PanakkadShaheeraliShihabthangal – Chandrika Daily https://www.chandrikadaily.com Sat, 16 May 2026 07:45:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg PanakkadShaheeraliShihabthangal – Chandrika Daily https://www.chandrikadaily.com 32 32 ഗൂഡല്ലൂര്‍ യതീംഖാനയില്‍ നാളെ വനിതാ സന്ദര്‍ശനം https://www.chandrikadaily.com/womens-visit-to-gudalur-yatimkhana-tomorrow.html https://www.chandrikadaily.com/womens-visit-to-gudalur-yatimkhana-tomorrow.html#respond Sat, 16 May 2026 07:45:35 +0000 https://www.chandrikadaily.com/?p=381154 ഗൂഡല്ലൂര്‍: ഗുഡല്ലൂര്‍ താലൂക്ക് മുസ്ലിം യതീംഖാനയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വനിതാ സന്ദര്‍ശന പ്രാര്‍ഥനാ ദിനം നാളെ നടക്കും. രാവിലെ എട്ടിന് പാണക്കാട് ഷഹീറലി ശിഹാബ് തങ്ങളുടെ പ്രാര്‍ഥനയോടെയാണ് തുടക്കമാവുക. ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നീലഗിരി ജില്ലാ അതിര്‍ത്തികളില്‍ നിന്നും 20ലധികം ഇന്‍സ്റ്റിറ്റിയൂഷനല്‍ ബസുകള്‍ വനിതാ സന്ദര്‍ശനത്തിന്റെ ഭാഗമായി സര്‍വീസ് നടത്തും.

നീലഗിരി, കോയമ്പത്തൂര്‍, മലപ്പുറം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ നിന്ന് സ്ഥാപനം സന്ദര്‍ശിക്കാനും പ്രാര്‍ഥനയില്‍ പങ്കെടുക്കാനായി എത്തു ന്ന നൂറുകണക്കിന് സ്ത്രീകളെ സ്വീകരിക്കാന്‍ വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രാവിലെ എട്ട് മുതല്‍ ആരംഭിക്കുന്ന പ്രാര്‍ഥനാ സദസിന് വൈകിട്ട് അഞ്ചിനാണ് സമാപനമാവുക. 80 കുട്ടികളാണ് യതീംഖാനയില്‍ മക്കളായി ഉള്ളത്. 38 ആണ്‍ കുട്ടികളും 42 പെണ്‍കുട്ടികളുമാണ് കുടുംബത്തിലുള്ളത്.

ഹയര്‍സെക്കന്‍ഡറി മദ്‌റസ, മെട്രിക്കുലേഷന്‍ സ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രൈമറി സ്‌കൂള്‍, ജി.ടി.എം.ഒ ആശുപത്രി, ജി.ടി.എം.ഒ ടൈലറിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, ശിഹാബ് തങ്ങള്‍ അറബിക് കോളജ് അടക്കമുള്ള നിരവധി സ്ഥാപനങ്ങളാണ് യതീംഖാനക്ക് കീഴില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ സന്ദര്‍ശനത്തിന് യതീംഖാന ജനറല്‍ സെക്രട്ടറി എ.എം അബ്ദുല്‍ബാരി ഹാജി സ്വാഗതം പറയും. പ്രസിഡന്റ് കെ. ബാപ്പു ഹാജി അധ്യക്ഷനാവും. സമാപന സംഗമത്തില്‍ അബ്ദുറസാഖ് അന്‍വരി പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കും. യതീംഖാന ട്രഷറര്‍ പി.കെ സിദ്ദീഖ് ഹാജി നന്ദി പറയും.

 

 

 

 

 

]]>
https://www.chandrikadaily.com/womens-visit-to-gudalur-yatimkhana-tomorrow.html/feed 0