pc vishnunadh – Chandrika Daily https://www.chandrikadaily.com Sat, 28 Dec 2024 07:30:41 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pc vishnunadh – Chandrika Daily https://www.chandrikadaily.com 32 32 സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ: പി.സി. വിഷ്ണുനാഥ് എം.എല്‍.എ https://www.chandrikadaily.com/let-this-judgment-cause-cpm-to-put-down-its-killing-knife-p-c-vishnu-nath-mla.html https://www.chandrikadaily.com/let-this-judgment-cause-cpm-to-put-down-its-killing-knife-p-c-vishnu-nath-mla.html#respond Sat, 28 Dec 2024 07:30:41 +0000 https://www.chandrikadaily.com/?p=323595 തന്നോട് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു കൃപേഷും ശരത്ലാലുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് . പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി (സി.പി.എം) പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ കൊലപാതകികള്‍ക്കുവേണ്ടി നില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനിയെങ്കിലും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ കോടതിവിധി കാരണമാകട്ടെ എന്ന പ്രത്യാശകൂടി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കുമുണ്ട്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/let-this-judgment-cause-cpm-to-put-down-its-killing-knife-p-c-vishnu-nath-mla.html/feed 0
കലാകാരന്മാരുടെ പ്രയാസം പരിഗണിക്കണം, ഓണാഘോഷത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ https://www.chandrikadaily.com/pc-vishnunath-mla-wants-to-consider-the-plight-of-artistes-and-remove-restrictions-on-onam-celebrations.html https://www.chandrikadaily.com/pc-vishnunath-mla-wants-to-consider-the-plight-of-artistes-and-remove-restrictions-on-onam-celebrations.html#respond Tue, 20 Aug 2024 14:18:32 +0000 https://www.chandrikadaily.com/?p=306842 വയനാട് ഉരുൾപൊട്ടല്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്നും അവരുടെ പ്രയാസം കണക്കിലെടുത്ത് ഓണാഘോഷ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും പി.സി. വിഷ്ണുനാഥ് എംഎൽഎ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ആഡംബരവും ധൂർത്തും ഒഴിവാക്കി ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങൾ അടങ്ങുന്ന വയനാട്ടിലെ ആയിരക്കണക്കിന് മനുഷ്യരെയും അവരുടെ ആവാസ വ്യവസ്ഥയെയും ബാധിച്ച മഹാ ദുരന്തം ചരിത്രത്തിൽ സമാനതകൾ ഇല്ലാത്തതാണ്. ദുരന്തത്തിൽ അവിടുത്തെ ജനങ്ങളോടും പ്രദേശങ്ങളോടും മലയാളികൾ എന്ന നിലയിൽ എല്ലാവരും ചേർന്നു നിൽക്കുകയാണ്. ദുരന്തബാധിതരുടെ ജീവിതം വീണ്ടെടുക്കാൻ ആവശ്യമായ കർമ്മപരിപാടികൾ ഒരുമിച്ച് ആവിഷ്കരിക്കുമ്പോൾ തന്നെ, ആ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾ നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ കൂടി ബാധിക്കുമെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

നാടകപ്രവർത്തകർ, സ്റ്റേജ് കലാ പ്രവർത്തകർ, ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, ചെറുകിട കാർഷിക മേഖല ഇങ്ങനെ നിരവധി പേർ ഓണം, ക്രിസ്തുമസ് പോലെയുള്ള ആഘോഷ സീസണുകളെ ആശ്രയിച്ച് ആ വർഷം ജീവിക്കാൻ ആവശ്യമായ വരുമാനം കണ്ടെത്തുന്നവരാണ്. അവർക്ക് മറ്റു മാസങ്ങളിലെ വരുമാനം കൊണ്ട് ഈ ഘട്ടത്തിലുണ്ടാവുന്ന വരുമാന നഷ്ടം നികത്താൻ സാധിക്കില്ല. ആഘോഷങ്ങൾ ഒഴിവാക്കുമ്പോൾ ഓണം വിപണികളെ അത് ബാധിക്കും.

അങ്ങനെയുള്ള ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം ദുരിതപൂർണമാവാൻ കാരണമാവുകയും ചെയ്യും. 2018-ൽ മഹാപ്രളയം ഉണ്ടായതിന്‍റെയും 2019-ൽ വടക്കൻ കേരളത്തിലുണ്ടായ പ്രളയത്തിന്‍റെയും 2020, 21 കാലയളവിൽ കൊവിഡ് മഹാമാരിയുടെയും പശ്ചാത്തലത്തിൽ കലാപ്രവർത്തകരും ചെറുകിട കച്ചവടക്കാരും ഉൾപ്പടെയുള്ളവരുടെ ജീവിതം നിലയിൽ സ്തംഭിച്ചു പോയിരുന്നു.

തങ്ങൾക്കാവും വിധം വയനാടിനൊപ്പം നിൽക്കാൻ അവരെ സംബന്ധിച്ചും ഈ സീസണിലെ വരുമാനം ആവശ്യമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ച് വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആഡംബരങ്ങൾ ഒഴിവാക്കിക്കൊണ്ട് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പി.സി. വിഷ്ണുനാഥ് കത്തിൽ ആവശ്യപ്പെട്ടു

]]>
https://www.chandrikadaily.com/pc-vishnunath-mla-wants-to-consider-the-plight-of-artistes-and-remove-restrictions-on-onam-celebrations.html/feed 0
‘പൗരനും പിണറായി സര്‍ക്കാരും’; പൊലീസിന്റെ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തം https://www.chandrikadaily.com/police-attack-against-strike.html https://www.chandrikadaily.com/police-attack-against-strike.html#respond Mon, 14 Sep 2020 14:06:05 +0000 https://www.chandrikadaily.com/?p=153142 കൊച്ചി: അങ്കമാലിയില്‍ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ശരീരത്തില്‍ കയറിയിരുന്ന് മന്ത്രിയുടെ വാഹനം കടന്നുപോകാന്‍ വഴിയൊരുക്കുന്ന പൊലിസ് ഉദ്യോഗസ്ഥന്‍. മലയാള മനോരമ ദിനപത്രത്തില്‍ ഈ അടിക്കുറിപ്പോടെ വന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ ചൂടന്‍ ചര്‍ച്ച. കോണ്‍ഗ്രസ് നേതാക്കളും ചലച്ചിത്ര സംവിധായകരുമടക്കമുള്ളവര്‍ ചിത്രം പങ്കുവച്ച് പൊലീസിനെതിരെ വിമര്‍ശനമുന്നയിക്കുന്നു.

https://www.facebook.com/pcvishnunadh.in/posts/2044012419063438

അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനെ കഴുത്തില്‍ കാല്‍മുട്ടുകള്‍ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്ന സംഭവവുമായി താരതമ്യം ചെയ്താണ് മിക്കവരും വിമര്‍ശനം ഉന്നയിക്കുന്നത്. പൊലീസിന്റെ അതിക്രൂരത വെളിവാകുന്ന ചിത്രമെന്നാണ് സൈബര്‍ ഇടങ്ങള്‍ പറയുന്നത്. അന്ന് മരിച്ചയാള്‍ പറഞ്ഞ എനിക്ക് ശ്വാസം മുട്ടുന്നു എന്ന വാക്കുകള്‍ മുദ്രാവാക്യമായി ഉയര്‍ത്തി ലോകമാകെ വന്‍ പ്രക്ഷോഭം അലതല്ലിയിരുന്നു. അന്ന് കേരള പൊലീസില്‍ നിന്നുപോലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നുവെന്നും ഇപ്പോള്‍ ഈ രണ്ടു ചിത്രങ്ങള്‍ പങ്കുവച്ച് പ്രതിഷേധം രേഖപ്പെടുത്തുന്നു. കോണ്‍ഗ്രസ് നേതാക്കളായ പി.സി വിഷ്ണുനാഥും വി.ടി ബല്‍റാമുമെല്ലാം സര്‍ക്കാരിനും കേരള പൊലീസിനുമെതിരെ അമര്‍ഷം രേഖപ്പെടുത്തി രംഗത്തെത്തി.

https://www.facebook.com/vtbalram/posts/10157974220694139

ആ കുപ്രസിദ്ധ ചിത്രത്തെ അനുസ്മരിപ്പിക്കുന്ന പോലീസ് ഭീകരതയുടെ ചിത്രമാണ് കേരളത്തില്‍ പുറത്തുവന്നത് എന്നാണ് ചിത്രം പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ‘പൗരനും പിണറായി സര്‍ക്കാരും’ എന്ന തലക്കെട്ടോടെയാണ് വി.ടി ബല്‍റാം എംഎല്‍എ ചിത്രം പങ്കുവച്ചത്. സംവിധായകന്‍ അരുണ്‍ ഗോപി അടക്കമുള്ളവരും വിമര്‍ശനവുമായി രംഗത്തെത്തി.

]]>
https://www.chandrikadaily.com/police-attack-against-strike.html/feed 0
‘കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പറഞ്ഞത് നാക്കുപിഴയാണോ അല്ലെങ്കില്‍ സത്യമോ; പി സി വിഷ്ണുനാഥ് https://www.chandrikadaily.com/pc-vishnunadh-statment.html https://www.chandrikadaily.com/pc-vishnunadh-statment.html#respond Wed, 26 Aug 2020 02:03:25 +0000 https://www.chandrikadaily.com/?p=147757 കോട്ടയം: ‘കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ഹണി മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പറഞ്ഞതു നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് പി.സി.വിഷ്ണുനാഥ്.

സെക്രട്ടേറിയറ്റിലെ ഇടതു സംഘടനാ നേതാവ് കൂടിയാണ് ഇദ്ദേഹം. നാക്കുപിഴയാണോ അതോ സത്യം അറിയാതെ പറഞ്ഞുപോയതാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സമാനതകളില്ലാത്ത ക്രമക്കേടുകളും അട്ടിമറികളുമാണ് സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. കേസ് അട്ടിമറിക്കാന്‍ ഭരണകൂടം ഏതറ്റം വരെയും പോവുമെന്നതിന്റെ സൂചനകള്‍ കൂടിയാണ് ഇത്തരം സംഭവങ്ങള്‍ വിഷ്ണുനാഥ് ആരോപിച്ചു. സെക്രട്ടേറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായത്. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദ വിഷയങ്ങളുമായി ബന്ധപ്പെട്ട നിര്‍ണായ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന പ്രോട്ടോക്കോള്‍ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. കമ്പ്യൂട്ടറില്‍ നിന്ന് ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാര്‍ പറയുന്നു. അപകടത്തില്‍ ആളപായമില്ല.

]]>
https://www.chandrikadaily.com/pc-vishnunadh-statment.html/feed 0
‘സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്; എല്ലാ തെരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു’;സി.പി.എമ്മിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് https://www.chandrikadaily.com/pc-vishnu-nadh-against-cpm-fake-votes-news.html https://www.chandrikadaily.com/pc-vishnu-nadh-against-cpm-fake-votes-news.html#respond Sun, 28 Apr 2019 07:10:41 +0000 http://www.chandrikadaily.com/?p=125506 കോഴിക്കോട്: സിപി.എമ്മിന്റെ കള്ളവോട്ടിനെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് യുവ നേതാവ് പി.സി വിഷ്ണുനാഥ്. സിപിഎം ആചാരങ്ങള്‍ക്ക് എതിരാണെന്ന് ആരാണ് പറഞ്ഞത്, എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചുവെന്നും പി.സി വിഷ്ണുനാഥ് പറഞ്ഞു. കാസര്‍കോഡ് കള്ളവോട്ട് നടന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രതികരിക്കുകയായിരുന്നു വിഷ്ണുനാഥ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സിപിഎം ആചാരങ്ങള്‍ക്ക് എതിരാണ് എന്ന് ആരാണ് പറഞ്ഞത്; എല്ലാ തിരഞ്ഞെടുപ്പിലും മുടങ്ങാതെ നടത്തുന്ന ആചാരം ഇത്തവണയും ആവര്‍ത്തിച്ചു; മരിച്ചവര്‍ തിരിച്ചു വരുന്ന ദിവസം ! പക്ഷെ ഇത്തവണ സാമ്രാജ്യത്വ ഉപകരണമായ CCTV ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇനി സാംസ്‌കാരിക നായകന്മാര്‍ക്ക് പുറത്തുവരാം, ഫാസിസത്തെയും സാമ്രാജ്യത്വത്തെയും പരാജയപ്പെടുത്താന്‍ കള്ളവോട്ടും ആയുധമാക്കാം എന്ന് പറയാം . ‘കള്ളവോട്ടും കലയും’ എന്ന വിഷയത്തില്‍ ദേശിയ, സംസ്ഥാന അവാര്‍ഡ് നേടിയ ചലച്ചിത്ര സംവിധായകരുടെയും, നടീനടന്മാരുടെയും നേതൃത്വത്തില്‍ സെമിനാര്‍, 25 വര്‍ഷം തുടര്‍ച്ചയായി കള്ളവോട്ടു ചെയ്തവരെ ആദരിക്കല്‍,കള്ളവോട്ടും മൗലികതയും എന്ന മോഷ്ടിക്കാത്ത കവിതയുടെ പ്രകാശനം.

വേഗമാകട്ടെ സാംസകാരിക കേരളം കാത്തിരിക്കുന്നു.

]]>
https://www.chandrikadaily.com/pc-vishnu-nadh-against-cpm-fake-votes-news.html/feed 0
‘തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട്’; അന്തരിച്ച കെ.കെ രാമചന്ദ്രന്‍ എം.എല്‍.എയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് https://www.chandrikadaily.com/pc-vishnunadh-about-kk-ramachandran-nair-news.html https://www.chandrikadaily.com/pc-vishnunadh-about-kk-ramachandran-nair-news.html#respond Sun, 14 Jan 2018 10:50:32 +0000 http://www.chandrikadaily.com/?p=64951 അന്തരിച്ച കെ.കെ രാമചന്ദ്രന്‍ നായര്‍ എം.എല്‍.എക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. അദ്ദേഹത്തെക്കുറിച്ചുള്ള സൗഹൃദത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച വിഷ്ണുനാഥ് കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ അനുഭവത്തെക്കുറിച്ചും ഫേസ്ബുക്കിലെഴുതി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ കെ.കെ രാമചന്ദ്രന് കൈകൊടുത്ത് തോറ്റതില്‍ ദുഃഖമുണ്ടെന്ന് താന്‍ പറഞ്ഞുവെന്ന് വിഷ്ണുനാഥ് പറയുന്നു. പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസവുമുണ്ടെന്നും താന്‍ പറഞ്ഞുവെന്ന് വിഷ്ണുനാഥ് കൂട്ടിച്ചേര്‍ത്തു. ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു. സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെ കെ ആര്‍ എന്ന് സ്‌നേഹത്തോടെ എല്ലാവരും വിളിക്കുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എം എല്‍ എ നമ്മെ വിട്ടുപിരിഞ്ഞു .
2006 ല്‍ ആദ്യമായി എംഎല്‍എ ആയ കാലം മുതല്‍ അദ്ദേഹവുമായി എനിക്ക് അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു .കര്‍ണാടക സംഗീതത്തിലും കഥകളിയിലും അവഗാഹമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിനു്. അദ്ദേഹം പ്രസിഡന്റ് ആയ ‘സര്‍ഗ്ഗവേദി’ യുടെ എല്ലാ പരിപാടികള്‍ക്കും എന്നെ ക്ഷണിക്കുമായിരുന്നു .

ഞാന്‍ എം എല്‍ എ എന്ന നിലയില്‍ സംഘടിപ്പിച്ച എല്ലാ സാംസ്‌കാരിക പരിപാടിയുടെയും സജീവസാന്നിധ്യമായിരുന്നു അദ്ദേഹം . കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരാജയപെട്ട് കൗണ്ടിംഗ് സ്‌റ്റേഷനില്‍ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോള്‍ അദ്ദേഹത്തിന് കൈകൊടുത്ത് ഞാന്‍ പറഞ്ഞു , തോറ്റതില്‍ ദുഃഖമുണ്ട് പക്ഷെ അങ്ങയെപ്പോലൊരു യോഗ്യനോടാണ് തോറ്റതെന്ന ആശ്വാസമുണ്ട് . ഗുരുതരാവസ്ഥയില്‍ ആണു എന്നറിഞ്ഞ് ഇന്നലെ രാത്രി അപ്പോളോയില്‍ എത്തി അദ്ദേഹത്തെ കണ്ടിരുന്നു . സുഖമായി അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്നു . അദ്ദേഹത്തിന്റെ വിയോഗത്തോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജനകീയനായ , മനുഷ്യസ്‌നേഹിയായ ഒരു നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് . കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു ഓര്‍മകള്‍ക്ക് മുന്‍പില്‍ ആദരാഞ്ജലികള്‍

]]>
https://www.chandrikadaily.com/pc-vishnunadh-about-kk-ramachandran-nair-news.html/feed 0
കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട; പി സി വിഷ്ണുനാഥ് https://www.chandrikadaily.com/eeda-malayalam-movie-pc-vishnunath-says.html https://www.chandrikadaily.com/eeda-malayalam-movie-pc-vishnunath-says.html#respond Thu, 11 Jan 2018 10:10:15 +0000 http://www.chandrikadaily.com/?p=64471 ബി. അജിത്കുമാര്‍ സംവിധാനം ചെയ്ത ഈട ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.സി വിഷ്‌നുനാഥ്. ”ഈട എന്ന ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്പനിക സങ്കല്പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായ് പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തി്മര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ” ഫേസ്ബുക്കിലിട്ട കുറിപ്പില്‍ വിഷ്ണുനാഥ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ചങ്കില്‍ തറയ്ക്കുന്ന ഒരു പ്രണയവും അതിന്റെ പരിണാമഗതിയില്‍ പൊള്ളിക്കുന്ന രാഷ്ട്രീയത്തിന്റെ കനല്‍പ്പാടുകളും.
ഈട എന്ന ബി അജിത്കുമാര്‍ ചിത്രം പങ്കുവെക്കുന്ന രാഷ്ട്രീയം കണ്ണൂരിന്റെ മണ്ണിനെ രക്തപങ്കിലമാക്കിയ സി പി എമ്മിനെയും സംഘ്പരിവാറിനെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നു. ഈട പ്രസരിപ്പിക്കുന്ന രാഷ്ട്രീയ ചിന്തയില്‍, മേല്‍ സൂചിപ്പിച്ച ഇരുപക്ഷത്തെയും കറുത്ത ഹാസ്യത്തോടെയാണ് സമീപിക്കുന്നത്.
കൊലപാതകവും അതിനുവേണ്ടിയുള്ള ആസൂത്രണവും അത് സാധാരണക്കാരന്റെ കാല്പനിക സങ്കല്പങ്ങള്‍ക്കു മേല്‍ എപ്രകാരം കരിമേഘമായ് പടരുന്നുവെന്ന് സിനിമ പറയുന്നു. പകയുടെ കനലാട്ടത്തില്‍ രാഷ്ട്രീയ തെയ്യങ്ങള്‍ ആടിത്തി്മര്‍ക്കുന്നതും ആര്‍ത്തലയ്ക്കുന്നതും ഞെട്ടലോടെ മാത്രമേ പ്രേക്ഷകന് കണ്ടിരിക്കാന്‍ സാധിക്കുകയുള്ളൂ.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ഒരു സിനിമ എടുക്കുമ്പോള്‍ സംഘ്പരിവാറും സി പി എമ്മും മാത്രം രണ്ടു ഭാഗങ്ങളിലായി അതില്‍ കടന്നുവരുന്നത് നാം കാണാതെ പോകരുത്. രാഷ്ട്രീയവും ജീവിതവും ഇഴനെയ്ത് കിടക്കുന്ന ഒരു ഭൂമികയില്‍ അവര്‍ രണ്ടുകൂട്ടരുമാണ് പ്രശ്‌നങ്ങള്‍ക്ക് മൂല കാരണമെന്ന് ചിത്രവും ചരിത്രവും ഉറക്കെ വിളിച്ചു പറയുന്നു. അസഹിഷ്ണുതയുടെ പെരുമ്പറകളാണ് ഓരോ നെ്ഞ്ചിലും മുഴങ്ങുന്നത്.
കൂത്തുപറമ്പില്‍ ജീവച്ഛവമായി കിടക്കുന്ന പുഷ്പനെ മുതല്‍ പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളെ വരെ ഈടയില്‍ കാണാം. ‘ഇലക്ഷന്‍ കാലത്ത് മാത്രം ചില നേതാക്കള്‍ വന്നുപോകാറുണ്ട്” എന്ന് ജീവിക്കുന്ന രക്തസാക്ഷിയായി വീല്‍ചെറയില്‍ കഴിയുന്ന കഥാപാത്രം പറയുന്ന ഡയലോഗ് സി പി എമ്മിനുള്ള കുറ്റപത്രമാണ്. പുഷ്പനെ കൂത്തുപറമ്പ് രക്തസാക്ഷിത്വ ദിനത്തിലും നോമിനേഷന്‍ കൊടുക്കുമ്പോഴും മാത്രം ഓര്‍ക്കുകയും അധികാരത്തിന്റെ ശീതളച്ഛായയില്‍ സ്വാശ്രയ കച്ചവടക്കാര്‍ക്ക് കുടപിടിക്കുകയും ചെയ്യുന്ന നേതൃത്വത്തിനെതിരായ കൂരമ്പ്.

ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്‌കൂളില്‍ വെട്ടേറ്റു വീണ സംഭവത്തെ ദ്യോതിപ്പിച്ച് സ്‌കൂള്‍ കുട്ടിയായ തന്റെ മുമ്പില്‍ അധ്യാപകന്‍ വെട്ടേറ്റുവീണ ഓര്‍മ്മ അയവിറക്കുന്നുണ്ട് നായിക. അവളെ സംബന്ധിച്ച് കണ്ണൂര്‍ എന്നാല്‍ ജീവിക്കാന്‍ പറ്റാത്ത ഊരാണ്!  അവളുടെ അച്ഛന്‍ പക്ഷെ, കമ്മ്യൂണിസ്റ്റാണെങ്കിലും വരട്ടുവാദ പ്രത്യയശാസ്ത്രത്തിന്റെ കഠാരി മുനകൊണ്ട് എതിരാളിയെ തീര്‍ക്കണമെന്ന് വിശ്വസിക്കുന്നയാളല്ല. മകള്‍ വിരുദ്ധചേരിയിലെ ഒരാളെ പ്രണയിക്കുമ്പോള്‍ അദ്ദേഹം വായിക്കുന്നത് മേരി ഗബ്രിയേല്‍ എഴുതിയ ‘പ്രണയവും മൂലധനവും’ എന്ന പുസ്തകമാണ്.
കോളിളക്കമുണ്ടാക്കിയ തലശ്ശേരിയിലെ മുഹമ്മദ് ഫസല്‍ വധത്തിനെ അന്ുസ്മരിപ്പിക്കും വിധത്തില്‍ എതിരാളിയെ വളഞ്ഞിട്ട് പിടിച്ച് ഗ്രൂപ്പ് സെല്‍ഫി എടുത്ത ശേഷം, നേതാവിനെ വിളിച്ച് പറഞ്ഞാണ് അക്രമികള്‍ ആനന്ദിനെ കൊല്ലാന്‍ ശ്രമിക്കുന്നത്. കമ്മ്യൂണിസ്റ്റ് നേതാവ് ദിനേശനെ സംഘ്പരിവാറുകാര്‍ വെട്ടിക്കൊല്ലുന്നതാവട്ടെ പ്രാകൃതമായ രീതിയിലും. ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിവെട്ടി തുണ്ടമാക്കാനുള്ള ചോദന സി പി എമ്മിനുമാത്രമല്ല ആര്‍ എസ് എസിനുമുണ്ടെന്ന് ചിത്രം വെളിവാക്കുന്നു.

കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന് കാരണക്കാരായ നേതാക്കള്‍, തിരിച്ചടിക്കുള്ള അവരുടെ ആഹ്വാനം, രക്തസാക്ഷികളുടെ ചോരയില്‍ കൈമുക്കി വീര്യം പ്രകടിപ്പിക്കുന്ന പാര്‍ട്ടി യോഗങ്ങള്‍, വിവാഹം പോലുംപാര്‍ട്ടി തീരുമാനിക്കുമെന്ന തിട്ടൂരമിറക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍, പരിഹസിക്കപ്പെടുന്ന ഗോമൂത്രവും വിചാരധാരയും സംഘ്പരിവാര്‍ ചിഹ്നങ്ങളും, പാര്‍ട്ടിക്കുവേണ്ടി ജയിലില്‍ പോകാനുള്ള സംഘ്പരിവാര്‍ കാര്യദര്‍ശിയുടെ നിര്‍ദ്ദേശം അഭിമാനത്തോടെ അനുസരിക്കുന്ന പ്രവര്‍ത്തകന്‍ അങ്ങനെ എത്രയോ രാഷ്ട്രീയ ബിംബങ്ങള്‍ ചിത്രത്തില്‍ നിന്ന് കണ്ടെടുക്കാം. കമ്മ്യൂണിസ്റ്റ് കുടുംബമായിട്ടും വിവാഹ തീയ്യതി കുറിക്കാന്‍ പരപ്പനങ്ങാടിയിലെ ജോത്സ്യനെ കാണാന്‍ പോകുന്ന ടീച്ചര്‍, ശത്രുസംഹാര പൂജയും വഴിപാടും നടത്തുന്ന വര്‍ത്തമാനകാല നേതാക്കളെ ദയയില്ലാതെ അഭിസംബോധന ചെയ്യുന്നു. സവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും പുസ്തകം കൈയില്‍വെച്ചാണ് സംഘ്പരിവാര്‍ അക്രമകാരികള്‍ ഒളിസങ്കേതത്തില്‍ വാളുമിനുക്കുന്നത്. ദണ്ഡും വാളും വീശി
സംഘപരിവാറിന്റെ വളര്‍ച്ച ഇവിടെയെത്തിയെന്ന് അടയാളപ്പെടുത്തുമ്പോള്‍ ചുമരില്‍ മോദിയുടെ പടം വെക്കാന്‍ മറന്നില്ല. അഥവാ ആസുരതയുടെ മോദി കാലത്തെ വ്യംഗ്യമായി സൂചിപ്പിക്കുന്നു ചിത്രം.

സൂപ്പര്‍ താരങ്ങളുടെയടക്കം ഫാന്‍സ് അസോസിയേഷനുകള്‍ കൂറ്റന്‍ കട്ടൗട്ടുകളില്‍ പാലഭിഷേകം നടത്തുന്നതിനെയും മറ്റും വിമര്‍ശിക്കുന്ന യുവജന സംഘടനകളും പാര്‍ട്ടികളും, നേതാക്കള്‍ വെട്ടാനും കൊല്ലാനും പറയുമ്പോള്‍ ഫാന്‍സ് അസോസിയേഷനെ വെല്ലുന്ന വിധത്തില്‍ ചിന്താശേഷിയില്ലാത്ത അടിമപ്പറ്റമാകുന്നതിന്റെ നേര്‍ക്കാഴ്ചയാണ് ചിത്രത്തില്‍. ഇത്തരം പ്രജ്ഞാശേഷി മരവിച്ച അണികളെ സംഭാവന ചെയ്യുന്ന കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളാണ് കേരളത്തിന്റെ ശാപങ്ങളില്‍ ഒന്ന്. പരസ്പരം ഇഷ്ടപ്പെടുന്ന അമ്മുവിനും ആനന്ദിനും കണ്ണൂരിന് പുറത്തുമാത്രം ലഭിക്കുന്ന സ്വാതന്ത്ര്യയാണ് സംവിധായകന്‍ കാണിക്കുന്നത്. അത് കണ്ണൂരിന് പൊതുവേ അപമാനകരമായ കാഴ്ചയാണ്. ആ കാഴ്ചയിലേക്ക് എത്തിച്ചതാവട്ടെ സംഘ്പരിവാറും സി പി എമ്മുമാണ്.

റോമിയോ ജൂലിയറ്റ് പഠിച്ച സാഹിത്യവിദ്യാര്‍ത്ഥിയാണ് ഈടയുടെ സംവിധായകന്‍. കാല്പനികതയുടെ നിലാവൊളി ചിത്രത്തില്‍ ആദ്യാവസാനം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയം മാത്രം പറഞ്ഞ് വിരസമാക്കാനോ പ്രണയം മാത്രം പറഞ്ഞ് പൈങ്കിളിവത്കരിക്കാനോ തയ്യാറാവാതെ റിയലിസ്റ്റികായ ജീവിതചിത്രത്തെയാണ് ഈട വരച്ചിടുന്നത്. ഷെയിന്‍ നിഗവും നിമിഷ സജയനും കേന്ദ്രകഥാപാത്രങ്ങളെ മനോഹരമാക്കിയ ചിത്രത്തില്‍ കവി അന്‍വര്‍ അലിയുടെ വരികളും ഹൃദയസ്പര്‍ശിയാണ്. തീര്‍ച്ചയായും കോടിയേരി ബാലകൃഷ്ണനും കുമ്മനം രാജശേഖരനും ഒരുമിച്ചിരുന്ന് കാണേണ്ട ചിത്രമാണ് ഈട.

]]>
https://www.chandrikadaily.com/eeda-malayalam-movie-pc-vishnunath-says.html/feed 0
‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി പി.സി വിഷ്ണുനാഥ് https://www.chandrikadaily.com/pc-vishnunadh-against-meccican-aparatha.html https://www.chandrikadaily.com/pc-vishnunadh-against-meccican-aparatha.html#respond Thu, 02 Mar 2017 10:40:59 +0000 http://www.chandrikadaily.com/?p=21412 തിരുവനന്തപുരം: ടോം ഇമ്മട്ടി സംവിധാനം ചെയ്ത ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന് രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ്. ചിത്രം നാളെയാണ് റിലീസ് ചെയ്യുന്നത്. ഒരു ട്രെയിലര്‍ കണ്ടുമാത്രം മെക്‌സിക്കന്‍ അപാരതയെ വിലയിരുത്താനാകില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും ഉണ്ടെന്നത് വ്യക്തമാണെന്ന് വിഷ്ണുനാഥ് പറയുന്നു. ഫേസ്ബുക്കിലാണ് ചിത്രത്തിന് വിമര്‍ശനവുമായി വിഷ്ണുനാഥ് എത്തിയിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ഒരു മെക്‌സിക്കന്‍ അപാരത’ തിയറ്ററുകളില്‍ എത്തുന്നു; രാഷ്ട്രീയ സിനിമകള്‍ ഒരുപാട് വന്നുപോയ നാടാണ് കേരളം. ഈനാട്, മീനമാസത്തിലെ സൂര്യന്‍, പഞ്ചവടിപ്പാലം, ലാല്‍സലാം, സന്ദേശം, പിറവി, മാന്യമഹാജനങ്ങളെ, അറബിക്കഥ തുടങ്ങി നിരവധിയെണ്ണം രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമകളുടെ പട്ടികയില്‍ എണ്ണം പിടിച്ചിട്ടുണ്ട്. നല്ല പ്രമേയമാണെങ്കില്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് നമ്മുടെ പ്രബുദ്ധ പ്രേക്ഷകര്‍ക്കുള്ളത്.

ഒരു ട്രെയ്‌ലര്‍ കണ്ടതുകൊണ്ട് ‘മെക്‌സിക്കന്‍ അപാരത’യെ വിലയിരുത്താന്‍ പറ്റില്ലെങ്കിലും അതില്‍ പൈങ്കിളി രാഷ്ട്രീയത്തിന്റെ എല്ലാ ചേരുവകളും മസാലകളും നന്നായി ചേര്‍ത്തിട്ടുണ്ട്. ‘സ്‌റ്റേജിന്റെ പിറകിലേക്ക് വാടാ’ എന്നൊക്കെയുള്ള ഡയലോഗില്‍ നിന്ന് ഈ സിനിമയുടെ സഞ്ചാരപഥമുള്‍പ്പെടെ മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല. തനി പൈങ്കിളി സിനിമയായിട്ട് തന്നെയാണ് ഈ സിനിമയെ ആദ്യ കാഴ്ചയില്‍ തോന്നുന്നത്. ഇനി മറിച്ചാണെങ്കില്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും, കാണാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതിനാല്‍ കാഴ്ചക്കാരുടെ ആസ്വാദനശേഷിക്ക് വിടും; ആ കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരുവിധ അസഹിഷ്ണുതയുമില്ലെന്ന് ആദ്യമേ പറയട്ടെ.
പക്ഷെ മെക്‌സിക്കന്‍ അപാരതയുമായ് ബന്ധപ്പെട്ട് അതിന്റെ പ്രയോക്താക്കള്‍ പ്രചരിപ്പിക്കുന്നത് കേള്‍ക്കുമ്പോള്‍, ഇതാണോ രാഷ്ട്രീയ സിനിമ എന്ന ചോദ്യമുയരുന്നു. അതിന് മറുപടി പറയാന്‍ ആദ്യം ചരിത്രം പഠിക്കണം. ചരിത്രം അറിയില്ലെങ്കില്‍ അത് തമസ്‌കരിക്കുകയല്ല, പഠിക്കുക തന്നെവേണം.

മഹാരാജാസിന്റെ ചരിത്രമല്ല ഈ സിനിമയെന്ന് ഇതിനോടകം വ്യക്തമായി കഴിഞ്ഞു. മഹാരാജാസിന്റെ ചരിത്രം എ കെ ആന്റണിയുടെയും വയലാര്‍ രവീന്ദ്രന്‍ എന്ന വയലാര്‍ രവിയുടെയും ചരിത്രമാണ്. ആ ചരിത്രത്തില്‍ നിന്നാണ് ഐക്യ കേരളത്തോളം ചരിത്രമുള്ള ഒരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായത്‌കേരള വിദ്യാര്‍ത്ഥി യൂണിയന്‍.
ആ സംഘടനയുടെ ചരിത്രത്തിലാണ് അധ്യാപകര്‍ക്ക് ഡയറക്ട് പേയ്‌മെന്റിനുവേണ്ടി സമരം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് ഡിറ്റന്‍ഷനെതിരായ പ്രക്ഷോഭം ഉണ്ടായത്. ആ സംഘടനയുടെ ചരിത്രത്തിലാണ് 53 ദിവസം നീണ്ടുനിന്ന സ്വകാര്യ മാനേജ്‌മെന്റുകള്‍ക്കെതിരായ ഏറ്റവും വലിയ വലിയ സമരം ആരംഭിച്ചത്. ആ സംഘടനയുടെ രണസ്മരണകള്‍ നെഞ്ചേറ്റിയാണ് ഫീസുകള്‍ ഏകീകരിക്കാനും സെക്കണ്ടറി വിദ്യാഭ്യാസം സൗജന്യമാക്കാനും വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങിയത്; ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ വിദ്യാര്‍ത്ഥി സിന്‍ഡിക്കേറ്റ് അംഗമായി ചിറ്റാര്‍ രാജന്‍ കടന്നുവന്നത്. ആ സംഘടനയുടെ ചരിത്രത്തിലാണ് കേരളത്തിലെ ആദ്യത്തെ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി തലേക്കുന്നില്‍ ബഷീര്‍ സ്ഥാനമേറ്റത്. അങ്ങനെ ആ സംഘടനയ്ക്ക് കേരളത്തിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ പ്രഥമ ഇടം ഉണ്ടായിരുന്നു. ആ സംഘടനയാണ് കെ എസ് യു. അല്ലാതെ കെ എസ് എയുവിന്റെ ചരിത്രം ഏതെങ്കിലും ഒരു കോളജിന്റെ പശ്ചാത്തലത്തില്‍ വികലമാക്കി എഴുതാന്‍ ആരു വിചാരിച്ചാലും നടക്കില്ല.

കേരളത്തിലെ ക്യാംപസില്‍ ഇന്ന് കത്തുന്ന ഒരുപാട് രാഷ്ട്രീയ വിഷയങ്ങള്‍ നിറഞ്ഞുനില്‍ക്കുന്നു. അത് സ്വാശ്രയ ക്യാംപസുകളിലെ ഇടിമുറികളില്‍ കൊല്ലപ്പെട്ട ജിഷ്ണുപ്രണോയിയുടെ കഥ ഇത്തരം സിനിമകള്‍ സംസാരിക്കുന്നുണ്ടോ എന്നറിയില്ല; രണ്ടു പെണ്‍കുട്ടികള്‍ക്കൊപ്പം വന്നതിന്റെ പേരില്‍ സദാചാര ഗുണ്ടായിസത്തിന് ഇരയാവുന്ന ആണ്‍ കുട്ടയുടെ കഥ, ‘നീ നായരല്ലേ താഴ്ന്ന ജാതിക്കാരോട് സംസാരിക്കുന്നത് ശരിയാണോ’ എന്ന് ചോദിക്കുന്ന പ്രിന്‍സിപ്പല്‍മാരുടെ അടുക്കളയില്‍ ജോലി ചെയ്യേണ്ടി വരുന്ന കുട്ടികളുടെ ഗതികേട്… അതൊക്കെയാണ് ഇന്നത്തെ ക്യാംപസിലെ രാഷ്ട്രീയം. ക്യാംപസ് പശ്ചാത്തലത്തില്‍ എടുത്തെന്ന് അവകാശപ്പെടുന്ന മെക്‌സിക്കന്‍ അപാരത മേല്‍പ്പറഞ്ഞ ക്യാംപസിന്റെ തീക്ഷ്ണ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് നമുക്ക് നോക്കാം; അതല്ല കണ്ണില്‍പൊടിയിടുന്ന പൈങ്കിളി മുദ്രാവാക്യവും ആക്രോശവുമാണെങ്കില്‍ അതിന്റെ സ്ഥാനം കാലത്തിന്റെ ചവറ്റുകുട്ടയിലാവും.

ഞാന്‍ ഏറ്റവും അടുത്തുകണ്ട മികച്ച രാഷ്ട്രീയ സിനിമ വെട്രിമാരന്റെ ‘വിസാരണെ’യാണ്; വ്യാജ ഏറ്റുമുട്ടലുകളുടെ കാലത്ത് ഏറെ പ്രസക്തിയുള്ള പ്രമേയം. ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ എന്‍ട്രി നേടിയ ചിത്രം. അത്തരം ഉള്‍ക്കാമ്പുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന സിനിമയ്ക്കിടയില്‍ പൈങ്കിളി പ്രമേയവും ചരിത്രവധവുമാടി തീര്‍ക്കാന്‍ ശ്രമിക്കുന്നത്, കാലഘട്ടത്തിനോടും ഒരു തലമുറയോടും ചെയ്യുന്ന അപരാധമാണ്.

കേരളത്തിലെ ക്യാംപസുകളില്‍ എസ് എഫ് ഐ ആകെ നാണം കെട്ടു നില്‍ക്കുന്ന അവസ്ഥയിലാണ്; ലോ അക്കാദമി സമരത്തില്‍ പ്രിന്‍സിപ്പലിനോടും അവരുടെ അടുക്കള ഭരണത്തോടും എസ് എഫ് ഐ കാണിച്ച കൂറ് നാം മറക്കില്ല; സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് ആലേഖനം ചെയ്ത കൊടി ഉപയോഗിച്ച് കോളജ് അധികാരികളുടെ തീന്‍മേശ തുടയ്ക്കുന്ന കാര്‍ട്ടൂണ്‍വരച്ചത് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ കൂടിയായ കാര്‍ട്ടൂണിസ്റ്റാണ്; കേരള സര്‍വകലാശാലയില്‍ സദാചാര ഗുണ്ടായിസത്തിനും മടപ്പള്ളി കോളജിലുള്‍പ്പെടെ ക്വാട്ടേഷന്‍ അക്രമണങ്ങള്‍ക്കും നേതൃത്വം കൊടുത്ത ഈ സംഘടന വിദ്യാര്‍ത്ഥി സമൂഹത്തിന് മുമ്പില്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ആകെ നാണംകെട്ടു നില്‍ക്കുന്ന അവസ്ഥയില്‍ എസ് എഫ് ഐക്ക് കച്ചിത്തുരുമ്പാകാന്‍ ചലച്ചിത്ര കസര്‍ത്തുക്കളാല്‍ സാധിക്കുമോ? ഇല്ലെന്ന് നിസംശയം പറയാം.

]]>
https://www.chandrikadaily.com/pc-vishnunadh-against-meccican-aparatha.html/feed 0