pilot – Chandrika Daily https://www.chandrikadaily.com Sat, 20 Dec 2025 09:16:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pilot – Chandrika Daily https://www.chandrikadaily.com 32 32 യാത്രക്കാരനെ മര്‍ദിച്ചതായി പരാതി; എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു https://www.chandrikadaily.com/complaint-that-passenger-was-assaulted-air-india-express-pilot-suspended.html https://www.chandrikadaily.com/complaint-that-passenger-was-assaulted-air-india-express-pilot-suspended.html#respond Sat, 20 Dec 2025 09:16:54 +0000 https://www.chandrikadaily.com/?p=369768 ദില്ലി: സ്‌പൈ ജെറ്റ് യാത്രക്കാരനെ മര്‍ദിച്ചെന്ന് പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. ദില്ലി വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലാണ് സംഭവം നടന്നത്. യാത്രക്കാരനായ അങ്കിത് ധവാനെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ പൈലറ്റായ വീരേന്ദര്‍ സെജ്വാള്‍ ആക്രമിച്ചു എന്നാണ് പരാതി.

സെക്യൂരിറ്റി ചെക്കിങ്ങില്‍ ലൈന്‍ മുറിച്ചു കടന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തില്‍ കലാശിച്ചത്. സാമൂഹിക മാധ്യമത്തിലൂടെ അങ്കിത് വിമാന കമ്പനിയെ പരാതി അറിയിച്ചതിന് പിന്നാലെ പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും യാത്രക്കാരന്‍ പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും ദില്ലി പൊലീസ് അറിയിച്ചു.

]]>
https://www.chandrikadaily.com/complaint-that-passenger-was-assaulted-air-india-express-pilot-suspended.html/feed 0
നാലാം വയസ്സിൽ മൊട്ടിട്ട പൈലറ്റ് മോഹം പൂവണിയിച്ച് മുഹമ്മദ് അഫ്നാൻ https://www.chandrikadaily.com/muhammad-afnan-a-bald-pilot-at-the-age-of-four-blossomed.html https://www.chandrikadaily.com/muhammad-afnan-a-bald-pilot-at-the-age-of-four-blossomed.html#respond Sun, 05 Jan 2025 14:52:41 +0000 https://www.chandrikadaily.com/?p=324773 റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഏഴ് മണിക്കൂർ വിമാനം പറത്തിയ 19 കാരി ജുമാനയുടെ വൈറലായ പൈലറ്റ് പരിശീലന വാർത്തക്ക് പിന്നാലെ മലപ്പുറത്ത് നിന്ന് ഇതാ 200 മണിക്കൂറിലധികം വിമാനം പറത്തൽ പൂർത്തിയാക്കി ഇൻ്റർനാഷണൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കരസ്ഥമാക്കി നാടിന് അഭിമാനമായി മാറിയ മലപ്പുറം ഹാജിയാർ പള്ളി സ്വദേശി മുഹമ്മദ് അഫ്നാൻ.

പൈലറ്റ് പരിശീലനത്തിന് ചേരാൻ പ്ലസ് ടു വിന് സയൻസ് പഠിച്ചിരിക്കണമെന്ന നിബന്ധന പാലിക്കാൻ ഹ്യൂമാനിറ്റീസ് പഠനം കഴിഞ്ഞ് സ്വന്തമായി സയൻസ് പഠിച്ചെടുത്താണ് ഈ മിടുക്കൻ ഉയർന്ന ഈ നേട്ടം കൊയ്തത്. നാലാം വയസ് മുതൽ അഫ്നാൻ്റെ മനസിൽ മൊട്ടിട്ട മോഹമായിരുന്നു പൈലറ്റാവുക എന്നത്. കഠിനമായ പരിശ്രമത്തിലുടെ ഇരുപത്തൊന്നാം വയസിൽ ആഗ്രഹം പൂവണിഞ്ഞ സന്തോഷത്തിലാണ് അഫ്നാൻ .

സാധാരണ കുടുംബത്തിൽ പിറന്ന് പൊതുവിദ്യാലയത്തിൽ പഠിച്ച് ഉന്നതമായ നേട്ടം കൈവരിച്ചതിന് പിന്നിൽ കഠിനാധ്വാനവും മാതാപിതാക്കളുടെ ശക്തമായ പിന്തുണയുമാണ് തുണയായ തെന്ന് അഫ്നാൻ പറയുന്നു.

മലപ്പുറം ഹാജിയാർ പള്ളിയിലെ മൊത്ത വിതരണ കമ്പനിയിലെ സെയിൽമാനായ വടക്കേവീട്ടിൽ അൻവറിൻ്റെയും വീട്ടമ്മയായ സാജിതയുടെയും രണ്ട് മക്കളിൽ മൂത്ത മകനായ അഫ്നാൻ നാലാം ക്ലാസ് വരെ മലപ്പുറം വലിയങ്ങാടി പുതിയ മാളിയേക്കൽ എൽ.പി.സ്കൂളിലും ഏഴാം ക്ലാസ് വരെ പാണക്കാട് എം.യു. എ.യു.പി.എ സിലും മേൽമുറി എം.എം.ഇ.ടി.എച്ച്.എസിൽ ഹൈസ്കൂൾ പഠനവും പൂർത്തിയാക്കി മങ്കട പള്ളിപ്പുറം ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഹ്യൂമാനിറ്റീസിൽ ഫുൾ എപ്ലസ് നേടി.

ഹൈസ്കൂൾ പഠനകാലത്ത് ക്രിക്കറ്റ് ഫുട്ബോൾ കളിക്കാരനായിരുന്ന അഫ്നാൻ സ്കൂളിലെ ക്രിക്കറ്റ് ടീമിൻ്റെ ക്വാപ്റ്റനും എൻ.സി.സിയിൽ രാജ്യ പുരസ്ക്കാർ ജേതാവും, ഹയർ സെക്കണ്ടറിയിൽ എൻ.എസ്.എസ് ക്ലാപ്റ്റനുമായിരുന്നു. മലപ്പുറം ബോയ്സ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയായ ഹംന ഏക സഹോദരിയാണ്.

കൃത്യമായ ഗൈഡൻസിൻ്റെ കുറവ് കൊണ്ടാകാം പൈലറ്റ് പരിശീലന കോഴ്സിന് സയൻസ് പഠിക്കണമെന്ന് പ്ലസ് ടു പഠനത്തിൻ്റെ പാതി സമയത്താണ് അറിയുന്നത്. തുടർന്നാണ് 2021ൽ കോഴിക്കോട് കാപ്റ്റൻസ് വിൻഡോ അക്കാഡമിയിൽ ബേസിക് പൈലറ്റ് കോഴ്സിന് ചേർന്നത്. ഇതിൻ്റെ കൂടെ തന്നെ നാഷണൽ ഓപ്പൺ സ്കൂൾ വഴി സയൻസ് കൂടി എഴുതിയെടുക്കുകയായിരുന്നു. പ്രാരംഭ പൈലറ്റ് കോഴ്സ് പൂർത്തീകരിച്ച ശേഷം 2023 ജൂലായ് മുതൽ സൗത്ത് ആഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ ഇൻവേർഷൻ ഫ്ലൈറ്റ് അക്കാഡമിയിൽ പറക്കൽ പരിശീലനത്തിന് ചേർന്നു.2024 ജൂലായിൽ 200 മണിക്കൂർ വിമാനം പറത്തൽ പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലെത്തി പഞ്ചാബിലെ പാട്യാല ഇന്ത്യൻ ഏവിയേഷൻ ഫ്ലയിംഗ് ക്ലബിൽ ചേർന്ന് ഇന്ത്യയിലെ ലൈസൻസും നേടി.

ഇപ്പോൾ എയർ ഇന്ത്യയിൽ നിയമനം പ്രതീക്ഷിച്ചിരിക്കുകയാണ് അഫ്നാൻ പുതുവർഷത്തിൽ തൻ്റെ അധ്യാപകരെ കാണാൻ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ അഫ്നാന് സ്കൂൾ കരിയർ ക്ലബിൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. വിദ്യാർത്ഥികളുമായി തൻ്റെ വിജയഗാഥയെ കുറിച്ച് അഫ്നാൻ ഏറെ നേരം സംവദിച്ചു.

]]>
https://www.chandrikadaily.com/muhammad-afnan-a-bald-pilot-at-the-age-of-four-blossomed.html/feed 0
രാജ്യത്തെ ആദ്യ മുസ്ലീം വനിതാ പൈലറ്റായി സയേദ സല്‍വ https://www.chandrikadaily.com/sayeda-salwa-became-the-countrys-first-muslim-woman-pilot.html https://www.chandrikadaily.com/sayeda-salwa-became-the-countrys-first-muslim-woman-pilot.html#respond Mon, 29 Jan 2024 10:42:37 +0000 https://www.chandrikadaily.com/?p=289157 മുസ്ലീം മതത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ വനിതാ പൈലറ്റായി ഹൈദരാബാദ് സ്വദേശിനി സയേദ സല്‍വ. പത്ത് വര്‍ഷം മുമ്പ് ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പൈലറ്റാകണമെന്ന തന്റെ ആഗ്രഹം സയേദ ഉറക്കെ പറയുന്നത്. പിതാവിന് ബേക്കറി ബിസിനസ് ആണെങ്കിലും ദൃഢനിശ്ചയം ഉണ്ടെങ്കില്‍ ഒരാള്‍ക്ക് എന്തും നേടാന്‍ കഴിയുമെന്ന് അവര്‍ തെളിയിച്ചിരിക്കുകയാണ്.

കൊമേഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ നാല് മുസ്ലീം വനിതകളാണ് രാജ്യത്ത് ഇതുവരെയുണ്ടായിട്ടുള്ളത്. അതില്‍ ഏവിയേഷന്‍ മേഖലയിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് സയേദ സല്‍വ ഫാത്തി. ന്യൂസിലാന്‍ഡില്‍ നിന്നുെ മള്‍ട്ടി-എഞ്ചിനിന്‍ പരിശീലനവും ബഹ്‌റൈനില്‍ നിന്നും ടൈപ്പ് റേറ്റിങ് പരിശീലനവും പൂർ‌ത്തിയാക്കിയ സയേദ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് (ജിഡിസിഎ) എയര്‍ബസ് 320 പറത്തുന്നതിനുള്ള അനുമതിയും നേടിയിരിക്കുകയാണ്.

]]>
https://www.chandrikadaily.com/sayeda-salwa-became-the-countrys-first-muslim-woman-pilot.html/feed 0
നവ കേരള ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക് https://www.chandrikadaily.com/bike-rider-injured-after-nava-kerala-bus-piloted-by-vehicle.html https://www.chandrikadaily.com/bike-rider-injured-after-nava-kerala-bus-piloted-by-vehicle.html#respond Mon, 04 Dec 2023 12:08:52 +0000 https://www.chandrikadaily.com/?p=284880 മുഖ്യമന്ത്രിമാരും മന്ത്രിമാരും സഞ്ചരിച്ച ബസ്സിന് പൈലറ്റ് പോയ വാഹനമിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചേലക്കരയിലെ നവ കേരള സദസ്സ് കഴിഞ്ഞ് മന്ത്രിസംഘം മടങ്ങുന്നതിനിടയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വടക്കാഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതുരുത്തി സ്വദേശി റഷീദിനാണ് പരിക്കേറ്റത്.

ചേലക്കര, വടക്കാഞ്ചേരി, കുന്ദംകുളം, ഗുരുവായൂര്‍ മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് പൂര്‍ത്തിയാക്കുന്നത്. പൗര പ്രമുഖരുമായുള്ള കൂടികാഴ്ച മുളങ്കുന്നത്തുകാവ് കിലയില്‍ നടന്നു. ചേലക്കര, വാഴക്കോട് വിയ്യൂര്‍, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.

]]>
https://www.chandrikadaily.com/bike-rider-injured-after-nava-kerala-bus-piloted-by-vehicle.html/feed 0
പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കി; മാജിക് മഷ്‌റൂം അടിച്ച് ഫിറ്റായെന്ന് പൈലറ്റ് https://www.chandrikadaily.com/the-engine-of-the-aircraft-was-switched-off-in-flight-the-pilot-said-he-was-fit-after-hitting-the-magic-mushroom.html https://www.chandrikadaily.com/the-engine-of-the-aircraft-was-switched-off-in-flight-the-pilot-said-he-was-fit-after-hitting-the-magic-mushroom.html#respond Fri, 27 Oct 2023 14:54:43 +0000 https://www.chandrikadaily.com/?p=280932 പറക്കുന്നതിനിടെ വിമാനത്തിന്റെ എന്‍ജിന്‍  ഓഫാക്കി പൈലറ്റ്. വാഷിംഗ്ടണില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോയ അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ളൈറ്റില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ജോസഫ് ഡി. എമേഴ്‌സണ്‍(44) എന്നയാളാണ് എന്‍ജിന്‍ ഓഫ് ചെയ്തത്.

താന്‍ മാജിക് മഷ്‌റൂമടിച്ച് ഫിറ്റ് ആയിരുന്നുവെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന വിവരം. സംഭവം നടക്കുന്ന ദിവസം അവധിയിലായിരുന്നു ജോസഫ്. എന്നാല്‍ രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയ ഇയാള്‍ കോക്പിറ്റില്‍ എക്‌സ്ട്രാ പൈലറ്റുമാര്‍ക്കായുള്ള ജംപ് സീറ്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ഡ്യൂട്ടിക്ക് ആളില്ലാത്തതിനാല്‍ ഇയാളെ അധികൃതര്‍ വിളിച്ചു വരുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തായാലും വിമാനം മുകളിലെത്തിയതോടെ ഇയാളുടെ മട്ടു മാറി. വിമാനത്തിന്റെ എന്‍ജിനിലേക്കുള്ള ഹാന്‍ഡിലില്‍ ഇയാള്‍ പിടിമുറുക്കുകയും അത് വലിക്കുകയും ചെയ്തു. പിന്നീട് എന്‍ജിന്റെ ഫയര്‍ കണ്‍ട്രോളിലേക്ക് കയ്യെത്തിച്ചെങ്കിലും മറ്റു പൈലറ്റുമാര്‍ ഇത് കണ്ടതോടെ ഇയാളെ തടയുകയും വലിയ അപകടം ഒഴിവാകുകയും ചെയ്തു.

സ്വബോധമില്ലാത്ത അവസ്ഥ അറിഞ്ഞിരുന്നുവെന്നും എന്നാല്‍ സ്വപ്‌നം കാണുകയാവാം എന്നാണ് കരുതിയിരുന്നതെന്നും ഇയാള്‍ പറയുന്നു. സ്വപ്‌നത്തില്‍ നിന്ന് ഉണരാനാണത്രേ ഫയര്‍ ഹാന്‍ഡിലുകള്‍ വലിക്കാന്‍ ശ്രമിച്ചത്.

എന്തായാലും ജോസഫിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. വിമാനത്തിനുള്ളിലെ ഓരോ യാത്രക്കാരനെയും കൊല്ലാന്‍ ശ്രമിച്ചെന്നാണ് കേസ്. താന്‍ മാജിക് മഷ്‌റൂം അടിച്ച് ലഹരിയിലായിരുന്നുവെന്നും രണ്ട് ദിവസം ഉറങ്ങിയില്ലെന്നുമാണ് ജോസഫ് കോടതിയില്‍ പറഞ്ഞത്. ഇയാളെ കൈകാലുകള്‍ ബന്ധിച്ച നിലയിലാണ് വിമാനം തിരികെ പോര്‍ട്ട്‌ലാന്‍ഡില്‍ അടിയന്തരമായി ഇറക്കിയത്.്‌

]]>
https://www.chandrikadaily.com/the-engine-of-the-aircraft-was-switched-off-in-flight-the-pilot-said-he-was-fit-after-hitting-the-magic-mushroom.html/feed 0
കരിപ്പൂരിൽ ശക്തമായ മൂടൽ മഞ്ഞിനെ തുടർന്ന് 9 വിമാനങ്ങൾ തിരിച്ചുവിട്ടു https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html#respond Wed, 04 Oct 2023 06:44:18 +0000 https://www.chandrikadaily.com/?p=277663 കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കരിപ്പൂരില്‍ വിമാനസര്‍വീസുകള്‍ താളംതെറ്റി. ചൊവ്വ പുലര്‍ച്ചെ 3.30നും രാവിലെ ഒമ്പതിനുമിടയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനുമുകളിലെത്തിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനായില്ല.9 വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലിറക്കി നാലെണ്ണം മണിക്കൂറുകള്‍ വൈകി.

പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതിനാല്‍ ഒമ്പത് വിമാനം വഴിതിരിച്ചുവിട്ടു. 4 സര്‍വീസുകള്‍ മണിക്കൂറുകള്‍ വൈകി. പല വിമാനങ്ങളും ആകാശത്ത് വട്ടമിട്ടുപറന്ന് ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ അടുത്ത വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. പകല്‍ ഒന്നോടെയാണ് സര്‍വീസുകള്‍ സാധാരണനിലയിലായത്.

പുലര്‍ച്ചെ 3.30ന് കരിപ്പൂരിലെത്തിയ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടു. പുലര്‍ച്ചെ 3.40ന് ഷാര്‍ജയില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 352 വിമാനം നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു. 4.40ന് എത്തിയ ഗള്‍ഫ് എയറിന്റെ ബഹറൈന്‍ വിമാനവും 5.10ന് ദുബായില്‍നിന്ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 344 വിമാനവും 7.05ന് എത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ ഐഎക്‌സ് 382 ദമാം വിമാനവും 7.10ന് ദുബായില്‍നിന്ന് എത്തിയ ഫ്‌ലൈ ദുബായി വിമാനവും നെടുമ്പാശേരിയിലേക്ക് തിരിച്ചുവിട്ടു.

7.45ന് അബുദാബില്‍നിന്ന് എത്തിയ എയര്‍ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 348 വിമാനം കണ്ണൂരിലേക്കും 8.05ന് എത്തിയ ഒമാന്‍ എയര്‍ വിമാനവും 8.40ന് ജിദ്ദയില്‍നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനവും ബംഗളൂരുവിലേക്കും തിരിച്ചുവിട്ടു. 20ന് റിയാദില്‍നിന്ന് വന്ന ഫ്‌ലൈനാസ് എയര്‍ലൈന്‍സ് വിമാനം ഒരുമണിക്കൂറും പത്ത് മിനിറ്റും ആകാശത്ത് വട്ടമിട്ടുപറന്നശേഷം 9.30നാണ് കരിപ്പൂരിലിറങ്ങിയത്. 7.15ന് റിയാദില്‍നിന്ന് എത്തിയ എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ ഐഎക്‌സ് 322 വിമാനം 2.20 മണിക്കൂര്‍ വൈകി 9.35നാണ് കരിപ്പൂരിലെത്തിയത്.

ഏഴിന് ഇറങ്ങേണ്ട ഇന്‍ഡിഗോയുടെ ദുബായി വിമാനവും രണ്ട് മണിക്കൂര്‍ വൈകി രാവിലെ ഒമ്പതിനാണ് കരിപ്പൂരിലെത്തിയത്. ഈ രണ്ട് വിമാനങ്ങളും വൈകിയാണ് റിയാദില്‍നിന്നും ദുബായില്‍നിന്നും പുറപ്പെട്ടതും. 6.25ന് ബംഗളൂരുവില്‍നിന്ന് എത്തേണ്ട ഇന്‍ഡിഗോ വിമാനവും നാലുമണിക്കൂര്‍ വൈകി. തിരിച്ചുവിട്ട വിമാനങ്ങള്‍ രാവിലെ 10നുശേഷമാണ് കരിപ്പൂരില്‍ തിരിച്ചെത്തിയത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞതിനാല്‍ എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനം തുടര്‍സര്‍വീസ് റദ്ദാക്കി. ഇതിലെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി

 

]]>
https://www.chandrikadaily.com/due-to-heavy-fog-in-karipur-9-flights-were-diverted.html/feed 0
എയർ ഇന്ത്യാ വിമാനത്തിൽ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു https://www.chandrikadaily.com/airindiapilotcase.html https://www.chandrikadaily.com/airindiapilotcase.html#respond Fri, 21 Apr 2023 05:51:24 +0000 https://www.chandrikadaily.com/?p=249243 ഫെബ്രുവരിയിൽ ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് എയർ ഇന്ത്യ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഏവിയേഷൻ റെഗുലേറ്റർ അതോറിറ്റി ഉത്തരവിട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ അന്വേഷണം നടത്തി വരികയാണെന്നും വസ്തുതകൾ പരിശോധിക്കുമെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ഫെബ്രുവരി 27 ന് ദുബായിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ അതേ വിമാനത്തിൽ യാത്രക്കാരിയായ തന്റെ വനിതാ സുഹൃത്തിനെ കോക്ക്പിറ്റിൽ വിളിച്ചു കയറ്റുകയും മൂന്നുമണിക്കൂറോളം തങ്ങാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പരാതി. പൈലറ്റിന്റെ പ്രവൃത്തി സുരക്ഷാ ലംഘനം മാത്രമല്ല, വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന രീതിയിൽ ശ്രദ്ധ തിരിക്കുന്നതാണെന്നും അന്വേഷണത്തിന്റെ ഫലമനുസരിച്ച് പൈലറ്റിന് സസ്‌പെൻഷൻ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള അച്ചടക്കനടപടികൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം സംഭവത്തെക്കുറിച്ച് എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല

]]>
https://www.chandrikadaily.com/airindiapilotcase.html/feed 0
പൈലറ്റ് കുഴഞ്ഞുവീണു; വിമാനം നിലത്തിറക്കിയത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്, നന്ദിയറിയിച്ച് വിമാനക്കമ്പനി https://www.chandrikadaily.com/southwestairlines.html https://www.chandrikadaily.com/southwestairlines.html#respond Sat, 25 Mar 2023 07:33:16 +0000 https://www.chandrikadaily.com/?p=244351 പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ സുരക്ഷിതമായി നിലത്തിറക്കാന്‍ വേണ്ടി വന്നത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് എന്ന വിമാനത്തിലാണ് സംഭവം.

അമേരിക്കയിലെ ലാസ് വേഗസില്‍ നിന്ന് ഒഹിയോയിലെ കൊളംബസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യ സഹായം നല്‍കുന്നതിനായി വിമാനം ലാസ് വേഗസില്‍ തന്നെ ഇറക്കേണ്ടിവന്നു.

വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന അവധിയിലുണ്ടായിരുന്ന മറ്റൊരു വിമാനക്കമ്പനിയിലെ പൈലറ്റ് സഹായിക്കാന്‍ രംഗത്തിറങ്ങി. അദ്ദേഹം എയര്‍ട്രാഫിക് കണ്‍ട്രോളുമായി ആശയവിനിമയം നടത്തുകയും സഹപൈലറ്റ് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. കടുത്ത വയറുവേദന അനുഭവപ്പെട്ടതിന് പിന്നാലെ പൈലറ്റ് കുഴഞ്ഞുവീഴുകയായിരുന്നു.

ഇതോടെ വിമാനം നിലത്തിറക്കേണ്ടി വന്നു. നിര്‍ണായകസമയത്ത് സഹായിച്ച അവധിയിലുണ്ടായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് നന്ദിയറിയിച്ചു. ഒന്നേകാല്‍ മണിക്കൂറോളം വിമാനം ആകാശത്ത് പറന്നിരുന്നു. തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. പിന്നീട് പൈലറ്റുമാരെത്തി വിമാനം കൊളംബസിലേക്കു പറന്നു.

]]>
https://www.chandrikadaily.com/southwestairlines.html/feed 0
മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് പൈലറ്റിന് ദാരുണാന്ത്യം https://www.chandrikadaily.com/1aircraft-accident-pilot-death.html https://www.chandrikadaily.com/1aircraft-accident-pilot-death.html#respond Sat, 28 Jan 2023 08:54:47 +0000 https://www.chandrikadaily.com/?p=234863 മധ്യപ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് പൈലറ്റിന് ദാരുണാന്ത്യം. മിറാഷ് 2000, സുഖോയ് 30 എന്നീ വിമാനങ്ങളാണ് തകര്‍ന്നുവീണത്. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്ന വിമാനങ്ങള്‍ മൊറേനയ്ക്കു സമീപത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.

അപകടം നടക്കുന്ന സമയത്ത് സുഖോയ് വിമാനത്തില്‍ രണ്ടുപൈലറ്റുമാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മിറാഷില്‍ ഒരാളും. ഇതില്‍ രണ്ടുപൈലറ്റുമാര്‍ സുരക്ഷിതരാണ് അപകടത്തില്‍ ഒരു പൈലറ്റ് മരിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഒരു വിമാനം മധ്യപ്രദേശിലെ മൊറേനയില്‍ തകര്‍ന്നപ്പോള്‍ മറ്റൊന്ന് 100 കിലോമീറ്റര്‍ അകലെ രാജസ്ഥാനിലെ ഭരത്പൂരില്‍ തകര്‍ന്നുവീണതായി അറിയാന്‍ സാധിച്ചത്. സുഖോയ് വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെ പുറത്തെടുക്കുകയും ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

റഷ്യന്‍ രൂപകല്പന ചെയ്ത സുഖോയ്, ഫ്രഞ്ച് മിറാഷ് 2000 എന്നിവയുടെ സ്‌ക്വാഡ്രണുകളുള്ള ഗ്വാളിയോര്‍ എയര്‍ഫോഴ്‌സ് ബേസില്‍ നിന്നാണ് രണ്ട് യുദ്ധവിമാനങ്ങളും പറന്നുയര്‍ന്നത്. മൊറേനയിലെ പ്രദേശവാസികള്‍ ചിത്രീകരിച്ച ദൃശ്യങ്ങളില്‍ നിന്നുള്ള വീഡിയോകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതായി കാണാം. മിഡ് എയര്‍ കൂട്ടിയിടിയാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പരിശോധിക്കാന്‍ വ്യോമസേന അന്വേഷണം ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

 

]]>
https://www.chandrikadaily.com/1aircraft-accident-pilot-death.html/feed 0
മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ https://www.chandrikadaily.com/go-air-mod-tweet.html https://www.chandrikadaily.com/go-air-mod-tweet.html#respond Sun, 10 Jan 2021 06:43:19 +0000 https://www.chandrikadaily.com/?p=175780 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തതിന് പൈലറ്റിനെ പുറത്താക്കി ഗോഎയര്‍ വിമാന സര്‍വീസ്. മോദിക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് ക്യാപറ്റന്‍ മിക്കി മാലികിനെതിരെ നടപടി സ്വീകരിച്ചത്.

പ്രധാനമന്ത്രി വിഡ്ഢിയാണെന്നായിരുന്നു മിക്കി മാലിക് വ്യാഴാഴ്ച ട്വീറ്റ് ചെയ്തത്. ‘പ്രധാനമന്ത്രി വിഡ്ഢിയാണ്. എന്നെ തിരിച്ചും അതുതന്നെ വിളിക്കാം. ഒരു കുഴപ്പവുമില്ല. എനിക്ക് ഈ വിഷയത്തില്‍ ഒരു പ്രസക്തിയുമില്ല. കാരണം ഞാന്‍ പ്രധാനമന്ത്രി അല്ലല്ലോ,’ ഇതായിരുന്നു മിക്കി മാലികിന്റെ ട്വീറ്റ്.

ട്വീറ്റിനെതിരെ സംഘപരിവാര്‍ പ്രതിഷേധമുയര്‍ത്തിയതിനെ തുടര്‍ന്ന് മിക്കി ട്വീറ്റ് പിന്‍വലിക്കുകയും മാപ്പു പറയുകയും ചെയ്തിരുന്നു.

 

]]>
https://www.chandrikadaily.com/go-air-mod-tweet.html/feed 0