percent polling – Chandrika Daily https://www.chandrikadaily.com Fri, 26 Apr 2024 05:29:11 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg percent polling – Chandrika Daily https://www.chandrikadaily.com 32 32 സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു https://www.chandrikadaily.com/polling-in-progress-in-state-after-20-percent-polling-2-77-crore-voters-in-20-lok-sabha-constituencies-are-casting-their-verdict.html https://www.chandrikadaily.com/polling-in-progress-in-state-after-20-percent-polling-2-77-crore-voters-in-20-lok-sabha-constituencies-are-casting-their-verdict.html#respond Fri, 26 Apr 2024 05:29:11 +0000 https://www.chandrikadaily.com/?p=296058 സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറില്‍ പത്തനംതിട്ടയില്‍ 20% വോട്ടിംഗ് പൂര്‍ത്തിയായി. ഇതുവരെ 20.06 % പേര്‍ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറന്‍മുളയില്‍ 47,000 പേര്‍ വോട്ടു ചെയ്തു.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

 

]]>
https://www.chandrikadaily.com/polling-in-progress-in-state-after-20-percent-polling-2-77-crore-voters-in-20-lok-sabha-constituencies-are-casting-their-verdict.html/feed 0