peter mansfield – Chandrika Daily https://www.chandrikadaily.com Thu, 04 Jul 2024 06:13:15 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg peter mansfield – Chandrika Daily https://www.chandrikadaily.com 32 32 നെറികേടിന്റെ രാഷ്ട്രീയ ഇൻക്യുബേറ്ററിൽ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐ -വി.ഡി സതീശൻ https://www.chandrikadaily.com/1sfi-is-a-gang-hatched-in-the-political-incubator-of-nerikade-vd-satheesan.html https://www.chandrikadaily.com/1sfi-is-a-gang-hatched-in-the-political-incubator-of-nerikade-vd-satheesan.html#respond Thu, 04 Jul 2024 06:13:15 +0000 https://www.chandrikadaily.com/?p=301784 നെറികേടിന്റെ രാഷ്ട്രീയ ഇന്‍ക്യുബേറ്ററില്‍ വിരിയുന്ന ഗുണ്ടാപ്പടയാണ് എസ്.എഫ്.ഐയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അവര്‍ നിങ്ങളേയും കൊണ്ടേ പോകുവെന്നും സതീശന്‍ പറഞ്ഞു നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് സതീശന്‍ എസ്.എഫ്.ഐക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്.

ഫാഷിസ്റ്റ് കഴുകന്‍കൂട്ടമെന്നാണ് എസ്.എഫ്.ഐ ജനയുഗം വിശേഷിപ്പിച്ചത്. ഗാന്ധി ചിത്രത്തില്‍ മാലയിടാനാണോ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ അടിച്ചുതകര്‍ത്തത്. പ്രിന്‍സിപ്പലിന്റെ രണ്ട് കാലും കൊത്തുമെന്നാണ് എസ്.എഫ്.ഐ ഏരിയ സെക്രട്ടറി കഴിഞ്ഞ ദിവസം പ്രസംഗിച്ചത്. മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രതികരണത്തോടെ തങ്ങള്‍ തിരുത്തില്ലെന്നാണ് അവര്‍ വീണ്ടും പറയുന്നത്. മഹാരാജാവാണെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പിണറായി മഹാരാജാവല്ലെന്ന് ജനങ്ങള്‍ ഇനിയും ഓര്‍മപ്പെടുത്തുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനം തന്നെയാണ്. വാഹനത്തിന് മുന്നില്‍ ചാടുന്നവരെ പിടിച്ചുമാറ്റുന്നത് രക്ഷാപ്രവര്‍ത്തനമല്ലാതെ മറ്റെന്താണ്. ഈ നിലപാട് താന്‍ അന്ന് തന്നെ സ്വീകരിച്ചിരുന്നു. ഇന്നും സ്വീകരിക്കും നാളെയും അത് തന്നെ പറയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.

]]>
https://www.chandrikadaily.com/1sfi-is-a-gang-hatched-in-the-political-incubator-of-nerikade-vd-satheesan.html/feed 0
എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞന്‍ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു https://www.chandrikadaily.com/mri-pioneer-and-nobel-laureate-sir-peter-mansfield-dies.html https://www.chandrikadaily.com/mri-pioneer-and-nobel-laureate-sir-peter-mansfield-dies.html#respond Fri, 10 Feb 2017 08:46:38 +0000 http://www.chandrikadaily.com/?p=19699 എംആര്‍ഐ സ്‌കാന്‍ വികസിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചതിന് നൊബേല്‍ സമ്മാനം നേടിയ പീറ്റര്‍ മാന്‍സ്ഫീല്‍ഡ് അന്തരിച്ചു. 83 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ലണ്ടനിലെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം. ആധുനിക വൈദ്യശാസ്ത്രത്തിലെ പ്രധാനപ്പെട്ട എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചതിന് പോള്‍ ലോട്ടര്‍ബറിനൊപ്പം 2003ലാണ് വൈദ്യശാസ്ത്ര നൊബേല്‍ പീറ്ററിനെ തേടിയെത്തിയത്.

image

സ്‌കൂള്‍ പരീക്ഷ പാസാകാത്തതിനെത്തുടര്‍ന്ന് അച്ചടിശാലയില്‍ സഹായിയായി ജോലി ചെയ്ത അദ്ദേഹം പിന്നീട് വിദ്യാഭ്യാസം നേടി നോട്ടിംഹാം സര്‍വകലാശാലയിലെ ഗവേഷകനാവുകയായിരുന്നു. ശരീരം കീറി മുറിക്കാതെയും എക്‌സ്‌റേ ഇല്ലാതെയും ഡോക്ടര്‍മാര്‍ക്ക് രോഗിയുടെ ആന്തരികാവയവങ്ങളുടെ അവസ്ഥ മനസ്സിലാക്കാന്‍ സഹായിച്ച സാങ്കേതിക വിദ്യയാണ് എംആര്‍ഐ (മാഗ്നറ്റിക് റെസണന്‍സ് ഇമേജിങ്). 1970ലാണ് മാന്‍സ്ഫീല്‍ഡും സംഘവും എംആര്‍ഐ സ്‌കാന്‍ വികസിപ്പിച്ചത്.

]]>
https://www.chandrikadaily.com/mri-pioneer-and-nobel-laureate-sir-peter-mansfield-dies.html/feed 0