paul muthoot – Chandrika Daily https://www.chandrikadaily.com Sun, 06 Sep 2020 05:34:05 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg paul muthoot – Chandrika Daily https://www.chandrikadaily.com 32 32 പരോളിലിറങ്ങി പോള്‍ മുത്തൂറ്റ് വധക്കേസ് പ്രതി കാരി സതീശന്റെ വിളയാട്ടം; വടിവാള്‍ കഴുത്തില്‍ വെച്ച് മാല കവര്‍ന്നു https://www.chandrikadaily.com/kari-satheeshan-arrest-news.html https://www.chandrikadaily.com/kari-satheeshan-arrest-news.html#respond Sun, 06 Sep 2020 05:21:15 +0000 https://www.chandrikadaily.com/?p=150783 ചങ്ങനാശേരി: വീടുകളില്‍ കയറി ഭീഷണി മുഴക്കുകയും സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്ത സംഭവത്തില്‍ പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീശന്‍ (37) അറസ്റ്റില്‍. പരോളില്‍ ഇറങ്ങിയശേഷം ഗുണ്ടാസംഘങ്ങളുമായെത്തി വീടുകളില്‍ അതിക്രമിച്ച് കയറിയ കേസിലാണ് അറസ്റ്റ്.

നാലുകോടി വേഷ്ണാല്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന സനീഷിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം കയറി സനീഷിനെയും ഭാര്യയെും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായാണ് പരാതി. കാരി സതീശനെ അറസ്റ്റു ചെയ്തതറിഞ്ഞ് മറ്റൊരു പരാതികൂടി തൃക്കൊടിത്താനം പൊലീസിനു ലഭിച്ചിട്ടുണ്ട്. നാലുകോടി വേഷ്ണാല്‍ ഭാഗത്ത് ആനിക്കുടി ജോയിച്ചന്റെ വീട്ടില്‍ കയറി മകന്‍ പീറ്ററിന്റെ ഒരു പവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തതായാണു പരാതി.

ഓഗസ്റ്റ് 23ന് രാത്രി വടിവാള്‍ കഴുത്തില്‍ വെച്ചായിരുന്നു മാല പിടിച്ചുപറിച്ചത്. ചോദ്യം ചെയ്യലില്‍ സതീശന്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 

]]>
https://www.chandrikadaily.com/kari-satheeshan-arrest-news.html/feed 0
പോള്‍ മുത്തൂറ്റ് വധക്കേസ് പ്രതികളെ വെറുതെവിട്ടു; എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത് https://www.chandrikadaily.com/bail-for-eight-accused-for-paul-muthoot-murder-case.html https://www.chandrikadaily.com/bail-for-eight-accused-for-paul-muthoot-murder-case.html#respond Thu, 05 Sep 2019 06:32:11 +0000 http://www.chandrikadaily.com/?p=138230 യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. ഒമ്പത് പ്രതികളില്‍ ഒന്ന്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒന്‍പത് പ്രതികളുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കിയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ നല്‍കിയിരുന്നില്ല.

പോള്‍ മുത്തൂറ്റ് കൊല്ലപ്പെട്ട കേസ് സിബിഐയായിരുന്നു അന്വേഷിച്ചത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി.

ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ്, ആറാം പ്രതി സതീഷ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവരുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് റദ്ദാക്കിയത്. കൊലക്കുറ്റം നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളുടെ ശിക്ഷ ഹൈക്കോടതി റദ്ദുചെയ്തത്.

തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ഒന്‍പത് പ്രതികളേയും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കൊലക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാം പ്രതി കാരി സതീശ് അപ്പീല്‍ നല്‍കിയില്ല. അപ്പീലിന്റെ അടിസ്ഥാനത്തിലാണ് എട്ട് പ്രതികളുടെ ശിക്ഷ കോടതി റദ്ദാക്കിയത്.

]]>
https://www.chandrikadaily.com/bail-for-eight-accused-for-paul-muthoot-murder-case.html/feed 0