pm modi – Chandrika Daily https://www.chandrikadaily.com Tue, 18 Jul 2023 05:55:03 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pm modi – Chandrika Daily https://www.chandrikadaily.com 32 32 കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവ്; പ്രധാനമന്ത്രി https://www.chandrikadaily.com/peoples-leader-who-worked-towards-the-progress-of-kerala-prime-minister.html https://www.chandrikadaily.com/peoples-leader-who-worked-towards-the-progress-of-kerala-prime-minister.html#respond Tue, 18 Jul 2023 05:55:03 +0000 https://www.chandrikadaily.com/?p=265204 കേരളത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉമ്മന്‍ ചാണ്ടിയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ അടക്കമാണ് പ്രധാനമന്ത്രിയുടെ അനുശോചന കുറിപ്പ്. ട്വിറ്ററിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മാവിന് നിത്യശാന്തി നേരുന്നതായും കുടുംബത്തിന് വിഷമത്തില്‍ പങ്കുചേരുന്നതായും പ്രധാനമന്ത്രി ട്വീറ്റില്‍ വിശദമാക്കി.

പൊതുസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച് കേരളത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച എളിമയും സമര്‍പ്പണവുമുള്ള ഒരു നേതാവിനെയാണ് നമുക്ക് നഷ്ടമായത്. അദ്ദേഹവുമായുള്ള എന്റെ വിവിധ ഇടപഴകലുകള്‍ ഞാന്‍ ഓര്‍ക്കുന്നു, ഈ ദുഃഖസമയത്ത് എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാര്‍ക്കുമൊപ്പമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നേരുന്നു അദ്ദേഹം കുറിച്ചു.

]]>
https://www.chandrikadaily.com/peoples-leader-who-worked-towards-the-progress-of-kerala-prime-minister.html/feed 0
മോദിക്ക് കഥകളി ശില്‍പം സമ്മാനം നല്‍കി പിണറായി: ശക്തിപ്പെടുത്തി കേന്ദ്ര-സംസ്ഥാന ബന്ധം https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-39.html https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-39.html#respond Tue, 27 Dec 2022 14:05:09 +0000 https://www.chandrikadaily.com/?p=229139 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ കഥകളി ശില്‍പം സമ്മാനം നല്‍കിമുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സംസ്ഥാനം സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ചാണ് ആശംസ അറിയിച്ചത്.

കൂടിക്കാഴ്ചയിലൂടെ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി. കേരളത്തില്‍ ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ ദേശീയപാതാ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ചും ചര്‍ച്ച ചെയ്തു.

]]>
https://www.chandrikadaily.com/89n3pdyzzakoh7w6n8zrjgddktjh8iwfg6ekrvi3kvpq-39.html/feed 0
നാവിക സേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിനന്ദിച്ച് മോദി https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html#respond Sun, 04 Dec 2022 07:39:48 +0000 https://www.chandrikadaily.com/?p=225061 നാവിക സേനാ ദിനത്തില്‍ നാവിക സേനയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ നാവിക സേന രാജ്യത്തെ സംരക്ഷിക്കുകയും മാനുഷിക മനോഭാവം കൊണ്ട് വേറിട്ടുനില്‍ക്കുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘എല്ലാ നാവികസേനാംഗങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നാവിക ദിനത്തില്‍ ആശംസകള്‍ നേരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സമുദ്ര ചരിത്രത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു,’ പ്രധാനമന്ത്രി മോദി ട്വീറ്റില്‍ കുറിച്ചു.

1971ലെ ഇന്ത്യപാക് യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ പങ്ക് അംഗീകരിക്കുന്നതിനും ‘ഓപ്പറേഷന്‍ െ്രെടഡന്റ്’ എന്നതിലെ നേട്ടങ്ങളെ അനുസ്മരിക്കാനുമാണ് നാവിക സേനാദിനം ആഘോഷിക്കുന്നത്.

]]>
https://www.chandrikadaily.com/modi-felicitates-the-personnel-on-navy-day.html/feed 0
ദക്ഷിണേന്ത്യ അർഹിക്കുന്ന പുതിയ സർക്കാരിനെ നൽകും: രാഹുൽ ഗാന്ധി https://www.chandrikadaily.com/rahuls-3-dayas-visit-started-at-coimbatur.html https://www.chandrikadaily.com/rahuls-3-dayas-visit-started-at-coimbatur.html#respond Sat, 23 Jan 2021 10:18:14 +0000 http://www.chandrikadaily.com/?p=177707 കോയമ്പത്തൂർ: ത്രിദിന സന്ദർശനത്തിന് തമിഴ്‌നാട്ടിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പിക്ക് തമിഴ് ജനതയുടെ ഊഷ്മള വരവേൽപ്പ്. മൂന്ന് ദിവസം നീളുന്ന സന്ദർശനം കോയമ്പത്തൂരിൽ നിന്ന് ഇന്ന് ആരംഭിച്ചു. തമിഴ് ഭാഷയേയും സംസ്‌കാരത്തേയും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബഹുമാനമില്ലെന്നും തമിഴ്‌നാടിന് അവർ അർഹിക്കുന്ന പുതിയ സർക്കാറിനെ നൽകുമെന്നും രാഹുൽ പറഞ്ഞു.

തമിഴ് ഭാഷയോടും സംസ്‌കാരത്തോടും മോദിക്ക് ബഹുമാനമില്ല. തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും മോശമാണെന്നാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം. ഒരു ഭാഷ, ഒരു സംസ്‌കാരം എന്നിവ ഇന്ത്യയിലുടനീളം നടപ്പിലാക്കാനാണ് മോദിയുടെ ശ്രമം. അതിനെതിരായാണ് നമ്മുടെ പോരാട്ടം. തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകൾക്കും ഇന്ത്യയിൽ ഇടമുണ്ടെന്ന് രാഹുൽ ഓർമിപ്പിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായി കോൺഗ്രസ് പ്രവർത്തിക്കും. രാഹുൽ പറഞ്ഞു.

ആളുകളുടെ പ്രതീക്ഷകളും ആവശ്യങ്ങളും തകർക്കുന്നതിനും ഏതാനും ചങ്ങാത്ത മുതലാളിമാർക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നതിനുമുള്ള മോദി ഗവൺമെന്റിന്റെ നയത്തിന്റെ ഫലമാണ് രാജ്യത്തെ കർഷകർ അനുഭവിക്കുന്നത്. കർഷകരുടെ പ്രതിഷേധത്തിന് കാരണമായ മൂന്ന് വിവാദ കാർഷിക നിയമങ്ങളെക്കുറിച്ച് സംസാരിക്കവേ രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്ത്യയിൽ മികച്ച മുന്നേറ്റമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. നിർമാണം, വ്യവസായവൽക്കരണം, തൊഴിൽ തുടങ്ങിയവ.ിലെല്ലാം തമിഴ്‌നാടിനെ രാജ്യത്തിന് മാതൃകയാക്കാവുന്നതാണ്. എന്നാൽ, നിലവിൽ തമിഴ്‌നാട്ടിലെ യുവാക്കൾക്ക് ജോലി ലഭിക്കാത്ത സാഹചര്യമാണുള്ളത്. തമിഴ്‌നാട്ടിലെ കർഷകരും ദുരിതത്തിലാണെന്നും രാഹുൽ പറഞ്ഞു.

ഇന്ന് കോയമ്പത്തൂരിലും തിരുപ്പൂരും വിവിധ പരിപാടികളിൽ പങ്കെടുക്കുന്ന രാഹുൽ തുടർന്ന് ഈറോഡ്, കാരൂർ തുടങ്ങിയ സ്ഥലങ്ങളിലും വിവധ പരിപാടികളിൽ പങ്കെടുക്കും. ഈ മാസം 27ന് രാഹുൽ ഗാന്ധി കേരളത്തിലുമെത്തുന്നുണ്ട്.

 

]]>
https://www.chandrikadaily.com/rahuls-3-dayas-visit-started-at-coimbatur.html/feed 0
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും https://www.chandrikadaily.com/pm-modi-addresses-nation-tomorrow.html https://www.chandrikadaily.com/pm-modi-addresses-nation-tomorrow.html#respond Thu, 24 Dec 2020 11:16:20 +0000 https://www.chandrikadaily.com/?p=173514 ന്യൂഡല്‍ഹി: കര്‍ഷക സമരം രാജ്യത്ത് കൊടുമ്പിരി കൊണ്ടിരിക്കെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ ലക്ഷ്യമിട്ട് നാളെ പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ ഒന്‍പത് കോടി കര്‍ഷകര്‍ക്ക് ആയി 18,000 കോടിയുടെ സഹായം പ്രധാന്‍മന്ത്രി സമ്മന്‍ നിധി പ്രകാരം വിതരണം ചെയ്ത ശേഷമാകും പ്രധാനമന്ത്രി കര്‍ഷകരെ അഭിസംബോധന ചെയ്യുക.

അടല്‍ ബിഹരി വാജ്‌പേയ്‌യുടെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുള്ള ചടങ്ങിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. നേരിട്ട് തുക കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്ന വിധമാണ് തുകയുടെ വിതരണം.

അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മദിനം സുശാസന്‍ ദിവസം ആയാണ് കേന്ദ്രസര്‍ക്കാര്‍ ആചരിക്കുന്നത്. ചടങ്ങില്‍ കര്‍ഷകരെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി കര്‍ഷകരുമായി സംവദിക്കുകയും ചെയ്യും.

 

]]>
https://www.chandrikadaily.com/pm-modi-addresses-nation-tomorrow.html/feed 0
അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള എന്‍.വി രമണക്കെതിരെയുള്ള ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നീക്കം അമിത് ഷായുമായുള്ള കൂടികാഴ്ചക്ക് പിന്നാലെ https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html#respond Sun, 11 Oct 2020 08:31:53 +0000 https://www.chandrikadaily.com/?p=160708 Chicku Irshad

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജ് എന്‍.വി രമണക്കെതിരെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി ഉയര്‍ത്തിയ ആരോപണങ്ങള്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് നീങ്ങുന്നു. അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി രംഗത്തെത്തിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായി നടന്ന കൂടികാഴ്ചക്ക് പിന്നാലെയാണെന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നത്.

ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ചക്കൊണ്ട് ജഗന്‍ മോഹന്‍ റെഡ്ഡി ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡേക്ക് കത്ത് നല്‍കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ഈ കത്ത് പുറത്തുവിട്ടത്. അമിത് ഷാ, മോദി എന്നവരുമായി കൂടികാഴ്ച നടന്നതിന് പിന്നാലെ ഒക്ടോബര്‍ ആറിന് എഴുതിയ കത്താണ് ഇന്നലെ പുറത്തുവിട്ടതെന്നും ശ്രദ്ധേയമാണ്.

ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്‍ഡിഎയിലേക്ക് എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.ജഗന്‍മോഹന്‍ റെഡ്ഡി ബിജെപി സര്‍ക്കാറിലെ ഉന്നത നേതൃത്വവുമായി ചര്‍ച്ച നടത്തിയത്. അമിത് ഷായെ സന്ദര്‍ശിച്ച് രണ്ടാഴ്ചയ്ക്കു ശേഷമാണ് ജഗന്‍ മോദിയുമായും കൂടിക്കാഴ്ച നടത്തിയത്.Jagan Mohan Reddy, Amit Shah discuss developments in Andhra Pradesh- The  New Indian Express

എന്‍ഡിഎയിലേക്കു കൂടുതല്‍ കക്ഷികളെ കൊണ്ടുവരുന്നതിനു ബിജെപി നീക്കംനടത്തുന്നതായും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വര്‍ഷമാദ്യം ബിജെപിയുമായി കൈകോര്‍ത്ത നടനും രാഷ്ട്രീയക്കാരനുമായ പവന്‍ കല്യാണിന്റെ ഭീഷണി മുന്നില്‍നില്‍ക്കെ മോദി-ഷാ കൂട്ടുകെട്ടിന് ഉപകാരമാകുന്ന നീക്കമായാണോ ജഗന്റെ രാഷട്രീയ നീക്കമെന്നും സൂചനയുണ്ട്. എന്‍ഡിഎയുമായി തെറ്റിപ്പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടി, എ.ചന്ദ്രബാബു നായിഡു നയിക്കുന്ന ടിഡിപിയുടെ പുനഃപ്രവേശന നീക്കങ്ങള്‍ക്കു തടയിടുക എന്നതും ജഗന്റെ ലക്ഷ്യമാണ്.

അടുത്ത ചീഫ് ജസ്റ്റിസാകാന്‍ സാധ്യതയുള്ള ജസ്റ്റിസ് എന്‍.വി രമണക്കെതിരെ കടത്തു ആരോപണവുമായി എത്തിയ ജഗന്‍, ആന്ധ്രാപ്രദേശ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസായിരുന്ന എന്‍.വി രമണക്ക് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമാണുള്ളതെന്ന് കത്തില്‍ ആരോപിക്കുന്നുണ്ട്. ഹൈക്കോടതി ജഡ്ജിമാരുടെ റോസ്റ്ററിനെയടക്കം സ്വാധീനിച്ചുക്കൊണ്ട് ജസ്റ്റിസ് എന്‍. വി രമണ ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചുവെന്നും, പരമോന്നത നീതിപിഠത്തിന് നല്‍കിയ എട്ട് പേജുള്ള കത്തില്‍ ജഗന്‍ ആരോപണങ്ങളായി ഉന്നയിക്കുന്നു.

നായിഡും രമണയും തമ്മില്‍ അനധികൃത സ്ഥലമിടപാടുകള്‍ നടന്നതായും ജഗന്‍ മോഹന്‍ പറയുന്നു. അമരാവതിയെ ആന്ധ്രാപ്രദേശിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പ് ജസ്റ്റിസ് രമണയുടെ രണ്ട് പെണ്‍മക്കളും അമരാവതിയിലുള്ള ചിലരുമായി സ്ഥലമിടപാട് നടന്നിട്ടുണ്ടെന്നും ഇത് സംശയകരമാണെന്നും കത്തില്‍ പറയുന്നു. തെലുങ്ക് ദേശം പാര്‍ട്ടിയുമായി ബന്ധപ്പെട്ട് വിഷയങ്ങളെല്ലാം ചില പ്രത്യേക ജഡ്ജുമാരുടെ മുന്‍പിലേ എത്താറുള്ളുവെന്നാണ് ജഗന്‍ മോഹന്‍ പറയുന്നത്. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജുഡീഷ്യറിയുടെ നിഷ്പക്ഷത ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കത്തിനെക്കുറിച്ച് സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

അതേസമയം ജഡ്ജിമാര്‍ സ്വന്തം കാര്യത്തിനായി സംസാരിക്കാറില്ലാത്തത് കൊണ്ട് അവര്‍ക്കെതിരെ എളുപ്പത്തില്‍ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഉയരുകയാണെന്ന് എന്‍.വി രമണ പ്രതികരിച്ചിരുന്നു. സോഷ്യല്‍ മീഡിയ ഇത്തരം വിമര്‍ശനങ്ങള്‍ ഏറ്റുപിടിക്കുകയും ജഡ്ജുമാര്‍ക്കെതിരെ വ്യാപക അപവാദ പ്രചാരണം നടത്തുകയാണെന്നും കഴിഞ്ഞ മാസം നടന്ന ഒരു ചടങ്ങില്‍ വെച്ച് രമണ പറഞ്ഞു.

justice nv ramana recuses from the internal complaints committee which considers sexual assault case against cji

നേരത്തേ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതി പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറിയ ആളാണ് ജസ്റ്റിസ് രമണ. സുപ്രിംകോടതിയില്‍ ഭരണകൂട ഇടപെടല്‍ നടക്കുന്നതില്‍ പ്രതിഷേധവുമായി പരസ്യമായി രംഗത്തെത്തിയ ജസ്റ്റിസുമാരില്‍ ഒരാളായിരുന്നു രഞ്ജന്‍ ഗൊഗോയ്. എന്നാല്‍ ഇതിന് പിന്നാലെ ചീഫ് ജസ്റ്റിസായി രംഗത്തെത്തിയ ഗൊഗോയിക്കെതിരെയാണ് ലൈംഗികാരോപണം ഉയരുന്നത്. എന്നാല്‍ തനിക്ക് എതിരെയും പരാതിക്കാരി ആരോപണം ഉന്നയിച്ച സാഹചര്യത്തിലാണ് പിന്‍മാറ്റമെന്നായിരുന്നു രമണ വ്യക്തമാക്കിയത്. ജസ്റ്റിസ് രമണ ചീഫ് ജസ്റ്റിസിന്റെ അടുത്ത സുഹൃത്താണെന്നും വസതിയിലെ നിത്യസന്ദര്‍ശകനാണെന്നും പരാതിക്കാരി അന്ന്, സമിതി അദ്ധ്യക്ഷനായ ജസ്റ്റിസ് എസ് എ ബോബ്‌ഡെക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരുന്നു.

എന്നാല്‍, ജഗനെതിരെയുള്ള സിബിഐ കേസുകള്‍ ഒതുക്കുന്നതിനാണു ബിജെപിയുമായി കൂട്ടുകൂടുന്നതെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. അതേസമയം, വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ എന്‍ഡിഎ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പാര്‍ട്ടിവൃത്തങ്ങള്‍ തള്ളി. കോവിഡ് പകര്‍ച്ചവ്യാധിക്കിടയില്‍ സംസ്ഥാനം ഏറ്റവും മോശമായ സാമ്പത്തിക വെല്ലുവിളികളിലൂടെ കടന്നുപോകുന്ന സമയത്ത് കേന്ദ്രവുമായി സൗഹൃദം സ്ഥാപിക്കുക മാത്രമാണു ജഗന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കി.

അതിനിടെ, ജസ്റ്റിസ് രമണക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്നും അതിനാല്‍ എത്രയും വേഗം കൃത്യവും ശക്തവുമായ അന്വേഷണം ആവശ്യമാണെന്നും മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

 

 

 

]]>
https://www.chandrikadaily.com/jagan-reddy-meets-pm-narendra-modi-before-the-allegations-against-sc-judge-n-v-ramana.html/feed 0
രാഷ്ട്രപതി, ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, രാഹുല്‍ ഗാന്ധി തുടങ്ങി പതിനായിരം പ്രമുഖര്‍ ചൈനയുടെ നിരീക്ഷണത്തില്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html#respond Mon, 14 Sep 2020 05:25:11 +0000 https://www.chandrikadaily.com/?p=152988 ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമടക്കം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈന നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനമാണ് നിരീക്ഷണം നടത്തുന്നതെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഷെങ്ഹ്വ ഡാറ്റ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഇന്ത്യയിലെ പ്രമുഖരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ്ഡാറ്റ ടൂളുകള്‍ ഉപയോഗിച്ച് നീരീക്ഷിക്കുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

രാഷ്ട്രപതി, പ്രധാനമന്ത്രി, വിവിധ കേന്ദ്ര മന്ത്രിമാര്‍, സംയുക്ത സേന മേധാവി കുടുംബാംഗങ്ങള്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് താത്ക്കാലിക അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ നിരീക്ഷിക്കപ്പെടുന്നവരില്‍പ്പെടുന്നവരാണ്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാര്‍, രണ്ട് മുന്‍ രാഷ്ട്രപതിമാര്‍, അഞ്ച് മുന്‍ പ്രധാനമന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങള്‍ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.

ശശിതരൂര്‍ ഉള്‍പ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, സര്‍വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥര്‍ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് സേനയുമായും സുരക്ഷാ ഏജന്‍സികള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവയുമായും അടുത്ത് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഷെങ്ഹ്വ. എന്നാല്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.

അതേസമയം ഇത്തരത്തില്‍ ഇന്ത്യക്കാരെ നിരീക്ഷിക്കാന്‍ ആരെയും ചൈനീസ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്ന് ഡല്‍ഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കി.

 

 

]]>
https://www.chandrikadaily.com/president-pm-key-opposition-leaders-cabinet-cms-china-watching-over-10000-indians.html/feed 0
പ്രധാനമന്ത്രി മോദി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു https://www.chandrikadaily.com/mps-chose-duty-over-corona-pm-modi-addresses-media.html https://www.chandrikadaily.com/mps-chose-duty-over-corona-pm-modi-addresses-media.html#respond Mon, 14 Sep 2020 03:22:55 +0000 https://www.chandrikadaily.com/?p=152962 ന്യൂഡല്‍ഹി: വര്‍ഷകാല സഭാസമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന് മുന്നില്‍ മാധ്യമങ്ങളോടുള്ള അഭിസംബോധന നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വെല്ലുവിളികള്‍ നിറഞ്ഞ അഭൂതപൂര്‍വമായ സമയത്താണ് സെഷന്‍ ചേരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊറോണയും ദൗത്യവുമുള്ള കാലത്ത് എംപിമാര്‍ തങ്ങളുടെ ദൗത്യ പാത തെരഞ്ഞെടുത്തതില്‍ ഞാന്‍ അവരെ അഭിനന്ദിക്കുകയും അവര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്യുന്നു. ഇത്തവണ പാര്‍ലമെന്റിന്റെ ഇരു സമ്മേളനങ്ങളും വ്യത്യസ്തമായ സമയങ്ങളിലാവും ആരംഭിക്കുന്നു. ശനിയാഴ്ച-ഞായര്‍ ദിവസങ്ങളിലും ഇത് നടക്കും. എല്ലാ എംപിമാരും ഇത് അംഗീകരിച്ചു പ്രധാനമന്ത്രി മോദി കൂട്ടിച്ചേര്‍ത്തു.

പാർലമെന്റ് ചരിത്രത്തില്‍ ഇതുവരെ കാണാത്ത വർഷകാല സമ്മേളനമാണ് ഇത്തവണത്തേത്. ഒക്ടോബര്‍ 1 വരെ നീളുന്ന 18 നാളത്തെ സെക്ഷനില്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി, ചൈനീസ് പ്രകോപനം, കോവിഡ് പ്രതിസന്ധി, ജിഡിപി തകര്‍ച്ച തുടങ്ങിയ ചര്‍ച്ചയാവും. കോവിഡ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് 18 ദിവസം ഇരു സഭകളും സമ്മേളിക്കുക. വര്‍ഷകാല പാര്‍ലമെന്റ് സെഷനില്‍ 65 വയസിനു മുകളില്‍ പ്രായമുള്ള എംപിമാര്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. കോവിഡിന് പിന്നാലെ മൂന്നാം തവണയും ആസ്പത്രിയില്‍ അഡ്മിറ്റായ ആഭ്യന്തര മന്ത്രി അമിത് ഷാ, ചികിത്സക്കായി വിദേശത്തേക്ക് പോയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയവരും സെക്ഷനില്‍ ഹാജരാവില്ല.

]]>
https://www.chandrikadaily.com/mps-chose-duty-over-corona-pm-modi-addresses-media.html/feed 0
കോവിഡ് ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മോദി https://www.chandrikadaily.com/pm-modi-usispf-speech-covid-impacted-many-things-but-not-indias-aspirations.html https://www.chandrikadaily.com/pm-modi-usispf-speech-covid-impacted-many-things-but-not-indias-aspirations.html#respond Thu, 03 Sep 2020 18:40:01 +0000 https://www.chandrikadaily.com/?p=150136 ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് പല കാര്യങ്ങളെയും ബാധിച്ചെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും. 130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു, മോദി പറഞ്ഞു.

ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണ്. രോഗമുക്തി നിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം എന്നിവ രാജ്യത്തെ വേട്ടയാടി. ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കി, മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിര്‍മ്മാതാക്കളാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടു.

കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.

ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികള്‍ ഇപ്പോള്‍ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങിയെന്നും മോദി പറഞ്ഞു. ഈ ഗുണങ്ങളെല്ലാമുളള രാജ്യമായ ഇന്ത്യ ഇപ്പോള്‍ നിക്ഷേപത്തിന്റെ പ്രധാന ആകര്‍ഷണമായി മാറുകയാണെന്നും ലോകം നമ്മില്‍ വിശ്വസിക്കുന്നതായും മോദി അവകാശപ്പെട്ടു

]]>
https://www.chandrikadaily.com/pm-modi-usispf-speech-covid-impacted-many-things-but-not-indias-aspirations.html/feed 0
ആ കരുതലും വാല്‍സല്യവും തണലായിരുന്നു; പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി https://www.chandrikadaily.com/i-was-new-to-delhi-read-pm-modis-tribute-to-pranab-mukherjee.html https://www.chandrikadaily.com/i-was-new-to-delhi-read-pm-modis-tribute-to-pranab-mukherjee.html#respond Mon, 31 Aug 2020 17:36:26 +0000 https://www.chandrikadaily.com/?p=149404 ന്യൂഡല്‍ഹി: ഇന്ന് അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രണബ് മുഖര്‍ജിയുമായി തനിക്കുള്ള വ്യക്തിബന്ധം ഓര്‍മപ്പെടുത്തിയായിരും മോദിയുടെ അനുസ്മരണ ട്വീറ്റ്. ഡല്‍ഹിയെന്ന നഗരത്തില്‍ അപരിചിതനായിരുന്ന തനിക്ക് പ്രണബിന്റെ കരുതലും വാല്‍സല്യവും തണലായിരുന്നെന്ന് മോദി ട്വീറ്റില്‍ കുറിച്ചു. പ്രണബ് എല്ലാവരുടെയും ആദരം നേടിയ രാജ്യതന്ത്രജ്ഞനാണ്. അങ്ങയുടെ അറിവും അനുഭവവും സൗഹൃദവും എനിക്കു നല്‍കിയ ആത്മവിശ്വാസവും കരുത്തും വളരെ വലുതാണ്. അങ്ങയുടെ കരുതലോടെയുള്ള വാത്സല്യവും ഫോണില്‍ വിളിച്ച് ആരോഗ്യം ശ്രദ്ധിക്കണമെന്ന സ്‌നേഹശാസനവും ശ്രമകരമായ ദിനചര്യയില്‍ എല്ലാം മറന്നു മുന്നേറാന്‍ എനിക്ക് ഊര്‍ജമായിരുന്നു, പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു

രാഷ്ട്രപതി സ്ഥാനമൊഴിഞ്ഞപ്പോള്‍ പ്രണബ് മുഖര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്ത് എഴുതിയിരുന്നു. തന്റെ ലക്ഷ്യം ബൃഹത്തും കഠിനവുമായിരുന്നു. വിഷമകരമായ ആ കാലയളവില്‍ പ്രണബ് പിതാവും മാര്‍ഗദര്‍ശിയുമായിരുന്നുവെന്നും മോദി കത്തില്‍ പറഞ്ഞിരുന്നു.

 

]]>
https://www.chandrikadaily.com/i-was-new-to-delhi-read-pm-modis-tribute-to-pranab-mukherjee.html/feed 0