policeofficer – Chandrika Daily https://www.chandrikadaily.com Mon, 24 Nov 2025 13:57:57 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg policeofficer – Chandrika Daily https://www.chandrikadaily.com 32 32 ശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍ https://www.chandrikadaily.com/police-assoc-who-threatened-the-cpo-suspension-of-district-secretary.html https://www.chandrikadaily.com/police-assoc-who-threatened-the-cpo-suspension-of-district-secretary.html#respond Mon, 24 Nov 2025 13:57:57 +0000 https://www.chandrikadaily.com/?p=365130 പത്തനംതിട്ടയില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസറെ (സി.പി.ഒ) ഫോണില്‍ ഭീഷണിപ്പെടുത്തിയ പൊലീസ് അസോസിയേഷന്‍ പത്തനംതിട്ട ജില്ല സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ജില്ല സെക്രട്ടറി നിഷാന്ത് ചന്ദ്രന് ആണ് സസ്‌പെന്‍ഷനിലായത്. തിരുവല്ല പൊലീസ് സ്‌റ്റേഷനിലെ പുഷ്പ ദാസിനെയാണ് നിഷാന്ത് ഭീഷണിപ്പെടുത്തിയത്.

പത്തനംതിട്ട ജില്ല പൊലീസ് മേധാവിയാണ് നടപടി എടുത്തത്. പൊലീസ് അസോ. തയാറാക്കിയ പട്ടിക മറികടന്ന് ശബരിമല ഡ്യൂട്ടി വാങ്ങിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഇതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

‘അസോസിയേഷനെ വെല്ലുവിളിച്ചാണ് സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയത്, ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോള്‍ കാണിച്ചുതരാ’മെന്നായിരുന്നു നിഷാന്തിന്റെ ഭീഷണി. അസഭ്യം പറയുന്നതും ശബ്ദരേഖയിലുണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് സന്ദേശം പൊലീസ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. ഇതില്‍ ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്?.പിയോട്? റിപ്പോര്‍ട്ട് തേടിയിരുന്നു.

അടുത്തിടെ തിരുവല്ലയില്‍നിന്നും ചിറ്റാറിലേക്ക് നിഷാന്ത് ചന്ദ്രനെ സ്ഥലം മാറ്റിയിരുന്നു. നിലവില്‍ പുഷ്പദാസ് ശബരിമല ഡ്യൂട്ടിയിലാണ്. ഇരുവരും തമ്മില്‍ പൊലീസ് അസോ. പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുമ്പും പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.

]]>
https://www.chandrikadaily.com/police-assoc-who-threatened-the-cpo-suspension-of-district-secretary.html/feed 0
പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തി; രാജിവെച്ച എസ്.ഐ ശ്രീജിത്ത് https://www.chandrikadaily.com/cpm-leaders-and-senior-police-officers-exerted-pressure-to-withdraw-the-complaint-si-sreejith-resigned.html https://www.chandrikadaily.com/cpm-leaders-and-senior-police-officers-exerted-pressure-to-withdraw-the-complaint-si-sreejith-resigned.html#respond Fri, 07 Nov 2025 05:50:24 +0000 https://www.chandrikadaily.com/?p=362379 മരം മുറി പരാതി പിന്‍വലിക്കാന്‍ സിപിഎം നേതാക്കളും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സമ്മര്‍ദം ചെലുത്തിയതായി മലപ്പുറം എസ് പി സുജിത്ത് ദാസ് വിഷയത്തില്‍ രാജിവെച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ശ്രീജിത്ത്. മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന് പ്രശ്‌നം ഇല്ല.താന്‍ പരാതി നല്‍കിയത് ആണ് സിസ്റ്റത്തിന് പ്രശ്‌നം. സിസ്റ്റം വിചാരിച്ചാല്‍ ഒരാളെ കുറ്റക്കാരനാക്കാനും അല്ലാതാക്കാനും പറ്റും . പിടികൂടുന്ന സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്നയാളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. മലപ്പുറത്തുകാരെല്ലാം സ്വര്‍ണംകടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നെന്ന പ്രചാരണത്തിന് മുഖ്യമന്ത്രിയുടെ അഭിമുഖം സഹായിച്ചെന്നും ശ്രീജിത്ത് പറഞ്ഞു.

മലപ്പുറത്തെ മോശമാക്കാന്‍ ശ്രമം നടക്കുന്നു. മലപ്പുറം സ്വര്‍ണക്കടത്തിന്റെയും ക്രിമിനലുകളുടെയും ഹബ്ബ് ആണെന്ന് വരുത്തി തീര്‍ക്കുന്നു. പൊലീസ് എയര്‍പോര്‍ട്ടില്‍ നിന്നും സ്വര്‍ണം പിടികൂടുന്ന ഏക സ്ഥലം ആയിരിക്കും കരിപ്പൂര്‍. സ്വര്‍ണം പിടികൂടുന്നതില്‍ വലിയ രീതിയിലുള്ള വീഴ്ചയാണ് പൊലീസ് വരുത്തുന്നത്. കസ്റ്റംസ് പലതവണ പൊലീസിനെ വിലക്കിയിട്ടുണ്ട്. പൊലീസ് സ്വര്‍ണം പിടികൂടുമ്പോള്‍ സര്‍ക്കാരിന് ലഭിക്കേണ്ട പിഴയില്‍ വലിയ നഷ്ടം ഉണ്ടാകുന്നു. സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കുന്ന ആളും പൊലീസുമായി രഹസ്യബന്ധം ഉണ്ട്. അപ്രൈസര്‍ക്ക് നല്‍കിയ തുകയുടെ കണക്ക് വ്യക്തമാക്കിയിട്ടില്ല. അപ്രൈസര്‍ ഉണ്ണിക്കുണ്ടായ ഉയര്‍ച്ച നാടുമുഴുവന്‍ കണ്ടതാണ്. പൊലീസും അപ്രൈസറും ചേര്‍ന്ന ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്.- ശ്രീജിത്ത് ആരോപിക്കുന്നു.

മലപ്പുറത്തുകാരെല്ലാം സ്വര്‍ണം കടത്തി രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നു എന്ന രീതിയില്‍ വരുത്തി തീര്‍ക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയത് 99 ശതമാനം സുജിത്ത് ഉണ്ടായിരുന്ന സമയത്താണ്. സൗത്ത് ഇന്ത്യയുടെ ക്രൈം ക്യാപിറ്റല്‍ എന്ന നിലയ്ക്കായി മലപ്പുറം. താന്‍ ലോ പ്രൊഫൈല്‍ എന്നാണ് സുജിത്ത് ദാസ് അന്‍വറിനോട് പറഞ്ഞത്. അതുകൊണ്ടാണ് താന്‍ നല്‍കിയ പരാതി എങ്ങും എത്താത്തത്. ഇതുവരെ തന്റെ മൊഴി എടുത്തിട്ടില്ല. തന്നെ മാനേജ് ചെയ്യാന്‍ പറ്റുമെന്ന് സുജിത്ത് പറയുന്നുണ്ട്. പക്ഷെ അന്‍വറിനോട് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്. തേക്ക് അബദ്ധത്തില്‍ മുറിച്ചു എന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍. കേസ് എടുക്കണമെന്ന് സംവിധാനം വിചാരിച്ചാല്‍ എങ്ങനെയും എടുക്കും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ സഭയില്‍ മുഖ്യമന്ത്രിക്ക് എതിരെ പറഞ്ഞതിന് തൊട്ടുപിന്നാലെ വിജിലന്‍സ് എത്തി. നീതി എല്ലാവര്‍ക്കും ഒരുപോലെ അല്ല. പൊലീസിനെ ചില ആളുകള്‍ മോശമാക്കുന്നു.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ശ്രീജിത്ത് ഡിജിപിക്ക് രാജിക്കത്ത് നല്‍കിയത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറിക്കെതിരെ ശ്രീജിത്താണ് പരാതി നല്‍കിയിരുന്നത്. പരാതി നല്‍കിയതിന് പിന്നാലെ താന്‍ പ്രതികാര നടപടിക്ക് ഇരയായെന്ന് ശ്രീജിത്തിന്റെ രാജിക്കത്തില്‍ പറയുന്നു.

 

]]>
https://www.chandrikadaily.com/cpm-leaders-and-senior-police-officers-exerted-pressure-to-withdraw-the-complaint-si-sreejith-resigned.html/feed 0
ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; കൊച്ചിയില്‍ പൊലീസ് സ്‌റ്റേഷനില്‍ തമ്മില്‍ത്തല്ല് https://www.chandrikadaily.com/chicken-reduced-in-biryani-clashes-at-the-police-station-in-kochi.html https://www.chandrikadaily.com/chicken-reduced-in-biryani-clashes-at-the-police-station-in-kochi.html#respond Thu, 18 Sep 2025 13:43:35 +0000 https://www.chandrikadaily.com/?p=354805 ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനെ ചൊല്ലി പൊലീസ് സ്‌റ്റേഷനിലെ യാത്രയയപ്പ് പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ഹോം ഗാര്‍ഡുകള്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടാത്. ഹോം ഗാര്‍ഡുകളില്‍ ഒരാള്‍ക്ക് നല്‍കിയ യാത്രയയപ്പ് ആഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

പള്ളുരുത്തി ട്രാഫിക് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ തമ്മില്‍ സ്‌റ്റേഷന് പുറത്ത് തമ്മില്‍ തല്ലുകയായിരുന്നു. ജോര്‍ജ്, രാധാകൃഷ്ണന്‍ എന്നീ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

]]>
https://www.chandrikadaily.com/chicken-reduced-in-biryani-clashes-at-the-police-station-in-kochi.html/feed 0
ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ കേസ്; വനിതാ പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയില്‍ https://www.chandrikadaily.com/a-case-of-fines-for-violation-of-traffic-rules-female-police-officer-in-custody.html https://www.chandrikadaily.com/a-case-of-fines-for-violation-of-traffic-rules-female-police-officer-in-custody.html#respond Tue, 26 Aug 2025 04:53:20 +0000 https://www.chandrikadaily.com/?p=351686 ഗതാഗത നിയമ ലംഘനത്തിനുള്ള പിഴത്തുക തട്ടിയ കേസില്‍ പ്രതിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥ കസ്റ്റഡിയില്‍. സീനിയര്‍ സിപിഒ ശാന്തികൃഷ്ണയാണ് പിടിയിലായത്. ഇവരെ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്.

ബാങ്ക് രേഖകളില്‍ അടക്കം കൃത്രിമം കാട്ടി 16.7 ലക്ഷം രൂപയാണ് ശാന്തികൃഷ്ണ തട്ടിയെടുത്തത്. ശാന്തികൃഷ്ണന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. യഥാര്‍ഥ തുക ബാങ്കില്‍ അടക്കാതെ രേഖകളില്‍ കൃത്രിമം കാട്ടിയാണ് ഇവര്‍ പണം തട്ടിയത്. സംഭവം പുറത്തായതിന് പിന്നാലെ തന്നെ റൂറല്‍ എസ്പി ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

]]>
https://www.chandrikadaily.com/a-case-of-fines-for-violation-of-traffic-rules-female-police-officer-in-custody.html/feed 0
മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ https://www.chandrikadaily.com/a-police-officer-who-slapped-a-youth-in-the-face-during-a-vehicle-inspection-in-malappuram-has-been-suspended.html https://www.chandrikadaily.com/a-police-officer-who-slapped-a-youth-in-the-face-during-a-vehicle-inspection-in-malappuram-has-been-suspended.html#respond Sat, 02 Aug 2025 11:00:04 +0000 https://www.chandrikadaily.com/?p=349237 മലപ്പുറം മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ യുവാവിന്റെ മുഖത്തടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെ മര്‍ദിച്ച സംഭവത്തില്‍ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ ഡ്രൈവര്‍ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

നേരത്തെ പൊലീസ് ഉദ്യോഗസ്ഥനെ താല്‍കാലികമായി ആംഡ് ഫോഴ്സ് ആസ്ഥാനത്തേക്ക് സ്ഥലംമാറ്റിയിരുന്നു. സംഭവം വിവാദമായതോടെയാണ് നടപടി. എടിഎം കൗണ്ടറുകളില്‍ നിറക്കാനുള്ള പണവുമായി പോകുന്ന വാഹനത്തിന്റെ ഡ്രൈവറായ ജാഫറിനോട് കാക്കി ഷര്‍ട്ട് ഇടാത്തതിന്റെ പേരില്‍ ഈടാക്കിയ 500 രൂപ പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചതെന്നുമാണ് പരാതി.

]]>
https://www.chandrikadaily.com/a-police-officer-who-slapped-a-youth-in-the-face-during-a-vehicle-inspection-in-malappuram-has-been-suspended.html/feed 0
മലപ്പുറത്ത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവറുടെ മുഖത്ത് അടിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ https://www.chandrikadaily.com/a-police-officer-slapped-the-drivers-face-during-a-vehicle-inspection-in-malappuram.html https://www.chandrikadaily.com/a-police-officer-slapped-the-drivers-face-during-a-vehicle-inspection-in-malappuram.html#respond Sat, 02 Aug 2025 07:32:04 +0000 https://www.chandrikadaily.com/?p=349213 മലപ്പുറം മഞ്ചേരിയില്‍ വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഡ്രൈവറുടെ മുഖത്ത് അടിച്ചു. മലപ്പുറം പൈത്തിനി പറമ്പ് സ്വദേശി ജാഫറിനെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിച്ചത്.

കാക്കി ഷര്‍ട്ട് ഇടാത്തതിന് ഈടാക്കിയ 500 രൂപ പിഴത്തുക കുറച്ചു തരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഉദ്യോഗസ്ഥന്‍ മുഖത്തടിച്ചതെന്ന് ജാഫര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ മഞ്ചേരി ട്രാഫിക് യൂണിറ്റിലെ പൊലീസ് ഡ്രൈവര്‍ നൗഷാദിനെ മലപ്പുറം ആംഡ് ഫോഴ്‌സ് ആസ്ഥാനത്തേക്ക് താല്‍ക്കാലികമായി സ്ഥലംമാറ്റി.

]]>
https://www.chandrikadaily.com/a-police-officer-slapped-the-drivers-face-during-a-vehicle-inspection-in-malappuram.html/feed 0