parlament – Chandrika Daily

പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യാ’ മുന്നണി പ്രധാനമന്ത്രിക്ക് കത്തയച്ചു
പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ അജണ്ട വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ‘ഇന്ത്യാ’ മുന്നണി പ്രധാനമന്ത്രിക്ക് കത്തയച്ചു. മുന്നണിക്ക് വേണ്ടി സോണിയ ഗാന്ധിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ‘ഇന്ത്യ’ ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. വിലക്കയറ്റം, തൊഴിലില്ലായ്മ, അദാനി വിഷയം, മണിപ്പൂർ കലാപം, ചൈനീസ് കടന്നുകയറ്റം അടക്കമുള്ള വിഷയങ്ങളിലാണ് ചർച്ച ആവശ്യപ്പെട്ടത്. ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ഇൻഡ്യ സഖ്യം കക്ഷി നേതാക്കളുടെ യോഗത്തിൽ പ്രധാനമന്ത്രിക്ക് കത്ത് അയക്കാൻ തീരുമാനിച്ചിരുന്നു. ഈ മാസം 18 മുതൽ 22 വരെയാണ് പാർലമെന്റ് പ്രത്യേക സമ്മേളനം.

കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ ചർച്ച ആരംഭിച്ചു; കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധി സംസാരിക്കും
മണിപ്പുർ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിൽ പാർലമെന്റിൽ ചർച്ച ആരംഭിച്ചു.12മണിക്കൂറോളം ചർച്ച നടക്കും. സഭയിൽ സംസാരിക്കാനായി ആറുമണിക്കൂർ 41 മിനിറ്റാണ് ബിജെപിക്ക് ലഭിക്കുന്നത്. കോൺ​ഗ്രസിൽ നിന്ന് ആദ്യം രാഹുൽ​ഗാന്ധിയാണ് സംസാരിക്കുക. രാഹുലിന് പുറമെ ഗൗരവ് ഗോഗോയ്, മനീഷ് തിവാരി, ദീപക് ബൈജ് എന്നിവരും കോൺഗ്രസിനായി സംസാരിക്കും. കേരളത്തിൽ നിന്നുള്ള 4 എംപിമാരുടെയും പേരുകൾ കോൺഗ്രസ് നൽകിയിട്ടുണ്ട്. ഒരു മണിക്കൂർ 15 മിനിറ്റ് കോൺഗ്രസ് അംഗങ്ങൾക്ക് ലഭിക്കും. കേന്ദ്ര സർക്കാരിനെ പിന്തുണച്ച് 20 പേർ സംസാരിക്കും .

അംബേദ്കർ അനുസ്മരണം; എ എസ് അനുഷ പാർലമെന്റിൽ പ്രസംഗിക്കും
ഏപ്രിൽ 14- ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സംഘടിപ്പിക്കുന്ന ഡോ. ബി.ആർ അംബേദ്കർ അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കാൻ തിരുവനന്തപുരം നേമം സ്വദേശിനി അനുഷ എ.എസ് തെരഞ്ഞെടുക്കപ്പെട്ടു. ചടങ്ങിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രതിനിധിയാണ് അനുഷ.

വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 പേരിൽ അനുഷയടക്കം ഏഴുപേർക്ക് മാത്രമാണ് പ്രസംഗിക്കാൻ അവസരം ലഭിച്ചത്  ഡോ. അംബേദ്കറെക്കുറിച്ച് അനുഷയുടെ മൂന്ന് മിനിട്ട് ദൈർഘ്യമുള്ള റെക്കോർഡ് ചെയ്ത പ്രസംഗം വിലയിരുത്തിയാണ് ചടങ്ങിൽ പ്രസംഗിക്കാൻ തിരഞ്ഞെടുത്തത്.

തിരുവനന്തപുരം നേമം പ്രാവച്ചമ്പലം സ്വദേശി കരസേനയിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ കെ. അനിൽ കുമാറിന്റെയും കെ ഷീലയുടെയും മകളായ അനുഷ കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന തലത്തിൽ നടന്ന ഒട്ടേറെ പ്രസംഗ-ഡിബേറ്റ്-ക്വിസ് മത്സരങ്ങളിൽ വിജയിയായിട്ടുള്ള അനുഷ എൻ.സി.സി യിൽ എ ഗ്രേഡ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.

പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം: സഭാ നടപടികൾ ഉച്ചവരെ നിർത്തിവച്ചു
ലോക്‌ സഭ ഇന്നും പ്രതിപക്ഷ പ്രതിഷേധത്താൽ പ്രക്ഷുബ്ധമായി സഭ ചേർന്നപ്പോൾ തന്നെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്ക് ഇറങ്ങി പ്രതിഷേധിച്ചു. സ്പീക്കറുടെ സീറ്റിലേക്ക് പേപ്പർ കീറിയെറിഞ്ഞ അംഗങ്ങൾ കരിങ്കൊടികളും വീശി. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ഇന്നും പ്രതിപക്ഷ അംഗങ്ങൾ സഭയിൽ എത്തിയത്.ബഹളത്തെ തുടർന്ന് രാജ്യ സഭയിലും നടപടികൾ നിർത്തിവെച്ചു. ലോക്സഭയിൽ ടിഎൻ പ്രതാപൻ ,ഹൈബി ഈഡൻ, ജ്യോതി മണി, രമ്യ ഹരിദാസ് തുടങ്ങിയവരാണ് പ്രതിഷേധവുമായി എത്തിയത്.ജെ പി സി അന്വേഷണം ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം

ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി
ശൂർപ്പണഖ’ പരാമർശത്തിൽ മോദിക്കെതിരെ മാനനഷ്ടക്കേസ് നൽകുമെന്ന് കോൺഗ്രസ് നേതാവ് രേണുക ചൗധരി.‘ഇനി കോടതികൾ എത്ര വേഗത്തിൽ പ്രവർത്തിക്കുമെന്ന് നോക്കാം’ എന്നും  മോദിയുടെ പരാമർശത്തിന്റെ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് രേണുക വ്യക്തമാക്കി. ‘മോദി’ പരാമർശത്തിലെ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് രണ്ടു വർഷം തടവ് ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് കോൺഗ്രസ് വനിതാ നേതാവ് രംഗത്തെത്തിയിരിക്കുന്നത്.2018 ഫെബ്രുവരി 7നാണ് സംഭവം.അതേസമയം, പ്രധാനമന്ത്രി ‘ശൂർപ്പണഖ’ എന്ന വാക്ക് പരാമർശിച്ചിട്ടില്ലെന്നും പാർലമെന്റിൽ നടത്തിയ പ്രസ്താവനയുടെ പേരിൽ കോടതിയിൽ പോകാൻ കഴിയില്ലെന്നുമാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

കേബ്രിഡ്ജ് പരാമർശത്തിൽ രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി നീക്കം
വിദേശത്തെ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് ആവശ്യപെട്ടാണ് ബി.ജെ.പി എംപി നിഷികാന്ത് ദുബെ സ്പീക്കർക്ക് കത്ത് നൽകിയിരിക്കുന്നത്. യൂറോപ്പിലും അമേരിക്കയിലും നടത്തിയ പരാമർശങ്ങളിലൂടെ പാർലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ്സിന് തുടർച്ചയായി കളങ്കമുണ്ടാക്കിയെന്നും അതിനാൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്നും പുറത്താക്കണമെന്നുമാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

കഴിഞ്ഞ നാല് ദിവസമായി എല്ലാ ദിവസവും ഓരോ കേന്ദ്രമന്ത്രിമാർ രാഹുൽ ഗാന്ധിക്കെതിരെയുള്ള പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു.അതേ സമയം പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രകളിൽ രാജ്യത്തിന്റെ നേട്ടങ്ങളെ പലപ്പോഴും ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് കോൺഗ്രസിന്റെ പ്രതിരോധം.തന്നെ അനുവദിക്കുകയാണെങ്കിൽ ബിജെപിയുടെ ആരോപണങ്ങൾക്ക് പാർലമെന്റിൽ മറുപടി നൽകാൻ തയ്യാറാണെന്ന്  രാഹുൽഗാന്ധിയും പറഞ്ഞിരുന്നു.

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പട്ട് പ്രതിഷേധം : പാർലമെന്റിന് പുറത്ത് മനുഷ്യച്ചങ്ങല തീർത്ത് പ്രതിപക്ഷ നേതാക്കൾ
അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട്  പ്രതിപക്ഷ നേതാക്കൾ പാർലമെന്റിന് സമീപം മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ചു.അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന ആവശ്യത്തിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ഉറച്ചുനിന്നതോടെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

ഇന്ന് രാവിലെ തൃണമൂൽ കോൺഗ്രസ് എംപിമാർ വായിൽ കറുത്ത തുണി കെട്ടി രാജ്യസഭയുടെ അകത്തളത്തിലേക്ക് കടന്ന് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. രാവിലെ പാർലമെന്റ് മന്ദിരത്തിനുള്ളിലെ രാജ്യസഭയിലെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ യോഗം ചേർന്നിരുന്നു.ഡിഎംകെ, എൻസിപി, എസ്പി, ആർജെഡി, ബിആർഎസ്, സിപിഎം, സിപിഐ, എസ്എസ്, ജെഡിയു, ജെഎംഎം, എംഡിഎംകെ, എഎപി, വിസികെ, ഐയുഎംഎൽ എന്നീ പാർട്ടികളുടെ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിനുള്ള ഞങ്ങളുടെ ആവശ്യം അവഗണിക്കുകയും ചെയ്യുന്നത് സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു.തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ അവർ ആഗ്രഹിക്കുന്നില്ല. നേരത്തെ പല അവസരങ്ങളിലും മോദി ഇന്ത്യയ്‌ക്കെതിരെ വിദേശത്ത് സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധി മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവർ എന്നെ അനുവദിച്ചാൽ ഞാൻ സഭക്കുള്ളിൽ സംസാരിക്കുമെന്ന് രാഹുൽഗാന്ധി
വിദേശത്ത് രാജ്യത്തെ അപമാനിച്ചുവെന്ന ബിജെപിയുടെ ആരോപണത്തോട് പ്രതികരിക്കുമോ എന്ന ചോദ്യത്തിന്, അവർ എന്നെ അനുവദിച്ചാൽ ഞാൻ സഭയ്ക്കുള്ളിൽ സംസാരിക്കും എന്ന്കോൺഗ്രസ് എംപി രാഹുൽഗാന്ധി പറഞ്ഞു. പാർലമെന്റിൽ പങ്കെടുക്കാൻ പോകുന്ന വഴിയിൽ

വാർത്താ ചാനലുകളോട് സംസാരിക്കുകയായിരുന്നു രാഹുൽഗാന്ധി.ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തിയെന്ന ബി.ജെ.പി യുടെ ആരോപണം രാഹുൽ ഗാന്ധി നിഷേധിച്ചു,ഇന്ത്യൻ ജനാധിപത്യം സമ്മർദത്തിലാണെന്നും ആക്രമണത്തിനിരയാണെന്നും എല്ലാവർക്കും അറിയാമെന്നും

അത് വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു.ഞാൻ ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടി നേതാവാണ്.അതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശയാത്രയ്ക്കിടെ കോൺഗ്രസിനെ കടന്നാക്രമിക്കുന്നത് ചൂണ്ടിക്കാട്ടി മാപ്പ് പറയേണ്ടതില്ലെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.മോദി അഞ്ചാറു രാജ്യങ്ങളിൽ പോയി ഇന്ത്യയിൽ ജനിച്ചത് പാപമാണെന്ന് പറഞ്ഞ് നമ്മുടെ രാജ്യത്തെ അപമാനിച്ചത് മാപ്പ് ആവശ്യപ്പെടുന്നവർക്ക് അറിയില്ലേയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുന ഗാർഗേ ചോദിച്ചിരുന്നു.

പാർലമെന്റിലും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു
അദാനി-ഹിൻഡൻബെർഗ് തർക്കം സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യവും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ ചൊല്ലിയുള്ള ബിജെപിയുടെ കടന്നാക്രമണവും നാലാം ദിവസവും പാർലമെന്റിൽ സംഘർഷത്തിന് ഇടയാക്കി. ബഹളത്തെ തുടർന്ന്

ഇന്ന് രാവിലെ ചേർന്ന ഇരുസഭകളും ഉച്ചയ്ക്ക് രണ്ട് മണി വരെ നിർത്തിവച്ചു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് സെഷനിൽ പങ്കെടുക്കുമെന്നും ഇന്ത്യയിലെ ജനാധിപത്യ അവസ്ഥയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് ലണ്ടനിൽ നടത്തിയ പരാമർശത്തെക്കുറിച്ച് സംസാരിക്കുമെന്നും പ്രതീക്ഷിക്കുന്നു. അതെ സമയം രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ ആഹ്വാനത്തെ കോൺഗ്രസ് തള്ളി.യുകെയിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് ചോദിക്കുന്ന പ്രശ്‌നമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്നലെ പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അദാനി-ഹിൻഡൻബർഗ് തർക്കത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭരണകക്ഷിയായ ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ആരോപിച്ചു.

അദാനി വിഷയത്തിൽ പ്രതിപക്ഷ ബഹളം: ലോക്‌സഭ നിർത്തിവച്ചു
അദാനി വിഷയത്തിൽ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്‌സഭാ നടപടികൾ നിർത്തിവച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ഭരണവുമായി ബന്ധപ്പെട്ട് മുൻപു വിദേശത്തു നടത്തിയ പ്രസ്താവനകൾ എഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിദേശ രാജ്യങ്ങളിൽ രാഹുൽഗാന്ധി നടത്തിയ പ്രസ്താവനകളിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷവും ബഹളം വച്ചു. ബഹളത്തെ തുടർന്ന് ഉച്ചക്ക് 2 മണിവരെ ലോക്‌സഭാ നിർത്തിവയ്ക്കുന്നതായി സ്പീക്കർ അറിയിച്ചു.