PK Shashi – Chandrika Daily https://www.chandrikadaily.com Mon, 19 Aug 2024 05:30:38 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg PK Shashi – Chandrika Daily https://www.chandrikadaily.com 32 32 പാർട്ടി ഫണ്ട് തിരിമറി: പി.കെ ശശി ഇന്ന് രാജിവെക്കും, ഔദ്യോഗിക വാഹനവും കൈമാറും https://www.chandrikadaily.com/party-fund-diversion-pk-shashi-to-resign-today-hand-over-official-vehicle.html https://www.chandrikadaily.com/party-fund-diversion-pk-shashi-to-resign-today-hand-over-official-vehicle.html#respond Mon, 19 Aug 2024 05:30:38 +0000 https://www.chandrikadaily.com/?p=306626

ഗുരുതര കണ്ടെത്തലുകള്‍ക്കും പാർട്ടി അച്ചടക്ക നടപടിക്കും പിന്നാലെ കെടിഡിസി ചെയര്‍മാൻ സ്ഥാനം പി കെ ശശി ഇന്ന് രാജിവെക്കും. രാജികത്ത് വൈകീട്ടോടെ കൈമാറും. ഔദ്യോഗിക വാഹനവും കൈമാറും. പി കെ ശശിക്കെതിരെ സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര കണ്ടെത്തലുകളാണ് ഉണ്ടായിരുന്നത്. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പ്രധാന കണ്ടെത്തല്‍.

അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും പി കെ ശശിയെ ഒഴിവാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇനി പ്രാഥമിക അംഗത്വം മാത്രമാകും ശശിക്ക് ഉണ്ടാകുക.

പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിറ്റിയാണ് ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തിയത്. ഔദ്യോഗിക പദവി ദുരപയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ കഴമ്പുണ്ടെന്നായിരുന്നു അന്വേഷണത്തില്‍ കണ്ടെത്തിയത്.

പി കെ ശശിയുടെ പ്രവര്‍ത്തനം പാര്‍ട്ടിയോട് ചര്‍ച്ച ചെയ്യാതെയാണെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. മണ്ണാര്‍ക്കാട് യൂണിവേഴ്‌സല്‍ സഹകരണ കോളേജിനായി പണം പിരിച്ചത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നും പാര്‍ട്ടി വിമര്‍ശിച്ചു. പാര്‍ട്ടി നിയത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വ്യക്തിഗത താല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളില്‍ ഇഷ്ട്ടക്കാരെ തിരുകി കയറ്റിയെന്നും സിപിഎം പാലക്കാട് ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

പി കെ ശശിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി പ്രവര്‍ത്തിച്ചു. ഏരിയ സെക്രട്ടറി ഉള്‍പെടെ ഉള്ളവര്‍ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നും ജില്ലാ നേതൃത്വം വിമര്‍ശിച്ചു. ഇന്നലെ നടന്ന യോഗത്തില്‍ മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റിയും പിരിച്ചു വിട്ടിരുന്നു.

]]>
https://www.chandrikadaily.com/party-fund-diversion-pk-shashi-to-resign-today-hand-over-official-vehicle.html/feed 0
‘നവോത്ഥാന നാടക’വും വിജയിച്ചില്ല ശശി വിഷയം തലവേദന തന്നെ https://www.chandrikadaily.com/renaissance-drama.html https://www.chandrikadaily.com/renaissance-drama.html#respond Mon, 17 Dec 2018 04:34:01 +0000 http://www.chandrikadaily.com/?p=113965  

വാസുദേവന്‍ കുപ്പാട്ട്
കോഴിക്കോട്

പി.കെ ശശി എം.എല്‍.എക്കെതിരെ ഡി.വൈ.എഫ്.ഐ നേതാവായ യുവതി നല്‍കിയ പരാതി തള്ളിയതിന് പിറകെ ശശിക്കെതിരെ കടുത്ത നടപടി വേണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയത് സി.പി.എമ്മിന് തലവേദനയാവുന്നു. ഇടക്കാലത്ത് പാര്‍ട്ടിനേതൃത്വത്തെ വിമര്‍ശിക്കുന്നതില്‍ അയവ് വരുത്തിയ വി.എസ് ശശിയുടെ വിഷയത്തില്‍ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തിന് കത്തയച്ചതോടെ വീണ്ടും പോര്‍മുഖം തുറന്നതായി വി.എസ് പ്രഖ്യാപിക്കുകയാണ്. ജാതി സംഘടനകളുമായി ചേര്‍ന്ന് വനിതാമതില്‍ തീര്‍ക്കുന്നതിനെയും വി.എസ് വിമര്‍ശിക്കുകയുണ്ടായി. വനിതാമതില്‍ നിര്‍മാണത്തിലൂടെ നവോത്ഥാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണെന്ന് വി.എസ് പ്രഖ്യാപിച്ചുകഴിഞ്ഞു. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് വനിതാമതില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് എതിരെയാണ് വി.എസിന്റെ വാക്കുകള്‍. ഇതോടെ പാര്‍ട്ടിക്കകത്ത് വനിതാമതില്‍ സംബന്ധിച്ച് രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്ന് ഉറപ്പായി.
കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിലുള്ള പ്രതിഷേധം കൂടിയാണ് വി.എസ് സ്വരം കടുപ്പിക്കുന്നതിന്റെ പിന്നിലുള്ളത്. വിമാനത്താവളത്തിന്റെ ക്രെഡിറ്റ് മറ്റാര്‍ക്കും വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍മുഖ്യമന്ത്രി കൂടിയായ വി.എസിന്റെ പേര് പരാമര്‍ശിക്കുക കൂടി ചെയ്തിരുന്നില്ല. ശശിക്കെതിരെയുള്ള പരാതി പാര്‍ട്ടി തള്ളിയെങ്കിലും അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകള്‍ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. യുവതി കേന്ദ്രനേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയതും സംസ്ഥാന ഘടകത്തിന് പ്രയാസം സൃഷ്ടിക്കും. അതിന് പുറമെയാണ് വി.എസിന്റെ ഇടപെടല്‍.
പ്രളയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയോടും സര്‍ക്കാറിനോടും ഒപ്പം നിന്ന വി.എസ് ഇപ്പോള്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നത് ഔദ്യോഗികപക്ഷം നിരീക്ഷിക്കുന്നുണ്ട്. വി.എസിനെ അവഗണിക്കാന്‍ തന്നെയാവും പാര്‍ട്ടിയുടെ നീക്കം. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാറിനും അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകളുമായി വി.എസ് രംഗത്ത് വരുന്നത് നന്നല്ല എന്ന അഭിപ്രായവും ഉയരുന്നുണ്ട്.
വനിതാമതിലിന്റെ കാര്യത്തില്‍ യു.ഡി.എഫ് ശക്തമായ നിലപാടാണ് സ്വീകരിക്കുന്നത്. ഇതും സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയാണ്. കുടുംബശ്രീയെയും ആശാവര്‍ക്കര്‍മാരെയും മറ്റും ഉള്‍പ്പെടുത്തി മതില്‍ യാഥാര്‍ത്ഥ്യമാക്കാമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. സാംസ്‌കാരികരംഗത്തുള്ള പ്രമുഖരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതുവരെ ആരും കലവറയില്ലാത്ത പിന്തുണ നല്‍കിയിട്ടില്ല. സ്വതന്ത്രചിന്തകരും നേരത്തെ ഇടതുമുന്നണിയോട് അടുപ്പം കാണിച്ചവരും വനിതാമതിലിന്റെ കാര്യത്തില്‍ മൗനം തുടരുന്നത് സി.പി.എമ്മിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. വി.എസിനെ പോലുള്ളവര്‍ പാര്‍ട്ടിക്കകത്തും വിസമ്മതം പ്രകടിപ്പിക്കുമ്പോള്‍ വനിതാമതിലിന് വിള്ളല്‍ വീഴുമെന്നാണ് സൂചന.

]]>
https://www.chandrikadaily.com/renaissance-drama.html/feed 0
പി.കെ. ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ലെന്ന് ; പരാതിക്കാരിയെ ‘ശശിയാക്കി’ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് https://www.chandrikadaily.com/party-clean-chit-ti-pk-shashi.html https://www.chandrikadaily.com/party-clean-chit-ti-pk-shashi.html#respond Sun, 16 Dec 2018 04:12:20 +0000 http://www.chandrikadaily.com/?p=113848  

ലെജു കല്ലൂപ്പാറ
തിരുവനന്തപുരം

ലൈംഗികാതിക്രമ പരാതിയില്‍ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ.ശശിക്ക് കവചം തീര്‍ക്കുന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ഡി.വൈ.എഫ്.ഐ നേതാവായ പരാതിക്കാരി ക്കെതിരായ ദുസൂചനകള്‍ക്കാണ് മന്ത്രി എം.കെ.ബാലനും പി.കെ.ശ്രീമതിയും ഉള്‍പ്പെട്ട അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഊന്നല്‍ നല്‍കുന്നത്. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നുമുളള കമ്മീഷന്‍ ശുപാര്‍ ശയുടെ അടിസ്ഥാനത്തില്‍ ശശിയെ ആറുമാസത്തേക്ക് സംസ്ഥാന കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റിയോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന അഭ്യൂഹത്തിനിടെയാണ് അന്വേഷ കമ്മീഷന്റെ റിപ്പോര്‍ട്ട് ചോര്‍ന്നത്.
സി.പി.എം മണ്ണാര്‍ക്കാട് എരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് ശശി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. ഓഫീസിലേക്ക് വിളിച്ചു വരുത്തി, നിര്‍ബന്ധിച്ച് 5000 രൂപ ഏല്‍പ്പിച്ചു തുടങ്ങിയ ആരോപണങ്ങളായിരുന്നു യുവതി പ്രധാനമായും പരാതിയില്‍ ഉന്നയിച്ചിരുന്നത്.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അന്വേഷണ റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നു. മണ്ണാര്‍ക്ക് നടന്ന സി.പി.എം ജില്ലാ സമ്മേളന ത്തിന് മുമ്പുള്ള ദിവസങ്ങളിലാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നുണ്ടെങ്കിലും കൃത്യമായ തീയതി പരാതിയിലോ പരാതിക്കാരിയുടെ മൊഴിയിലോ ഇല്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ജില്ലാ സമ്മേളനവേദിയിലെ വനിതാ വാളണ്ടിയര്‍മാരുടെ ചുമതലയാണ് പരാതിക്കാരിക്ക് ഉണ്ടായിരുന്നത്. അതിന്റെ ആവശ്യത്തിനായി സമ്മേളനം നടക്കുന്നതിന് തൊട്ടുമുമ്പ് അഞ്ചാറു തവണ ഏരിയാ കമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. അതിനായി യുവതിയെ ഏരായാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചതില്‍ അസ്വാഭാവികതഉണ്ടെന്ന് കരുതാനാകില്ല. ഇതിനുശേഷം ഒരുദിവസം രാവിലെ 11മണിയോടുകൂടി വിളിച്ചുവരുത്തി ശശി മോശമായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു എന്നാണ് മറ്റൊരു ആരോപണം. തിരക്കുള്ള സയമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി യുവതിയോട് മോശമായി പെരുമാറിയെന്ന് കരുതാനാവില്ല. പി.കെ.ശശി അപമര്യാദയായി പെരുമാറിയതിന് സാക്ഷികളില്ല. യുവതിയെ നിര്‍ബന്ധമായി 5000രൂപ ഏല്‍പ്പിച്ചത് വോളണ്ടിയര്‍മാരുടെ കാര്യങ്ങള്‍ നോക്കാനാണ്. സമ്മേളനത്തില്‍ തന്നെ ഏല്‍പ്പിച്ച ജോലി ആക്ടീവായി തന്നെ യുവതി നിര്‍വഹിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.
മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ പതിവായി പോകുന്ന പരാതിക്കാരി സംഭവം നടന്ന് എട്ടുമാസംവരെ ഇതുസംബന്ധിച്ച് ഒരുപ്രതികരണത്തിനും തയ്യാറായിട്ടില്ല. പരാതിക്കുപിന്നില്‍ ഗൂഢാലോചന യുണ്ടെന്ന് പലനേതാക്കളും കമ്മീഷന് മുന്നില്‍ മൊഴിനല്‍കി. സ്വമേധയാ യുവതി പരാതിനല്‍കിയതാണെന്ന് കരുതാനാകില്ല. യുവതിയുടെ വിശദീകരണങ്ങള്‍ പൊരുത്തപ്പെടുന്നില്ല. തുടങ്ങിയ വാദങ്ങള്‍ നിരത്തിയാണ് യുവതിയുടെ പരാതിയിലെ ആരോപണങ്ങള്‍ ഓരോന്നായി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഖണ്ഡിക്കുന്നത്.
ശശിക്കെതിരായ പരാതി യുവതി പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് നല്‍കിയത്. പരാതി ലഭിച്ചതോടെ സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. പരാതിയില്‍ രണ്ടംഗ സംസ്ഥാന സെക്രട്ടറിയേറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നും നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന ഘടകം രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്.
യുവതിയുടെ പരാതിയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനിന്ന ശശി വീണ്ടും പാര്‍ട്ടി വേദികളില്‍ സജീവമാകുകയും അന്വേഷണ കമ്മീഷന്‍ അംഗം എ.കെ.ബാലനുമായി വേദിപങ്കിടുകയും ചെയ്തതോടെ നടപടിയുണ്ടാകില്ലെന്ന പ്രതീതി ഉയര്‍ന്നു. ഇതോടെ വനിതാഅംഗം കേന്ദ്ര നേതൃത്വത്തിന് വീണ്ടും പരാതി നല്‍കിയിരുന്നു. ഒടുവില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്ന് ശശിയെ ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/party-clean-chit-ti-pk-shashi.html/feed 0
പി.കെ ശശിക്കെതിരെ കടുത്ത നടപടി വേണം; കേന്ദ്ര നേതൃത്വത്തിന് വി.എസിന്റെ കത്ത് https://www.chandrikadaily.com/vs-sent-letter-to-national-leadership.html https://www.chandrikadaily.com/vs-sent-letter-to-national-leadership.html#respond Mon, 26 Nov 2018 07:14:06 +0000 http://www.chandrikadaily.com/?p=111875 തിരുവനന്തപുരം: സി.പി.എം ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ പരാതിയില്‍ കടുത്ത നടപടി ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്റെ കത്ത്. സി.പി.എം കേന്ദ്ര നേതൃത്വത്തിനാണ് വി.എസ് കത്തയച്ചത്. ശശിക്കെതിരായ അച്ചടക്ക നടപടിക്കൊപ്പം രണ്ടു ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ കൂടി സി.പി.എം അന്വേഷണ കമ്മിഷന്‍ നടപടിക്കു ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വനിതാ നേതാവിനോടു വാക്കുകള്‍ കൊണ്ടു മാത്രമേ അപമര്യാദ കാട്ടിയിട്ടുള്ളൂ എന്നാണ് പാര്‍ട്ടി കമ്മിഷന്റെ കണ്ടെത്തല്‍. ഇതു തീവ്രമായ ലൈംഗികാതിക്രമത്തിന്റെ പരിധിയില്‍ വരില്ലെന്നാണു നിരീക്ഷണം. ശശിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ല എന്നതിന്റെ സൂചനയാണ് ഈ റിപ്പോര്‍ട്ട്.

നടപടി ലഘൂകരിക്കുമെന്ന സൂചന ലഭിച്ചതുകൊണ്ടാണ് വി.എസ് കത്തു നല്‍കിയത്. സി.പി.എമ്മിന് അവമതിപ്പുണ്ടാക്കുംവിധം ശശിക്കെതിരായ പരാതി വളച്ചൊടിച്ചു എന്ന കുറ്റമാണു ജില്ലാ നേതാക്കള്‍ക്കെതിരെ പാര്‍ട്ടി കമ്മിഷന്‍ കണ്ടെത്തിയത്. ശശിയെ കുറ്റവിമുക്തനാക്കി കേസ് വെളിച്ചത്തുകൊണ്ടു വന്നവരെ ശിക്ഷിക്കാനാണാ പാര്‍ട്ടി പരിപാടിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അതേസമയം വി.എസ്സിന്റെ കത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് രാഷ്ട്രീയത്തെ വീണ്ടും ശക്തിപ്പെടുത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

]]>
https://www.chandrikadaily.com/vs-sent-letter-to-national-leadership.html/feed 0
പി.കെ ശശിക്കെതിരായ നടപടി വൈകുന്നു; പാര്‍ട്ടിക്കെതിരെ പാലക്കാട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html#respond Sun, 14 Oct 2018 03:21:20 +0000 http://www.chandrikadaily.com/?p=106860 പാലക്കാട്: സി.പി.എം ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടി വൈകുന്നതില്‍ അമര്‍ഷത്തില്‍ പാലക്കാട്ടെ ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍ രംഗത്ത്. ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്‍, പരാതിയില്‍ ഗൂഢാലോച നടന്നെന്ന ആരോപണം അന്വേഷിക്കാനാണ് കമ്മീഷന് താല്‍പര്യം എന്നാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം. അതേസമയം പരാതിക്കുമേല്‍ നടപടിയുണ്ടായില്ലെങ്കില്‍ ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്‍കിയ ലൈംഗിക പീഡന പരാതി ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റിയും പരിഗണിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്‍ട്ട് പൂര്‍ത്തിയായില്ലെന്ന ന്യായവാദമാണ് ഇതിന് സി.പി.എം നല്‍കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കി, അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയെന്നാണ് സൂചന. പി.കെ ശശി കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ പരോക്ഷമായി പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നും വിശദീകരിച്ച് റിപ്പോര്‍ട്ട് പൂഴ്ത്താനാണ് സി.പി.എം നീക്കം.

അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. അതിന് മുമ്പ് സമവായ നീക്കത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റി ചര്‍ച്ചക്കെടുത്താല്‍ പി.കെ ശശിക്കെതിരെ നടപടി എടുക്കേണ്ടി വരും. ഇത് ഒഴിവാക്കാന്‍ അവസാനവട്ട ശ്രമമാണ് സംസ്ഥാന നേതാക്കള്‍ ഇടപെട്ട് നടത്തുന്നതെന്നാണ് സൂചന. ശശിക്കെതിരെ നടപടി എടുക്കുകയും പിന്നീട് ശശി എം.എല്‍.എ ആയി തുടരുകയും ചെയ്യുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി പ്രതിസന്ധി ഉണ്ടാക്കും. പ്രത്യേകിച്ചും നിയമസഭാ സമ്മേളനം നടക്കുമ്പോള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പാര്‍ട്ടി നേതാവിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നടപടി ഉണ്ടായാല്‍ എതിരാളികള്‍ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്ന ഭീതി സി.പി.എമ്മിനുണ്ട്.

ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാവും കോവളം എം.എല്‍.എയുമായ എ.വിന്‍സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം.എല്‍.എയെ ജയിലലടക്കാന്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പൊലീസില്‍ പരാതി നല്‍കിയാല്‍ ഇതേ രീതി തന്നെ പി.കെ ശശി വിഷയത്തിലും സര്‍ക്കാരിന് സ്വീകരിക്കേണ്ടിവരും. ഇതൊഴിവാക്കാനുള്ള നാടകമായിരുന്നു സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അന്വേഷണ പ്രഹസനമെന്നും ആക്ഷേപമുയരുന്നുണ്ട്.

ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി കഴിഞ്ഞ ഓഗസ്റ്റ് 14നാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എം.എല്‍.എ അപമര്യാദയായി പെരുമാറിയെന്നന്നും ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി. പാര്‍ട്ടി ഓഫീസില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയിലുണ്ട്. എം.എല്‍.എ ഫോണ്‍ വിളിച്ചതിന്റെ ഓഡിയോ ടേപ്പ് ഉള്‍പ്പെടെ തെളിവുകളോടെയാണ് യുവതി പരാതി നല്‍കിയത്.

2017 ഡിസംബറിലാണ് പരാതിക്കിടയായ സംഭവങ്ങള്‍ നടന്നത്. ഡി.വൈ.എഫ്.ഐ, സി.പി.എം ജില്ലാ കമ്മിറ്റികളില്‍ പരാതി എത്തിയെങ്കിലും യുവതിയെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. തുടര്‍ന്നാണ് പരാതി എഴുതി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നല്‍കി. എന്നാല്‍ രണ്ടാഴ്ച കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെ പരാതിയുടെ കോപ്പി ജനറല്‍ സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും മെയില്‍ വഴി നല്‍കി. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പരാതി ലഭിച്ചതായി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

]]>
https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html/feed 0
ശശിക്കെതിരായ ലൈംഗിക ആരോപണം മൗനം തുടർന്ന് സി.പി.എം https://www.chandrikadaily.com/ak-shashi-cpm-not-taken.html https://www.chandrikadaily.com/ak-shashi-cpm-not-taken.html#respond Sat, 13 Oct 2018 15:14:51 +0000 http://www.chandrikadaily.com/?p=106850 തിരുവനന്തപുരം: ലൈംഗിക ആരോപണം നേരിടുന്ന ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ വിഷയത്തിൽ മൗനം പാലിച്ച് സിപിഎം. എംഎൽഎക്ക്‌ എതിരെ ഉയർന്ന ലൈംഗിക ആരോപണ വിഷയം സിപിഎം സംസ്ഥാന കമ്മിറ്റി പരിഗണിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നുമാണ് വിശദീകരണം.

അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. ശബരിമല വിഷയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചാണ് ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന കമ്മിറ്റി മുഖ്യമായും ചര്‍ച്ച ചെയ്തത്. സംസ്ഥാന കമ്മിറ്റിക്ക് മുമ്പ് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലും പി.കെ ശശിക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട്  ചര്‍ച്ച ചെയ്തിരുന്നില്ല.

പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ പാലക്കാട്‌ ജില്ലാ കമ്മിറ്റിയംഗമായ യുവതി പാര്‍ട്ടിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്.

]]>
https://www.chandrikadaily.com/ak-shashi-cpm-not-taken.html/feed 0
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; ശശിക്കെതിരെ നടപടി എടുക്കും https://www.chandrikadaily.com/cpm-state-secratariat-today-news.html https://www.chandrikadaily.com/cpm-state-secratariat-today-news.html#respond Fri, 12 Oct 2018 03:01:23 +0000 http://www.chandrikadaily.com/?p=106632 തിരുവനന്തപുരം: പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പാര്‍ട്ടി നടപടി ഇന്നറിയാം. മന്ത്രി എ.കെ ബാലനും പി.കെ ശ്രീമതി എം.പിയുമടങ്ങിയ കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചര്‍ച്ച ചെയ്യും. പികെ ശശിക്കെതിരെ കടുത്ത നടപടിക്ക് റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ടെന്നാണ് സൂചന. ജില്ലാ സെക്രട്ടേറിയേറ്റ് അംഗമായ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ പാകത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെങ്കിലും, ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് സാധ്യതയെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചന നല്‍കുന്നു.

തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന പി.കെ ശശിയുടെ പരാതിയില്‍ പാലക്കാട്ടെ നാല് നേതാക്കള്‍ക്കെതിരെയും നടപടിക്ക് സാധ്യതയുണ്ട്. നാളെ ചേരുന്ന സംസ്ഥാന സമിതി, നടപടിക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

]]>
https://www.chandrikadaily.com/cpm-state-secratariat-today-news.html/feed 0
മുകേഷ് എം. എല്‍.എയ്‌ക്കെതിരെ നടപടിയെടുക്കണം: കെ. മുരളീധരന്‍ https://www.chandrikadaily.com/k-muraleedharan-mla-against-mukesh-mla-news.html https://www.chandrikadaily.com/k-muraleedharan-mla-against-mukesh-mla-news.html#respond Wed, 10 Oct 2018 12:48:19 +0000 http://www.chandrikadaily.com/?p=106476 തിരുവനന്തപുരം: ‘മീ ടു’ കാമ്പയിനില്‍ ആരോപണവിധേയനായ എം.എല്‍.എ മുകേഷിനെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ കെ. മുരളീധരന്‍. പി.കെ.ശശിക്കും മുകേഷിനുമെതിരെ നടപടിയെടുക്കാന്‍ മടിക്കുന്നത് എം.എല്‍.എമാര്‍ക്ക് രണ്ട് നീതി നല്‍കുന്നതിന് തുല്യമാണ്. ഒരേ പന്തിയില്‍ രണ്ട് തരം വിളമ്പല്‍ ശരിയല്ല. മുകേഷിനെതിരായ കേസും പി.കെ.ശ്രീമതിയും മന്ത്രി ബാലനുമടങ്ങിയ കമ്മിഷനാണോ അന്വേഷിക്കുകയെന്നും അദ്ദേഹം പരിഹസിച്ചു.

]]>
https://www.chandrikadaily.com/k-muraleedharan-mla-against-mukesh-mla-news.html/feed 0
ശശിക്കെതിരെ നടപടി; സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് https://www.chandrikadaily.com/cpm-state-secratariat-pk-shashi-mla-rape-case-news.html https://www.chandrikadaily.com/cpm-state-secratariat-pk-shashi-mla-rape-case-news.html#respond Fri, 07 Sep 2018 02:59:43 +0000 http://www.chandrikadaily.com/?p=101981 തിരുവനന്തപുരം: എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാരോപണ പരാതി ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പരിശോധിക്കും. ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ ഇന്ന് തീരുമാനിക്കും. രാവിലെ പത്തുമണിക്ക് എ.കെ.ജി സെന്ററിലാണ് യോഗം.

അതേസമയം, എം.എല്‍.എക്കെതിരെ പരാതി കിട്ടിയപ്പോള്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പരാതി പൂഴ്ത്തിവെച്ചില്ലെന്നും ആരോപണ വിധേയനായ എം.എല്‍.എക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പിബി അംഗം എസ്.ആര്‍.പി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരെയുള്ള കേസായതിനാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് നേരത്തെ വി.എസും പറഞ്ഞിരുന്നു. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതൃത്വവും യുവതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അതേസമയം, വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.

പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ ഒതുക്കാന്‍ തീവ്രശ്രമം നടന്നിരുന്നു. യുവതി പൊലീസില്‍ പരാതി നല്‍കിയാല്‍ എം.എല്‍.എയുടെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടാവുന്നതിന് കാരണവുമാകാം. ഇത് മുന്നില്‍ കണ്ടുകൊണ്ടാണ് ഏതു വിധേനയും കേസ് ഒതുക്കിത്തീര്‍ക്കാന്‍ സി.പി.എം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

]]>
https://www.chandrikadaily.com/cpm-state-secratariat-pk-shashi-mla-rape-case-news.html/feed 0
‘സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐയുടെ നിലപാടെന്താണ്?’; പി.കെ ഫിറോസ് https://www.chandrikadaily.com/pk-firos-against-dyfi-on-rape-case-pk-shashi-mla-news.html https://www.chandrikadaily.com/pk-firos-against-dyfi-on-rape-case-pk-shashi-mla-news.html#respond Wed, 05 Sep 2018 10:54:20 +0000 http://www.chandrikadaily.com/?p=101728 പി.കെ ഫിറോസ്

ഒരു വനിതാ സഖാവ് പാര്‍ട്ടിയിലെ എം.എല്‍.എ ക്കെതിരെ പരാതി കൊടുത്തിട്ട് ആഴ്ചകളായി. പരാതി നിസ്സാരമല്ല, 7 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന പീഢനക്കേസാണ്. എന്നാല്‍ പരാതി ലഭിച്ച സംസ്ഥാന നേതൃത്വം പരാതി പൂഴ്ത്തുന്ന നിലപാടാണ് സ്വീകരിച്ചത്. ഒടുവില്‍ ഗത്യന്തരമില്ലാതെ പരാതിക്കാരി കേന്ദ്രനേതൃത്വത്തെ സമീപിച്ചപ്പോഴാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തും എന്ന് സെക്രട്ടറി വ്യക്തമാക്കിയത്.

ഒരു സ്ത്രീക്ക് നേരെ ലൈംഗികമായ അതിക്രമമുണ്ടായാല്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടുക എന്നത് പലപ്പോഴും ഇന്നാട്ടില്‍ സംഭവിക്കാത്ത കാര്യമാണ്. കുറ്റാരോപിതനേക്കാള്‍ പരാതിക്കാരി വീണ്ടും മാനഹാനിക്ക് വിധേയമാകും എന്നതാണ് കാരണം. സ്ത്രീസ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും അങ്ങേയറ്റം മുന്‍ഗണന കൊടുക്കുന്നു എന്നവകാശപ്പെടുന്ന സി.പി.എം പരാതി ലഭിച്ചപ്പോള്‍ സ്വീകരിച്ച സമീപനമെന്താണ്? പരാതിക്കാരിക്ക് എല്ലാ തരത്തിലുമുള്ള ആത്മവിശ്വാസവും പിന്തുണയും നല്‍കിക്കൊണ്ട് കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നില്ലേ വേണ്ടിയിരുന്നത്? ഭരണത്തിലിരിക്കുന്ന, അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാര്‍ട്ടിക്ക് ഒരു ഫോണ്‍ കോള്‍ പോരേ അതിനായിട്ട്? പൂഴ്ത്തിയ പരാതിയില്‍ തന്നെ പിന്നീട് അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇതുവരെ താനറിഞ്ഞില്ല എന്നാണ് കുറ്റാരോപിതനായ ശശി എം.എല്‍.എ ധാര്‍ഷ്ട്യത്തോടെ മാധ്യമങ്ങളോടു പറഞ്ഞത്. എങ്കില്‍ പാര്‍ട്ടിതലത്തിലുള്ള അന്വേഷണത്തിന്റെ ഗതി എന്താവും എന്ന് നമുക്കൂഹിക്കാവുന്നതേ ഉള്ളൂ.

സ്വന്തം സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐ യുടെ നിലപാടെന്താണ്? രാജ്‌മോഹന്‍ ഉണ്ണിത്താനെ തന്റെ സ്ത്രീ സുഹൃത്തിന്റെ കൂടെ കണ്ടപ്പോഴും അബ്ദുള്ളക്കുട്ടി മറ്റൊരു കുടുംബത്തിന്റെ കൂടെ യാത്ര ചെയ്തപ്പോള്‍ ഒരാള്‍ സ്ത്രീയായിരുന്നു എന്നതുകൊണ്ടും സദാചാരം പൊട്ടിയൊലിച്ച് ഉണ്ണിത്താനെയും അബ്ദുള്ളക്കുട്ടിയെയും കയ്യേറ്റം ചെയ്ത ഡി.വൈ.എഫ്.ഐ, സ്വന്തം സഹപ്രവര്‍ത്തക പരാതിപ്പെട്ടിട്ട് പോലും കുറ്റകരമായ മൗനമാണ് അവലംബിക്കുന്നത്. ഇവരൊക്കെ എന്ത് സ്ത്രീ സുരക്ഷയെ കുറിച്ചാണ് സംസാരിച്ചു കൊണ്ടിരിക്കുന്നത്?

പാര്‍ട്ടി അന്വേഷിക്കുന്നു എന്നാണ് ചിലര്‍ വീമ്പു പറയുന്നത്. മുമ്പും നിങ്ങള്‍ പ്രഖ്യാപിച്ച പല അന്വേഷണങ്ങളും ഇവിടെയുണ്ട്. എന്നിട്ടെന്തായി? എത്ര പേരെ തൂക്കിക്കൊന്നു. എത്ര പേര്‍ക്ക് ജീവപര്യന്തം? എത്ര പേരെ വെറുതെ വിട്ടു? അവസാനം പ്രഖ്യാപിച്ച ടി പി ചന്ദ്രശേഖരന്‍ കൊലപാതകക്കേസിന്റെ റിപ്പോര്‍ട്ടെങ്കിലും പറയാമോ?

എന്നാല്‍ ഒരു കാര്യം പറയട്ടെ…..
ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ല. ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറല്‍ സ്‌റ്റേറ്റാണ്. ഇവിടെ നിയമവും അത് നടപ്പിലാക്കാന്‍ വേറെ രീതികളുമുണ്ട്. ഓര്‍ക്കുന്നത് നന്നായിരിക്കുംസ്വന്തം സഹപ്രവര്‍ത്തകക്ക് നേരെയുണ്ടായ അതിക്രമത്തില്‍ ഡി.വൈ.എഫ്.ഐ യുടെ നിലപാടെന്താണ്?

]]>
https://www.chandrikadaily.com/pk-firos-against-dyfi-on-rape-case-pk-shashi-mla-news.html/feed 0