PC George MLA – Chandrika Daily https://www.chandrikadaily.com Fri, 10 Jan 2025 15:09:53 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg PC George MLA – Chandrika Daily https://www.chandrikadaily.com 32 32 മുസ്‌ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു https://www.chandrikadaily.com/anti-muslim-remarks-a-case-was-filed-against-pc-george.html https://www.chandrikadaily.com/anti-muslim-remarks-a-case-was-filed-against-pc-george.html#respond Fri, 10 Jan 2025 15:09:53 +0000 https://www.chandrikadaily.com/?p=325093 മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

]]>
https://www.chandrikadaily.com/anti-muslim-remarks-a-case-was-filed-against-pc-george.html/feed 0
വനിതാ കമ്മീഷൻ അധ്യക്ഷയെ മാനസിക പരിശോധനക്ക് വിധേയമാക്കണം: പി.സി ജോർജ്ജ് https://www.chandrikadaily.com/pc-george-against-mc-josephine.html https://www.chandrikadaily.com/pc-george-against-mc-josephine.html#respond Sun, 24 Jan 2021 03:03:40 +0000 http://www.chandrikadaily.com/?p=177752 തിരുവനന്തപുരം: കിടപ്പു രോഗിയായ വൃദ്ധയോട് നേരിട്ട് ഹാജരാകാൻ നിർബന്ധിച്ച വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈനെ സർക്കാർ ഇടപെട്ട് മാനസിക പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. വനിതാ കമ്മീഷൻ അധ്യക്ഷയുടെ നിലപാട് വലിയ പ്രതിഷേധത്തിനിടയാവുന്നതിനിടക്കാണ് പി.സി ജോർജ് രൂക്ഷ പ്രതികരണവുമായി
രംഗത്തെത്തിയത്. ജോസഫൈന്റെ മനോനില പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് വിവാദസംഭവമുണ്ടായത്. പത്തനംതിട്ട കോട്ടാങ്ങൽ സ്വദേശിനി ലക്ഷ്മിക്കുട്ടിയായിരുന്നു പരാതിക്കാരി. മദ്യപിച്ച് അയൽവാസി മർദിച്ച സംഭവത്തിലാണ് ലക്ഷ്മിക്കുട്ടി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് വനിതാ കമ്മിഷനിൽ പരാതി നൽകിയത്. ഹിയറിംഗിന് ലക്ഷ്മിക്കുട്ടി നേരിട്ട് ഹാജരാകണമെന്ന് വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതേപ്പറ്റി ചോദിക്കാൻ വിളിച്ചപ്പോഴായിരുന്നു ലക്ഷ്മിക്കുട്ടിയുടെ ബന്ധുവിനോട് വനിതാ കമ്മിഷൻ കയർത്തത്. പരാതിക്കാരി ആരായാലും വിളിക്കുന്നിടത്ത് ഹിയറിംഗിന് ഹാജരാകണമെന്ന് പറഞ്ഞതായും ബന്ധു പറഞ്ഞിരുന്നു.

അടൂരിലാണ് ഹിയറിങ്ങിന് വരാൻ പറഞ്ഞിരുന്നത്. എന്നാൽ കോട്ടാങ്കൽ സ്വദേശിയായ ലക്ഷ്മിക്കുട്ടിക്ക് അൻപത് കിലോമീറ്റർ അകലെയുള്ള അടൂരിലേക്ക് ഹിയറിംഗിന് എത്തുക ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിൽ ലക്ഷ്മിക്കുട്ടിയമ്മയുടെ ചെറുമകൻ വനിതാ കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും കോണ്ടാക്ട് നമ്പർ എടുത്തു അതിൽ വിളിച്ചു.

വനിതാ കമ്മീഷൻ അധ്യക്ഷയായ എംസി ജോസഫൈനാണ് ഈ കോൾ എടുത്തത്. അവരോട് കാര്യങ്ങൾ വിശദീകരിച്ച ചെറുമകൻ ഇത്രയും പ്രായമായ മുത്തശ്ശിയുമായി ഇത്ര ദൂരം സഞ്ചരിക്കാനാവില്ലെന്നും അതിനാൽ ഹിയറിംഗിന്റെ സ്ഥലം മാറ്റി തരാനാവുമോ എന്നും ചോദിച്ചു. ഇതോടെയാണ് വനിതാ കമ്മീഷൻ അധ്യക്ഷ പരാതിക്കാരോട് പൊട്ടിത്തെറിച്ചത്.

വിവാദമായ ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ

ജോസഫൈൻ: ആരാണ് പരാതിക്കാരി

പരാതിക്കാരിയുടെ ബന്ധു: എന്റെ വല്ല്യമ്മയാണ് പരാതിക്കാരി, ലക്ഷമിക്കുട്ടിയെന്നാണ് പേര്, 89 വയസ്സുണ്ട്.

ജോസഫൈൻ: അപ്പോ പിന്നെ എന്തിനാ പരാതി കൊടുത്തത്, അത് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ മതിയായിരുന്നല്ലോ ?89 വയസ്സുള്ള അമ്മയെ കൊണ്ട് വനിതാ കമ്മീഷനിൽ പരാതി കൊടുത്ത നിങ്ങളെ എന്താണ് പറയേണ്ടത്, 89 വയസ്സുള്ള തള്ളയെ കൊണ്ടു പരാതി കൊടുപ്പിക്കാൻ ആരു പറഞ്ഞു ഇതിലൊക്കെ ആരെയെങ്കിലും ബന്ധപ്പെടുത്തേടേഡോ

പരാതിക്കാരിയുടെ ബന്ധു: അപ്പോൾ ഇതു വനിതാ കമ്മീഷനിൽ അല്ലേ പരാതി കൊടുക്കേണ്ടത്

ജോസഫൈൻ: 89 വയസ്സുള്ള തള്ളയെ എന്നാ പിന്നെ വനിതാ കമ്മീഷനിൽ എത്തിക്ക്, വനിതാ കമ്മീഷനിൽ പരാതി കൊടുത്താൽ വിളിപ്പിക്കും, അപ്പോൾ എത്തണം. സുഖമില്ലാത്ത ഇത്രയും വയസ്സുള്ള അമ്മയെ കൊണ്ടു പരാതി കൊടുത്താൽ ആളെ ശിക്ഷിക്കാൻ പറ്റോ ഇല്ലലോ, കമ്മീഷൻ രണ്ടു കൂട്ടരേയും വിളിപ്പിക്കും, കാര്യങ്ങൾ ചോദിപ്പിക്കും. അപ്പോ ഇത്രയും പ്രായമുള്ളൊരു അമ്മയ്ക്ക് വനിതാ കമ്മീഷൻ ഓഫീസിൽ വിളിപ്പിച്ചാൽ വരാൻ പറ്റുമോ ഇല്ലയോ എന്നൊക്കെ നോക്കട്ടെ

പരാതിക്കാരിയുടെ ബന്ധു: തിരുവല്ലയായിരുന്നേൽ വരാമായിരുന്നു, ഇതിപ്പോ അടൂരല്ലേ ഒരുപാട് ദൂരമുണ്ട്

ജോസഫൈൻ: അതൊക്കെ നിങ്ങള് തീരുമാനിച്ചോ, വരണോ വേണ്ടയോ എന്നൊക്കെ.

]]>
https://www.chandrikadaily.com/pc-george-against-mc-josephine.html/feed 0
കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവര്‍; വര്‍ഗീയ പരാമര്‍ശവുമായി പിസി ജോര്‍ജ് എം.എല്‍.എ-വസ്തുതകള്‍ ഇങ്ങനെ https://www.chandrikadaily.com/mla-pc-george-hate-speech-real-thing.html https://www.chandrikadaily.com/mla-pc-george-hate-speech-real-thing.html#respond Fri, 30 Oct 2020 09:16:46 +0000 https://www.chandrikadaily.com/?p=165126 കൊച്ചി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ വകുപ്പടക്കം കേരളത്തിലെ ഉന്നതാധികാര സ്ഥാനങ്ങള്‍ മുസ്‌ളിംകള്‍ തട്ടിയെടുക്കുകയാണെന്ന രീതിയില്‍ ഈരാറ്റുപേട്ടയില്‍ പി. സി ജോര്‍ജ് എം.എല്‍.എ നടത്തിയ വിദ്വേഷപ്രസംഗം വിവാദമാകുന്നത്.

കേരളത്തിലെ 14 ജില്ലകളില്‍ ഏഴ് ജില്ലകളിലും കലക്ടര്‍മാര്‍ ഒരു സമുദായത്തില്‍പെട്ടവരാണെന്നാണ് പി.സി ജോര്‍ജ് പറയുന്നത്. ഉന്നതവിദ്യാഭ്യാസ വകുപ്പിലെ പ്രധാനപ്പെട്ട പോസ്റ്റുകളിലെല്ലാം ഒരേ സമുദായത്തിലുള്ളവരാണെന്നും ഇത് എന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് പി.സി ജോര്‍ജ് പ്രസംഗത്തില്‍ പറഞ്ഞത്.

സിറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ടയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍. 70 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും നമ്മുടെ കത്തോലിക്കാ സഭയും വൈദികരും ചേര്‍ന്ന് തുടങ്ങിയതാണ്. എന്നാല്‍ ഇന്നത്തെ നിലയെന്താണ്. വിദ്യാഭ്യാസത്തില്‍ ക്രൈസ്തവ സമൂഹത്തിന്റെ നിലയെന്താണ്, പി.സി ജോര്‍ജ് ചോദിച്ചു. ഐ.എ.എസ്, ഐ.ഇ.എസ്, ഐ.എഫ്.എസ് കോഴ്സുകള്‍ എടുത്തുനോക്കണം. അഖിലേന്ത്യാ സര്‍വീസുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളരെ താഴെയാണ്. എന്താണതിന്റെ കാരണമെന്ന് സഭ ചര്‍ച്ച ചെയ്യേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്തുകാരന്‍ മന്ത്രി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ പ്രത്യേക സമുദായത്തെ കുത്തിനിറയ്ക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയിലെ കത്തോലിക്കാ മന്ത്രിമാര്‍ തങ്ങളുടെ വകുപ്പുകളില്‍ കുറേയേറെ തസ്തികകളില്‍ കത്തോലിക്കാ സഭക്കാരെ വയ്ക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. എം.ജി സര്‍വകലാശാലാ വി.സി നിയമനത്തില്‍ ഇടതുപക്ഷം ഡോ. ബി. ഇക്ബാലിന്റെ പേര് നിര്‍ദ്ദേശിച്ചപ്പോള്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ നിയമിച്ചതെന്ന് പി.സി ജോര്‍ജ് അവകാശപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ ഒഴിച്ച് എല്ലാ ന്യുനപക്ഷവും വളര്‍ന്നു. അതേക്കുറിച്ച് ആലോചിക്കണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പാക്കിസ്ഥാനില്‍ ഭരണകൂടം തന്നെ എല്ലാവരെയും മുസ്ലീങ്ങളാക്കി മാറ്റിയെന്ന് പി.സി ജോര്‍ജ് ആരോപിച്ചു. ക്രിസ്ത്യന്‍ പള്ളികളും ക്ഷേത്രങ്ങളും മോസ്‌കുകളാക്കി മാറ്റിയെന്നും പി.സി ജോര്‍ജ് ആരോപിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു മുസ്‌ലിം ദേവാലയവും തകര്‍ക്കപ്പെട്ടില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രസംഗം വിവാദമായതോടെ മുസ്‌ലിം വിഭാഗത്തിലുള്ളവരുടെ കഠിനാധ്വാനത്തെപ്പറ്റിയാണ് പറഞ്ഞതെന്നാണ് ജോര്‍ജിന്റെ വിശദീകരണം. എവിടെ നിന്നാണ് ഈ കണക്കുകളെന്ന ചോദ്യത്തിനും പി സി ജോര്‍ജിന് മറുപടി ഉണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ ഒരു വിഭാഗത്തില്‍ മാത്രമുള്ളവരാണെന്നായിരുന്നു അടുത്ത പരാമര്‍ശം. ഉദ്ദേശിച്ചത് സി.പി.എമ്മിനെയാണെന്നാണ് പി.സി ജോര്‍ജിന്റെ ന്യായീകരണം. തന്റെ പ്രസംഗം വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് ഈരാറ്റുപേട്ട സ്റ്റേഷനിലും പി.സി ജോര്‍ജ് പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍, സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ പ്രധാന തസ്തികകളിലെല്ലാം അമുസ്ലിം ഉദ്യോഗസ്ഥരാണെന്ന വസ്തുത മറച്ചുവച്ചാണ് പി.സി ജോര്‍ജിന്റെ പരാമര്‍ശം. ഉന്നതവിദ്യാസ വകുപ്പിനു കീഴിലെ സംസ്ഥാനത്തെ 13 സര്‍വ്വകലാശാലകളില്‍ ഒരിടത്തു മാത്രമാണ് മുസ്ലിം വിസിയുള്ളത്. മന്ത്രി കെ.ടി ജലീലിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നാണ് പി സി ജോര്‍ജ് പറഞ്ഞത്.

എന്നാല്‍ വസ്തുത അങ്ങനെയല്ല. വീണ എന്‍ മാധവന്‍ ഐഎഎസ്, വിജയകുമാര്‍ ആര്‍, അജയന്‍ സി എന്നിവരാണ് അഡീഷണല്‍ സെക്രട്ടറിമാര്‍. തരുണ്‍ ലാല്‍ എസ്, ഹരികുമാര്‍ ജി ജോയിന്റ് സെക്രട്ടറിമാര്‍. ശ്രീകല എസ്, രാജേഷ്‌കുമാര്‍ കെ കെ, സ്വപ്‌ന പി, ബാലസുബ്രഹ്മണ്യന്‍ വി, ശ്രീദേവി ഇ എസ് അണ്ടര്‍ സെക്രട്ടറിമാര്‍.

ജയകുമാര്‍ ബി, രേഖ എസ്, ജോസ് എ, അനില്‍കുമാര്‍ ടി, പ്രിയദര്‍ശിനി മോഹന്‍ദാസ്, മനോജ് കുമാര്‍ എം. എസ്, സംഗീത എസ്, രാധാമണി അമ്മ ഒ, വിനീഷ് കുമാര്‍ ജി, രാകേഷ് എസ്. പി എന്നിവരാണ് സെക്ഷന്‍ ഓഫീസര്‍മാര്‍. വത്സല തപാല്‍ സെക്ഷന്‍ ഓഫിസ് സൂപ്രണ്ട്

സംസ്ഥാനത്ത് 14ല്‍ ഏഴ് കലക്ടമാരും മുസ്‌ലിംകളാണെന്ന പി.സി ജോര്‍ജിന്റെ വാദവും വ്യാജമാണ്. നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്‌ലിംകളുള്ളത്. കൊല്ലം (ബി അബ്ദുല്‍ നാസര്‍), പത്തനംതിട്ട (പി ബി നൂഹ്), തൃശൂര്‍ (എസ് ഷാനവാസ്), വയനാട് (ഡോ. അദീല അബ്ദുല്ല). ഇവരാരൊക്കെയും തങ്ങളുടെ പ്രവര്‍ത്തന മികവില്‍ കലക്ടര്‍മാരായവരാണ്. മുസ്ലിം ക്വാട്ടയില്‍ കലക്ടര്‍മാരായവരല്ല.

മാത്രമല്ല, ഇവരാരും മന്ത്രി ജലീലിന്റെ കീഴിലുമല്ല ജോലിചെയ്യുന്നത്. കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലുള്ള കഴിഞ്ഞ നാലര വര്‍ഷവും 12 വൈസ് ചാന്‍സലര്‍മാരില്‍ ഒരാള്‍ പോലും മുസ്ലിം ആയിരുന്നില്ല. കഴിഞ്ഞ മാസം നിലവില്‍ വന്ന ശ്രീനാരായണ ഓപണ്‍ സര്‍വകലാശാലയിലാണ് ഏക മുസ്ലിം വിസിയെ നിയമിച്ചത്. അതും വെള്ളാപ്പള്ളി നടേശനടക്കമുള്ളവരുടെ എതിര്‍പ്പിനെ മറികടന്ന്. അതേസമയം കേരളത്തിലെ എം.പിമാരില്‍ ലോക്സഭയില്‍ അഞ്ചും രാജ്യസഭയില്‍ രണ്ടും ഉള്‍പ്പെടെ ഏഴു പേര്‍ 18% മാത്രമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നാണെന്നുള്ള കാര്യം പി.സി ജോര്‍ജ് മറച്ചുവെക്കുന്നു. 28 ശതമാനമുള്ള മുസ്ലിം സമുദായത്തില്‍ നിന്ന് ഇരുസഭകളിലുമായി ആകെയുള്ളത് 4 പേരാണെന്നതാണ് വസ്തുത.

 

]]>
https://www.chandrikadaily.com/mla-pc-george-hate-speech-real-thing.html/feed 0
യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ് https://www.chandrikadaily.com/pc-george-about-udf.html https://www.chandrikadaily.com/pc-george-about-udf.html#respond Sat, 24 Oct 2020 08:30:39 +0000 https://www.chandrikadaily.com/?p=163874 ഇടുക്കി: യുഡിഎഫുമായി സഹകരിക്കാന്‍ താല്‍പര്യമുണ്ടെന്ന് പി.സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ ജനപക്ഷം സംസ്ഥാന കമ്മിറ്റി ചേര്‍ന്നപ്പോള്‍ ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടത് യുഡിഎഫുമായി സഹകരിക്കണമെന്നാണ്. ഇക്കാര്യത്തില്‍ യുഡിഎഫിന്റെ തീരുമാനം കൂടി കണക്കിലെടുത്താണ് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ആഴ്ച ചേരുന്ന ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും. പി.സി തോമസും യുഡിഎഫ് പ്രവേശനത്തിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കുന്നതാണ് പി.സി തോമസിന് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/pc-george-about-udf.html/feed 0
സര്‍ക്കാറിനെതിരെ അവിശ്വാസം: യുഡിഎഫിന് പി.സി ജോര്‍ജിന്റെ പിന്തുണ https://www.chandrikadaily.com/pc-george-will-support-udf-non-confident-motion.html https://www.chandrikadaily.com/pc-george-will-support-udf-non-confident-motion.html#respond Sun, 23 Aug 2020 04:34:10 +0000 https://www.chandrikadaily.com/?p=147041 തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണക്കുമെന്ന് പി.സി.ജോര്‍ജ്. കൂട്ടുത്തരവാദിത്വം നഷ്ടമായ സര്‍ക്കാരാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മറ്റുള്ളവരുടെ അഭിപ്രായം മാനിക്കാതെ തന്നിഷ്ടത്തോടെ ഭരിക്കുകയാണ്. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വമില്ല. അതിനാലാണ് യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസത്തെ പിന്തുണയ്ക്കുന്നതെന്ന് പി.സി. ജോര്‍ജ് പറഞ്ഞു.

ഭരണാധികാരികള്‍ ദുഷിച്ചാല്‍ പ്രകൃതി കോപിക്കുമെന്നാണ്. പ്രകൃതികോപങ്ങള്‍ പോലും ഭരണാധികാരി ദുഷിച്ചതിനാലാണെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നും പി.സി ജോര്‍ജ് പറഞ്ഞതായി മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ല. കുട്ടിസഖാക്കന്മാരാണ് ഭരിക്കാനിറങ്ങിയിരിക്കുന്നത്. ഇവരുടെ ഭരണം ഈ നാട് നശിപ്പിക്കും. മുഖ്യമന്ത്രി ഇതിനൊക്കെ എന്ത് മറുപടി നല്‍കുമെന്ന് അറിയട്ടെ. അതിന് ശേഷമെ വോട്ട് ചെയ്യുകയുള്ളു. അല്ലെങ്കില്‍ അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്യും.
– പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് മുന്നണികളുടെ ജയപരാജയങ്ങളെ സ്വാധീനിക്കാത്തതിനാല്‍ നിഷ്പക്ഷ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

]]>
https://www.chandrikadaily.com/pc-george-will-support-udf-non-confident-motion.html/feed 0
പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയിലേക്ക് https://www.chandrikadaily.com/pc-george-moves-nda-news.html https://www.chandrikadaily.com/pc-george-moves-nda-news.html#respond Wed, 27 Mar 2019 06:19:24 +0000 http://www.chandrikadaily.com/?p=122453 കോട്ടയം: പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നേക്കും. ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നും തീരുമാനം അഞ്ച് ദിവസത്തിനകം എടുക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു. ഇരുമുന്നണികളുമായി ഒന്നിച്ചുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ നീക്കമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. 20 സീറ്റുകളിലും ജനപക്ഷം മത്സരിക്കുമെന്നാണ് ആദ്യം പി.സി ജോര്‍ജ് പ്രഖ്യാപിച്ചത്. പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

]]>
https://www.chandrikadaily.com/pc-george-moves-nda-news.html/feed 0
ബഹ്‌റയെ ഡി.ജി.പി ആക്കിയതിന് പിന്നില്‍ നിഗൂഡതയുണ്ടെന്ന് പി.സി ജോര്‍ജ് https://www.chandrikadaily.com/loknath-behera-shunted-out-nia-leaking-info-pc-george.html https://www.chandrikadaily.com/loknath-behera-shunted-out-nia-leaking-info-pc-george.html#respond Thu, 06 Dec 2018 17:17:11 +0000 http://www.chandrikadaily.com/?p=112983 തിരുവനന്തപുരം: ലോക്‌നാഥ് ബഹ്‌റയെ ഡി.ജി.പിയാക്കിയതിനെ ചൊല്ലിയുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍ നിയമസഭയിലും ചര്‍ച്ചയായി. നരേന്ദ്രമോദിയുടെ നോമിനിയാണ് ബഹ്‌റയെന്ന മുല്ലപ്പള്ളിയുടെ ആരോപണം പ്രതിപക്ഷത്തുനിന്ന് അടൂര്‍ പ്രകാശാണ് സഭയില്‍ ആവര്‍ത്തിച്ചത്.

പിണറായി വിജയന്‍ ഡല്‍ഹിയില്‍ പോയപ്പോള്‍ നരേന്ദ്രമോദി പറഞ്ഞത് പിണറായി സ്വന്തം ആളാണെന്നും എപ്പോള്‍ വേണമെങ്കിലും തന്റെ വീട്ടില്‍ വന്ന് താമസിക്കാമെന്നുമാണ്. ഇവരുടെ അടുപ്പത്തില്‍ നിന്നാണ് ബഹ്‌റയുടെ നിയമനം നടന്നതെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു.

ബഹ്‌റ കുറ്റക്കാരനെങ്കില്‍ അന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രിയായിരുന്ന മുല്ലപ്പള്ളി എന്തിനാണ് താന്‍ കണ്ട ഫയല്‍ ഒളിച്ചുവെച്ചതെന്ന് ഭരണപക്ഷത്തുനിന്ന് എം. സ്വരാജും എ.പ്രദീപ് കുമാറും വി. രാജേഷും മറുചോദ്യം ഉന്നയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തെത്തി. മുല്ലപ്പള്ളിക്കെതിരെ പരാതിയുള്ളവര്‍ കോടതിയില്‍ പോകണമെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.

ഭരണപ്രതിപക്ഷ അംഗങ്ങളുടെ തര്‍ക്കത്തിനിടെ ലോക്‌നാഥ് ബഹ്‌റയുടെ നിയമനം ദുരൂഹമാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. നിയമനത്തിന് പിന്നില്‍ നിഗൂഡതയുണ്ട്. ഈ ഡി.ജി.പി കേരളത്തിന് ഗുണകരമല്ല. താനിത് നേരത്തെ തന്നെ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. പരാതിയുള്ളവര്‍ക്ക് കോടതിയില്‍ പോകാം. എവിടെ പോയാലും ഫേസ്ബുക്കില്‍ പോസ്റ്റിടുന്ന ബഹ്‌റ സെപ്തംബര്‍ ഏഴുമുതല്‍ 15 വരെ എവിടെയായിരുന്നെന്നും പി.സി ജോര്‍ജ് ചോദിച്ചു.

]]>
https://www.chandrikadaily.com/loknath-behera-shunted-out-nia-leaking-info-pc-george.html/feed 0
കന്യാസ്ത്രിയെ അപമാനിച്ചതിന് പി.സി ജോര്‍ജിനെതിരെ കേസ് https://www.chandrikadaily.com/case-against-pc-george-kerala-news.html https://www.chandrikadaily.com/case-against-pc-george-kerala-news.html#respond Mon, 01 Oct 2018 13:53:18 +0000 http://www.chandrikadaily.com/?p=105321 കോട്ടയം: ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അപമാനിച്ച് സംസാരിച്ച പി.സി ജോര്‍ജിനെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കന്യാസ്ത്രീയുടെ കുടുംബം നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

വാര്‍ത്താസമ്മേളനത്തിലാണ് പി.സി ജോര്‍ജ് കന്യാസ്ത്രീയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത്. ഇത് വിവാദമായപ്പോള്‍ തന്റെ പരാമര്‍ശത്തിലെ ചില പദങ്ങള്‍ പിന്‍വലിക്കുന്നതായി അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

]]>
https://www.chandrikadaily.com/case-against-pc-george-kerala-news.html/feed 0
ബിഷപ്പിനെതിരെ പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് പി.സി.ജോര്‍ജ് https://www.chandrikadaily.com/pc-george-against-kerala-police-nuns-rape-case-news.html https://www.chandrikadaily.com/pc-george-against-kerala-police-nuns-rape-case-news.html#respond Fri, 21 Sep 2018 11:03:24 +0000 http://www.chandrikadaily.com/?p=104111 കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് പി.സി.ജോര്‍ജ് എം.എല്‍.എ. പീഡനം നടന്നുവെന്ന് പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ് ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്ന് വാര്‍ത്താസമ്മേളനം നടത്തി പി.സി ജോര്‍ജ്ജ് പറഞ്ഞു.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന് കന്യാസ്ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന വ്യാജമൊഴി പൊലീസ് എഴുതി വാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ് പറഞ്ഞു.

നേരത്തെയും ബിഷപ്പിനെ പിന്തുണച്ചും കന്യാസ്ത്രീയെ അധിക്ഷേപിച്ചും ജോര്‍ജ് രംഗത്ത് വന്നിരുന്നു. കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. കന്യാസ്ത്രീയെ വേശ്യയെന്നും പി.സി ജോര്‍ജ്ജ് വിളിച്ചിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ ഖേദമുണ്ടെന്ന് പി.സി ജോര്‍ജ്ജ് പറയുകയും ചെയ്തു.

]]>
https://www.chandrikadaily.com/pc-george-against-kerala-police-nuns-rape-case-news.html/feed 0
‘പി.സി ജോര്‍ജ്ജിനെതിരെ നടപടി എടുക്കണം’; ഡബ്ല്യു.സി.സി https://www.chandrikadaily.com/wcc-against-pc-george-on-nuns-comments-news.html https://www.chandrikadaily.com/wcc-against-pc-george-on-nuns-comments-news.html#respond Wed, 12 Sep 2018 12:39:07 +0000 http://www.chandrikadaily.com/?p=102797 കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പി സി ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ അപലപിക്കുന്നു. ഇരയോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണമെന്നും ഡബ്ല്യു.സി.സി പറഞ്ഞു. കന്യാസ്ത്രീകളുടെ സമരപന്തലില്‍ നടി റിമാകല്ലിങ്കല്‍ എത്തി പിന്തുണ അറിയിച്ചിരുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും , അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെ ആണ് ഞങ്ങള്‍.

അധികാരവും പദവികളും ഒരിക്കലും നിസ്സഹായരെ ചൂഷണത്തിന് ഇരയാക്കാന്‍ വേണ്ടി ദുരുപയോഗം ചെയ്യേണ്ടേ ഉപാധികളല്ല എന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു ! കേരള ഗവണ്‍മെന്റും വനിതാ കമ്മീഷനും നീതിക്കു വേണ്ടി പോരാടാനും ശബ്ദം ഉയര്‍ത്താനും ധൈര്യം കാണിച്ചവരോടൊപ്പം ഉറച്ചുനില്‍ക്കണം എന്ന് ഞങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു.

പി സി ജോര്‍ജിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനകളെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നതിനോടൊപ്പം , ഇരയോട് എപ്പോഴും അനാദരവ് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാടുകള്‍ക്കെതിരെ നിയമനടപടികള്‍ എടുക്കണം എന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.

കേരളം പ്രളയത്തെ അത്ഭുതകരമായി അതിജീവിച് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമയമാണിത് ! #377 യുടെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത, ഘഏആഠഝ കമ്മ്യൂണിറ്റിയുടെ ഭാഗമായ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴി തുറന്ന ചരിത്രപരമായ വിധി ന്യായങ്ങളുടെയും സമയവും! അനീതിയെയും, അസമത്വത്തെയും ഇല്ലാതാക്കി, പുരോഗതിയിലേക്ക്, വളര്‍ച്ചയിലേക്ക്, പുനരുദ്ധാരണത്തിലേക്ക് ഉള്ളതാവട്ടെ നമ്മുടെ ചുവടുവെപ്പുകള്‍.

കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ല.

#അവള്‍ക്കൊപ്പം

]]>
https://www.chandrikadaily.com/wcc-against-pc-george-on-nuns-comments-news.html/feed 0