private bus operators – Chandrika Daily https://www.chandrikadaily.com Fri, 17 Feb 2023 12:17:45 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg private bus operators – Chandrika Daily https://www.chandrikadaily.com 32 32 28നുള്ളില്‍ കാമറ സ്ഥാപിക്കാനാവില്ല; വാശി പിടിച്ചാല്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കും; ഉടമകള്‍ https://www.chandrikadaily.com/camera-cannot-be-placed-inside-28.html https://www.chandrikadaily.com/camera-cannot-be-placed-inside-28.html#respond Fri, 17 Feb 2023 12:17:45 +0000 https://www.chandrikadaily.com/?p=238534 കൊച്ചി: കാമറ സ്ഥാപിക്കുന്നതിലെ അസൗകര്യം അറിയിച്ച് ബസ് ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍. 28നുള്ളില്‍ കാമറ വേണമെന്ന് വാശിപിടിച്ചാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഉടമകള്‍ പറഞ്ഞു. നിലവാരമുള്ള കാമറ സ്ഥാപിക്കാന്‍ സാവാകാശം വേണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്വകാര്യ ബസിന്റെ മുന്നിലും പിന്നിലും ഈ മാസം 28നുള്ളില്‍ കാമറ സ്ഥാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനെതിരെയാണ് ബസി ഉടമകള്‍ അഭിപ്രായം പ്രകടിപ്പിച്ചത്.

കഴിഞ്ഞ ദിവസമാണ് ബസ് ടാക്‌സ് അടച്ചത്. അതിനിടെ 25,000 രൂപ മുടക്കി കാമറകള്‍ സ്ഥാപിക്കുകയെന്നത് ബസ് ഉടമകളെ സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തില്‍ സാധിക്കില്ല. കാമറ സ്ഥാപിക്കാനാവശ്യമായ മുഴുവന്‍ തുകയും റോഡ് സേഫ്റ്റി ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്ന് ബസ് ഉടമ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കാമറ ഘടിപ്പിച്ച ശേഷമേ, ബസ് റോഡിലിറക്കാനാവൂ എന്ന് നിര്‍ബന്ധം പിടിച്ചാല്‍ മാര്‍ച്ച് ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്നും ഉടമകള്‍ പറഞ്ഞു.

ബസുകളുടെ അകവും പുറവും കാണാനാകുംവിധം രണ്ട് കാമറകള്‍ ഈ മാസം 28നകം തന്നെ ഘടിപ്പിക്കണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യബസുകളുടെ നിയമലംഘനവും അപകടങ്ങളും വര്‍ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന 7,686 ബസുകളിലും കാമറ ഘടിപ്പിക്കുന്നതിന്റെ പകുതി ചെലവ് റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. കെഎസ്ആര്‍ടിസി ബസുകള്‍ക്കു മുഴുവന്‍ തുകയും നല്‍കും.

]]>
https://www.chandrikadaily.com/camera-cannot-be-placed-inside-28.html/feed 0
ബജറ്റ് പ്രഖാപനത്തിന് പിന്നാലെ വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് കൂട്ടണമെന്ന് സ്വകാര്യ ബസ് ഉടമകള്‍ https://www.chandrikadaily.com/private-bus-owners-to-hike-fares-for-students.html https://www.chandrikadaily.com/private-bus-owners-to-hike-fares-for-students.html#respond Fri, 03 Feb 2023 13:12:37 +0000 https://www.chandrikadaily.com/?p=235924 സംസ്ഥാന ബജറ്റില്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ നിരക്ക് വര്‍ധനയാവശ്യവുമായി സ്വകാര്യ ബസ് ഉടമകള്‍. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകള്‍ ഉന്നയിക്കുന്ന ആവശ്യം. സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനത്തിനെതിരെ വലിയ പ്രതിഷേധമാണ് പല ഭാഗത്ത് നിന്നും ഉയര്‍ന്നു വരുന്നത്. വില ഉയരുന്ന സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതി വരുമെന്നാണ് ഓട്ടോ തൊഴിലാളികളും ചൂണ്ടിക്കാണിക്കുന്നത്.

]]>
https://www.chandrikadaily.com/private-bus-owners-to-hike-fares-for-students.html/feed 0
കനിവിന്‍ പാതയില്‍ സ്വകാര്യ ബസ്സുകളുടെ കാരുണ്യയാത്ര https://www.chandrikadaily.com/private-bus-operators.html https://www.chandrikadaily.com/private-bus-operators.html#respond Mon, 03 Sep 2018 16:54:36 +0000 http://www.chandrikadaily.com/?p=101421  

കല്‍പ്പറ്റ: പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ‘നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്’ എന്ന സന്ദേശവുമായി വയനാട് ജില്ലയിലെ സ്വകാര്യബസുകള്‍ ഇന്നലെ കരുണ്യ യാത്ര നടത്തി. മിക്ക സ്വകാര്യ ബസുകളും ഇന്നലത്തെ കളക്ഷനില്‍ ഡീസല്‍ ചെലവ് കഴിച്ചുള്ളത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. ബസ് ജീവനക്കാര്‍ ദിവസവേതനവും സംഭാവന ചെയ്യും. പതിവായി സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യുന്നവര്‍ ഇന്നലെ സ്വകാര്യ ബസുകളില്‍ സഞ്ചരിച്ച് കാരുണ്യയാത്രയില്‍ അകമഴിഞ്ഞ് സഹായം നല്‍കിയിരുന്നു. ടിക്കറ്റില്ലാത്ത യാത്രയില്‍ കൂലിയെടുക്കാതെ ജോലി ചെയ്ത ജീവനക്കാരും ദുരിതബാധിതര്‍ക്ക് തങ്ങളാല്‍ കഴിയുന്നത് ചെയ്തതിന്റെ ചാരിതാര്‍ത്ഥ്യത്തിലായിരുന്നു. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ കല്‍പ്പറ്റ എം.എല്‍.എ-സി.കെ.ശശീന്ദ്രന്‍ ഫഌഗ് ഓഫ് ചെയ്ത് കൊണ്ട് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് പി.കെ.ഹരിദാസ് അധ്യക്ഷത വഹിച്ചു. കാരുണ്യ യാത്രയില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍ പങ്കാളികളായി.ഡി.പി.സി.യോഗത്തില്‍ എത്തിച്ചേര്‍ന്ന പ്രതിനിധികള്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബസ് യാത്ര നടത്തി.കല്‍പ്പറ്റ പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് സിവില്‍സ്റ്റേഷന്‍ വരെയാണ് യാത്ര നടത്തിയത്. ജില്ലാ പഞ്ചായത്തംഗങ്ങളുടെ അവസരോചിതമായ ഇടപെടലുകള്‍ യാത്രക്കാരില്‍ കൗതുകമുണര്‍ത്തി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, വൈസ് പ്രസിഡന്റ് എ.പ്രഭാകരന്‍ മാസ്റ്റര്‍, അനിലാ തോമസ്, എ.ദേവകി, ടി.ഉഷാകുമാരി, കെ.മിനി, പി.ഇസ്മായില്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍, അഡ്വ.ഒ. ആര്‍.രഘു എന്നിവരാണ് യാത്രയില്‍ പങ്കു ചേര്‍ന്നത്. കാരുണ്യ യാത്രയുടെ ഭാഗമായി പുല്‍പ്പള്ളിയില്‍ നടന്ന സ്വകാര്യ ബസ്സുകളുടെ യാത്ര പനമരം ബ്ലോക്ക് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഫല്‍ഗ് ഓഫ് ചെയ്തു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

]]>
https://www.chandrikadaily.com/private-bus-operators.html/feed 0
സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; പരിഹാരമായത് മുഖ്യമന്ത്രി ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചയില്‍ https://www.chandrikadaily.com/bus-strike-end-with-chief-minister-and-bus-operators-meeting.html https://www.chandrikadaily.com/bus-strike-end-with-chief-minister-and-bus-operators-meeting.html#respond Tue, 20 Feb 2018 04:45:23 +0000 http://www.chandrikadaily.com/?p=70874 തിരുവനന്തപുരം: കഴിഞ്ഞ നാലു ദിവസമായി നടന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് സമരം പിന്‍വലിച്ചത്. വിദ്യാര്‍ത്ഥികളുടെ നിരക്ക് വധിപ്പിക്കണമെന്ന് ബസ് ഉടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചില്ല. അതേസമയം, വിദ്യാര്‍ഥികളുടെ മിനിമം നിരക്കായ ഒരു രൂപയില്‍ മാറ്റം വന്നില്ലെങ്കിലും വിദ്യാര്‍ത്ഥികളുടെ നിരക്കില്‍ കാര്യമായ മാറ്റം വന്നെതായും ബസ് ഉടമകള്‍ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സമരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാക്കുന്നതടക്കം കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങുമെന്ന് കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയോടെയാണ് സമരം നിര്‍ത്തിവെക്കാന്‍ ഉടമകള്‍ തീരുമാനിച്ചത്.

അതേസമയം വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്ന് സര്‍്ക്കാര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധിപ്പിക്കാന്‍ ആകില്ലെന്നും ഇക്കാര്യം ഇപ്പോള്‍ പരിഗണിക്കാനാകില്ലെന്നുമാണ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കിയത്.

എന്നാല്‍ വിദ്യാര്‍ഥികളുടെ നിരക്കു വര്‍ധന പിന്നീട് പരിഗണിക്കാമെന്നും ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന ചെവിക്കൊണ്ടാണ് സമരം നിര്‍ത്തിവെച്ചതെന്നും ബസ് ഉടമകള്‍ അറിയിച്ചു. സമരം പിന്‍വലിച്ചതിലെ ചൊല്ലി ബസ് ഉടമകള്‍ തമ്മില്‍ തര്‍ക്കമുണ്ടായി. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കു ശേഷമാണ് ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്.
നേരത്തെ സമരം തുടരുന്നതിനെക്കുറിച്ചും ബസ് ഉടമകള്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. സമരത്തില്‍ പങ്കെടുക്കാതെ ചിലയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയതും തര്‍ക്കത്തിന് കാരണായി. ബസ്‌ നിരക്കില്‍ വര്‍ധന വരുത്താനും കുറഞ്ഞ നിരക്ക് എട്ടു രൂപയാക്കാനും നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്ക് 10 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക്‌ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകൾ സമരത്തിന് ഇറങ്ങിത്തിരിച്ചത്.

മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ് ഉടമകളെ കണ്ടത്. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയില്‍ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനും പങ്കെടുത്തു. ബസുടമകള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ഇന്നലെ തീരുമാനം പിന്‍വലിച്ചിരുന്നു.

]]>
https://www.chandrikadaily.com/bus-strike-end-with-chief-minister-and-bus-operators-meeting.html/feed 0
നിരക്കുവര്‍ധന ആവശ്യപ്പെട്ട്; 19ന് സ്വകാര്യബസ് പണിമുടക്ക് https://www.chandrikadaily.com/kerala-private-bus-strike-19-january.html https://www.chandrikadaily.com/kerala-private-bus-strike-19-january.html#respond Fri, 13 Jan 2017 19:22:51 +0000 http://www.chandrikadaily.com/?p=16696 തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്‌സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ടാക്‌സ് 24 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറക്കുക തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഫെഡറേഷന്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. സൂചനാ പണിമുടക്കിനെ തുടര്‍ന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ ബസുകള്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ ലോറന്‍സ് ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സ്വകാര്യബസ് വ്യവസായം സംരക്ഷിക്കാനും നിലനിര്‍ത്താനും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്. ദേശസാത്കൃത റൂട്ടുകളിലെ സപ്ലിമെന്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട 31 റൂട്ടുകള്‍ സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുറത്തിറക്കിയ കരട് വിജ്ഞാപനം അന്തിമമാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതുവരെയും പൂര്‍ത്തിയാക്കിയിട്ടില്ല. അടുത്ത മാസം ഇതിന്റെ കാലാവധി കഴിയുമെന്നതിനാല്‍ സ്വകാര്യബസ് പെര്‍മിറ്റുകളെ ഇത് പ്രതികൂലമായി ബാധിക്കും. ഈ ആശങ്കകള്‍ക്കിടയിലാണ് രണ്ട് തവണ ഡീസല്‍ വില വര്‍ധിച്ചതെന്നും കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍, ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍, വൈസ് പ്രസിഡന്റ് സി.മനോജ്കുമാര്‍, ബസ് ഓപറേറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ടി.ജെ രാജു, ജോണ്‍സണ്‍ പയ്യപ്പള്ളി, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ വി.ജെ സെബാസ്റ്റ്യന്‍, പി.പ്രദീപന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/kerala-private-bus-strike-19-january.html/feed 0