Panakkad Sayyid Sadqali shihab thangal – Chandrika Daily https://www.chandrikadaily.com Wed, 21 May 2025 15:05:25 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Panakkad Sayyid Sadqali shihab thangal – Chandrika Daily https://www.chandrikadaily.com 32 32 സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന് https://www.chandrikadaily.com/saudi-govt-sadiqali-thangal-as-a-guest-for-hajj.html https://www.chandrikadaily.com/saudi-govt-sadiqali-thangal-as-a-guest-for-hajj.html#respond Wed, 21 May 2025 15:05:25 +0000 https://www.chandrikadaily.com/?p=341974 മലപ്പുറം: സഊദി ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ഇത്തവണത്തെ ഹജ്ജ് നിര്‍വഹിക്കാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സഊദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള വിശിഷ്ട വ്യക്തികളെ ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ക്ഷണിക്കാറുണ്ട്. അതിന്റെ ഭാഗമായാണ് ഇപ്രാവശ്യം ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളില്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്ക് അവസരം ലഭിച്ചത്.

28ന് ദല്‍ഹി സഊദി എംബസിയില്‍ അംബാസഡറുടെ നേതൃത്വത്തില്‍ ഔദ്യോഗിക യാത്രയയപ്പിന് ശേഷം അന്ന് തന്നെ ജിദ്ദയിലേക്ക് തിരിക്കും. യാത്രയയപ്പ് ചടങ്ങിനായി തങ്ങള്‍ 27ന് ദല്‍ഹിയിലെത്തും. ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നതിനൊപ്പം വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുമുള്ള അവസരവും യാത്രയിലുണ്ടാകും. തുടര്‍ന്ന് മടക്കയാത്രയും ദല്‍ഹി വഴിയായിരിക്കും.

 

]]>
https://www.chandrikadaily.com/saudi-govt-sadiqali-thangal-as-a-guest-for-hajj.html/feed 0
ദേശീയ മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ദേശീയ നേതാക്കള്‍ https://www.chandrikadaily.com/national-leaders-attended-the-iftar-party-organized-by-the-national-muslim-league.html https://www.chandrikadaily.com/national-leaders-attended-the-iftar-party-organized-by-the-national-muslim-league.html#respond Thu, 20 Mar 2025 17:18:16 +0000 https://www.chandrikadaily.com/?p=334928 വര്‍ഷങ്ങളായി രാഷ്ട്രീയ ഇഫ്താറുകള്‍ അന്യം നിന്നുപോയ രാജ്യതലസ്ഥാനത്ത് സംയുക്തമായി ഇഫ്താര്‍ സംഘടിപ്പിച്ച് മുസ്‌ലിം ലീഗ് എം.പിമാര്‍. ഭരണ പ്രതിപക്ഷ ഭേദമന്യേ മുന്‍ നിര രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്താല്‍ ശ്രദ്ധേയമായി. പാര്‍ലമെന്റിനടുത്തുള്ള ഹോട്ടല്‍ ലെ മെറിഡിയനായിരുന്നു വേദി. ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, ഹാരിസ് ബീരാന്‍, പി.വി. അബ്ദുല്‍ വഹാബ്, അബ്ദുസമദ് സമദാനി, നവാസ് കനി എന്നിവര്‍ സംയുക്തമായി ആതിഥ്യമരുളിയ ഇഫ്താറില്‍ മുന്‍ നിര നേതാക്കളുടെ വന്‍നിരയാണെത്തിയത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയാ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഫലസ്തീന്‍, മൊറോക്കോ, തുര്‍ക്കി, ഇറാഖ്, ഈജിപ്ത്, അറബ് ലീഗ് എന്നിവയുടെ അംബാഡര്‍മാര്‍, എന്‍.സി.പി നേതാവ് സുപ്രിയ സുലെ, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, സംസ്ഥാന നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ ബഷീര്‍ എം.എല്‍.എ, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍, കേരളത്തില്‍ നിന്നുള്ള എം.പിമാരായ പി.ടി ഉഷ, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്, കെ. രാധാകൃഷ്ണന്‍, സുരേഷ് ഉണ്ണിത്താന്‍, ആന്റോ ആന്റണി, ശശി തരൂര്‍, ജോണ്‍ ബ്രിട്ടാസ്, ഷാഫി പറമ്പില്‍, ഡോ. ശിവദാസന്‍, ബെന്നി ബെഹനാന്‍, ഡീന്‍ കുര്യാക്കോസ്, ശശി തരൂര്‍, എം.കെ രാഘവന്‍, രാജ്യസഭാ എം.പിമാരായ ജോണ്‍ ബ്രിട്ടാസ്, ജെബി മേത്തര്‍, എ. സന്തോഷ് കുമാര്‍, പി.പി സുനീര്‍, എം.ഡി.എം.കെ നേതാവ് വൈക്കോ, ടി.ആര്‍ ബാലു, എ.രാജ, കല്യാണ്‍ ബാനര്‍ജി, മഹുവ മൊയ്ത്ര, വിടുതലൈ ചിരുതൈകള്‍ കച്ചി നേതാവ് തോള്‍ തിരുമാവളവന്‍, കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, ബി.ജെ.പി നേതാവും മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനുമായ നീരജ് ശേഖര്‍, തൃണമൂല്‍ രാജ്യസഭാ ഉപ?നേതാവ് നദീമുല്‍ഹഖ്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, മുകുല്‍ വാസ്‌നിക്, പ്രമോദ് തിവാരി, ദിഗ്‌വിജയ് സിങ്ങ്, രേണുകാ ചൗധരി, സുധാമൂര്‍ത്തി, ജയ ബച്ചന്‍, വഖഫ് ജെ.പി.സി അംഗങ്ങളായ മുഹീബുല്ല നദ്‌വി, എം.കെ അബ്ദുല്ല, ഇംറാന്‍ മസൂദ്, സയ്യിദ് നസീര്‍ ഹുസൈന്‍, സംഭല്‍ എം.പി സിയാഉര്‍റഹ്‌മാന്‍ ബര്‍ഖ്, കൈരാന എം.പി ഇഖ്‌റ ഹസന്‍, ഇംറാന്‍ മസൂദ്, നീരജ് ഡാങ്കെ തുടങ്ങിയ ജനപ്രതിനിധികളും നയതന്ത്ര പ്രതിനിധികളും മുസ്‌ലിം ലീഗ് സംസ്ഥാന നേതാക്കളുമായി 300ലേറെ പ്രമുഖര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/national-leaders-attended-the-iftar-party-organized-by-the-national-muslim-league.html/feed 0
പതിവ് തെറ്റിയില്ല; ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാട്ടെത്തി https://www.chandrikadaily.com/the-routine-did-not-fail-priests-came-to-panakkate-with-christmas-gifts.html https://www.chandrikadaily.com/the-routine-did-not-fail-priests-came-to-panakkate-with-christmas-gifts.html#respond Mon, 25 Dec 2023 06:18:08 +0000 https://www.chandrikadaily.com/?p=286580 പതിവ് തെറ്റിക്കാതെ ഇത്തവണയും ക്രിസ്മസ് സമ്മാനവുമായി വൈദികർ പാണക്കാട് എത്തി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തിയ സംഘത്തെ പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും ചേർന്ന് സ്വീകരിച്ചു. ക്രിസ്മസ് മധുരം പങ്കിട്ടാണ് വൈദിക സംഘം മടങ്ങിയത്.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ മുഹമ്മദലി ശിഹാബ് തങ്ങളുടെ അടുക്കലേക്ക് ഓരോ ക്രിസ്‌മസ്‌ കാലത്തും പതിവായി എത്തിയിരുന്നവരാണ്. ഹൈദരലി തങ്ങളുടെ കാലത്തും അത് തുടർന്നു, ഇപ്പോഴും തുടരുന്നു. മലപ്പുറം സെന്റ് തോമസ് ചർച്ച് വികാരി മാത്യു നിരപ്പേൽ, കൊണ്ടോട്ടി സെന്റ് പോൾ ചർച്ച് വികാര സെബാസ്റ്റ്യൻ ചെമ്പുകണ്ടത്തിൽ, ഫാദർ തോമസ് ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് ക്രിസ്മസ് മധുരവുമായി പതിവ് തെറ്റിക്കാതെ ഇന്ന് പാണക്കാട് എത്തിയത്.

ആചാരങ്ങൾ വ്യത്യസ്തമാണെങ്കിലും സ്നേഹത്തിന്റെ കൂട്ടായ്മകൾ കാത്തു സൂക്ഷിക്കണമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ക്രിസ്‌മസ്‌ സന്ദേശം പങ്കുവെക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്ന് ഫാദർ മാത്യു നിരപ്പേൽ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/the-routine-did-not-fail-priests-came-to-panakkate-with-christmas-gifts.html/feed 0
സി.എച്ച് പൊതുപ്രവർത്തകർക്ക് പാഠപുസ്തകം: സയ്യിദ് സാദിഖലി തങ്ങൾ https://www.chandrikadaily.com/ch-textbook-for-public-servants-syed-sadiqali-thangal.html https://www.chandrikadaily.com/ch-textbook-for-public-servants-syed-sadiqali-thangal.html#respond Sat, 30 Sep 2023 03:12:05 +0000 https://www.chandrikadaily.com/?p=276962 സി.എച്ച് പൊതുപ്രവർത്തകർക്ക് പാOപുസ്തകമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു.

അജ്ഞതയുടെ അന്ധകാരത്തിൽ കര കാണാതെ കൈകാലിട്ടടിച്ചിരുന്ന ഒരു ജനതയെ വെളിച്ചത്തിന്റെ മഹാപ്രവാഹങ്ങളിലേക്ക് കൈപിടിച്ചാനയിച്ച നേതാവ്.
മുനിസിപ്പൽ അംഗത്വം മുതൽ മുഖ്യമന്ത്രിപദവി വരെ അലങ്കരിച്ച അപൂർവ വ്യക്തിത്വത്തിന്റെ ഉടമ.കേരളത്തിന്റെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹാപ്രതിഭ.

മലയാളിയുടെ ഓർമ്മകളിൽ ഒളിമങ്ങാതെയുണ്ട് പ്രിയപ്പെട്ട സി എച്ച്. നാല്പതാണ്ടുകൾക്ക് ശേഷവും ആ മുഖം നമ്മുടെ മനസ്സിൽ ജ്വലിക്കുന്നു . സി എച്ച് എന്ന രണ്ടക്ഷരത്തിന്റെ മഹത്വം അതുതന്നെയാണ്.

എത്രകാലം ജീവിച്ചു എന്നല്ല, ജീവിച്ച കാലം എന്തെല്ലാം ചെയ്തു എന്നത് തന്നെയാണ് പ്രധാനം. സി എച്ച് പൊതുപ്രവർത്തകർക്ക്ഒരു പാഠപുസ്തകമാണ്. നേതാക്കൾക്ക് മാതൃകയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഈ രാജ്യത്ത് സർവാംഗീകൃത സംഘടനയായി വളർത്തുന്നതിൽ സി എച്ചിനോളം പങ്കുവഹിച്ച നേതാക്കൾ വിരളമാണ്.

മുസ്ലിംലീഗിന് വേണ്ടി സി എച്ച് ജീവിതം സമർപ്പിച്ചു. സമുദായത്തിനും സമൂഹത്തിനും വേണ്ടി അഹോരാത്രം അധ്വാനിച്ചു. എടുത്തില്ല, ആരുടെയും അണുമണി അവകാശം. വിട്ടുകൊടുത്തില്ല, കിട്ടേണ്ട അവകാശങ്ങൾ.

പകരം തരാൻ ഞങ്ങൾക്ക് പ്രാർത്ഥനകളല്ലാതെ മറ്റൊന്നുമില്ല.

ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവികൾ നൽകി പ്രിയ നേതാവിനെ നാഥൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. തങ്ങൾ പറഞ്ഞു.

]]>
https://www.chandrikadaily.com/ch-textbook-for-public-servants-syed-sadiqali-thangal.html/feed 0
സഹവർതിത്വമാണ് നാടിൻ്റെ ആണിക്കല്ല് : സാദിഖലി തങ്ങൾ https://www.chandrikadaily.com/coexistence-is-the-cornerstone-of-the-nation-sadikhali-thangal.html https://www.chandrikadaily.com/coexistence-is-the-cornerstone-of-the-nation-sadikhali-thangal.html#respond Tue, 15 Aug 2023 05:54:02 +0000 https://www.chandrikadaily.com/?p=269907 ”ലോകത്തിന് മാതൃകയായ അപൂര്‍വ്വതകളുടെ നാടാണ് നമ്മുടെ ഇന്ത്യ. പല വര്‍ണങ്ങളിലുള്ള പൂക്കള്‍ ശോഭയോടെ പൂത്തുനില്‍ക്കുന്ന മലര്‍വാടി. പല ഭാഷകള്‍, പല സംസ്‌കാരങ്ങള്‍, പല ജീവിത രീതികള്‍. ഇതൊന്നും ഇങ്ങനെ ഐക്യത്തോടെ മുന്നോട്ട് പോവുക സാധ്യമല്ലെന്ന് രാജ്യം സ്വാതന്ത്ര്യം നേടുമ്പോള്‍ പലരും ആശങ്ക പ്രകടിപ്പിച്ചിരുന്നു എന്ന് തങ്ങള്‍ സ്വാതന്ത്രദിന സന്ദേശത്തില്‍ കുറിച്ചു.

എന്നാല്‍, അത്തരം ആശങ്കകളെയെല്ലാം നാം മറികടന്നു. എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രാജ്യത്തിനു വേണ്ടി നാം ഒന്നിച്ചു നിന്നു. നാനാത്വത്തില്‍ ഏകത്വമെന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ നിലകൊണ്ടു. സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വമാണ് രാജ്യത്തിന്റെ ആണിക്കല്ല്. അത് ഇളകിപ്പോയാല്‍ മറ്റെല്ലാ നേട്ടങ്ങളും ഇല്ലാതായിപ്പോകും.

ഈ സ്വാതന്ത്ര്യ ദിനത്തില്‍ നാടിന്റെ ഐക്യത്തിനു വേണ്ടി ദൃഢപ്രതിജ്ഞയെടുക്കാം. സൗഹൃദം പൂക്കുന്ന ദിനങ്ങള്‍ക്കായി, ഒരുമിച്ചൊരു ജനതയാകാം.

ഏവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍. തങ്ങള്‍ കുറിച്ചു.

 

]]>
https://www.chandrikadaily.com/coexistence-is-the-cornerstone-of-the-nation-sadikhali-thangal.html/feed 0
ശിഹാബ് തങ്ങള്‍ സഹിഷ്ണുതയുടെ അംബാസിഡര്‍:  സാദിഖലി തങ്ങള്‍ https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html#respond Mon, 07 Aug 2023 15:06:09 +0000 https://www.chandrikadaily.com/?p=268663 തൊടുപുഴ:  എല്ലാവരെയും ചേര്‍ത്തു നിര്‍ത്തി വിജയഗാഥ  സൃഷ്ടിച്ച  സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും  അംബാസിഡറായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് മുസ്‌ലിം  ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി തൊടുപുഴയില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു ജീവിതത്തില്‍ സഹവര്‍തിത്വത്തിന്റെ ശൈലിയായിരുന്നു ശിഹാബ് തങ്ങള്‍ക്ക്. സമൂഹമായിരുന്നു പ്രവര്‍ത്തന മാധ്യമം. ബഹുസ്വരസമൂഹത്തോട് ഇടകലര്‍ന്ന് അവരില്‍ ഒരാളായാണ് തങ്ങള്‍ സംവദിച്ചത്.  മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ ഏത് തിരക്കിനിടയിലും ശ്രദ്ധയോടെ കേള്‍ക്കാന്‍ കഴിഞ്ഞതിനാലാണ്  ജനഹൃദയങ്ങളില്‍ ഇടം നേടാനും കാലത്തിന് മുന്നേ നടക്കാനും തങ്ങള്‍ക്ക് കഴിഞ്ഞത്.

മനുഷ്യര്‍ അകലാനുള്ളതല്ല, കൂടുതല്‍ അടുക്കുകയാണ് വേണ്ടതെന്നതാണ് തങ്ങള്‍ പകര്‍ന്ന് നല്‍കിയ ജീവിത ദര്‍ശനം.  ഇത്തരത്തിലുള്ള നേതാക്കള്‍ കുറയുന്നു എന്നതാണ് വര്‍ത്തമാന കാലത്തെ പ്രതിസന്ധി. മണിപ്പീരില്‍ അതാണ് കണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പറഞ്ഞ് തീര്‍ക്കാനും ആരും തയ്യാറാകാത്തതാണ്  മണിപ്പൂരില്‍ സംഘര്‍ഷത്തിന് കാരണം.  സമൂഹത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ എല്ലാവരെയും ഒരുമിച്ചിരുത്തി പരിഹാര വഴികളിലേക്ക് നയിക്കുകയാണ് തങ്ങള്‍ ചെയ്തത്. ലാളിത്യവും ശക്തിയും കൂടിച്ചേര്‍ന്ന കരുത്തുറ്റ രാഷ്ട്രീമായിരുന്നു ശിഹാബ് തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി .എം. എ സലാം അധ്യക്ഷത വഹിച്ചു. കലുഷിതമായ സന്ദര്‍ഭങ്ങളില്‍ സമൂഹത്തെ യോജിപ്പിച്ച് നിര്‍ത്തുന്ന  ശക്തിയായിരുന്നു ശിഹാബ് തങ്ങളെന്ന് മുസ് ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടായിരുന്നു.  യോജിച്ച് നിന്നാല്‍  വലിയ വിജയം നേടാനാകുമെന്നതാണ് തങ്ങള്‍ പകര്‍ന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി നസീര്‍ അഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ഇടുക്കി രൂപതാ  മെത്രാപ്പോലീത്ത  സഖറിയാസ് മാര്‍ സേവേറിയോസ് തിരുമേനി, എറണാകുളം കരയോഗം പ്രസിഡന്റ് പി രാമചന്ദ്രന്‍, എന്‍ എന്‍ ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി കെവിദ്യാസാഗര്‍, ഹാഫിസ് മുഹമ്മദ് നൗഫല്‍ കൗസരി, സി പി മാത്യു, എം ജെ ജേക്കബ്, പി കെ ഫിറോസ്, ടി എം സലിം,അബ്ദുള്‍ റഹ്മാന്‍ കല്ലായി,  പാറക്കല്‍ അബ്ദുല്ല, സി എച്ച് റഷീദ്, അഡ്വ.  മുഹമ്മദ് ഷാ ,  അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി,  സുഹ്‌റ മമ്പാട്, പി കെ അബ്ദുറബ്ബ്, അഹമ്മദ്കുട്ടി ഉണ്ണികുളം , അഡ്വ. എസ് അശോകന്‍,  കെ. എം. എ ഷുക്കൂര്‍, കെ .എസ് സിയാദ് , എം എസ് മുഹമ്മദ് തുടങ്ങിയവര്‍  സംസാരിച്ചു.

]]>
https://www.chandrikadaily.com/1shihab-thangal-ambassador-of-tolerance-sadiqali-thangal.html/feed 0
സൗമ്യവും ദീപ്തവുമായ ഓര്‍മകള്‍ https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html#respond Tue, 01 Aug 2023 04:03:57 +0000 https://www.chandrikadaily.com/?p=267454 സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും വിടപറഞ്ഞതിന്റെ വേദനിപ്പിക്കുന്ന ഓര്‍മകളുമായി വീണ്ടുംമൊരു ആഗസ്റ്റ് ഒന്ന്. ഉന്നതമായ ജീവിത മൂല്യങ്ങളിലൂടെ മാതൃക സൃഷ്ടിച്ച നേതാക്കളായിരുന്നു അവര്‍. ക്ഷമയുടെയും സമാധാനത്തിന്റെയും സന്ദേശമായിരുന്നു അവരുടെ ജീവിതം. നിലാവ് പൊഴിക്കുന്ന പുഞ്ചിരിയോടെയാണ് അവര്‍ ലോകത്തോട് സംസാരിച്ചത്. ആ സാമീപ്യംതന്നെ മധുരമുള്ളതായിരുന്നു. അവരുടെ സംസാരമൊ, ആരും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായിരുന്നു.

വൈകാരികമായ ആവേശത്തേക്കാള്‍ വൈചാരികമായ ഔന്നത്യമാണ് ഓരോരുത്തരും ആര്‍ജ്ജിക്കേണ്ടതെന്ന് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചു. വിവേകപൂര്‍ണമായ തീരുമാനങ്ങളിലൂടെയും ഇടപെടലിലൂടെയും വലിയ വിപ്ലവം സൃഷ്ടിച്ചു. കേരളീയ സാമൂഹ്യ ജീവിതത്തെ ശാന്തിയുടെയും സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും വഴിയിലൂടെ കൈപിടിച്ചു നടത്തി. രാഷ്ട്രീയാതീതവും മതാതീതവുമായ സാമൂഹിക സഹവര്‍ത്തിത്വത്തിന്റെ വാതിലുകള്‍ തുറന്നു. സൗമയമായ ഇടപെടലിലൂടെ ഏവരുടെയും ഇഷ്ടം പിടിച്ചുപറ്റി. ആഴത്തിലുള്ള അറിവും ലോകോത്തര പാണ്ഡിതരും ലോക നേതാക്കളുമായുള്ള ബന്ധവും അദ്ദേഹത്തിന്റെ വീക്ഷണങ്ങളെ സ്വാധീനിച്ചു. ഈജീപ്തിലെ കെയ്‌റോയില്‍ പഠിക്കുന്ന കാലത്ത്തന്നെ വിദേശ സാഹിത്യകാരമ്മാരും നേതാക്കളും അടുത്ത സുഹൃത്തുക്കളായി.

മായാത്ത പുഞ്ചിരിയും പ്രസന്ന ഭാവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. എത്ര വലിയ പ്രകോപനമുണ്ടായാലും ക്ഷമ കൈക്കൊള്ളാനും ആലോചിച്ച് മാത്രം യുക്തമായ തീരുമാനമെടുക്കാനും ഇക്കാക്ക ഞങ്ങളെ പഠിപ്പിച്ചു. സമുന്നത പദവികളില്‍ വിരാജിക്കുമ്പോഴും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് അദ്ദേഹം ചെവികൊടുത്തു. ക്ഷമിക്കുന്നവര്‍ക്കാണ് പ്രതിഫലമെന്ന് നിരന്തരം ഓര്‍മിപ്പിച്ചു. ഏത് സ്വഭാവത്തിലുളള വ്യക്തികളെയും ക്ഷമയോടെ കേള്‍ക്കാനും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദേശിക്കാനും സമയം കണ്ടെത്തി. രാവെന്നോ പകലെന്നോ ഭേദമില്ലാതെ ആയിരങ്ങള്‍ അദ്ദേഹത്തെ കാണാനായി ഒഴുകിയെത്തി. ആ ജനപ്രവാഹത്തിന് ജാതിമത വര്‍ണഭേദങ്ങളുണ്ടായിരുന്നില്ല. മത സഹോദര്യത്തിന്റെയും കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിനും മൂഹമ്മദലി ശിഹാബ് തങ്ങള്‍ ചെയ്ത സംഭാവനകള്‍ ചരിത്രത്തിലഡ രേഖപ്പെടട്ു കിടക്കുകയാണ്. സഹിഷ്ണുതയുടെ അംബസിഡറായിട്ടാണ് കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചത്.

ഒരു പോരാളിയെ പോലെ കേരള രാഷ്ട്രീയത്തിലും ആത്മീയ മണ്ഡലത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍. അടിയന്തരാവസ്ഥകാലത്ത് ജയിലില്‍ കിടന്ന അദ്ദേഹം നിയമസഭാംഗമായും വഖഫ് ബോര്‍ഡ് ചെയര്‍മാനായും വിശിഷ്ട സേവനം ചെയ്തു. നിരവധി മത കലാലയങ്ങളുടെ അമരക്കാരനായും പ്രവര്‍ത്തിച്ചു. ആദര്‍ശ നിഷ്ഠയും നിലപാടിന്റെ ഗരിമയും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. ജീവിതം മുഴുവന്‍ സമുദായത്തിന് വേണ്ടി സമര്‍പ്പിച്ച സയ്യിദ് ഉമര്‍ ബാഫഖി തങ്ങള്‍ പ്രസ്ഥാനത്തിന്റെ കരുത്തായിരുന്നു.

മുസ്‌ലിം ലീഗിന്റെ വിജയ ചരിത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിലും കാര്‍ക്കശ്യത്തോടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിലും അദ്ദേഹം ഇടപെട്ടു. ആത്മാര്‍ത്ഥയും സത്യസന്ധതയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ഇടപെടുന്ന വിഷയങ്ങളില്‍ അദ്ദേഹം സജീവമായി മുഴുകുകയും ഫലമുണ്ടാകുന്നത്വരെ പ്രവര്‍ത്തിക്കുകയും ചെയ്തു. നേതാക്കളുമായി വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും വ്യക്തിബന്ധങ്ങളെ അത് ബാധിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. മുസ്‌ലിം ലീഗിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്കും ഉമര്‍ ബാഫഖി തങ്ങള്‍ ചെയ്ത സേവനങ്ങള്‍ നിസ്തുലമായിരുന്നു. സൗമ്യഭാവവും നേതൃപാടവവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം പൊന്‍തൂവലുകളാല്‍ ധന്യമായത് ഈ നേതാക്കളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ്. അവര്‍ മറ്റൊരാളുടെ വിശ്വസത്തെയോ വികാരങ്ങളെ.ാേ വ്രണപ്പെടുത്തിയില്ല. എല്ലാവരോടും സ്‌നേഹത്തിലും സൗഹാര്‍ദത്തിലും വര്‍ത്തിച്ചു. കേരളം അതിന്റെ ഫലം അനുഭവിച്ചു. സാമൂഹിക സഹവര്‍ത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ലെന്ന് അവര്‍ ജീവിതത്തിലൂടെ തെളിയിച്ചു.

വിദ്വേഷത്തിന് പകരം സ്‌നേഹമായിരുന്നു അവരുടെ ശൈലി. ആ മഹാമ്മാരുടെ മാതൃകയിലൂടെയാണ് നാം മുന്നോട്ട് നിങ്ങേണ്ടത്. ജീവിതം സമൂഹത്തിനും സമുദായത്തിനും വേണ്ടി സമര്‍പ്പിച്ച ഈ നല്ല മനുഷ്യമാരുടെ ഹൃദ്യമായ ഓര്‍മകള്‍ നമ്മുടെ മനസ്സുകളില്‍ അണയാതെ കത്തുകയാണ്. അതു തന്നെയാണ് നമുക്ക് മുന്നോട്ട് നടക്കാനുള്ള പ്രേരണ.

എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത തിരഞ്ഞെടുത്തിട്ടില്ല എന്നതാണ് ഈ നേതാക്കള്‍ കാണിച്ചു തന്നത്. വാക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവര്‍ത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവര്‍ത്തകര്‍ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉള്‍കൊള്ളണം. പ്രവര്‍ത്തികളില്‍ അത് തെളിഞ്ഞു കാണണം. ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവര്‍ മൂഢ സ്വര്‍ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോല്‍പ്പിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികള്‍ കേരളത്തിന്റെ മണ്ണില്‍ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവര്‍ത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിം ലീഗിന്റെ ചരിത്രം ആര്‍ക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാള്‍ക്കും അതെടുത്ത് വായിക്കാം. അതില്‍ ദൂരൂഹതയില്ല. ദുര്‍ഗ്രാഹ്യതകളില്ല. മുസ്‌ലിം ലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവര്‍ക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. അതാണ് പൂര്‍വ നേതാക്കള്‍ നമ്മെ കാണിച്ചുതന്ന പാത. ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവര്‍ത്തകര്‍ എന്ന നിലക്കും ഓരോരുത്തര്‍ക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്താന്‍ അധികാരമില്ല. സാമൂഹിക സഹവര്‍ത്തിത്തിത്വമാണ് വളര്‍ച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോള്‍ എല്ലാവര്‍ക്കും നഷ്ടം സംഭവിക്കും. ഇവരുടെ ജീവിത പാത നമുക്ക് മാതൃകയാവണം; വഴി കാട്ടിയും.

 

]]>
https://www.chandrikadaily.com/11gentle-and-bright-memories-panakkad-syed-sadiqali-shihab-thangal.html/feed 0
നീതിനിഷേധങ്ങള്‍ക്കെതിരായ സമരങ്ങളുടെ പ്രതിജ്ഞ പുതുക്കലാണ് ജൂലൈ 30: സാദിഖലി ശിഹാബ് തങ്ങള്‍ https://www.chandrikadaily.com/july-30-sadiqali-shihab-thangal-renews-pledge-of-struggles-against-denial-of-justice.html https://www.chandrikadaily.com/july-30-sadiqali-shihab-thangal-renews-pledge-of-struggles-against-denial-of-justice.html#respond Sun, 30 Jul 2023 12:01:27 +0000 https://www.chandrikadaily.com/?p=267176 ഭാഷാ സമര സ്മരണയുടെ പ്രാധാന്യം ഓര്‍മിപ്പിച്ച് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍. ഭാഷാ സമരത്തിന്റെ ഒരു ഓര്‍മ്മ ദിനം കൂടി, ജനാധിപത്യ സംവിധാനത്തിനകത്ത് യോജിപ്പുകള്‍ മാത്രമല്ല, വിയോജിപ്പുകളും പ്രധാനമാണ്.

മുസ്ലിം ലീഗ് പ്രസ്ഥാനം ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തിനകത്ത് അനിവാര്യമായ ഘട്ടങ്ങളില്‍ വിയോജിപ്പുകള്‍ രേഖപ്പെടുത്തുകയും അത് ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണ സഭ മുതല്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും സംസ്ഥാനങ്ങളിലെ നിയമസഭകളിലും വിയോജിപ്പിന്റെ പോരാട്ടങ്ങള്‍ സൃഷ്ടിക്കുകയും അവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തിട്ടുണ്ട് നമ്മള്‍.

അതോടൊപ്പം അവകാശ നിഷേധങ്ങള്‍ക്കെതിരെ ശക്തമായ സമരങ്ങളും നടത്തിയിട്ടുണ്ട്. മുസ്ലിം ലീഗ് ചരിത്രത്തിലെ ശ്രദ്ധേയമായ സമരമായിരുന്നു 1980 ജൂലൈ 30 ലെ ഭാഷാ സമരം. ഭാഷാ പഠന രംഗത്തെ പരിഷ്‌ക്കാരക്കാരത്തിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തിയ അവകാശ നിഷേധങ്ങള്‍ക്കെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തിയ ഐതിഹാസികമായ ആ സമരത്തില്‍ മൈലപ്പുറത്തെ അബ്ദുല്‍ മജീദ്, കാളികാവിലെ അബ്ദുള്ള എന്ന കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്‍ എന്നിവര്‍ രക്തസാക്ഷികളായി.

ഈ സമരത്തിന് തുടര്‍ച്ചകള്‍ ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രഖ്യാപിച്ചതോടെ അക്കമഡേഷന്‍, ഡിക്ലറേഷന്‍, ക്വാളിഫിക്കേഷന്‍ എന്ന പേരിട്ട് നടപ്പിലാക്കിയ നീതി നിഷേധങ്ങളായ ആ പരിഷ്‌ക്കരണങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

ആ സമരത്തിന്റെ നാല്‍പത്തിമൂന്ന് വര്‍ഷക്കള്‍ക്കു ശേഷം ധാരാളം സമരങ്ങള്‍ പിന്നേയുമുണ്ടായിട്ടുണ്ട്.
ശരീഅത്ത്, പൗരത്വം, വഖഫ് ബോര്‍ഡ് വിഷയങ്ങളിലൊക്കെ വലിയ സമരങ്ങള്‍ക്ക് മുസ്ലിം ലീഗ് നേതൃത്വം നല്‍കി. ഏക സിവില്‍കോഡ് വിഷയത്തില്‍ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണയോടെ കൂട്ടായി നിന്ന് വിയോജിപ്പിന്റെ ശബ്ദങ്ങള്‍ മുഴക്കുകയാണ് നമ്മള്‍.

വര്‍ത്തമാനകാലത്തും വരാനിരിക്കുന്ന കാലത്തും ജനാധിപത്യ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കാനും നീതി നിഷേധങ്ങള്‍ക്കെതിരേയും, അവകാശ ധ്വംസനങ്ങള്‍ക്കെതിരേയും പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള പ്രതിജ്ഞ പുതുക്കാനുള്ള ദിനമാണ് ഓരോ ജൂലൈ മുപ്പതും. ചരിത്രത്തിലെ ആവേശകരമായ ആ സമര പാരമ്പര്യം വര്‍ത്തമാനത്തിലൂടെ വരും തലമുറയിലേക്ക് പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിയട്ടെ എന്നും തങ്ങള്‍ ഉണര്‍ത്തി.

]]>
https://www.chandrikadaily.com/july-30-sadiqali-shihab-thangal-renews-pledge-of-struggles-against-denial-of-justice.html/feed 0
എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി https://www.chandrikadaily.com/sadiqali-shihab-thangal-received-the-apj-abdul-kalam-national-award.html https://www.chandrikadaily.com/sadiqali-shihab-thangal-received-the-apj-abdul-kalam-national-award.html#respond Fri, 28 Jul 2023 03:51:08 +0000 https://www.chandrikadaily.com/?p=266790 ബംഗളൂരു: എപി ജെ അബ്ദുൾ കലാം ദേശീയ അവാർഡ് സാദിഖലി ശിഹാബ്‌ തങ്ങൾ ഏറ്റുവാങ്ങി പൊതു പ്രവർത്തനം സാമൂഹിക പ്രതിബദ്ധതയോടെ മാതൃകപരമായി നടത്തുന്ന പൊതു പ്രവർത്തകനുള്ള എ. പി. ജെ. അബ്ദുൾകലാം സ്റ്റഡി സെന്ററിന്റെ ദേശീയ പുരസ്കാരം പാണക്കാട് സയ്യിദ് സാദിഖാലി ശിഹാബ് തങ്ങൾ കർണാടക ഊർജ്ജ മന്ത്രി കെ. ജെ ജോർജിൽ നിന്നും ഏറ്റുവാങ്ങി.

ശാസ്ത്ര മേഖലകളിൽ മികവുറ്റ പ്രവർത്തനം നടത്തിയ എൽ പി എ സി ഡയറക്റ്റർ ഡോ. വി. നാരായണനും അബ്ദുൽ കലാം പുരസ്കാരം മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. മുസ്ലിം ലീഗിന്റെ കാരുണ്യ ഭവന പദ്ധതിയായ ബൈത്തുറഹ്മ യിലൂടെ എട്ടാ യിരത്തോളം ഭവന രഹിതർക്ക് വീടുകൾ ഒരുക്കാൻ നൽകിയ നേതൃത്വ പരമായ പങ്കും വിദ്യാഭ്യാസ മേഖലയിലും മറ്റു ജീവകാരുണ്യ മേഖലകളിലും നടത്തിയ സ്തുത്യർഹമായ
പ്രവർത്തനങ്ങളാണ് തങ്ങളെ പുരസ്‌കാരതിന്ന് അർഹനാക്കിയത്. പാണക്കാട് കുടുംബം കേരള സമൂഹത്തിനു നൽകിവരുന്ന സമാധാനവും സുരക്ഷിത്വവും ഏറെ മഹനീയമാണ്.

രാഹുൽ ഗാന്ധി യെ വയനാട്ടിൽ നിന്നും ലോകസഭയിൽ എത്തിക്കാൻ സാദിഖലി തങ്ങൾ നൽകിയ നേതൃ പരമായ പങ്കു ഏറെ വിലമതിക്കുന്നതാണെന്നും
പുരസ്‌കാര ചടങ്ങ് ഉദ്ഘാടനം ചെയ്തു കൊണ്ടു മന്ത്രി ജോർജ് പറഞ്ഞു. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ അരക്ഷിതവസ്ഥയിലേക്ക് സമൂഹത്തെ തള്ളിവിടാതെ സുരക്ഷിതമായ കാവൽ ഒരുക്കാൻ തങ്ങൾ കുടുംബം കാണിക്കുന്ന ജാഗ്രത നാടിന്റെ ശ്രദ്ധ നേടിയതാണ്.സാദിഖലി തങ്ങളെ കർണാടകയുടെ തലസ്ഥാനത്ത് വെച്ചു ആദരിക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്നും മുഖ്യ ഭാഷണം നടത്തിയ കർണാടക നിയമസഭ സ്പീക്കർ യു. ടി ഖാദർ പറഞ്ഞു.

മതേതര ഭാരതത്തിനു മർഹും പാണക്കാട് ശിഹാബ് തങ്ങളും കുടുംബവും മുൻ കാലങ്ങളിൽ നൽകിയ മഹത്തര സേവനങ്ങൾ ഇന്നും സാദിഖലി തങ്ങളിലൂടെയും സമൂഹം അനുഭവിച്ചു വരുന്നതിന്റെ നേർ കാഴ്ചയാണ് ഈ പുരസ്‌കാരമെന്നു കർണാടക മുഖ്യമന്ത്രി യുടെ പൊളിറ്റിക്കൽ സെക്രട്ടറി നസീർ അഹമ്മദ് എം. എൽ. സി. അനുമോദന ഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ശാസ്ത്ര ലോകത്തിനു ഡോ വി. നാരായണൻ നൽകിയ മഹത്തരമായ സംഭാവനകൾ രാജ്യത്തിന്റെ ശാസ്ത്ര മേഖലകളിൽ ഏറെ ഗുണം ചെയ്തിട്ടുണ്ടന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു.

പുരസ്‌കാര നിർണയത്തിൽ ബൈത്തുറഹ്മ നിമിത്തമായതിൽ ഏറെ അഭിമാനമുണ്ട്. അബ്ദുൽ കലാമിന്റെ നാമധേയത്തിലുള്ള ഈ അംഗീകാരം ബൈത്തു റഹ്മ പദ്ധതിക്ക് വിയർപ്പ് നൽകി കരുത്തു പകർന്ന കെ. എം. സി. സി. അടക്കമുള്ള പ്രവാസികൾക്കും സഹകരിച്ച എല്ലാ ഗുണകാം ക്ഷിക്കൾക്കും സമർപ്പിക്കുന്നെന്നും തങ്ങൾ പറഞ്ഞു. വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച പ്രമുകരെ ചടങ്ങിൽ ആദരിച്ചു.
പൂവച്ചാൽ സുധീർ അധ്യക്ഷത വഹിച്ചു. കുന്നത്തൂർ ജെ പ്രകാശ് സ്വാഗതവും പൂവച്ചാൽ നാസർ നന്ദിയും പറഞ്ഞു.

]]>
https://www.chandrikadaily.com/sadiqali-shihab-thangal-received-the-apj-abdul-kalam-national-award.html/feed 0
അവിവേകത്തിൻ്റെ പാത മുസ്ലിം ലീഗിൻ്റേതല്ല ; സമാധാന നയം അഭംഗുരം തുടരുക തന്നെ ചെയ്യും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ https://www.chandrikadaily.com/the-path-of-insensitivity-is-not-that-of-the-muslim-league-peace-policy-will-continue-to-suffer-syed-sadiqali-shihab-thangal.html https://www.chandrikadaily.com/the-path-of-insensitivity-is-not-that-of-the-muslim-league-peace-policy-will-continue-to-suffer-syed-sadiqali-shihab-thangal.html#respond Thu, 27 Jul 2023 17:06:54 +0000 https://www.chandrikadaily.com/?p=266751 അവിവേകത്തിൻ്റെയും അതിവൈകാരികതയുടെയും പാതയല്ല ലീഗിൻ്റേതെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ.

മുക്കാൽ നൂറ്റാണ്ടായി തുടരുന്ന മുസ്ലിം ലീഗിൻ്റെ സമാധാനത്തിൻ്റെ പാത അഭംഗുരം തുടരുമെന്ന് തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ട് നടന്ന റാലിയിലെ പ്രകോപനപരമായ മുദ്രാവാക്യത്തിൻ്റെ പശ്ചാത്തലത്തിലാണ് തങ്ങളുടെ പ്രസ്താവന.

പൂർണ രൂപം:

നമുക്കൊരു സംസ്‌കാരമുണ്ട്. വ്യക്തിത്വമുണ്ട്. അഭിമാനകരമായ ചരിത്രവും പാരമ്പര്യവുമുണ്ട്. എത്ര പ്രകോപനമുണ്ടെങ്കിലും അവിവേകത്തിന്റെയോ അതിവൈകാരികതയുടെയോ പാത നാം തെരഞ്ഞെടുത്തിട്ടില്ല. അത് ശരിയുമല്ല.

ഒരു വ്യക്തി എന്ന നിലയിലും സാമൂഹ്യ പ്രവർത്തകർ എന്ന നിലക്കും ഓരോരുത്തർക്കും ഉത്തരവാദിത്തങ്ങളുണ്ട്. മറ്റൊരാളുടെ വിശ്വാസത്തെയോ വികാരങ്ങളെയോ വ്രണപ്പെടുത്താൻ നമുക്ക് അധികാരമില്ല. സാമൂഹിക സഹവർത്തിത്വമാണ് വളർച്ചയുടെയും വികസനത്തിന്റെയും ആണിക്കല്ല്. അതില്ലാതാകുമ്പോൾ എല്ലാവർക്കും നഷ്ടം സംഭവിക്കും.

വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ ആരെയും ദ്രോഹിക്കാതിരിക്കുക എന്നത് നമ്മുടെ സ്വഭാവത്തിന്റെ പ്രത്യേകതയാവണം. വാക്കിലും പ്രവർത്തിയിലും അടുക്കും ചിട്ടയും വേണം. സംഘടനാ പ്രവർത്തകർ പ്രസ്ഥാനത്തിന്റെ ചരിത്രവും ആശയവും ഉൾക്കൊള്ളണം. പ്രവർത്തികളിൽ അത് തെളിഞ്ഞു കാണണം. നേതൃത്വത്തെ അനുസരിക്കണം. വ്യക്തിത്വം പുലർത്തണം.

ഫാസിസത്തെ നേരിടേണ്ടത് അതേ നാണയത്തിലാണെന്ന് ധരിച്ചവർ മൂഢസ്വർഗ്ഗത്തിലാണ്. സാമ്രാജ്യത്വ ഹിംസയെ അഹിംസ കൊണ്ട് നേരിട്ട് തോൽപിച്ച മഹാത്മാഗാന്ധിയുടെ മണ്ണാണിത്. വിദ്വേഷത്തിന്റെ വിഷച്ചെടികൾ കേരളത്തിന്റെ മണ്ണിൽ വളരാത്തതിന് കാരണം നമ്മുടെ സ്‌നേഹവും സഹവർത്തിത്വവുമാണ്. എന്ന് അതില്ലാതാകുന്നോ അന്ന് നാം വലിയ അപകടങ്ങളിലേക്ക് കൂപ്പുകുത്തും.

ഏഴരപ്പതിറ്റാണ്ട് കാലത്തെ മുസ്‌ലിംലീഗിന്റെ ചരിത്രം ആർക്കും മറിച്ചുനോക്കാവുന്ന തുറന്ന പുസ്തകമാണ്. രാജ്യത്തെ ഏതൊരാൾക്കും അതെടുത്ത് വായിക്കാം. അതിൽ ദുരൂഹതകളില്ല. ദുർഗ്രാഹ്യതകളില്ല. മുസ്‌ലിംലീഗിന്റെ ആശയം സുതാര്യവും ലളിതവുമാണെന്ന കാര്യം ആരെയും ബോധ്യപ്പെടുത്തേണ്ട ഒന്നല്ല. മതേതര ഇന്ത്യയിലെ ചരിത്രബോധമുള്ള ഏവർക്കും അറിവുള്ള ഒന്നാണ്. ആ നയം നാം അഭംഗുരം തുടരുക തന്നെ ചെയ്യും. സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/the-path-of-insensitivity-is-not-that-of-the-muslim-league-peace-policy-will-continue-to-suffer-syed-sadiqali-shihab-thangal.html/feed 0