piravam mosque – Chandrika Daily https://www.chandrikadaily.com Thu, 26 Sep 2019 11:06:41 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg piravam mosque – Chandrika Daily https://www.chandrikadaily.com 32 32 പിറവംപള്ളി തര്‍ക്കം; 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ചുമതല കളക്ടര്‍ ഏറ്റെടുത്തു https://www.chandrikadaily.com/piravam-mosque-collector-high-court-news.html https://www.chandrikadaily.com/piravam-mosque-collector-high-court-news.html#respond Thu, 26 Sep 2019 11:06:16 +0000 http://www.chandrikadaily.com/?p=140194 കൊച്ചി: പിറവം പള്ളി തര്‍ക്കത്തില്‍ ഒഴിപ്പിക്കല്‍ നടപടി തടഞ്ഞ 67 പേരെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നാളെ രാവിലെയോടെ പള്ളി ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം പള്ളിയുടെ ചുമതല കലക്ടര്‍ എസ്. സുഹാസ് ഏറ്റെടുത്തു.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനു തടസം സൃഷ്ടിക്കുന്ന മുഴുവന്‍ പേരേയും അറസ്റ്റു ചെയ്തു നീക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. പള്ളി പൂര്‍ണമായും ഒഴിപ്പിച്ച് നാളെ ഉച്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ, പള്ളി ഒഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വിശ്വാസികളും സഭാ മേലധികാരികളും രംഗത്തെത്തി. കലക്ടറുമായുള്ള ചര്‍ച്ചക്കുശേഷം മെത്രാപ്പൊലീത്തമാര്‍ സ്വയം അറസ്റ്റുവരിച്ചു. പ്രതിഷേധത്തിനു മുന്നില്‍ നിന്ന ചിലരെ നേരത്തെ തന്നെ അറസ്റ്റു ചെയ്തു നീക്കിയിരുന്നു.

]]>
https://www.chandrikadaily.com/piravam-mosque-collector-high-court-news.html/feed 0
പിറവം പള്ളിക്കുള്ളിലുള്ള യാക്കോബായക്കാരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഹൈക്കോടതി; പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ https://www.chandrikadaily.com/high-court-comments-about-piravam-mosque-issue-kerala-news.html https://www.chandrikadaily.com/high-court-comments-about-piravam-mosque-issue-kerala-news.html#respond Thu, 26 Sep 2019 06:53:16 +0000 http://www.chandrikadaily.com/?p=140169 പിറവം: ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിറവം പള്ളി കൈമാറുന്നതില്‍ പ്രതിഷേധവുമായി പള്ളിക്കുള്ളില്‍ തമ്പടിച്ച യാക്കോബായ വിഭാഗക്കാരെ ഉടന്‍ അറസ്റ്റ് ചെയ്തു നീക്കണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. പള്ളിക്കുള്ളില്‍ പ്രവേശിക്കാനുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമങ്ങള്‍ യാക്കോബായ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കടുത്ത നിലപാടുമായി ഹൈക്കോടതി രംഗത്തെത്തിയത്. പള്ളിക്കുള്ളിലുള്ള മുഴുവന്‍ യാക്കോബായ വിഭാഗക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നടപടി പൂര്‍ത്തിയാക്കി ഉച്ചക്ക് 1.45ന് വിവരം അറിയിക്കണമെന്നുമാണ് കോടതി നിര്‍ദ്ദേശം.

യാക്കോബായ വൈദികര്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് പിറവം സെന്റ് മേരീസ് പള്ളി പരിസരത്ത് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ശ്രേഷ്ട ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ വിശ്വാസികള്‍ പള്ളിയക്കുള്ളില്‍ പ്രതിഷേധവുമായി തുടരുകയായിരുന്നു. പള്ളിക്കുള്ളില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിക്കു പുറത്ത് പന്തല്‍ കെട്ടി നടത്തുന്ന പ്രതിഷേധം തുടരുകയാണ്.

സുപ്രീംകോടതിവിധി നടപ്പാക്കുന്നതിന് തടസം നില്‍ക്കുന്ന എല്ലാവരേയും അറസ്റ്റ്ുചെയ്തു നീക്കാനാണ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പ്രദേശത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

]]>
https://www.chandrikadaily.com/high-court-comments-about-piravam-mosque-issue-kerala-news.html/feed 0