politics – Chandrika Daily https://www.chandrikadaily.com Mon, 09 Jun 2025 15:35:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg politics – Chandrika Daily https://www.chandrikadaily.com 32 32 ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്; കെ മുരളീധരന്‍ https://www.chandrikadaily.com/nilampur-election-marks-the-end-of-left-misrule-k-muralidharan.html https://www.chandrikadaily.com/nilampur-election-marks-the-end-of-left-misrule-k-muralidharan.html#respond Mon, 09 Jun 2025 15:35:12 +0000 https://www.chandrikadaily.com/?p=344077 ഇടത് ദുര്‍ഭരണത്തിന് അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണ് നിലമ്പൂരിലേതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മുഖ്യമന്ത്രി രണ്ടാം മോദി ചമയുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ മൂത്തേടം പഞ്ചായത്ത് പര്യടനം പാലാങ്കരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാവങ്ങളുടെ പ്രയാസങ്ങള്‍ കാണാത്ത സര്‍ക്കാരാണ് പിണറായി സര്‍ക്കാറെന്നും ആശാ വര്‍ക്കര്‍മാര്‍ക്ക് മാന്യമായ വേതനം നല്‍കാതെ പി.എസ്.സി. അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ ആനുകൂല്യമാണ് വാരിക്കോരി നല്‍കിയതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

അതേസമയം മനുഷ്യരുടെ വേദന മനസിലാക്കുന്ന കലാകാരനാണ് ആര്യാടന്‍ ഷൗക്കത്തെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന ഷൗക്കത്തിനെ നിയമസഭയിലേക്ക് അയക്കണമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/nilampur-election-marks-the-end-of-left-misrule-k-muralidharan.html/feed 0
കടല്‍ തീരത്ത് ഖനനാനുമതി: രൂക്ഷമായ കടലേറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html#respond Mon, 10 Feb 2025 10:30:21 +0000 https://www.chandrikadaily.com/?p=329237 കടല്‍ തീരത്ത് ഖനനം നടത്തിയാല്‍ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്‍. കടല്‍ തീരത്ത് ഖനനാനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷന്‍ അവതരിപ്പിച്ചു.

കേരളം, ഗുജറാത്ത്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ തീരത്ത് നിന്നും മണലും ധാതുക്കളും ഖനനം ചെയ്യാന്‍ സ്വകാര്യ കമ്പനികളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശമാണ് മണല്‍ ഖനനത്തിന് തുറന്നു കൊടുക്കുന്നത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്.

48.4 മുതല്‍ 62.5 മീറ്റര്‍ വരെ ആഴത്തിലുള്ള മണല്‍ നിക്ഷേപം മാറ്റുന്നതോടെ മത്സ്യമേഖലക്കും തീരപ്രദേശത്തെ പരിസ്ഥിതിക്കും ഗുരുതര ആഘാതമുണ്ടാക്കും. കടലിന് അടിയിലെ സസ്യജന്തുജാലങ്ങളെയും മത്സ്യസമ്പത്തിനെയും ഇത് ബാധിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണിയിലാകും. രണ്ടാം ഘട്ടത്തില്‍ ചാവക്കാടും പൊന്നാനിയും വര്‍ക്കല മുതല്‍ ആലപ്പുഴ വരെ നീണ്ട് നില്‍ക്കുന്ന തീരപ്രദേശത്തുമാണ് ഖനനം നടത്തുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പറേറ്റ് നയത്തിന്റെ ഭാഗമായി ഒരു ബ്ലൂ ഇക്കോണമി കൊണ്ടുവന്നാണ് കടലും തീരപ്രദേശവും തീറെഴുതിക്കൊടുക്കുന്നത്.

12 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലുള്ള മത്സ്യബന്ധനത്തില്‍ സംസ്ഥാനത്തിന് ഉണ്ടായിരുന്ന അവകാശവും 2023ലെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിയമ ഭേദഗതി കൊണ്ടു വന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരമേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളില്‍ ഇപ്പോള്‍ തന്നെ കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി കൂടി വന്നാല്‍ രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്‍ സങ്കടക്കടലിലേക്ക് തള്ളിയിടും. സംസ്ഥാനത്തിന് പരിമിതികള്‍ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ഇവി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html/feed 0
‘നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതിൽ കൂടി തുറന്നു’; കോടതി ഉത്തരവിൽ പ്രതികരണവുമായി അരിയിൽ ഷുക്കൂറിന്റെ സഹോദരൻ https://www.chandrikadaily.com/not-justice-but-a-door-opened-to-justice-ariyil-shukurs-brother-reacts-to-the-court-order.html https://www.chandrikadaily.com/not-justice-but-a-door-opened-to-justice-ariyil-shukurs-brother-reacts-to-the-court-order.html#respond Thu, 19 Sep 2024 12:00:35 +0000 https://www.chandrikadaily.com/?p=309986 സി.പി.എമ്മിന്റെ ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ നൂറുകണക്കിനാളുകളുടെ കണ്‍മുന്നില്‍വെച്ച് പാവപ്പെട്ട ചെറുപ്പക്കാരന്‍ അരിയില്‍ ഷൂക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പി.ജയരാജന്റെയും ടി.വി രാജേഷിന്റെയും വിടുതല്‍ ഹരജി തള്ളി സി.ബി.ഐ പ്രത്യേക കോടതി ഉത്തരവില്‍ പ്രതികരണവുമായി ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് അരിയില്‍. ‘നീതിയല്ല, നീതിയിലേക്കുള്ള ഒരു വാതില്‍ കൂടി തുറന്നു.. ഓടിയിട്ടും ഓടിയിട്ടും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു എന്നതാണ് വിചിത്രം..’ -എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ?പ്രാര്‍ത്ഥനയോടെ, പ്രതീക്ഷയോടെ കൂടെ നിന്നവരോടുള്ള നന്ദിയും കടപ്പാടും ഹൃദയത്തില്‍ സൂക്ഷിക്കുന്നു.. സര്‍വ്വശക്തനായ അല്ലാഹുവിലുള്ള വിശ്വാസമാണ് പ്രതീക്ഷ -ദാവൂദ് വ്യക്തമാക്കി.

പി.ജയരാജന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലെറിഞ്ഞു എന്നാരോപിച്ചാണ് 2012 ഫെബ്രുവരി 20ന് 30 ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ചേര്‍ന്ന് വീട്ടില്‍നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള വയലില്‍ പരസ്യവിചാരണ നടത്തി ക്രൂരമായി കൊലപ്പെടുത്തിയത്. ജയരാജനെയും രാജേഷിനേയും പ്രവേശിപ്പിച്ചിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വെച്ച് ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഡാലോചന നടന്നു എന്നാണ് സി.ബി.ഐ പറയുന്നത്.

കേസില്‍ വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി.രാജേഷും സിബിഐ സ്‌പെഷല്‍ കോടതിയില്‍ സംയുക്തമായി വിടുതല്‍ ഹര്‍ജി നല്‍കിയത്. ഇതാണ് ഇന്ന് സിബിഐ സ്‌പെഷല്‍ കോടതി ജഡ്ജി പി. ശബരിനാഥന്‍ തള്ളിയത്. നേരത്തെ സി.ബി.ഐ കുറ്റപത്രത്തില്‍ പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിരുന്നു.

ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ ക്രിമിനല്‍ ഗൂഢാലോചന കുറ്റം ഒഴിവാക്കിയായിരുന്നു പി. ജയരാജനും ടി.വി. രാജേഷിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. പിന്നീട് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈകോടതി കേസന്വേഷണം സി.ബി.ഐക്ക് വിട്ടു.

]]>
https://www.chandrikadaily.com/not-justice-but-a-door-opened-to-justice-ariyil-shukurs-brother-reacts-to-the-court-order.html/feed 0
രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ https://www.chandrikadaily.com/shiv-sena-mla-offered-rs-11-lakh-to-rahul-gandhis-followers.html https://www.chandrikadaily.com/shiv-sena-mla-offered-rs-11-lakh-to-rahul-gandhis-followers.html#respond Mon, 16 Sep 2024 10:48:01 +0000 https://www.chandrikadaily.com/?p=309571 പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്‌ക്‌വാദ്. സംവരണ വിഷയത്തിലെ രാഹുലി​​ന്‍റെ പരാമർശം ചൂണ്ടിക്കാണിച്ചാണ് ഗെയ്‌ക്‌വാദി​ന്‍റെ വിവാദ പ്രഖ്യാപനം. എന്നാൽ, എം.എൽ.എയുടെ പരാമർശത്തെ പിന്തുണക്കുന്നില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞു. സംസ്ഥാനത്ത് ശിവസേനയുടെ നേതൃത്വത്തിലുള്ള സർക്കാരി​ന്‍റെ ഘടകകക്ഷിയാണ് ബി.ജെ.പി.

‘അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിലെ സംവരണ സമ്പ്രദായം അവസാനിപ്പിക്കുമെന്ന് പറഞ്ഞു. ഇത് കോൺഗ്രസി​ന്‍റെ യഥാർഥ മുഖം തുറന്നുകാട്ടി’യെന്ന് പറഞ്ഞാണ് ഗെയ്‌ക്‌വാദ് വിചിത്രമായ പ്രതിഫലം പ്രഖ്യാപിച്ചത്. ഡോ. ബാബാ സാഹെബ് അംബേദ്കറെയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെടുയതെന്നും ഗെയ്‌ക്‌വാദ് കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയുടെ അഭിപ്രായം ജനങ്ങളോടുള്ള ഏറ്റവും വലിയ വഞ്ചനയാണ്.

മറാത്തകൾ, ധംഗർമാർ, ഒ.ബി.സികൾ തുടങ്ങിയ സമുദായങ്ങൾ സംവരണത്തിനായി പോരാടുകയാണ്. എന്നാൽ, അതി​​ന്‍റെ ആനുകൂല്യങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഗാന്ധി സംസാരിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനാ പുസ്തകം കാണിക്കുകയും ബി.ജെ.പി അത് മാറ്റുമെന്ന് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ രാജ്യത്തെ 400വർഷം പിന്നോട്ട് കൊണ്ടുപോകാൻ കോൺഗ്രസ് പദ്ധതിയിടുന്നുവെന്നും ഗെയ്‌ക്‌വാദ് പറഞ്ഞു.

ചൊവ്വാഴ്ച വാഷിങ്ടൺ ഡി.സിയിലെ ജോർജ്ടൗൺ യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥികളുമായും ഫാക്കൽറ്റി അംഗങ്ങളുമായും സംവദിക്കുമ്പോഴാണ് സംവരണത്തെക്കുറിച്ച് കോൺഗ്രസ് എം.പി അഭിപ്രായമറിയിച്ചത്. ‘ഇന്ത്യ ഇപ്പോൾ ഒരു ഉചിതമായ സ്ഥലമല്ലെന്നും ഇന്ത്യയെ യോഗ്യമായ രാജ്യമാക്കുമ്പോൾ കോൺഗ്രസ് പാർട്ടി സംവരണം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നുമായിരുന്നു’ രാഹുലി​ന്‍റെ വാക്കുകൾ. ഭരണഘടനയെ സംരക്ഷിക്കാൻ ഇൻഡ്യാ സഖ്യം ആഗ്രഹിക്കുന്നുവെന്നും ജാതി സെൻസസ് നടത്തണമെന്നതിൽ അതിലെ മിക്ക സഖ്യകക്ഷികളും യോജിക്കുന്നതായും അദ്ദേഹം ഊന്നിപ്പറയുകയുണ്ടായി. എന്നാൽ, രാഹുൽ ഗാന്ധി വിദേശ മണ്ണിൽ ‘ദേശവിരുദ്ധ’ പ്രസ്താവനകൾ നടത്തിയെന്ന് ആരോപിച്ച ബി.ജെ.പി നേതാക്കൾ സംവരണത്തെക്കുറിച്ചുള്ള അദ്ദേഹത്തി​ന്‍റെ വാക്കുകൾ ആളിക്കത്തിച്ചു. പരാമർശം കോൺഗ്രസി​ന്‍റെ സംവരണ വിരുദ്ധ മുഖമാണ് കാണിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചു.

ഇതേത്തുടർന്ന്, ത​ന്‍റെ മുൻ പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകിയിരുന്നു. താൻ സംവരണത്തിന് എതിരല്ലെന്നും അധികാരത്തിൽ വന്നാൽ ത​ന്‍റെ പാർട്ടി സംവരണം 50 ശതമാനത്തിനപ്പുറ​ത്തേക്ക് കൊണ്ടുവരുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ത​ന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും യു.എസിലെ നാഷണൽ പ്രസ് ക്ലബ്ബിൽ അദ്ദേഹം പറഞ്ഞു.

ഗെയ്‌ക്‌വാദി​ന്‍റെ അഭിപ്രായങ്ങളെ താൻൻ പിന്തുണക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ലെന്നായിരുന്നു ബി.ജെ.പി അധ്യക്ഷ​ന്‍റെ പ്രതികരണം. എന്നിരുന്നാലും, പുരോഗതിയെ ബാധിക്കുമെന്ന് പറഞ്ഞ് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സംവരണത്തെ എതിർത്തത് മറക്കാനാവില്ല. സംവരണം നൽകുന്നത് വിഡ്ഢികളെ പിന്തുണക്കുകയാണെന്നാണ് രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. ഇപ്പോൾ രാഹുൽ ഗാന്ധി സംവരണം അവസാനിപ്പിക്കുമെന്ന് പറയുന്നുവെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.

സഞ്ജയ് ഗെയ്‌ക്‌വാദ് സമൂഹത്തിലും രാഷ്ട്രീയത്തിലും തുടരാൻ അർഹനല്ലെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഗെയ്‌ക്‌വാദിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തുമോയെന്ന് നമുക്ക് നോക്കാമെന്നുമായിരുന്നു മഹാരാഷ്ട്ര കോൺഗ്രസ് വക്താവ് അതുൽ ലോന്ദെയുടെ വിവാദ പ്രസ്താവനയോടുള്ള പ്രതികരണം. ഇത്തരക്കാരെയും അഭിപ്രായങ്ങളെയും അപലപിക്കുന്നുവെന്നും ഇങ്ങനെയുള്ളവർ സംസ്ഥാന​ന്‍റെ രാഷ്ട്രീയം നശിപ്പിച്ചതായും കോൺഗ്രസ് എം.എൽ.സി ഭായ് ജഗ്‌താപ് പറഞ്ഞു.

വിദർഭ മേഖലയിലെ ബുൽധാന നിയമസഭാ സീറ്റിൽ നിന്നുള്ള എം.എൽ.എയായ ഗെയ്‌ക്‌വാദിന് വിവാദങ്ങൾ പുതിയതല്ല. കഴിഞ്ഞ മാസം ഇയാളുടെ കാർ കഴുകുന്ന പോലീസുകാര​ന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളലിൽ വൈറലായിരുന്നു. വാഹനത്തിനുള്ളിൽ ഛർദിച്ചതിനെത്തുടർന്ന് പോലീസുകാരൻ സ്വമേധയാ വാഹനം വൃത്തിയാക്കുകയായിരുന്നുവെന്നായിരുന്നു ഗെയ്‌ക്‌വാദി​ന്‍റെ പിന്നീടുള്ള വിശദീകരണം. 1987ൽ താൻ കടുവയെ വേട്ടയാടിയെന്നും അതി​ന്‍റെ പല്ല് കഴുത്തിൽ കെട്ടിയിട്ടുണ്ടെന്നും ഗെയ്‌ക്‌വാദ് ഫെബ്രുവരിയിൽ അവകാശപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ, സംസ്ഥാന വനംവകുപ്പ് കടുവയുടെ പല്ല് ഫോറൻസിക് പരിശോധനക്ക് അയച്ച് തിരിച്ചറിയുകയും തുടർന്ന് വന്യജീവി സംരക്ഷണ നിയമപ്രകാരം ഇയാൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു.

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടു അദ്ദേഹത്തെ ‘നമ്പർ വൺ തീവ്രവാദി’യെന്ന് വിളിച്ചിരുന്നു. ‘ബോംബ് നിർമാണ’ത്തെ പിന്തുണക്കുന്നുണ്ടെങ്കിൽ അയാൾ ‘നമ്പർ വൺ തീവ്രവാദി’ ആണെന്നായിരു​ന്നു വാക്കുകൾ. ഇന്ത്യയിൽ ഒരു സിഖുകാരന് തലപ്പാവ് ധരിക്കാനും കഡ ധരിക്കാനും ഗുരുദ്വാരയിൽ പോകാനും അനുവദിക്കുന്നതിനുള്ള പോരാട്ടമാണെന്നായിരുന്നു രാഹുലി​ന്‍റെ വാക്കുകൾ. ചില മതങ്ങളെയും ഭാഷകളെയും സമുദായങ്ങളെയും മറ്റുള്ളവയെക്കാൾ താഴ്ന്നവരായി ആർ.എസ്.എസ് പരിഗണിക്കുന്നതായും വാഷിംഗ്ടൺ ഡി.സിയിൽ ഇന്ത്യൻ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം ആരോപിച്ചിരുന്നു.

]]>
https://www.chandrikadaily.com/shiv-sena-mla-offered-rs-11-lakh-to-rahul-gandhis-followers.html/feed 0
‘കർഷകരെ അവഗണിച്ചു, പണപ്പെരുപ്പം കുറക്കാൻ പദ്ധതികളില്ല’; ബജറ്റിനെതിരെ സചിൻ പൈലറ്റ് https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html#respond Wed, 24 Jul 2024 06:31:04 +0000 https://www.chandrikadaily.com/?p=303639 കേന്ദ്ര ബജറ്റ് രാജ്യത്തെ കർഷകരെ അവഗണിച്ചെന്ന് രാജസ്ഥാൻ മുൻ ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ സചിൻ പൈലറ്റ്. ബജറ്റിൽ പല സംസ്ഥാനങ്ങളുടെയും പദ്ധതികൾ പരാമർശിച്ചെങ്കിലും രാജസ്ഥാന്‍റെ ഇ.ആർ.സി.പി, യമുന ലിങ്ക് പദ്ധതികൾക്കായുള്ള ഒരു പ്രഖ്യാപനവും നടത്താത്തത് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

ബജറ്റിനെ തൊഴിലധിഷ്ഠിതമായി ചിത്രീകരിക്കാനാണ് ധനമന്ത്രി ശ്രമിച്ചതെന്നും ഇത് തൊഴിലില്ലായ്മ അതിന്‍റെ പാരമ്യത്തിലെത്തിയെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം മൂലം ഇടത്തരക്കാരിലും അതിന് താഴെ ഉള്ളവരിലും ഉപഭോഗം വർധിക്കാത്തതിനാൽ ബജറ്റിൽ കാണിച്ചിരിക്കുന്ന നടപടികൾ തൊഴിലില്ലായ്മ കുറക്കില്ലെന്നും സചിൻ പൈലറ്റ് പറഞ്ഞു.

കേന്ദ്രസർക്കാറിനു കീഴിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താത്ത വിഷയത്തിൽ ധനമന്ത്രി മൗനം പാലിച്ചെന്നും ഇത് തൊഴിലില്ലാത്തവരെ സ്വകാര്യ മേഖലയിലേക്ക് തള്ളിവിടുക മാത്രമാണ് സർക്കാറിന്‍റെ ലക്ഷ്യമെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയായ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചുള്ള ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി ഒരക്ഷരം പോലും പറഞ്ഞില്ല എന്നത് മനസ്സിലാക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രകടനപത്രികയിലെ ഇന്‍റേൺഷിപ്പ് പദ്ധതിയും അപ്രന്‍റിസ്‌ഷിപ്പ് പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയതിലൂടെ കോൺഗ്രസിന്‍റെ നയങ്ങൾ എന്നും രാജ്യതാൽപ്പര്യത്തിന് നിരക്കുന്നതാണെന്ന് ബി.ജെ.പി സർക്കാർ അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു. ബജറ്റിൽ പണപ്പെരുപ്പം കുറക്കുന്നതോ വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതോ ആയ പദ്ധതികൾ ഇല്ല. രാജസ്ഥാന് പ്രത്യേക പദ്ധതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/farmers-ignored-no-plans-to-reduce-inflation-sachin-pilot-against-the-budget.html/feed 0
‘ഇതാണ് ഞങ്ങളുടെ പാരമ്പര്യം’; ശിവഭക്തരെ പുഷ്പദളങ്ങളുമായി സ്വീകരിച്ച് വാരാണസിയിലെ മുസ്‍ലിംകൾ https://www.chandrikadaily.com/this-is-our-heritage-muslims-in-varanasi-welcome-shiva-devotees-with-flower-petals.html https://www.chandrikadaily.com/this-is-our-heritage-muslims-in-varanasi-welcome-shiva-devotees-with-flower-petals.html#respond Tue, 23 Jul 2024 11:30:01 +0000 https://www.chandrikadaily.com/?p=303578 ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്കുള്ള ശിവഭക്തരുടെ കാവഡ് യാത്രക്കിടെ മതസൗഹാർദത്തിന്റെ കാഴ്ചയൊരുക്കി ഉത്തർ പ്രദേശിലെ വാരാണസി നഗരം. നൂറുകണക്കിന് ശിവഭക്തരെ മുസ്‍ലിംകൾ പുഷ്പ ദളങ്ങൾ വർഷിച്ചും കുടിവെള്ളം നൽകിയും സ്വാഗതം ചെയ്തു. കാവഡ് യാത്രയെച്ചൊല്ലി ബി.ജെ.പി സർക്കാറുകൾ പുറത്തിറക്കിയ വിഭജന ഉത്തരവ് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് മതസൗഹാർദത്തിന്റെ മാതൃകയുമായി വാരാണസിക്കാർ രംഗത്തുവന്നത്.

‘കനത്ത ചൂടിനിടയിലും കാശിയിൽ നിരവധി ഭക്തരാണ് എത്തിയത്. മുസ്‍ലിം സമുദായത്തിൽപെട്ട ഞങ്ങൾ പുഷ്പ ദളങ്ങൾ വർഷിച്ച് അവരെ സ്വീകരിച്ചു’ -പരിപാടിക്ക് നേതൃത്വം നൽകിയ ആസിഫ് ഷെയ്ഖ് പറഞ്ഞു. ഞങ്ങൾ അവർക്ക് വെള്ളക്കുപ്പികളും നൽകി. കഴിഞ്ഞ കുറെ വർഷങ്ങളായി ഞങ്ങളിത് ചെയ്യുന്നുണ്ട്. ഇനിയും ഇത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാരാണസി എ​പ്പോഴും സംയോജിത സംസ്കാരമായ ‘ഗംഗ ജമുനി തഹ്സീബി’ന്റെ ഉദാഹരണമാണ്. ആ പാരമ്പര്യവും പൈതൃകവുമാണ് ഞങ്ങൾ പിന്തുടരുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ഇവിടെ ഒരുമിച്ച് ജീവിക്കുന്നു. എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒരുമിച്ച് സന്തോഷത്തോടെ കൊണ്ടാടുന്നു. ഒരു രാഷ്ട്രീയത്തിന്റെയും ഭാഗമാകാൻ ഞങ്ങളില്ല. ഇവിടെ എത്തുന്ന ശിവഭക്തരെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

കാശിയിൽ എല്ലാ മതസ്ഥരും സൗഹാർത്തോടെ ജീവിക്കുന്ന എന്ന സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’ -ആസിഫ് ഷെയ്ഖ് കൂട്ടിച്ചേർത്തു. രാജ്യത്തെ ഹിന്ദു-മുസ്ലിം സംസ്കാരങ്ങളുടെ സംയോജനത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ‘ഗംഗ ജമുനി തഹ്സീബ്’.

കാശി വിശ്വാനാഥ ക്ഷേത്രത്തിന് സമീപമാണ് മുസ്‍ലിംകൾ ശിവഭക്തരെ സ്വീകരിച്ചത്. ദേശീയ പതാകയുമേന്തിയാണ് ഇവരെത്തിയത്. ഈ സൗഹാർദത്തെയടക്കം തകർക്കാനാണ് ഹിന്ദുത്വ ശക്തികൾ പുതിയ ഉത്തരവുമായി വന്നത്. കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടലുകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാറിന്റെ ഉത്തരവ് ഈ മതസൗഹാർദത്തെ കൂടി തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഇതിന് പിന്നാലെ ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് സർക്കാറും ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം, പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിട്ടുണ്ട്. ഉത്തരവിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വലിയ വിമർശനമാണ് ഉയർത്തിയിരുന്നത്. ഇതിനിടയിലാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്.

വിവിധ സർക്കാറുകളുടെ വിവാദ നിർദേശത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കടകൾക്ക് മുന്നിൽ ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ ​പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

]]>
https://www.chandrikadaily.com/this-is-our-heritage-muslims-in-varanasi-welcome-shiva-devotees-with-flower-petals.html/feed 0
ചിലർക്ക് അമാനുഷികനും ഭഗവാനുമാകാൻ ആഗ്രഹം; മോദിക്കെതിരെ ഒളിയമ്പുമായി മോഹൻ ഭാഗവത് https://www.chandrikadaily.com/some-want-to-be-supernatural-and-godlike-mohan-bhagwat-takes-a-stand-against-modi.html https://www.chandrikadaily.com/some-want-to-be-supernatural-and-godlike-mohan-bhagwat-takes-a-stand-against-modi.html#respond Fri, 19 Jul 2024 05:39:08 +0000 https://www.chandrikadaily.com/?p=303150 മോദിക്കെതിരെ ഒളിയമ്പുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ചിലര്‍ക്ക് അമാനുഷികനും ഭാഗവാനുമാകാനാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് താന്‍ ഒരിക്കലും ആശങ്കപ്പെടുന്നില്ലെന്നും നിരവധിപേര്‍ അതിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നുന്നുണ്ടെന്നും അത് ഫലം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഝാര്‍ഖണ്ഡിലെ ഗുംലയില്‍ സന്നദ്ധ സംഘടനയായ വികാസ് ഭാരതിയുടെ പ്രവര്‍ത്തക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനായിട്ടും ചില ആളുകള്‍ക്ക് മാനുഷിക ഗുണങ്ങളൊന്നും ഇല്ലെന്നും അവര്‍ ആദ്യം അത് വളര്‍ത്തിയെടുക്കണമെന്നും ഭാഗവത് വ്യക്തമാക്കി. ‘ചില ആളുകള്‍ സൂപ്പര്‍മാന്‍ ആകണമെന്ന് ആഗ്രഹിക്കുന്നു. പിന്നെ ദേവതയാകണമെന്നും ഭഗവാനാകണമെന്നും തോന്നും. ഭാഗവനായി കഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് വിശ്വരൂപം ആകാനാണ് ആഗ്രഹം. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആര്‍ക്കുമറിയില്ല’ -ഭാഗവത് പറഞ്ഞു.

മാനുഷിക ഗുണങ്ങള്‍ കൈവരിച്ചതിനുശേഷം മാത്രമേ ഒരാള്‍ക്ക് അമാനുഷികനും തുടര്‍ന്ന് ‘ദേവത’, ‘ഭഗവാന്‍’ എന്നീ പദവികളും ആഗ്രഹിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്തരികവും ബാഹ്യവുമായ വികാസത്തിന് പരിധിയില്ലെന്നും മനുഷ്യത്വത്തിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിക്കണമെന്നും ഒരു തൊഴിലാളി ഒരിക്കലും തന്‍െ ജോലിയില്‍ തൃപ്തനാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ബി.ജെ.പിയും ആര്‍.എസ്.എസും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണം ശക്തമാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തന്റെ ജനനം ജൈവികമായ ഒന്നല്ലെന്നും ഈശ്വരനാണ് തന്നെ അയച്ചതെന്നും മോദി പറഞ്ഞിരുന്നു. ‘അമ്മ ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരെപ്പോലെ ജനിച്ചയാളാണെന്ന് ഞാനും കരുതിയിരുന്നു. അമ്മയുടെ നിര്യാണത്തിനു ശേഷം, എന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, ഈശ്വരന്‍ എന്നെ അയച്ചതാണെന്ന് എനിക്ക് ബോധ്യമായി. ഈ ഊര്‍ജം എന്റെ ശരീരം തരുന്നതല്ല, ഈശ്വരന്‍ തരുന്നതാണ്.

ഒരു ലക്ഷ്യം സാക്ഷാത്കരിക്കാനായി ദൈവം കഴിവുകളും പ്രചോദനവും നല്ല ഉദ്ദേശ്യങ്ങളും നല്‍കിയതായി ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ദൈവത്തിന്റെ ഒരു ഉപകരണമാണ്. അതിനാല്‍ എന്തു ചെയ്യുമ്പോഴും ഈശ്വരന്‍ എന്നെ നയിക്കുന്നതായി ഞാന്‍ കരുതുന്നു’ -ഒരു ചാനല്‍ അഭിമുഖത്തില്‍ അന്ന് മോദി പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടേതായ സ്വഭാവമുണ്ടെന്നും പലരും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ രാജ്യത്തിന്റെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു. നമുക്ക് വ്യത്യസ്ത ആരാധന രീതികളാണ്. 33 കോടി ദേവന്മാരും 3,800ലധികം ഭാഷകളും ഇവിടെ സംസാരിക്കുന്നുണ്ട്, ഭക്ഷണ ശീലങ്ങള്‍ പോലും വ്യത്യസ്തമാണ്. എന്നാല്‍, നമ്മുടെ മനസ്സ് ഒന്നാണ്, മറ്റ് രാജ്യങ്ങളില്‍ ഇത് കണ്ടെത്താനാകില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിക്ക് ശേഷം സമാധാനത്തിലേക്കും സന്തോഷത്തിലേക്കുമുള്ള പാത ഇന്ത്യയാണെന്ന് ലോകത്തിനു മുഴുവന്‍ മനസ്സിലായെന്നും ഭാഗവത് പറഞ്ഞു.

 

]]>
https://www.chandrikadaily.com/some-want-to-be-supernatural-and-godlike-mohan-bhagwat-takes-a-stand-against-modi.html/feed 0
രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തട്ടെ, അപ്പോൾ ഞാൻ രാഷ്ട്രീയം പറയുന്നത് നിർത്താം -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html#respond Wed, 17 Jul 2024 12:39:48 +0000 https://www.chandrikadaily.com/?p=302969 രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താമെന്ന് ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടവരല്ല. എന്നാൽ, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടരുത്. ഇപ്പോൾ രാഷ്ട്രീയക്കാർ നിരന്തരം മതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം’ -അദ്ദേഹം പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ഡൽഹിയിൽ നിർമിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമർശിച്ചു. ശിവപുരാണത്തിൽ 12 ജ്യോതിർലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാർനാഥിന്‍റെ വിലാസം. പിന്നെയെങ്ങനെ കേദാർനാഥ് ഡൽഹിയിൽ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാർ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നു, ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/let-the-politicians-stop-talking-about-religion-then-i-will-stop-talking-about-politics-swami-avimukteswaranand-saraswati.html/feed 0
‘കേരളത്തിൽ സിപിഎം പൂതലിച്ച അവസ്ഥയിൽ’- വിമർശിച്ച് എ വിജയരാഘവൻ https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html#respond Wed, 03 Jul 2024 17:56:17 +0000 https://www.chandrikadaily.com/?p=301756 സംസ്ഥാനത്ത് സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന് പി.ബി അംഗം എ. വിജയരാഘവന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള മധ്യമേഖല റിപ്പോര്‍ട്ടിങ്ങിലാണ് വിമര്‍ശനം. സര്‍ക്കാരിനെതിരെയുള്ള ജനവികാരം തോല്‍വിക്ക് കാരണമായെന്ന് പി.ബി അംഗം പ്രകാശ് കാരാട്ട് പറഞ്ഞു.

ജനങ്ങളെ മനസിലാക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്നും പ്രകാശ് കാരാട്ട്.. അടിത്തറ വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് പരിശോധിക്കണമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഐസക് കുറിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ സിപിഎമ്മിന്റെ വടക്കന്‍ മേഖലാ റിപ്പോര്‍ട്ടിങ്ങില്‍ സര്‍ക്കാരിനെതിരെയും പാര്‍ട്ടി നേതൃത്വത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. ഇതിന് പിന്നാലെയാണ് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ ലോക്കല്‍ കമ്മറ്റി സെക്രട്ടറിമാര്‍ മുതല്‍ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കിടയില്‍ വരെ നടത്തിയ റിപ്പോര്‍ട്ടിങ്ങില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചത് പിബി അംഗം എ വിജയരാഘവനാണ്. ഇതിനിടെയാണ് കേരളത്തില്‍ സിപിഎം പൂതലിച്ച അവസ്ഥയിലാണെന്ന പരാമര്‍ശം അദ്ദേഹം നടത്തിയത്. പാര്‍ട്ടിക്ക് ജനങ്ങളുമായുള്ള ജൈവബന്ധം നഷ്ടമായി. അടിസ്ഥാന വോട്ടുകളിലെ ചോര്‍ച്ച ഗൗരവമായി കാണണമെന്നും റിപ്പോര്‍ട്ടിങ്ങില്‍ നിര്‌ദേശമുയര്‍ന്നു.

]]>
https://www.chandrikadaily.com/a-vijayaraghavan-criticizes-cpm-in-keralas-state-of-collapse.html/feed 0
അക്രമരാഷ്ട്രീയം തുടർന്ന് എസ്എഫ്ഐ; കലാലയങ്ങളെ കുരുതിക്കളമാക്കാന്‍ നീക്കം https://www.chandrikadaily.com/violent-politics-followed-by-sfi-a-move-to-decriminalize-colleges.html https://www.chandrikadaily.com/violent-politics-followed-by-sfi-a-move-to-decriminalize-colleges.html#respond Wed, 03 Jul 2024 05:50:57 +0000 https://www.chandrikadaily.com/?p=301668 അതിക്രൂരമായ ഇടമുറി മര്‍ദ്ദന മുറകള്‍ക്കാണ് കേരള സര്‍വകലാശാലയുടെ കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കെ.എസ്.യു ഭാരവാഹിയായ സാന്‍ ജോസ് വിധേയനായത്. ക്യാമ്പസ് പീഡനത്തിലൂടെ സിദ്ധാര്‍ത്ഥിനെ അരുംകൊല ചെയ്ത എസ്.എഫ്.ഐയുടെ മറ്റൊരു കിരാത തേര്‍വാഴ്ചയാണ് കാര്യവട്ടത്തും നടന്നത്.

കേരളത്തിലെ കലാലയങ്ങളില്‍ എസ്.എഫ്.ഐ നടത്തുന്ന കിരാത തേര്‍വാഴ്ചയുടെ മറ്റൊരു ഇരയായി സാന്‍ജോസ് മാറുകയാണ്. ചൊവ്വാഴ്ച രാത്രി ക്യാമ്പസില്‍ വന്ന സാന്‍ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ഇതുകണ്ട ക്യാമ്പസിലെ വിദ്യാര്‍ത്ഥികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പൊലീസെത്തി സാന്‍ജോസിനെ രക്ഷപ്പെടുത്തി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

തുടര്‍ന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അര്‍ധരാത്രി എംഎല്‍എമാരുടെ നേതൃത്വത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ ശ്രീകാര്യം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. എം.എല്‍.എമാരായ ചാണ്ടി ഉമ്മന്‍, എം. വിന്‍സെന്റ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.

വിഷയം അറിഞ്ഞെത്തിയ എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് നേരെയും എസ്.എഫ്.ഐ അതിക്രമം ഉണ്ടായി. നടുറോഡില്‍ പൊലീസിന് മുന്നില്‍ വെച്ചായിരുന്നു എം.എല്‍.എയെ എസ്.എഫ്.ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. എത്രയെത്ര ഹീനകൃത്യങ്ങള്‍ ഉണ്ടായാലും പാഠം പഠിക്കാത്ത എസ്.എഫ്.ഐ കലാലയങ്ങളെ അക്രമ രാഷ്ട്രീയത്തിന്റെ വേദികളാക്കി വീണ്ടും വീണ്ടും മാറ്റുകയാണ്.

]]>
https://www.chandrikadaily.com/violent-politics-followed-by-sfi-a-move-to-decriminalize-colleges.html/feed 0