passed’ – Chandrika Daily https://www.chandrikadaily.com Fri, 15 Nov 2024 15:25:13 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg passed’ – Chandrika Daily https://www.chandrikadaily.com 32 32 ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ് https://www.chandrikadaily.com/actor-indrans-passed-the-7th-class-equivalency-exam.html https://www.chandrikadaily.com/actor-indrans-passed-the-7th-class-equivalency-exam.html#respond Fri, 15 Nov 2024 15:25:13 +0000 https://www.chandrikadaily.com/?p=317641 ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. റിസള്‍ട്ട് വന്നപ്പോള്‍ വയനാട്ടില്‍ ഷൂട്ടിങ് തിരക്കിലായിരുന്നു ഇന്ദ്രന്‍സ്. പത്താംക്ലാസ് പരീക്ഷ ഇതുപോലെ എളുപ്പമല്ല, വല്യ പാടാണെന്ന് ഇന്ദ്രന്‍സ് പ്രതികരിച്ചു. 500ല്‍ 297 മാര്‍ക്കാണ് ഇന്ദ്രന്‍സ് നേടിയത്. 68-ാം വയസ്സിലാണ് ഇന്ദ്രന്‍സ് ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയത്.

കഴിഞ്ഞ ആഗസ്റ്റ് 24, 25 തീയതികളിലായിരുന്നു പരീക്ഷ നടന്നത്. മലയാളവും ഇംഗ്ലീഷും ഹിന്ദിയുമായിരുന്നു ആദ്യ ദിവസം. ഇതില്‍ മലയാളവും ഇംഗ്ലീഷും എളുപ്പമായിരുന്നെന്നും ഹിന്ദി കുറച്ച് ബുദ്ധിമുട്ടായിരുന്നെന്നും പരീക്ഷയ്ക്കുശേഷം ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. പിറ്റേന്ന് സാമൂഹികശാസ്ത്രം, അടിസ്ഥാനശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലും പരീക്ഷ നടന്നു.

ഏഴാം ക്ലാസ് തുല്യത പരീക്ഷ പാസായതോടെ പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാനുള്ള യോഗ്യത നേടി. ഏഴാംക്ലാസുവരെ പഠിച്ചിരുന്ന താരം പ്രാരാബ്ദങ്ങള്‍ പ്രശ്‌നങ്ങള്‍ മൂലം പഠിപ്പു നിര്‍ത്തുകയായിരുന്നു. ഷൂട്ടിങ് തിരക്കുകളുള്ളതിനാല്‍ എല്ലാ ആഴ്ചയും നടക്കുന്ന തുല്യതാക്ലാസില്‍ കൃത്യമായി പങ്കെടുക്കാനായിരുന്നില്ലെന്നും സമയം കണ്ടെത്തി വീട്ടിലിരുന്നായിരുന്നു പഠനമെന്നും ഇന്ദ്രന്‍സ് പ്രതികരിച്ചു.

]]>
https://www.chandrikadaily.com/actor-indrans-passed-the-7th-class-equivalency-exam.html/feed 0
പ്രതിപക്ഷത്തെ പുറത്തിരുത്തി 3 നിര്‍ണായക ബില്ലുകള്‍ പാസാക്കി ലോക്‌സഭ https://www.chandrikadaily.com/the-lok-sabha-passed-3-crucial-bills-ousting-the-opposition.html https://www.chandrikadaily.com/the-lok-sabha-passed-3-crucial-bills-ousting-the-opposition.html#respond Wed, 20 Dec 2023 13:29:10 +0000 https://www.chandrikadaily.com/?p=286215 പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്ത് പുറത്തിരുത്തിയതിന് പിന്നാലെ ക്രിമിനല്‍ നിയമങ്ങള്‍ അടിമുടി ഉടച്ചുവാര്‍ക്കാനുള്ള 3 നിര്‍ണായക ബില്ലുകള്‍ ലോക്‌സഭ ശബ്ദവോട്ടോടെ പാസാക്കി. ഐ.പി.സി, സി.ആര്‍.പി.സി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്ക് പകരമായി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ എന്നിവയ്ക്കുള്ള ബില്ലുകളാണ് പാസാക്കിയത്.

രാജ്യദ്രോഹം, ഭീകരപ്രവര്‍ത്തനം എന്നിവയുടെ നിര്‍വചനത്തില്‍ മാറ്റം വരുത്തി. വിവാഹേതര ബന്ധം, സ്വവര്‍ഗരതി എന്നിവ ക്രിമിനല്‍ കുറ്റമാക്കണമെന്ന സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദേശം ഉള്‍പ്പെടുത്തിയില്ല. സുപ്രീംകോടതി വധശിക്ഷ ശരിവച്ച് മുപ്പത് ദിവസത്തിനകം ദയാഹര്‍ജി നല്‍കണമെന്നതടക്കം വ്യവസ്ഥകളുണ്ട്.

ആള്‍ക്കൂട്ട ആക്രമണത്തിന് കടുത്ത ശിക്ഷയുണ്ടാകും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം തടയാനാണ് പ്രഥമ പരിഗണനയെന്ന് ബില്ലുകളിന്മേലുള്ള ചര്‍ച്ചയ്ക്ക് മറുപടി നല്‍കവേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

 

]]>
https://www.chandrikadaily.com/the-lok-sabha-passed-3-crucial-bills-ousting-the-opposition.html/feed 0
അലിഗഢിന്റെ പേരുമാറ്റം; പ്രമേയം പാസാക്കി അലിഗഢ് മുന്‍സിപല്‍ കോര്‍പ്പറേഷന്‍ https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html#respond Tue, 07 Nov 2023 13:24:22 +0000 https://www.chandrikadaily.com/?p=282248 യു.പിയിലെ പ്രശസ്ത നഗരമായ അലിഗഢ് പേര് മാറ്റാനൊരുങ്ങുകയാണ്. ഇതുസംബന്ധിച്ച് നീക്കങ്ങള്‍ നടത്തുന്നത് അലിഗഢ് മുന്‍സിപ്പല്‍ കോര്‍പറേഷനാണ്. അലിഗഢിന്റെ പേര് ഹരിഗഡ് എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള നിര്‍ദേശം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോര്‍ഡാണ് പാസാക്കിയത്.

അലിഗഡ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഈ നിര്‍ദ്ദേശം പാസായി. ഇനി ഈ നിര്‍ദേശം സര്‍ക്കാരിന് അയക്കും. ഉടന്‍ ഭരണാനുമതി ലഭിക്കുമെന്ന് അലിഗഡ് മേയര്‍ പ്രശാന്ത് സിംഗാള് പ്രത്യാശ പ്രകടിപ്പിച്ചു.

എന്നാല്‍, ഇത് ആദ്യപടി മാത്രമാണെന്നും സര്‍ക്കാരിന്റെ അനുമതി ലഭിച്ചാലേ ജില്ലയുടെ പേര് മാറൂ.മുന്‍സിപ്പല്‍ കോര്‍പറേഷന്‍ യോഗത്തിലാണ് നിര്‍ദേശം അംഗീകരിച്ചത്. ”ഇന്നലെ യോഗത്തില്‍ അലിഗഡിന്റെ പേര് ഹരിഗഢ് എന്നാക്കാനുള്ള നിര്‍ദേശം കൗണ്‍സിലര്‍ സഞ്ജയ് പണ്ഡിറ്റ് മുന്നോട്ട് വച്ചിരുന്നു. എല്ലാ കൗണ്‍സിലര്‍മാരും ഏകകണ്ഠമായാണ് പാസാക്കിയത്.

 

]]>
https://www.chandrikadaily.com/rename-of-aligarh-aligarh-municipal-corporation-passed-the-resolution.html/feed 0
‘പ്രായം ഒന്നിനുമൊരു തടസ്സമല്ല’; 73-ാം വയസ്സില്‍ 10-ാം ക്ലാസ്സ് പരീക്ഷ ജയിച്ച് നടി ലീന https://www.chandrikadaily.com/sslc-exam-pass-amalayalam-actress.html https://www.chandrikadaily.com/sslc-exam-pass-amalayalam-actress.html#respond Thu, 19 Jan 2023 09:44:43 +0000 https://www.chandrikadaily.com/?p=233487 ജീവിതത്തിലും പരീക്ഷയിലും തോറ്റുകൊടുക്കാന്‍ ലീനാമ്മച്ചി തയ്യാറല്ല. തോറ്റുപോയ കണക്കും, രസതന്ത്രവും സേ പരീക്ഷ എഴുതി പത്താം ക്ലാസ്സ് കടമ്പ കടന്നിരിക്കുകയാണ് 73-ാം വയസ്സില്‍ നടി ലീസ ആന്റണി. ആറുപത് വര്‍ഷത്തിന് ശേഷമാണ് ലീന വീണ്ടും പഠനത്തിന്റെ വഴിയിലേക്ക് തിരിച്ചെത്തിയത്. പ്രതികാരം എന്ന ചിത്രത്തിന് ശേഷമാണ് നാടകനടിയായ ലീന സിനിമയില്‍ കൂടുതല്‍ ശ്രദ്ധനേടിയത്.

ഭര്‍ത്താവും നടനുമായ കെ.എല്‍ ആന്റണിയുടെ മരണത്തിനുശേഷമുള്ള ഒറ്റപ്പെടലിലാണ് ലീന പഠനം തുടരാന്‍ തീരുമാനിക്കുന്നത്. തൈക്കാട്ടുശ്ശേരി ഉളവയ്പ്പില്‍ വീടിനടുത്തിള്ള കേന്ദ്രത്തിലായിരുന്നു ക്ലാസ്. മകന്‍ ലാസര്‍ ഷൈനും മരുമകന്‍ അഡ്വ. മായാകൃഷ്ണനുമാണ് പത്താംതരം പരീക്ഷയ്ക്കുള്ള വഴിയൊരുക്കിയത്. ഇനി പ്ലസ് വണ്‍ തുല്യതാ പരീക്ഷ എഴുതാനാണ് തീരുമാനം. കൂടാതെ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. മൂന്ന് മാസമായി കലാമണ്ഡലം അശ്വതിയുടെ കീഴില്‍ കൂട്ടിയാട്ടവും പരിശീലിക്കുന്നു.

]]>
https://www.chandrikadaily.com/sslc-exam-pass-amalayalam-actress.html/feed 0