pk syamala – Chandrika Daily https://www.chandrikadaily.com Mon, 24 Jun 2019 15:10:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pk syamala – Chandrika Daily https://www.chandrikadaily.com 32 32 പഞ്ചായത്ത്-നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും; കെഎം ഷാജിയുടെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി https://www.chandrikadaily.com/cm-answar-in-km-shajis-sajan-suicide-issue.html https://www.chandrikadaily.com/cm-answar-in-km-shajis-sajan-suicide-issue.html#respond Mon, 24 Jun 2019 15:09:20 +0000 http://www.chandrikadaily.com/?p=131044
തിരുവനന്തപുരം: പഞ്ചായത്ത് നഗരസഭാ സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയമസഭയില്‍ കെ.എം. ഷാജിയുടെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ സംബന്ധിച്ച് മുന്‍സിപ്പല്‍ പഞ്ചായത്ത് രാജ് നിയമങ്ങളില്‍ സെക്രട്ടറിക്കു മാത്രമാണ് അധികാരമുള്ളത്. സെക്രട്ടറിയുടെ തീരുമാനത്തില്‍ അതൃപ്തിയുണ്ടെങ്കില്‍ വകുപ്പ് 509 (6) പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ട്രിബ്യൂണല്‍ മുമ്പാകെ മാത്രമേ അപ്പീല്‍ നല്‍കാന്‍ കഴിയൂ. ചെയര്‍മാനോ കൗണ്‍സിലിനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനോ അപ്പീല്‍ കേള്‍ക്കാനോ ഉള്ള അധികാരമില്ല എന്ന സ്ഥിതിയാണുള്ളത്.
ഈ സംഭവം വ്യക്തമാക്കുന്നത്, കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നതാണ്. അവ പരിഹരിക്കുക എന്നത് പ്രധാനമാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. നിലവില്‍ ട്രിബ്യൂണല്‍ തിരുവനന്തപുരത്തു മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. 6 മാസം മുതല്‍ 1 വര്‍ഷം വരെ അപ്പീല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുന്നു എന്ന സ്ഥിതി നിലവിലുണ്ട്. പെന്റന്‍സി കണക്കാക്കി ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ കൂടി ഈ സംവിധാനം വിപുലപ്പെടുത്തുന്ന കാര്യം പരിശോധിക്കുന്നതാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ അപേക്ഷകളിലെ ന്യൂനതകളുടെ കാര്യത്തില്‍ സമഗ്രമായി പഠിച്ച് ഒറ്റത്തവണയായി അപേക്ഷകനെ അറിയിക്കേണ്ടതാണ് എന്ന കാര്യം ഉറപ്പുവരുത്തും. ഘട്ടംഘട്ടമായി ചോദ്യങ്ങള്‍ ചോദിച്ച് കാലംതാമസം വരുത്തുന്ന പ്രവണത തടയുന്നതിന് ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതുമാണ്.നിലവിലെ ഓണ്‍ലൈന്‍ സമ്പ്രദായം കാര്യക്ഷമമായി നടപ്പാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മുന്‍കൈ എടുക്കും. നിലവിലെ ചട്ടങ്ങള്‍ പ്രകാരം കെട്ടിടനിര്‍മ്മാണത്തിന്റെ അപേക്ഷയിന്‍മേല്‍ തീരുമാനമെടുക്കുന്നതിന് സെക്രട്ടറിയാണ് അന്തിമ അധികാരി. സാങ്കേതികവൈദഗ്ധ്യമുള്ള എഞ്ചിനീയര്‍ പോലുള്ള ഉദ്യോഗസ്ഥരേയും സെക്രട്ടറിക്ക് മറികടക്കാന്‍ ചട്ടപ്രകാരം തടസ്സമില്ല. കാര്യകാരണ സഹിതം സാങ്കേതികവൈവിധ്യമുള്ള ഉദ്യോഗസ്ഥരുടെ തീരുമാനത്തെ മറികടക്കാനുള്ള സെക്രട്ടറിയുടെ അധികാരം പരിമിതപ്പെടുത്തുന്ന കാര്യവും ആലോചിക്കുന്നതാണ്. ഇക്കാര്യത്തില്‍ സെക്രട്ടറിക്ക് മറിച്ചൊരു തീരുമാനമെടുക്കണമെങ്കില്‍ സെക്രട്ടറി സാങ്കേതികവിദഗ്ധനായ ഉദ്യോഗസ്ഥന്റെ ഉപദേശം കേട്ടശേഷം ഭേദഗതിയോടെയോ അല്ലാതെയോ അംഗീകരിക്കാന്‍ ബാധ്യസ്ഥനാണെന്ന കാര്യവും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

]]>
https://www.chandrikadaily.com/cm-answar-in-km-shajis-sajan-suicide-issue.html/feed 0
പി.കെ ശ്യാമളയുടെ രാജിയില്‍ സന്തോഷമുണ്ടെന്ന് സാജന്റ കുടുംബം https://www.chandrikadaily.com/pk-shyamala-resign-sajan-family-news.html https://www.chandrikadaily.com/pk-shyamala-resign-sajan-family-news.html#respond Sat, 22 Jun 2019 09:26:16 +0000 http://www.chandrikadaily.com/?p=130797 കണ്ണൂര്‍: ആന്തൂര്‍ നഗരസഭ അധ്യക്ഷ സ്ഥാനത്തുനിന്ന് പി.കെ ശ്യാമള രാജി വെച്ചൊഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സാജന്റ സഹോദരന്‍ ശ്രീജിത്ത്. തെറ്റ് പാര്‍ട്ടിക്ക് ബോധ്യമായെന്നും നടപടിയെടുത്തതില്‍ സന്തോഷമെന്നും കുടുംബം പറഞ്ഞു.

ശ്യാമളയുടെ രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് രാജി അറിയിച്ചത്. യോഗത്തില്‍ പി.കെ ശ്യാമള രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കണ്ണൂര്‍ ബക്കളത്ത് നിര്‍മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തിരുന്നു. പി.കെ ശ്യാമളക്ക് സാജനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നിഷേധിച്ചതെന്നും സാജന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശ്യാമളക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

]]>
https://www.chandrikadaily.com/pk-shyamala-resign-sajan-family-news.html/feed 0
പ്രവാസിയുടെ ആത്മഹത്യ; പി.കെ ശ്യാമള പുറത്ത് https://www.chandrikadaily.com/pk-syamala-resigns.html https://www.chandrikadaily.com/pk-syamala-resigns.html#respond Sat, 22 Jun 2019 08:15:52 +0000 http://www.chandrikadaily.com/?p=130789

കണ്ണര്‍: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ നായികയായി മാറിയ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള പുറത്ത്. രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ് രാജി അറിയിച്ചത്. യോഗത്തില്‍ പി.കെ ശ്യാമള രാജിവെക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കണ്ണൂര്‍ ബക്കളത്ത് നിര്‍മിച്ച ഓഡിറ്റോറിയത്തിന് ആന്തൂര്‍ നഗരസഭയില്‍ നിന്ന് ലൈസന്‍സ് ലഭിക്കാത്തതില്‍ മനം നൊന്ത് പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തിരുന്നു. പി.കെ ശ്യാമളക്ക് സാജനോട് വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നിഷേധിച്ചതെന്നും സാജന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ശ്യാമളക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം രംഗത്തു വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് രാജി.

]]>
https://www.chandrikadaily.com/pk-syamala-resigns.html/feed 0