priyanaka gandhi – Chandrika Daily https://www.chandrikadaily.com Wed, 10 Dec 2025 12:46:29 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg priyanaka gandhi – Chandrika Daily https://www.chandrikadaily.com 32 32 ‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html#respond Wed, 10 Dec 2025 12:45:48 +0000 https://www.chandrikadaily.com/?p=367954 ന്യൂഡൽഹി∙ രാഹുൽ ഗാന്ധി അടുത്തയാഴ്ച ജർമനി സന്ദർശിക്കുന്നതിനെ വിമർശിച്ച ബിജെപിക്ക് മറുപടിയുമായി കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്തു ചെലവഴിക്കുമ്പോൾ എന്തിനാണ് പ്രതിപക്ഷ നേതാവിനെതിരെ ചോദ്യങ്ങൾ ഉയർത്തുന്നതെന്നും അവർ ചോദിച്ചു.

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പരിഹസിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. ‘‘രാഹുൽ പ്രതിപക്ഷ നേതാവല്ല (LoP), മറിച്ച് ‘പര്യടൻ നേതാവാണ്’ (Leader of Paryatan)’’ എന്നായിരുന്നു ബിജെപിയുടെ പരിഹാസം.

‘‘മോദിജി തന്റെ പ്രവർത്തന സമയത്തിന്റെ പകുതിയോളം രാജ്യത്തിനു പുറത്താണ് ചെലവഴിക്കുന്നത്. പ്രതിപക്ഷ നേതാവ് യാത്ര ചെയ്യുന്നതിനെക്കുറിച്ച് അവർ എന്തിന് ചോദ്യങ്ങൾ ഉന്നയിക്കുന്നു?’’ – രാഹുൽ ഗാന്ധിക്കെതിരായ ബിജെപിയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമപ്രവർത്തകരോടു മറുപടി പറയുകയായിരുന്നു പ്രിയങ്ക ഗാന്ധി.

ഡിസംബർ 15 മുതൽ 20 വരെയാണ് രാഹുൽ ഗാന്ധിയുടെ ജർമൻ സന്ദർശനം. അവിടെ അദ്ദേഹം ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ജർമൻ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അറിയിച്ചു. ‘‘പാർലമെന്റ് അംഗവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഡിസംബർ 15 മുതൽ 20 വരെ ജർമനി സന്ദർശിക്കും. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർപഴ്‌സൻ സാം പിത്രോദയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും’’ – ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ജർമനി ഘടകം പ്രസിഡന്റ് ബൽവീന്ദർ സിങ് നേരത്തേ പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/modiji-spends-half-his-time-abroad-so-why-question-rahuls-travel-priyanka.html/feed 0
അങ്കണവാടിയില്‍ കുരുന്നുകള്‍ക്ക് കളിപ്പാട്ടം വാങ്ങാന്‍ കടയിലെത്തി പ്രിയങ്കാ ഗാന്ധി https://www.chandrikadaily.com/priyanka-gandhi-went-to-a-shop-to-buy-toys-for-children-at-anganwadi.html https://www.chandrikadaily.com/priyanka-gandhi-went-to-a-shop-to-buy-toys-for-children-at-anganwadi.html#respond Wed, 17 Sep 2025 06:56:37 +0000 https://www.chandrikadaily.com/?p=354588 സുല്‍ത്താന്‍ ബത്തേരി: അമ്പലവയല്‍ പഞ്ചായത്തിലെ വരിപ്ര സ്മാര്‍ട്ട് അങ്കണവാടിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രിയങ്കാ ഗാന്ധി എംപി, കുട്ടികളോട് ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ ചോദിച്ചറിഞ്ഞു. ഓരോ കുട്ടികളും പറഞ്ഞത് കുറിച്ചുവെച്ച് പിന്നീട് ബത്തേരി ടൗണിലെ കടയില്‍ പോയി കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ തയ്യാറാവുകയും കുട്ടികളും പറഞ്ഞ കളിപ്പാട്ടം സ്വയം തെരഞ്ഞെടുക്കുകയും ചെയ്തു.

കുരുന്നുകളോടൊപ്പം കളിച്ചും മിഠായി നല്‍കിയും സമയം ചെലവഴിച്ച പ്രിയങ്ക പിന്നീട് യാക്കോബായ മെത്രാപ്പൊലീത്തയെ സന്ദര്‍ശിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, അംഗം സീതാ വിജയന്‍, എം യു ജോര്‍ജ്, എം സി കൃഷ്ണകുമാര്‍, സി ജെ സെബാസ്റ്റ്യന്‍, സിഡിപിഒ ആന്‍ ഡാര്‍ളി എന്നിവര്‍ പങ്കെടുത്തു.

]]>
https://www.chandrikadaily.com/priyanka-gandhi-went-to-a-shop-to-buy-toys-for-children-at-anganwadi.html/feed 0
വയനാട്ടിലെ വന്യജീവി ആക്രമണം തടയാന്‍ നടപടി സ്വീകരിക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി https://www.chandrikadaily.com/steps-should-be-taken-to-prevent-wildlife-attacks-in-wayanad-priyanka-gandhi-sent-a-letter-to-the-chief-minister.html https://www.chandrikadaily.com/steps-should-be-taken-to-prevent-wildlife-attacks-in-wayanad-priyanka-gandhi-sent-a-letter-to-the-chief-minister.html#respond Sat, 22 Feb 2025 11:12:16 +0000 https://www.chandrikadaily.com/?p=331119 വയനാട്ടിലെ വന്യജീവി ആക്രമണം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഫോര്‍റസ്റ്റ് വാച്ചര്‍മാര്‍ക്ക് മെച്ചപെട്ട വേതനവും, ആര്‍ആര്‍ടി വാഹങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും, വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരവും,സ്ഥിര ജോലിയും നല്‍കണമെന്ന് കത്തില്‍ പറയുന്നു.

ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ ഫണ്ട് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ലഭ്യമാകുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടിനും വലിയ രീതിയില്‍ കാലതാമസം ഉണ്ടാകുന്നുവെന്നും പ്രിയങ്ക കത്തില്‍ പറയുന്നു. വന്യജീവി മനുഷ്യ സംഘര്‍ഷത്തില്‍ മരിച്ചവരുടെ പേരുവിവരങ്ങളും ഇവരുടെ കുടുംബങ്ങള്‍ക്ക് സ്ഥിര ജോലിയും, നഷ്ടപരിഹാരവും നല്‍കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.

തെര്‍മല്‍ ട്രോളുകള്‍, സിസിടിവി ക്യാമറകള്‍ അടക്കമുള്ള കാര്യങ്ങള്‍ക്ക് പണം ആവശ്യമാണ്, ഫോര്‍റസ്റ്റ് വാച്ചര്‍മാര്‍ക്ക് മെച്ചപെട്ട വേതനവും സൗകര്യവും വേണം, ആര്‍ആര്‍ടി വാഹങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും പ്രിയങ്ക കത്തില്‍ ചൂണ്ടിക്കാട്ടി. കിടങ്ങുകള്‍ നിര്‍മ്മിക്കുന്നതില്‍ പ്രദേശവാസികള്‍ക്ക് വിശ്വാസമില്ലെന്നും വന്യജീവികളെ തടയുന്ന ഭിത്തികള്‍ വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യമെന്നും പ്രിയങ്ക പറയുന്നു. ഇത്തരം സംഭവങ്ങള്‍ തടയാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് പ്രത്യേക സംഘത്തെ രൂപീകരിക്കണമെന്നും വയനാട് എംപി കത്തില്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/steps-should-be-taken-to-prevent-wildlife-attacks-in-wayanad-priyanka-gandhi-sent-a-letter-to-the-chief-minister.html/feed 0
പ്രിയങ്ക ഗാന്ധി ഫെബ്രുവരി എട്ട് മുതല്‍ മൂന്ന് ദിവസം വയനാട്ടില്‍; ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പങ്കെടുക്കും https://www.chandrikadaily.com/priyanka-gandhi-in-wayanad-for-three-days-from-february-8-booth-will-attend-leaders-meetings.html https://www.chandrikadaily.com/priyanka-gandhi-in-wayanad-for-three-days-from-february-8-booth-will-attend-leaders-meetings.html#respond Wed, 05 Feb 2025 16:32:10 +0000 https://www.chandrikadaily.com/?p=328834 പ്രിയങ്ക ഗാന്ധി എംപി ഫെബ്രുവരി എട്ട് മുതല്‍ മൂന്ന് ദിവസം വയനാട്ടില്‍. 8 മുതല്‍ 10 വരെയാണ് വയനാട്ടിലുണ്ടാവുക. ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ച യു.ഡി.എഫ് ബൂത്തുതല കമ്മിറ്റി ഭാരവാഹികളുടെയും നേതാക്കളുടെയും സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും.

എട്ടിന് രാവിലെ 9.30ന് മാനന്തവാടിയില്‍ നാലാം മൈല്‍ എ.എച്ച് ഓഡിറ്റോറിയത്തിലും 12ന് സുല്‍ത്താന്‍ ബത്തേരിയില്‍ എടത്തറ ഓഡിറ്റോറിയത്തിലും രണ്ടുമണിക്ക് കല്‍പറ്റയില്‍ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലുമായിരിക്കും സംഗമം. ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, വന്യജീവി ആക്രമണം എന്നീ വിഷയങ്ങളിലെ തീരുമാനങ്ങള്‍ നിര്‍ണായകമാകും.

ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യു.ഡി .എഫ് യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, യു.ഡി.എഫ് കണ്‍വീനര്‍ പി.ടി. ഗോപാലക്കുറുപ്പ്, ടി. മുഹമ്മദ്, എന്‍.കെ. റഷീദ്, റസാഖ് കല്‍പ്പറ്റ, പി.പി. ആലി, ടി.ജെ. ഐസക്ക്, കെ.വി. പോക്കര്‍ ഹാജി, ഒ.വി. അപ്പച്ചന്‍, വി.എ. മജീദ്, എം.എ. ജോസഫ് എന്നിവര്‍ സംസാരിച്ചു.

]]>
https://www.chandrikadaily.com/priyanka-gandhi-in-wayanad-for-three-days-from-february-8-booth-will-attend-leaders-meetings.html/feed 0
മുണ്ടക്കൈ ദുരന്തം: പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എംപിമാർ അമിത് ഷായെ കണ്ടു https://www.chandrikadaily.com/mundakai-disaster-kerala-mps-led-by-priyanka-gandhi-met-amit-shah.html https://www.chandrikadaily.com/mundakai-disaster-kerala-mps-led-by-priyanka-gandhi-met-amit-shah.html#respond Wed, 04 Dec 2024 12:43:34 +0000 https://www.chandrikadaily.com/?p=320427 വയനാട് പാക്കേജ് ആവശ്യവുമായി പ്രിയങ്ക ഗാന്ധി കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടു. യുഡിഎഫ്, എൽഡിഎഫ് എംപിമാർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് സംഘം തേടിയത്. വയനാട് പാക്കേജിൽ നാളെ വിശദാംശങ്ങൾ നൽകാമെന്ന് അമിത് ഷാ അറിയിച്ചു.

ഉരുൾപൊട്ടലിൽ ആ പ്രദേശം ഒന്നാകെ നശിച്ചു. ദുരിതബാധിതർക്ക് എല്ലാം നഷ്ടപ്പെട്ടു. വീട്ടിലെ മുഴുവൻ അംഗങ്ങളെയും നഷ്ടപ്പെട്ടവരുണ്ട്. അതിൽ ചെറിയ കുട്ടികളുണ്ട്. അവർക്ക് മറ്റൊരു പിന്തുണയില്ല. കേന്ദ്രത്തിന് മുന്നിട്ടിറങ്ങാൻ കഴിയുന്നില്ലെങ്കിൽ അത് രാജ്യത്തിനാകെ വളരെ മോശം സന്ദേശമാണ് നൽകുന്നത്. രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്നും ജനങ്ങളുടെ വേദനയും കഷ്ടപ്പാടുകളും മനസ്സിലാക്കണമെന്നും ആഭ്യന്തര മന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

സംസ്ഥാന ദുരന്ത നിവാരണ നിധിയിൽ കേരളത്തിൻ്റെ 783 കോടി രൂപയുണ്ട്. 153 കോടി രൂപ കേരളത്തിന് നവംബർ 16ന് അനുവദിച്ചിരുന്നു. വ്യോമസേനാ രക്ഷാപ്രവർത്തനത്തിനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുമായി ചെലവായ തുകയാണിത്.

]]>
https://www.chandrikadaily.com/mundakai-disaster-kerala-mps-led-by-priyanka-gandhi-met-amit-shah.html/feed 0