to-resume-paliekara-toll.html/feed 0
പാലിയേക്കര ടോള്‍ വിലക്ക് തുടരും; ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി https://www.chandrikadaily.com/paliekara-toll-ban-will-continue-the-national-highways-authoritys-demand-to-reinstate-the-toll-was-rejected.html https://www.chandrikadaily.com/paliekara-toll-ban-will-continue-the-national-highways-authoritys-demand-to-reinstate-the-toll-was-rejected.html#respond Tue, 09 Sep 2025 06:14:36 +0000 https://www.chandrikadaily.com/?p=353350 കൊച്ചി പാലിയേക്കരയിലെ ടോള്‍ വിലക്ക് തുടരും. ടോള്‍ പുനഃസ്ഥാപിക്കണമെന്ന ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ചില്ല. റോഡ് തകര്‍ച്ച പരിഹരിക്കാന്‍ 15 ദിവസം കൂടി ദേശീയപാതാ അതോറിറ്റി സാവകാശം ചോദിച്ചിരുന്നു.

തൃശൂര്‍ കലക്ടറോട് ഓണ്‍ലൈനായി ഹാജരായി സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന് പൊലീസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

സര്‍വീസ് റോഡുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ടോള്‍ പുന:സ്ഥാപിച്ച് ഉത്തരവില്‍ ഭേദഗതി വരുത്തണമെന്ന് എന്‍ എച്ച് ഐ വ്യക്തമാക്കി. ജില്ലാ കലക്ടര്‍ നാളെ ഓണ്‍ലൈനില്‍ ഹാജരാകണമെന്നും നിലവിലെ സ്ഥിതിഗതികള്‍ ജില്ലാ കലക്ടര്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

അണ്ടര്‍ പാസ് നിര്‍മാണം നടക്കുന്ന സ്ഥലത്ത് അപകടം പതിവാണെന്ന പൊലീസ് റിപ്പോര്‍ട്ട് അവഗണിക്കാന്‍ ആകില്ലെന്നും വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്തെണെന്നും കോടതി ചോദിച്ചു. ഹരജി കോടതി നാളെ വീണ്ടും പരിഗണിക്കും.

]]>
https://www.chandrikadaily.com/paliekara-toll-ban-will-continue-the-national-highways-authoritys-demand-to-reinstate-the-toll-was-rejected.html/feed 0
പാലിയേക്കര ടോള്‍ കമ്പനിയുടെ 125 കോടി നിക്ഷേപം ഇ.ഡി മരവിപ്പിച്ചു https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html#respond Wed, 18 Oct 2023 14:49:12 +0000 https://www.chandrikadaily.com/?p=279792 പാലിയേക്കര ടോള്‍ കമ്പനിയായ ജി.ഐ.പി.എല്ലിന്റെ (ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്) 125.21 കോടി രൂപയുടെ നിക്ഷേപം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. റോഡ് നിര്‍മാണത്തിന്റെ ഉപകരാര്‍ ഏറ്റെടുത്ത കെ.എം.സി കമ്പനിയുടെ 1.37 കോടിയുടെ നിക്ഷേപവും ഇ.ഡി മരവിപ്പിച്ചു.

സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ രണ്ട് ദിവസം മുന്‍പ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് ഇ.ഡി നടപടി.സി.ബി.ഐ നേരത്തെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഇഡി കേസെടുത്തത്. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകളും ഇഡി കണ്ടെത്തിയിരുന്നു.

ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാകും മുമ്പേ ടോള്‍ പിരിവ് തുടങ്ങി ദേശീയ പാത അതോറിറ്റിയെ പറ്റിച്ചുവെന്നും ടോള്‍ പിരിക്കുന്ന പണം കമ്പനി മ്യൂച്ചല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുകയാണെന്നാണും ഇ.ഡി കണ്ടെത്തി. പന്ത്രണ്ടോളം ബസ്‌ബേകള്‍ കൃത്യമായി പൂര്‍ത്തീകരിച്ചിട്ടില്ലെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിക്ഷേപം ഉള്‍പ്പെടെ മരവിപ്പിച്ചത്.

]]>
https://www.chandrikadaily.com/ed-freezes-125-crore-investment-of-paliekara-toll-company.html/feed 0