panakkad muhammed ali shihab thangal – Chandrika Daily https://www.chandrikadaily.com Sat, 27 Jul 2024 11:18:59 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg panakkad muhammed ali shihab thangal – Chandrika Daily https://www.chandrikadaily.com 32 32 മുസ്‌ലിം യൂത്ത് ലീഗ് തങ്ങളോർമ്മകൾ ആഗസ്ത് 1 ന് https://www.chandrikadaily.com/muslim-youth-league-tammorama-on-august-1.html https://www.chandrikadaily.com/muslim-youth-league-tammorama-on-august-1.html#respond Sat, 27 Jul 2024 11:18:59 +0000 https://www.chandrikadaily.com/?p=303991 കോഴിക്കോട് : മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ടും മതേതര ഇന്ത്യയുടെ അഭിമാനവുമായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മ ദിനമായ ആഗസ്ത് 1 ന് ശാഖ തലങ്ങളിൽ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും അറിയിച്ചു.

വിഭാഗീയ ചിന്തകൾ പ്രചരിപ്പിക്കാൻ ഭരണം കൂടം തന്നെ നേതൃത്വം നൽകുന്ന കാലത്ത് ശിഹാബ് തങ്ങളുടെ ദർശനങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്. വ്യത്യസ്ത മത-രാഷ്ട്രീയ ചിന്താഗതികൾ വെച്ച് പുലർത്തുമ്പോഴും മനുഷ്യ സൗഹൃദങ്ങളിൽ വിള്ളലുണ്ടാകരുതെന്ന് ശിഹാബ് തങ്ങൾ നിരന്തരം ഓർമിപ്പിച്ചിരുന്നു. സമൂഹത്തിലെ പ്രയാസം അനുഭവിക്കുന്ന ജനവിഭാഗത്തെ ചേർത്ത് പിടിക്കുന്നതാണ് പൊതു പ്രവർത്തകരുടെ ഉത്തരവാദിത്തം എന്ന് ജീവിതത്തിലൂടെ കാണിച്ച നേതാവായിരുന്നു ശിഹാബ് തങ്ങൾ.

അതിനാലാണ് മരണശേഷവും അദ്ദേഹത്തിൻ്റെ ജീവിതം വലിയ സന്ദേശമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിൽക്കുന്നത്. തങ്ങളുടെ പതിനഞ്ചാം ഓർമ്മ ദിനത്തിൽ ശാഖ തലങ്ങളിൽ നടത്തുന്ന പരിപാടികളിൽ മുഴുവൻ യൂത്ത് ലീഗ് പ്രവർത്തകരും സജീവമായി പങ്കെടുക്കണമന്നും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും പി.കെ ഫിറോസും അഭ്യർത്ഥിച്ചു.

]]>
https://www.chandrikadaily.com/muslim-youth-league-tammorama-on-august-1.html/feed 0
എസ്.ടി.യു സംസ്ഥാന ക്യാമ്പിന് ഉജ്വല തുടക്കം രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗം: സാദിഖലി തങ്ങള്‍ https://www.chandrikadaily.com/a-brilliant-start-to-the-stu-state-camp-working-class-moves-the-nation-sadikhali-thangal.html https://www.chandrikadaily.com/a-brilliant-start-to-the-stu-state-camp-working-class-moves-the-nation-sadikhali-thangal.html#respond Wed, 20 Sep 2023 16:27:16 +0000 https://www.chandrikadaily.com/?p=275542 പാലക്കാട്:രാജ്യത്തെ ചലിപ്പിക്കുന്നത് തൊഴിലാളി വര്‍ഗമാണെന്നും അവരെ വിസ്മരിച്ച് രാജ്യപുരോഗതി സാധ്യമാകില്ലെന്നും മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മലമ്പുഴയില്‍ നടക്കുന്ന എസ്.ടി.യു സംസ്ഥാന നേതൃ ക്യാമ്പും ട്രേഡ് യൂണിയന്‍ സ്‌കൂളും ഉദ്്്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ ഐക്യ മനോഭാവം സമൂഹത്തിനും രാജ്യത്തിനും ആവശ്യമാണ്. അത് തൊഴിലാളികള്‍ക്കിടയില്‍ വളര്‍ത്തുന്നതില്‍ എസ്.ടി.യുവിന്റെ പങ്ക് നിസ്തുലമാണ്. മുന്‍കാലങ്ങളില്‍ തൊഴിലാകള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപകര്‍ഷതാ ബോധം ഇല്ലാതാക്കി അവരെ ഉന്നതിയിലേക്ക് വളര്‍ത്തുന്നതില്‍ എസ്. ടി യു സാന്നിധ്യം ഉണ്ടായെന്നും കോര്‍പ്പറേറ്റ് ഭരണകാലത്ത് തൊഴിലാളികള്‍ വലിയ ഭീഷണി നേരിടുകയാണെന്നും ഇതിനെതിരെ എസ്.ടി.യു നടത്തുന്ന എല്ലാഅവകാശ സംരക്ഷണ പോരാട്ടങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുസ്്‌ലിംലീഗിന്റെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു. മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.പി.എം. എ സലാം മുഖ്യപ്രഭാഷണം നടത്തി. മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം സലീം, ജില്ലാ പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം,നടത്തി. എസ്.ടി.യു ദേശീയ പ്രസിഡന്റ് അഹമ്മദ് കുട്ടി ഉണ്ണിക്കുളം, സംസ്ഥാന ജനറല്‍സെക്രട്ടറി യു.പോക്കര്‍,ദേശീയ ഭാരവാഹികളായ അഡ്വ.പി.എം ഹനീഫ, എം.എം ഹമീദ്, സി.എച്ച് ജമീല ടീച്ചര്‍, വി.എ.കെ തങ്ങള്‍, ആതവനാട് മുഹമ്മദ്കുട്ടി, ഉമ്മര്‍ ഒട്ടുമ്മല്‍,സംസ്ഥാന ട്രഷറര്‍ കെ.പി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സെഷനുകളില്‍ കിലെ എകസ്‌ക്യൂട്ടീവ് ഡയറക്ടര്‍ സുനില്‍ തോമസ്, കിലേ സീനിയര്‍ ഫാക്കല്‍റ്റി വര്‍ക്കിയച്ചന്‍ പെട്ട തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളായ ജി.മാഹിന്‍ അബൂബക്കര്‍, എ.മുനീറ, സി.അബ്ദുല്‍ നാസര്‍, ഷരീഫ് കൊടവഞ്ചി,കല്ലടി അബൂബക്കര്‍ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. വിവിധ ചര്‍ച്ചകള്‍ക്ക് ശേഷം ക്യാമ്പ് ഇന്ന് സമാപിക്കും.

]]>
https://www.chandrikadaily.com/a-brilliant-start-to-the-stu-state-camp-working-class-moves-the-nation-sadikhali-thangal.html/feed 0
ശിഹാബ് തങ്ങള്‍ സഹിഷ്ണുതയുടെ അംബാസിഡര്‍:  സാദിഖലി തങ്ങള്‍ https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html#respond Mon, 07 Aug 2023 15:06:09 +0000 https://www.chandrikadaily.com/?p=268663 തൊടുപുഴ:  എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിജയഗാഥ  സൃഷ്ടിച്ച  സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും  അംബാസിഡറായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം  ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ജീവിതത്തില്‍ സഹവര്‍തിത്വത്തിന്റെ ശൈലിയായിരുന്നു ശിഹാബ് തങ്ങള്‍ക്ക്. സമൂഹമായിരുന്നു പ്രവര്‍ത്തന മാധ്യമം. ബഹുസ്വരസമൂഹത്തോട് ഇടകലര്‍ന്ന് അവരില്‍ ഒരാളായാണ് തങ്ങള്‍ സംവദിച്ചത്.  മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏത് തിരക്കിനിടയിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ്  ജനഹൃദയങ്ങളില്‍ ഇടം നേടാനും കാലത്തിന് മുന്നേ നടക്കാനും തങ്ങള്‍ക്ക് കഴിഞ്ഞത്.

മനുഷ്യര്‍ അകലാനുള്ളതല്ല, കൂടുതല്‍ അടുക്കുകയാണ് വേണ്ടതെന്നതാണ് തങ്ങള്‍ പകര്‍ന്ന് നല്‍കിയ ജീവിത ദര്‍ശനം.  ഇത്തരത്തിലുള്ള നേതാക്കള്‍ കുറയുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ പ്രതിസന്ധി. മണിപ്പീരില്‍ അതാണ് കണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പറഞ്ഞ് തീര്‍ക്കാനും ആരും തയ്യാറാകാത്തതാണ്  മണിപ്പൂരില്‍ സംഘര്‍ഷത്തിന് കാരണം.  സമൂഹത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ എല്ലാവരെയും ഒരുമിച്ചിരുത്തി പരിഹാര വഴികളിലേക്ക് നയിക്കുകയാണ് തങ്ങള്‍ ചെയ്തത്. ലാളിത്യവും ശക്തിയും കൂടിച്ചേര്‍ന്ന കരുത്തുറ്റ രാഷ്ട്രീമായിരുന്നു ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി .എം. എ സലാം അധ്യക്ഷത വഹിച്ചു. കലുഷിതമായ സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന  ശക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടായിരുന്നു.  യോജിച്ച് നിന്നാല്‍  വലിയ വിജയം നേടാനാകുമെന്നതാണ് തങ്ങള്‍ പകര്‍ന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി രൂപതാ  മെത്രാപ്പോലീത്ത  സഖറിയാസ് മാര്‍ സേവേറിയോസ് തിരുമേനി, എറണാകുളം കരയോഗം പ്രസിഡന്റ് പി രാമചന്ദ്രന്‍, എന്‍ എന്‍ ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെവിദ്യാസാഗര്‍, ഹാഫിസ് മുഹമ്മദ് നൗഫല്‍ കൗസരി, സി പി മാത്യു, എം ജെ ജേക്കബ്, പി കെ ഫിറോസ്, ടി എം സലിം,അബ്ദുള്‍ റഹ്മാന്‍ കല്ലായി,  പാറക്കല്‍ അബ്ദുല്ല, സി എച്ച് റഷീദ്, അഡ്വ.  മുഹമ്മദ് ഷാ ,  അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി,  സുഹ്‌റ മമ്പാട്, പി കെ അബ്ദുറബ്ബ്, അഹമ്മദ്കുട്ടി ഉണ്ണികുളം , അഡ്വ. എസ് അശോകന്‍,  കെ. എം. എ ഷുക്കൂര്‍, കെ .എസ് സിയാദ് , എം എസ് മുഹമ്മദ് തുടങ്ങിയവര്‍  സംസാരിച്ചു.

]]>
https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html/feed 0
ശിഹാബ് തങ്ങള്‍ അനുസമരണം ആഗസ്റ്റ് 7ന് തൊടുപുഴയില്‍ https://www.chandrikadaily.com/shihab-thangal-memorial-service-on-7th-august-in-thodupuzha.html https://www.chandrikadaily.com/shihab-thangal-memorial-service-on-7th-august-in-thodupuzha.html#respond Wed, 21 Jun 2023 05:59:31 +0000 https://www.chandrikadaily.com/?p=260477 മലപ്പുറം: മുസ്്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ അനുസമരണ സമ്മേളനം ആഗസ്റ്റ് 7ന് ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മുസ്്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.

]]>
https://www.chandrikadaily.com/shihab-thangal-memorial-service-on-7th-august-in-thodupuzha.html/feed 0
പക്വമതിയായ നേതാവ് https://www.chandrikadaily.com/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d.html https://www.chandrikadaily.com/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d.html#respond Thu, 01 Aug 2019 08:04:01 +0000 http://www.chandrikadaily.com/?p=135046
കെ.പി.എ മജീദ്


ഞാന്‍ മുസ്‌ലിം യൂത്ത്‌ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കാലത്തെ ഓര്‍മകളാണ് മനസിലേക്ക് ഓടിയെത്തുന്നത്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ അതീവ തല്‍പരനായിരുന്ന അദ്ദേഹം. ഓരോ കാര്യങ്ങളും അപ്പപ്പോള്‍ ഗ്രഹിക്കുക മാത്രമല്ല, ആശാവഹമായ നല്ല നിര്‍ദേശങ്ങള്‍ നല്‍കി അനുഗ്രഹിക്കുകയും പതിവായിരുന്നു. ഇസ്‌ലാമിക ചിട്ടയോടെയുള്ള പ്രവര്‍ത്തനമായിരിക്കണം യൂത്ത്‌ലീഗിന്റെതെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. യൂണിറ്റ്തലംതൊട്ട് സംസ്ഥാനതലം വരെ ക്യാമ്പുകള്‍ സംഘടിപ്പിക്കുമ്പോള്‍ മതബോധനം നിര്‍ബന്ധമാക്കണമെന്ന് ഉപദേശിച്ചിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ വിവാഹിതനാവുമ്പോള്‍ മാരേജ് സെസ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ചത് അദ്ദേഹമാണ്. അതനുസരിച്ച് വിവാഹിതരാവുന്ന ഓരോ പ്രവര്‍ത്തകരും അവര്‍ക്ക് കഴിയുന്ന ഒരു സംഖ്യ ഫണ്ടിലേക്ക് നല്‍കുകയും ചെയ്തിരുന്നു.
ക്യാമ്പുകളുടെ കാര്യപരിപാടി അറിയിക്കാനായി നോട്ടീസുമായി ഞങ്ങളവിടെ ചെന്നാല്‍ അതുവാങ്ങി സസൂക്ഷ്മം വായിക്കുകയും അപാകതകള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. ഒരിക്കല്‍ ക്യാമ്പിന്റെ പരിപാടി തയാറാക്കിയ നോട്ടീസില്‍ ഭക്ഷണവും വിശ്രമവും മാത്രം മതിയോ ? നമസ്‌കാരം ഇതില്‍പെടില്ലേ ? എന്നാരായുകയുണ്ടായി. നമസ്‌കാരം, ഭക്ഷണം, വിശ്രമം എന്ന് തിരുത്തി അച്ചടിക്കാന്‍ പറയുകയുണ്ടായി. നമസ്‌കാര സമയത്ത് പ്രകടനം നടത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കഴിയുന്നതും മുന്തിക്കുകയോ പിന്തിക്കുകയോ ചെയ്ത് മഗ്‌രിബ് നമസ്‌കാരം നഷ്ടപ്പെടാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും ഉപദേശിച്ചു. ആളുകളെ പ്രയാസപ്പെടുത്തുന്നവിധത്തിലുള്ള സമരങ്ങള്‍ ഒഴിവാക്കാന്‍ പറഞ്ഞിരുന്നു. വഴിതടയല്‍ സമരത്തെ നിരുത്സാഹപ്പെടുത്തിയിരുന്നു. വഴിയില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് പറയുമായിരുന്നു. റിലീഫ് പ്രവര്‍ത്തനം സജീവമാക്കണമെന്നും അത് റമസാനിലേക്ക് മാത്രമാക്കി. ചുരുക്കാതെ ഒരു സ്ഥിരസംവിധാനമുണ്ടാക്കി അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗുകാരെ സജ്ജരാക്കണമെന്നും പറഞ്ഞു. അന്നൊക്കെ സംസ്ഥാന കമ്മിറ്റിയില്‍ ഞങ്ങള്‍ നടത്തിരുന്ന രൂക്ഷമായ വിമര്‍ശനങ്ങള്‍ കേള്‍ക്കാനും മറുപടി പറയാനും താല്‍പര്യം കാണിച്ചിരുന്നു. ക്രിയാത്മകമായ വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. വിമര്‍ശന വിധേയമാകുന്ന വിഷയങ്ങള്‍ക്ക് മറുപടി പറയാന്‍ സി.എച്ചിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഏത് കാര്യത്തിലും അങ്ങേയറ്റം സൂക്ഷ്മാലുവായിരുന്നു. സംഘടനയെ ബാധിക്കുന്ന പ്രശ്‌നം വന്നാല്‍ ഞങ്ങളോടുപോലും കൂടിയാലോചിച്ചു വളരെ ചിന്തിച്ചായിരുന്നു കാര്യങ്ങള്‍ നീക്കിയിരുന്നത്. തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നതും അങ്ങനെ തന്നെ. ഇതിന് നിരവധി ഉദാഹരണങ്ങള്‍ നിരത്തിവെക്കാനുണ്ട്.

]]>
https://www.chandrikadaily.com/%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b5%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%b5%e0%b5%8d.html/feed 0
ഒരേയൊരു പൂനിലാവ് https://www.chandrikadaily.com/shihab-thangal-story-3.html https://www.chandrikadaily.com/shihab-thangal-story-3.html#respond Thu, 01 Aug 2019 07:58:46 +0000 http://www.chandrikadaily.com/?p=135042
ഉമ്മന്‍ചാണ്ടി


ഒരേയൊരു ചന്ദ്രന്‍. ആകാശത്തേക്കു നോക്കുന്ന ഓരോരുത്തര്‍ക്കും തോന്നുക അതു തന്റെ സ്വന്തം ചന്ദ്രനാണെന്നാണ്. ഒരേയൊരു പൂനിലാവ്. അത് ഓരോരുത്തര്‍ക്കും സുഖകരമായ അനുഭവമാണ്. അതായിരുന്നു ശിഹാബ് തങ്ങള്‍. കേരളത്തിന്റെ മൊത്തം ആദരം പിടിച്ചുപറ്റിയ ചുരുക്കം നേതാക്കളിലൊരാള്‍. മലപ്പുറത്തെ ഒരു ഗ്രാമത്തിലിരുന്ന് കേരളത്തെ കീഴടക്കിയ തങ്ങളുടെ ജാലവിദ്യ എന്താണെന്ന് ഞാന്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. അദ്ദേഹം അധികാരസ്ഥാനങ്ങള്‍ വഹി ച്ചിട്ടില്ല. ഒരു സ്ഥാനത്തേക്കും മത്സരിച്ചിട്ടില്ല. ഭരണഘടനാപരമായോ, വ്യവസ്ഥാപിതമോ ആയ മറ്റേതെങ്കിലും സ്ഥാനം വഹിച്ചിട്ടില്ല. നെടുങ്കന്‍ പ്രസംഗങ്ങളോ പ്രസ്താവനകളോ നടത്തിയിട്ടില്ല. ഇതൊന്നുമില്ലാതെയും ജനഹൃദയങ്ങളെ കീഴടക്കാം എന്നു ജീവിതം കൊണ്ടു കാട്ടിത്തന്ന മഹാമേരുവാണ് പാണക്കാട് സയ്യിദ് മുഹമ്മലി ശിഹാബ് തങ്ങള്‍. കേരളം പരമ്പരാഗതമായി കാത്തു സൂക്ഷിച്ചിരുന്ന ചില മൂല്യങ്ങളെ തങ്ങള്‍ മാറോടു ചേര്‍ത്തുപിടിച്ചു. അത് മതേതരത്വമാണ്. വിപദ്‌സാഹചര്യങ്ങളും പ്രതിസന്ധികളും വിമര്‍ശനങ്ങളുമൊക്കെ ഉയര്‍ന്നിട്ടും അതില്‍ മായം ചേര്‍ക്കാനോ, അതിനെ വിട്ടുകളിച്ചു താത്ക്കാലിക നേട്ടം കൈവരിക്കാനോ അദ്ദേഹം തുനിഞ്ഞില്ല. അതിനു കേരളം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമൂഹവും അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു. മുസ്‌ലിം സമുദായത്തേയും മറ്റു സമുദായങ്ങളേയും തമ്മില്‍ കൂട്ടിയിണക്കിയ കണ്ണി തങ്ങളായിരുന്നു.

]]>
https://www.chandrikadaily.com/shihab-thangal-story-3.html/feed 0
സാക്ഷിയും കാര്‍മ്മികനുമായി… https://www.chandrikadaily.com/shihab-thangal-story-2.html https://www.chandrikadaily.com/shihab-thangal-story-2.html#respond Thu, 01 Aug 2019 07:52:17 +0000 http://www.chandrikadaily.com/?p=135038
പി.കെ കുഞ്ഞാലിക്കുട്ടി

പഠനം കഴിഞ്ഞ് പൊതുരംഗത്ത് സജീവമാവുന്ന കാലം. മലപ്പുറത്ത് സംസ്ഥാന സര്‍ക്കാര്‍, സഹകരണ സ്പിന്നിംഗ് മില്‍ ആരംഭിക്കുന്നു. തദ്ദേശീയരായ നൂറുകണക്കിനു പേര്‍ക്ക് തൊഴില്‍ ലഭ്യമാകുന്ന വ്യാവസായിക സംരംഭം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ചീഫ് പ്രൊമോട്ടര്‍. പ്രൊമോട്ടര്‍മാരിലൊരാളായി ഞാനും. അന്നു തുടങ്ങിയതാണ് ഒന്നിച്ചുള്ള യാത്രകള്‍; ജീവിതവും. സുഖദുഃഖങ്ങളിലും ഉയര്‍ച്ച താഴ്ചകളിലും പ്രതിസന്ധി കളിലും കൈവിടാതെ കൂടെയുണ്ടായിരുന്നു. എന്റെ ഓരോ ദിനവും പാണക്കാട്ടുനിന്ന് തുടങ്ങി; അവിടെയവസാനിച്ചു. സംഭവബഹുലമായ ഒരു കാലഘട്ടത്തിന്റെ സാക്ഷിയും കാര്‍മികനുമായി അദ്ദേഹം മുന്നില്‍ നിന്നു. മഹാസമ്മേളനങ്ങള്‍, ഭാഷാസമരം, വന്‍ദുരന്തങ്ങള്‍, തെരഞ്ഞെടുപ്പുകള്‍, മന്ത്രിസഭകള്‍, മുഖ്യമന്ത്രിമാരുടെ മാറ്റം, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതുപോലെ ദേശീയ രാഷ്ടീയമാകെ പ്രതീക്ഷിക്കുന്ന നിലപാടുകളുടെ രൂപീകരണം തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങള്‍ ഏറെ കടന്നുപോയി.
രാഷ്ട്രീയത്തില്‍ പുതുമുഖമായി ഉന്നതപദവി ഏറ്റെടുക്കുന്ന തങ്ങള്‍. അരോഗദൃഢഗാത്രന്‍. സുസ്‌മേരവദനം. സംഗീതവും ചരിത്രവും കഥയും കവിതയും യാത്രകളും ഇഷ്ടപ്പെടുന്ന തങ്ങള്‍. യാത്ര ചെയ്യുന്ന നാടിന്റെ അഞ്ഞൂറു കൊല്ലത്തെയെങ്കിലും ചരിത്രവും പൗരാണികതയും സവിശേഷതകളും കൂടെയുള്ളവര്‍ക്ക് നിര്‍ത്താതെ വിവരിച്ചുകൊടുക്കുന്ന തങ്ങള്‍, വിദ്യാഭ്യാസം തന്നെ ഒരു ദീര്‍ഘയാത്ര. യൂറോപ്പ്, അമേരിക്ക, തെക്കുകിഴക്കന്‍ രാജ്യങ്ങള്‍, ഗള്‍ഫ് തുടങ്ങി ലോകരാഷ്ട്രങ്ങള്‍ മിക്കതും ചുറ്റിയ സഞ്ചാരപ്രിയന്‍. വിവരണങ്ങള്‍ക്കും വിശകലനത്തിനുമൊതുങ്ങാത്തതാണ് ആ അനുഭവസാക്ഷ്യങ്ങള്‍. പാണക്കാട്ടെ നാട്ടുവഴികള്‍തൊട്ട് ലോകമെങ്ങും അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു ഞാനും. പക്ഷേ, ഒന്നിച്ചുള്ള എല്ലാ യാത്രകളും അനുഭവങ്ങളും അവസാനിപ്പിച്ച്, 2009 ആഗസ്റ്റ് ഒന്നിന് അദ്ദേഹം തനിച്ചു പുറപ്പെട്ടു.

]]>
https://www.chandrikadaily.com/shihab-thangal-story-2.html/feed 0
ബാപ്പയുടെ പകരക്കാരനായി… https://www.chandrikadaily.com/shihab-thangal-storyy.html https://www.chandrikadaily.com/shihab-thangal-storyy.html#respond Thu, 01 Aug 2019 07:45:55 +0000 http://www.chandrikadaily.com/?p=135031
സയ്യിദ് സാദിഖലി ശിഹാബ്

1975 ആഗസ്റ്റിലെ സ്വാതന്ത്ര്യദിനത്തിന്റെ അടുത്തൊരു വെള്ളിയാഴ്ച. ബാപ്പയുടെ മരണം കഴിഞ്ഞ് ’40’ ആയിരുന്നു. കൊടപ്പനയ്ക്കല്‍ തറവാട്ടുവീട്ടിലെ വിശാലമായ വരാന്തയ്ക്കു നടുവില്‍ പൂമുഖപ്പടിക്കു തൊട്ട്, വലിയ ഈട്ടിയില്‍ തീര്‍ത്ത വട്ടമേശ. അതിനടുത്ത് ബാപ്പയിരിക്കാറുണ്ടായിരുന്ന പ്ലാസ്റ്റിക് നെയ്തു തിരിയുന്ന ചക്രക്കസേര. അവിടേക്ക് കോയമോന്‍ ആനയിക്കപ്പെടുന്നു, കുടുംബനാഥനായി. സഹോദരങ്ങളും ബാപ്പയുടെ സഹോദരി മുത്തുബീവി എന്ന അമ്മായിയും എളാമ്മയും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ നാഥനായി.
വിരിക്കപ്പുറം അമ്മായിയും സഹോദരിമാരും മറ്റു കുടുംബിനിമാരും നിറഞ്ഞ കണ്ണുകളും അടക്കിപ്പിടിച്ച തേങ്ങലുകളും കേള്‍പ്പിക്കാതെ കോയമോനെ ചിരിച്ചുകൊണ്ടനുഗ്രഹിച്ചു. പുറത്ത് ബാപ്പയുടെ സന്തതസഹചാരി അഹമ്മദാജി എല്ലാത്തിനും കാര്‍മികത്വം വഹിച്ചു. ഇളയ സഹോദരന്മാരും നാട്ടുകാരണവന്മാരും ആ ആരോഹണത്തിന് സാക്ഷികളായി നിശബ്ദരായി നിന്നു. ആ നിശബ്ദത ഒരു കുന്നുപോലെയായിരുന്നു. ബാപ്പയുടെ ഓര്‍മകളില്‍ തട്ടി പ്രതിധ്വനിച്ച് ഇരുട്ടുപോലൊരു നിശബ്ദത. ആ ഇരുട്ടിനെ കീറിമുറിച്ചൊരു ഫാത്തിഹ വിളി. ആ ഫാത്തിഹയുടെ പ്രകാശത്തില്‍ ഇത്രയും കാലം ബാപ്പ മാത്രമിരുന്ന കസേരയില്‍ മൂത്ത മകന്റെ ആരോഹണം ആ പ്രാര്‍ഥനയില്‍ തുടങ്ങി.
അടുത്ത സെപ്തംബറില്‍ ബാപ്പ വഹിച്ചിരുന്ന മുസ്‌ലിംലീഗിന്റെ പ്രസിഡണ്ടായി നിയമിക്കപ്പെട്ടു ഇക്കാക്ക. ബാപ്പയുടെ മാനസങ്ങളില്‍ നിറഞ്ഞുനിന്ന ജാമിഅഃയുടെ സെക്രട്ടറിയായി. പിന്നീട് പ്രസിഡണ്ടായി.
അങ്ങനെ ഓരോരോ പദവികളിലേക്ക് ബാപ്പയുടെ പകരക്കാരനായി ചുമതലകളുടെ ഭാരങ്ങളുമായി ഒരു ജീവിതത്തിന്റെ മെല്ലെ മെല്ലെയുള്ള തുടക്കം.

]]>
https://www.chandrikadaily.com/shihab-thangal-storyy.html/feed 0
ഉപ്പാന്റെ ജീവനായ തങ്ങള്‍ https://www.chandrikadaily.com/%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%be%e0%b4%af-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d.html https://www.chandrikadaily.com/%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%be%e0%b4%af-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d.html#respond Thu, 01 Aug 2019 07:38:49 +0000 http://www.chandrikadaily.com/?p=135027
അഹമ്മദ് റയീസ്


കൊടപ്പനക്കല്‍ തറവാടുമായിഞങ്ങള്‍ക്കൊരു വൈകാരിക ബന്ധമുണ്ട്.അത് ഉപ്പാന്റെ ജീവനായ മുഹമ്മദലി ശിഹാബ് തങ്ങളോടുള്ള സ്‌നേഹവും ബഹുമാനവുമാണ്. എവിടെ പോയി തിരിച്ചെത്തിയാലും ഉപ്പ ആദ്യം വിളിക്കുന്നത് മുഹമ്മദലി ശിഹാബ് തങ്ങളെയായിരുന്നു. അടുത്ത ബന്ധമാണ് ഇവര്‍ തമ്മില്‍ കാത്ത് സൂക്ഷിച്ചിരുന്നത്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ മാത്രമല്ല ഉപ്പ തങ്ങളെ കണ്ടിരുന്നത്. ബഹുമാനത്തോടെയോ അതിലേറെ സ്‌നേഹത്തോടെയോ ആണ്. ഒരു പക്ഷേ രണ്ടു സഹോദരന്മരെപ്പോലെയാണ് കഴിഞ്ഞിരുന്നത്. ഇതു കൊണ്ടു തന്നെ പാണക്കാട്ടെ പുതിയ തലമുറയോട്എനിക്കും ആ ബന്ധമുണ്ട്. ബഷീറലി തങ്ങളും മുനവ്വറലി തങ്ങളുമല്ലാം അടുത്ത സുഹൃത്തുക്കളാണ്.
ബഷീറലി തങ്ങള്‍ അലിഗഡില്‍ പഠിക്കുമ്പോള്‍ ഡല്‍ഹിയില്‍ വന്നാല്‍ അവിടെ വീട്ടില്‍ വരുമായിരുന്നു. ഉമ്മ ഒരുക്കിയ ഭക്ഷണം കഴിച്ചിട്ടേ പോകാന്‍ വിടാറുള്ളൂ.. എന്ത് തിരക്കുണ്ടെങ്കിലും ഉപ്പപിടിച്ചിരുത്തി ഭക്ഷണം കഴിപ്പിക്കുമായിരുന്നു. ഉപ്പമാര്‍ തമ്മിലുള്ള സൗഹൃദം ഇപ്പോഴും തുടരുകയാണ് ഞങ്ങള്‍.
ഹൈദരലി തങ്ങളും സാദിഖലി തങ്ങളും ഉള്‍പ്പെടെ എല്ലാവരും വീട്ടില്‍ വന്നാല്‍ ഉപ്പയുമായി ഏറെ നേരം സംസാരിച്ചിരിക്കും. ഇതെല്ലാം കൗതുകത്തോടെയാണ് ഞാന്‍ നോക്കി കണ്ടിരുന്നത്.
കുട്ടിക്കാലത്ത് ഉപ്പാന്റെ കൂടെ പാണക്കാട് പോകുമായിരുന്നു. ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങള്‍ വിടപറയുന്ന നേരത്ത് ഉപ്പയോടൊപ്പം കൊടപ്പനക്കല്‍ തറവാട്ടില്‍ ഞാനും ഉണ്ടായിരുന്നു. എല്ലാ പ്രതിസന്ധി ഘട്ടത്തിലും ഉപ്പാക്ക് തണല്‍ തങ്ങളായിരുന്നു. ബാബ്‌റി മസ്ജിദ് പൊളിച്ച സമയത്താണ് ഉപ്പാനെ വല്ലാതെ പ്രതിസന്ധിയില്‍ ഞാന്‍ കണ്ടിരുന്നത്. ഏതു സമയത്തും ഫോണില്‍. ആവശ്യത്തിനു ഭക്ഷണം പോലും കഴിക്കാതെനില്‍ക്കുക. നാട്ടില്‍ പലയിടത്തും പ്രശ്‌നം. ഈ സമയങ്ങളിലെല്ലാം മുഹമ്മദലി ശിഹാബ് തങ്ങളില്‍ നിന്ന് ഉപദേശം തേടിയാണ് ഉപ്പ എന്തും ചെയ്യാറുണ്ടായിരുന്നത്. തങ്ങളുടെ ദീര്‍ഘ വീക്ഷണമാണ് കേരളത്തില്‍ വലിയ പ്രശ്‌നങ്ങളില്ലാതെ പോയത്. ഈ സമയങ്ങളില്‍
ഏറെ നേരം ഇവര്‍ തമ്മില്‍ സംസാരിച്ചിരിക്കുമായിരുന്നു. പലപ്പോഴും മുഖത്ത് നിരാശയും മറ്റും പ്രതിഫലിക്കുന്നത് കാണാമായിരുന്നു. തങ്ങളുടെ ചിന്താഗതിയോടൊപ്പമാണ് എന്നും ഉപ്പ നിലകൊണ്ടിട്ടുള്ളത്.
തങ്ങളുടെ വിയോഗം ഉപ്പയെ വല്ലാതെ തളര്‍ത്തിയിരുന്നു.ഒരു കൊച്ചുകുട്ടിയുടെ മാനസികാവസ്ഥയിലായിരുന്നു ആ ദിവസങ്ങളിലെല്ലാം.
തങ്ങളോടൊപ്പം ഉപ്പ യമനിലേക്ക് യാത്ര പോയ കഥ പലപ്പോഴും പറഞ്ഞു ചിരിക്കുമായിരുന്നു. ചെറിയ വിമാനത്തിലാണ് യാത്ര. അബുദാബി വഴി യമനിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ നിന്ന് ചെറിയ ശബ്ദമുയര്‍ന്നു. ഉപ്പ അത് ക്യാബിന്‍ ക്രൂവിനോടു പറഞ്ഞപ്പോള്‍ പൈലറ്റും ക്യാബിന്‍ ക്രൂവും ശബ്ദം വരുന്നിടത്തു ടിഷ്യൂ പേപ്പര്‍ തിരുകിക്കയറ്റി അതിനു പരിഹാരം കണ്ടെത്തി. ഈകഥ അദ്ദേഹം പലപ്പോഴും തമാശയായി പറയുമായിരുന്നു.
ശിഹാബ് തങ്ങളുടെ ജനാസ മലപ്പുറം ടൗണ്‍ഹാളിനു മുന്നില്‍ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിനിടയില്‍ ഉപ്പ കൊച്ചു കുട്ടി കരയുന്നതുപോലെ തേങ്ങിക്കരഞ്ഞു. വേദനിക്കുന്ന ആ കാഴ്ചയോടൊപ്പം ജനങ്ങളും വിങ്ങിപ്പൊട്ടി. ശിഹാബ് തങ്ങളുമായുള്ള സ്‌നേഹത്തിന്റെയും ആത്മബന്ധത്തിന്റെയും ആഴം അത്രയ്ക്കുമുണ്ടായിരുന്നു. മനുഷ്യസ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും രൂപമാണു തങ്ങള്‍. എല്ലാ മനുഷ്യസമൂഹത്തിന്റെയും ആത്മീയമുഖം. വിനയം, ലളിതമായ ജീവിതം, എല്ലാവരെയും തുല്യമായിക്കാണുന്ന മനസ്സ് ഇതെല്ലാം ചേര്‍ന്ന മനുഷ്യത്വം. അതുകൊണ്ടു തന്നെയാണ് രാജ്യം ആദരിക്കുന്ന ഒരു നേതൃത്വമായി അദ്ദേഹം മാറിയത്. എത്ര വലിയ പ്രശ്‌നങ്ങളും തങ്ങളുടെ സാന്നിദ്ധ്യം കൊണ്ട് പരിഹരിക്കപ്പെട്ടിരുന്നു.
തങ്ങള്‍ ഒരേ സമയം ആത്മീയഗുരുനാഥനും സമുദായ പരിഷ്‌കര്‍ത്താവും രാഷ്ട്രീയകാര്യദര്‍ശിയുമായിരുന്നു. ജനങ്ങള്‍ക്കു മുഴുവന്‍ മതേതരമായ കാഴ്ചപ്പാടു നല്‍കാന്‍ പരിശ്രമിച്ച മനുഷ്യസ്‌നേഹി. കരുണയും സ്‌നേഹവും നന്മയും സമൂഹത്തില്‍ വിതരണം ചെയ്യാനുള്ള വിത്തുകളാണെന്നു സമൂഹത്തിനു മുന്നില്‍ കാണിച്ചു കൊടുത്ത ഹൃദയത്തിന്റെ ഉടമയാണ് തങ്ങള്‍.

]]>
https://www.chandrikadaily.com/%e0%b4%89%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%be%e0%b4%af-%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d.html/feed 0
ജീവിക്കുന്നു ജനഹൃദയങ്ങളില്‍ https://www.chandrikadaily.com/shihab-thangal-story.html https://www.chandrikadaily.com/shihab-thangal-story.html#respond Thu, 01 Aug 2019 07:26:30 +0000 http://www.chandrikadaily.com/?p=135022
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇല്ലാത്ത പത്തു വര്‍ഷമാണ് കടന്നു പോയതെന്ന് വിശ്വസിക്കാനാവുന്നില്ല. അദ്ദേഹമിപ്പോഴും നമുക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന പോലെ അനുഭവപ്പെടുന്നു. സങ്കീര്‍ണമായ വിഷയങ്ങളോ മനസ്സിലെന്തെങ്കിലും ആധിയോ കടന്നു വരുമ്പോള്‍ കൊടപ്പനക്കലെ വീട്ടില്‍ അദ്ദേഹമുണ്ടെന്നും ഒന്നു ചെന്നു കണ്ടാല്‍ എല്ലാം പരിഹൃതമാകുമെന്നും തോന്നും. പക്ഷേ 2009 ആഗസ്ത് ഒന്ന് ആ ധന്യജീവിതത്തിനു വിരാമം കുറിച്ച ദിവസമാണ്. ചെറുപ്പകാലത്ത് തുടങ്ങി മരണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് മാറുന്നതു വരെ ആ ജീവിതം തിരക്കേറിയതും ചുറ്റിലും സ്‌നേഹജനങ്ങളില്‍ നിറഞ്ഞതുമായിരുന്നു. തനിച്ചിരിക്കുന്ന ഇക്കാക്കയെ സങ്കല്‍പ്പിക്കാനാവില്ലായിരുന്നു. ദുരന്തസംഭവങ്ങളിലും അടുപ്പമുള്ളവരുടെ വേര്‍പാട് വേളയിലും ആ മുഖത്ത് വിഷാദം നിറഞ്ഞു കണ്ടിട്ടില്ല. എന്നും മന്ദഹസിച്ച് മറ്റുള്ളവര്‍ക്കായി സമയം കരുതിവെച്ച് ജീവിച്ചു.
സമൂഹത്തിലെ ദുര്‍ബല ജനതയോടുള്ള കരുതലായിരുന്നു ശിഹാബ് തങ്ങള്‍ എന്ന വ്യക്തിത്വത്തെ ജനഹൃദയങ്ങളില്‍ ഇത്രമാത്രം ഉയരത്തില്‍ സ്ഥാപിച്ചത് എന്ന് കാണാനാവും. ഒരു സഹോദരന്‍ എന്ന നിലയില്‍ അദ്ദേഹത്തെ വിലയിരുത്തുമ്പോള്‍ മനസ്സിലാദ്യം തെളിയുന്നതും കഷ്ടപ്പെടുന്നവരോടുള്ള ആ അനുകമ്പയും അവര്‍ക്കു നല്‍കുന്ന പരിഗണനയും പരിചരണവുമാണ്. പാരമ്പര്യവുമായി ഇതു ലഭിച്ചിട്ടുണ്ട് എന്നത് വസ്തുതയാണ്. വിശുദ്ധഖുര്‍ആനിന്റെ തത്വങ്ങളും പ്രവാചക(സ) ജീവിതത്തിലെ പാഠങ്ങളും അനുസരിച്ച് മുന്നോട്ടുപോകുന്ന വ്യക്തിയില്‍ ഉണ്ടാവേണ്ട അനിവാര്യ ഗുണങ്ങളുമാണിത്.
അതുതന്നെയാണ് പിതാമഹന്‍മാരില്‍ നിന്നും വന്ദ്യപിതാവില്‍ (പാണക്കാട് പൂക്കോയ തങ്ങള്‍) നിന്നും കൈമാറി കിട്ടിയതും. പക്ഷേ പുതിയകാലത്ത് അതു സൂക്ഷ്മതയോടെ കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ നേട്ടം. ഞങ്ങള്‍ക്കിടയില്‍ പതിനൊന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. കുട്ടിക്കാലം തൊട്ട് വലിയ സ്‌നേഹവും പരിലാളനവും അദ്ദേഹത്തില്‍ നിന്നു കിട്ടി. നാടു മുഴുവന്‍ അതിരറ്റ ആദരവോടെ ഇന്ന് ഓര്‍മ്മിക്കുന്ന ആ വ്യക്തിയുടെ കൈപിടിയിലായിരുന്നുവല്ലോ ബാല്യം കടന്നു പോയത് എന്നോര്‍ക്കുമ്പോള്‍ അഭിമാനം കൊണ്ട് ഉള്ളം നിറയുകയാണ്.
കുളിക്കാന്‍, നീന്തല്‍ പഠിക്കാന്‍, കളിക്കാന്‍, വിദ്യാലയത്തില്‍ പോകാന്‍, വിരുന്നിന് എല്ലാം ആ വിരലില്‍ തൂങ്ങി നടന്നിട്ടുണ്ട്. പിന്നെ 1958 ല്‍ അദ്ദേഹം ഉപരിപഠനത്തിന് ഈജിപ്തിലേക്ക് പോയി. എട്ടുവര്‍ഷം അവിടെ പഠിച്ചു. ലോകപ്രസിദ്ധമായ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലും കെയ്‌റോ യൂണിവേഴ്‌സിറ്റിയിലും. വര്‍ഷം കൂടുമ്പോഴാണ് നാട്ടിലൊന്നു വരിക. അല്ലെങ്കില്‍ കത്തുകളയക്കും. അതിനായി കാത്തിരിക്കും. ഇക്കാക്ക വരുന്നു എന്ന് കേള്‍ക്കുന്നത് പെരുന്നാള്‍ അടുക്കുന്നതു പോലെ ആഘാഷമാണ് മനസ്സിന്.
ഒരിക്കല്‍ അവധിക്ക് വരുമ്പോള്‍ കൊണ്ടുവന്ന ടേപ്പ് റിക്കാര്‍ഡര്‍ നാട്ടിലാകെ കൗതുകമായി. പാണക്കാട് വെറും ഗ്രാമമാണല്ലോ! അവിടെയുള്ള ആളുകളുടെ സംസാരം റിക്കാര്‍ഡ് ചെയ്ത് കേള്‍പ്പിക്കുമ്പോള്‍ ഉണ്ടാകുന്ന അത്ഭുതം പറഞ്ഞറിയിക്കാനാവില്ല. അങ്ങനെ എല്ലാം കൊണ്ടും മറ്റുള്ളവരില്‍ വിസ്മയം ജനിപ്പിച്ചതായിരുന്നു ആ ജീവിതം.
പരസ്‌നേഹത്തിന്റെയും പരമത ബഹുമാനത്തിന്റെയും പ്രായോഗിക പാഠങ്ങള്‍ അദ്ദേഹം കേരളത്തിലെ പൊതുജീവിതത്തിന് കൂടുതല്‍ തെളിമയോടെ പരിചയപ്പെടുത്തി. മതമൈത്രി തകരാതെ സൂക്ഷിക്കാന്‍ ആരോഗ്യം പോലും മറന്ന് ഓടി നടന്നു. സമുദായത്തിനുള്ളിലും സമുദായങ്ങള്‍ തമ്മിലുമുള്ള ഐക്യത്തിന് നിലകൊണ്ടു.
1975 ജൂലൈ 6ന് വന്ദ്യപിതാവ് അന്തരിച്ചപ്പോള്‍ വഹിച്ചിരുന്ന മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പദവിയും നൂറു കണക്കിന് മഹല്ലുകളുടെ ഖാസിസ്ഥാനവും മറ്റു ഉത്തരവാദിത്തങ്ങളും അദ്ദേഹത്തില്‍ നിക്ഷിപ്തമായി. ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറും ജാമിഅ: നൂരിയ്യയുടെ സാരഥിയുമായി. അതോടൊപ്പം കുടുംബത്തിന്റെ നാഥനായി. സഹോദരങ്ങളുടെ വിദ്യാഭ്യാസം, പഠനം എന്നിവയിലെല്ലാം ശ്രദ്ധാലുവായി.
നാടിന്റെയും സമുദായത്തിന്റെയും നേതൃത്വം വഹിച്ചു. മത, ദേശ ഭേദമില്ലാതെ കൊടപ്പനക്കലെത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമേകി. തന്റെ സാന്നിധ്യം ഉണ്ടാവേണ്ടിടത്തെല്ലാം ഓടിയെത്തി. സംസ്ഥാനത്തിന്റെ അതിരുകള്‍ കടന്ന് ദേശീയ തലത്തില്‍ വരെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഈജിപ്തിലെ പഠനകാലത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഈജിപ്ത് പ്രസിഡന്റ് ജമാല്‍ അബ്ദുനാസറിനെയുമൊക്കെ പരിചയപ്പെട്ട അദ്ദേഹം പില്‍ക്കാലത്ത് നിരവധി ഇന്ത്യന്‍ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ദേശീയ നേതാക്കളുമായി അടുത്ത സൗഹൃദത്തിലായി.
വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് പുരോഗതിയുണ്ടാകൂ എന്ന് സദാപ്രസംഗിക്കുകയും അതിനായി പ്രയത്‌നിക്കുകയും ചെയ്തു. സമാധാനത്തെ കുറിച്ചാണ് അദ്ദേഹം ഏറ്റവുമധികം സംസാരിച്ചതും ഉത്കണ്ഠപ്പെട്ടതും. ബാബ്‌രി മസ്ജിദ് സംഭവമുള്‍പ്പെടെ രാജ്യത്തെ ഏത് സങ്കീര്‍ണ ഘട്ടവും കേരളത്തില്‍ സമാധാന ഭംഗം വരുത്താതിരിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തു. രാജ്യപുരോഗതിയില്‍ വിശാലമായ കാഴ്ചപ്പാട് പുലര്‍ത്തി. മുസ്‌ലിംലീഗ് പ്രസ്ഥാനം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ചു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമെല്ലാമുള്ള നിലയിലേക്ക് പാര്‍ട്ടി വളര്‍ന്നു. അങ്ങനെ സൗമ്യമായി നിന്ന് നാടിനെ ഉയരങ്ങളിലേക്ക് നയിച്ച ആ വ്യക്തിത്വം എക്കാലത്തേക്കുമുള്ള മാതൃകയാണ്. അതുകൊണ്ടാണ് അദ്ദേഹം കണ്‍മറഞ്ഞു എന്ന് തോന്നാത്തവിധം ബൈത്തുറഹ്മകളും ആതുര സേവനങ്ങളും കുടിവെള്ളവുമെല്ലാമായി നാട് ആ സ്മരണയെ നിലനിര്‍ത്തുന്നത്. രാജ്യം തപാല്‍സ്റ്റാമ്പ് ഇറക്കി ആദരിച്ചത്. സര്‍വശക്തന്‍ സ്വര്‍ഗത്തില്‍ അദ്ദേഹത്തെയും നമ്മെയും ഒരുമിച്ച് ചേര്‍ക്കട്ടെ……….

]]>
https://www.chandrikadaily.com/shihab-thangal-story.html/feed 0