project – Chandrika Daily https://www.chandrikadaily.com Fri, 19 Jul 2024 17:48:52 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg project – Chandrika Daily https://www.chandrikadaily.com 32 32 തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന് യു.ഡി.എഫ് സമിതി https://www.chandrikadaily.com/the-udf-committee-says-that-the-coastal-highway-project-is-impractical.html https://www.chandrikadaily.com/the-udf-committee-says-that-the-coastal-highway-project-is-impractical.html#respond Fri, 19 Jul 2024 17:48:52 +0000 https://www.chandrikadaily.com/?p=303237 തിരുവനന്തപുരം: തീരദേശ ഹൈവെ പദ്ധതി അപ്രായോഗികമെന്ന്, പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച യു.ഡി.എഫ് സമിതിയുടെ റിപ്പോര്‍ട്ട്. ഡി.പി.ആറോ പാരിസ്ഥിതിക, സാമൂഹിക ആഘാത പഠനങ്ങളോ നടത്താതെയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

തീരപ്രദേശത്ത് നിന്നും 50 മീറ്റര്‍ മുതല്‍ 15 കിലോ മീറ്റര്‍ വരെ ദൂരത്തിലാണ് എന്‍.എച്ച് 66 കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ ടൂറിസം വികസനത്തിന്റെ പേരിലുള്ള തീരദേശ ഹൈവെ എന്നത് അനിവാര്യമായ പദ്ധതിയല്ലെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു. ദേശീയ പാത യാഥാര്‍ത്ഥ്യമാകാതിരുന്ന കാലത്താണ് തീരദേശ ഹൈവെയും ഹില്‍ ഹൈവെയും പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന ദേശീയപാത തീരദേശ ഹൈവെയ്ക്ക് തുല്യമാണ്. അതിനാല്‍ പുതിയൊരു ഹൈവെയുടെ ആവശ്യമില്ല. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശത്തുകൂടി ഇനിയുമൊരു ഹൈവെ സാധ്യമല്ല.

താനൂരില്‍ ടിപ്പു സുല്‍ത്താന്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് 200 മീറ്റര്‍ അകലത്തില്‍ ഏറ്റവും ജനനിബിഡമായ തീരദേശത്തു കൂടിയാണ് നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയും കടന്നുപോകുന്നത്. മലപ്പുറം ജില്ലയില്‍ ഉണ്ണിയാല്‍ മുതല്‍ ബുഹാള്‍ വരെ 12 കിലോമീറ്റര്‍ തീരദേശ ഹൈവേയ്ക്കായി 9.46 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ കേരള റോഡ് ഫണ്ട് ബോര്‍ഡ് വകയിരുത്തിയത് വെറും 41.54 കോടി രൂപയാണ്. അതായത് വീടും സ്ഥലവും ഉള്‍പ്പെടെ നഷ്ട പരിഹാരം 1.75 ലക്ഷം രൂപ മാത്രം. എന്നിട്ടും ദേശീയ പാതയ്ക്ക് കിട്ടിയതു പോലെ കോമ്പന്‍സേഷന്‍ കിട്ടുമെന്ന പ്രലോഭനമാണ് തീരദേശ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നത്.

തീര സംരക്ഷണമാണ് അടിയന്തിരമായി മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. ഇന്ധനത്തിന്റെ വില വര്‍ധനവ് ഉള്‍പ്പെടെയുള്ളവ പരിഹരിക്കണം. നിലവിലുള്ള നാഷണല്‍ ഹൈവെയുമായുള്ള കണക്ടിവിറ്റിയാണ് തീരദേശത്ത് വേണ്ടത്. മൂന്നു പതിറ്റാണ്ടായി കോടികള്‍ ചെലവഴിച്ചിട്ടും പൂര്‍ത്തിയാകാത്ത ദേശീയ ജലപാത പൂര്‍ത്തിയാക്കിയാല്‍ ചരക്ക് നീക്കം ഉള്‍പ്പെടെ ചിലവ് കുറഞ്ഞ രീതിയില്‍ നടത്താം.

തീരദേശ ഹൈവെയ്ക്കല്ല, തീരപ്രദേശത്തെ പ്രശ്നങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. കടല്‍ ഭിത്തി കെട്ടാത്തതിനെ തുടര്‍ന്നുണ്ടാകുന്ന തീരശോഷണം കേരളത്തില്‍ രൂക്ഷമാണ്. ഈ സാഹചര്യത്തില്‍ മതിയായ പഠനം നടത്താതെ തീരദേശ ഹൈവെയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങള്‍ എന്താണെന്ന് മനസിലാക്കാന്‍ പോലും സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് സമിതി കുറ്റപ്പെടുത്തി.

ടി.എന്‍ പ്രതാപന്‍, എം. വിന്‍സെന്റ് എം.എല്‍.എ, അബ്ദുറഹ്മാന്‍ രണ്ടത്താണി, മോന്‍സ് ജോസഫ് എം.എല്‍.എ, അനൂപ് ജേക്കബ് എം.എല്‍.എ, സി.പി ജോണ്‍, ജി. ദേവരാജന്‍, അഡ്വ. രാജന്‍ ബാബു, സലിം പി. തോമസ് എന്നിവര്‍ അംഗങ്ങളുമായ സമിതിയുടെ റിപ്പോര്‍ട്ട് യു.ഡി.എഫ് നേതൃത്വത്തിന് ഇന്നലെ കൈമാറി. സിറ്റിംഗ് നടത്തി പൊതുജനങ്ങളില്‍ നിന്നും വിദഗ്ധരില്‍ നിന്നും വിശാദാംശങ്ങള്‍ തേടിയുള്ള സമഗ്ര റിപ്പോര്‍ട്ടാണ് സമിതി സമര്‍പ്പിച്ചത്.

]]>
https://www.chandrikadaily.com/the-udf-committee-says-that-the-coastal-highway-project-is-impractical.html/feed 0
യൂസഫലിയുടെ പ്രവാസത്തിന്റെ അരനൂറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവന്‍ പദ്ധതി പൂര്‍ത്തിയാക്കി https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html#respond Mon, 08 Apr 2024 10:58:04 +0000 https://www.chandrikadaily.com/?p=294862 അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ യൂസുഫലി എംഎയുടെ പ്രവാസ ജീവിതത്തിന് അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടയാളപ്പെടുത്തലിന്റെ ഭാഗമായി വിപിഎസ് ഗ്രൂപ്പ് ഒരുക്കിയ അമ്പത് കുട്ടികളുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചു.

സംഘര്‍ഷ മേഖലകളിലെയും നിര്‍ധന കുടുംബങ്ങളിലെയും ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാണ് പ്രവാസി സംരംഭകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ സൗജന്യ ഹൃദയശസ്ത്രക്രിയ പ്രഖ്യാപിച്ചത്.
കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ച ആഗോള ജീവകാരുണ്യ സംരംഭം ജന്മനാ ഹൃദ്രോഗമുള്ള കുട്ടികള്‍ക്കാവശ്യമായ അടിയന്തര ശസ്തക്രിയകളാണ് നടത്തിയത്.

പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷങ്ങള്‍ക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ മകള്‍ ഡോ. ഷബീന യൂസഫലിയുടെ ഭര്‍ത്താവായ ഡോ. ഷംഷീര്‍ സംരംഭം പ്രഖ്യാപിച്ചിരുന്നത്. സംഘര്‍ഷ മേഖലകളില്‍ നിന്നും പിന്നോക്ക പശ്ചാത്തലത്തില്‍ നിന്നുമുള്ള കുട്ടികള്‍ക്ക് പ്രതീക്ഷയും കൈത്താങ്ങുമായി ഇത് മാറി.

ഇന്ത്യ, ഈജിപ്ത്, സെനഗല്‍, ലിബിയ, ടുണീഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള
കുട്ടികള്‍ക്കാണ് വിദഗ്ദരുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഹൃദയശസ്ത്രക്രിയ നടത്തിയത്. കലാപംമൂലം സംഘര്‍ഷമനുഭവിക്കുന്ന രാജ്യങ്ങളില്‍നിന്നുള്ളവരും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളും ഇതില്‍പെടും.

വന്‍ ചിലവു കാരണം ശസ്ത്രക്രിയകള്‍ മുടങ്ങിയ കുട്ടികള്‍ക്ക് ചികിത്സ ലഭ്യമാക്കാനായി കേരളത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായും ഗോള്‍ഡന്‍ ഹാര്‍ട്ട് സംരംഭം സഹകരിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിയിലെ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ക്കാണ് സഹായം എത്തിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുട്ടികള്‍ക്ക് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സൗജന്യ ചികിത്സ ലഭ്യമാക്കി.

വിദേശത്തെ സംഘര്‍ഷ മേഖലകളില്‍നിന്ന് ഏറെ പ്രയാസപ്പെട്ടാണ് കുട്ടികളെ ആശുപത്രികളിലേക്ക് കൊണ്ട് വന്നത്. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന പ്രത്യേക യാത്രാനുമതികള്‍ ലഭ്യമാക്കിയാണ്.

ഗുരുതര ഹൃദ്രോഗങ്ങളുള്ള രണ്ടു മാസം മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് ഗോള്‍ഡന്‍ ഹാര്‍ട്ട് കൈത്താങ്ങായത്. അയോര്‍ട്ടിക് സ്റ്റെനോസിസ്, ടെട്രോളജി ഓഫ് ഫാലോട്ട് ആട്രിയോവെന്‍ട്രിക്കുലാര്‍ ഡിഫെക്ട് തുടങ്ങിയ സങ്കീര്‍ണ ഹൃദ്രോഗങ്ങളുള്ള കുട്ടികളടക്കം സംരംഭത്തിന്റെ സ്വീകര്‍ത്താക്കളായി.

ഏറെ വെല്ലുവിളികളുള്ള രോഗാവസ്ഥയിലായിരുന്ന നിലമ്പൂര്‍ സ്വദേശിനിയായ എട്ട് വയസുകാരി ലയാല്‍ സംരംഭത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കടന്നു. ശസ്ത്രക്രിയാനന്തരം ഉയര്‍ന്ന അപകടസാധ്യത ഉണ്ടായിരുന്നെങ്കിലും അതിനെ മറികടക്കാന്‍ അവള്‍ക്കായത് ആശ്വാസവും പ്രതീക്ഷയുമായി. സഹായത്തിനായി പല വാതിലുകളും മുട്ടിയ കുടുംബത്തിന് ഗോള്‍ഡന്‍ ഹാര്‍ട്ട് ഏറെ ആശ്വാസമായി.

ഈജിപ്തില്‍ നിന്നുള്ള രണ്ടര വയസ്സുകാരന്‍ ഹംസ ഇസ്‌ളാമിന്റെ അതിജീവനവും സമാനം. ഹൃദയ അറയിലെ സുഷിരങ്ങള്‍ കാരണം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട കുട്ടിക്ക് മതിയായ ചികിത്സ പദ്ധതിയിലൂടെ ലഭ്യമാക്കാനായി. സെനഗലിലും ലിബിയയിലും മാസങ്ങളായി ചികിത്സ കാത്തുകിടന്ന കുട്ടികള്‍ക്കാണ് ജീവന്‍ രക്ഷാ സഹായം ലഭിച്ചത്. ഇന്ത്യ, ഈജിപ്ത്, ടുണീഷ്യ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ് സംരംഭത്തിന്റെ ഭാഗമായുള്ള നിര്‍ണായക ശസ്ത്രക്രിയകള്‍ നടത്തിയത്.

]]>
https://www.chandrikadaily.com/half-a-century-of-yousafalis-exile-puthujivan-project-completed-for-50-children.html/feed 0
ലൈഫ് പദ്ധതിക്ക് 717 കോടി; ചെലവിട്ടത് 38 കോടി https://www.chandrikadaily.com/news-kerala-lifemission-project.html https://www.chandrikadaily.com/news-kerala-lifemission-project.html#respond Mon, 20 Feb 2023 02:27:53 +0000 https://www.chandrikadaily.com/?p=238938 തിരുവനന്തപുരം: കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്രപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ലൈഫ് ഭവനപദ്ധതി ഇഴയുന്നുസാമ്ബത്തിക വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേ ലൈഫ് പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയ തുകയില്‍ 5.34 ശതമാനം തുക മാത്രമാണ് ചെലവിട്ടത്.

നടപ്പ് സാമ്ബത്തിക വര്‍ഷം ലൈഫ് പദ്ധതിയില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് സാമ്ബത്തികാവലോകന രേഖകള്‍ വ്യക്തമാക്കുന്നത്. 2022- 23 സാമ്ബത്തിക വര്‍ഷം നീക്കിവെച്ചത് 717 കോടിയാണ്. ഇതില്‍ 38.35 കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്നു സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് പ്രദേശങ്ങളിലെ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്കു ഭൂമിക്കൊപ്പം പാര്‍പ്പിടം നിര്‍മിച്ചുനല്‍കാനുമായി റൂറല്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കായി 525 കോടി രൂപയായിരുന്നു വകയിരുത്തിയത്. ഇതില്‍ 6.22 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

32.65 കോടി രൂപ ഗ്രാമീണമേഖലയിലെ വീടുനിര്‍മാണത്തിനായി ചെലവഴിച്ചു. നഗരസഭകളിലെ പാര്‍പ്പിട പദ്ധതിക്കായി 192 കോടി രൂപയില്‍ 2.97 ശതമാനം തുകമാത്രമാണ് ചെലവഴിച്ചത്. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമായി ഇതുവരെ ചെലവഴിച്ചത് 5.7 കോടി രൂപ മാത്രം. ഇതോടെ ലക്ഷക്കണക്കിനു കുടുംബങ്ങള്‍ പ്രതിസന്ധിയിലായി.

]]>
https://www.chandrikadaily.com/news-kerala-lifemission-project.html/feed 0
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ മാതൃകാപരമായി നടപ്പിലാക്കണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html#respond Thu, 16 Feb 2023 14:48:05 +0000 https://www.chandrikadaily.com/?p=238398 കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ നടപ്പു വര്‍ഷം ലഭ്യമായ ഫണ്ട് പൂര്‍ണ്ണമായി വിനിയോഗിച്ചാല്‍ മാത്രമേ അധികവിഹിതം ലഭ്യമാകാന്‍ അര്‍ഹമാകുകയുള്ളൂവെന്ന് ഇടി മുഹമ്മദ് ബഷീര്‍ സാഹിബ്. വിവിധ പദ്ധതികളുടെ നിര്‍വ്വഹണം കാര്യക്ഷമമാക്കി മാര്‍ച്ച് 15നകം ലഭ്യമായ ഫണ്ട് വനിയിയോഗം സാധ്യമാക്കി മാതൃകാപരമായി പദ്ധതികള്‍ നടപ്പിലാക്കണമെന്നും ജില്ലാതല കോഓര്‍ഡിനേഷന്‍ & മോണിറ്ററിംങ്ങ് കമ്മറ്റിയുടെ നടപ്പുവര്‍ഷത്തെ മൂന്നാം പാദ അവലോകന യോഗത്തില്‍ അഭിപ്രായപ്പെട്ടു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ മാസാന്ത അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദേഹം.

വരാന്‍ പോകുന്ന കാലഘട്ടത്തില്‍ സമയബന്ധിതമായി പദ്ധതി വിഹിതം ഉപയോഗപ്പെടുത്താത്തതും അതിന്റെ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തതും കേന്ദ്ര വിഹിതം ലഭ്യമാകുന്നതിന് തടസ്സമാകും. കേന്ദ്ര വിഹിതത്തിന് ആനുപാതികമായ സംസ്ഥാന വിഹിതം ലഭ്യമാക്കുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരൊറ്റ മനസ്സോടെ ഇടപെടല്‍ നടത്തി ലഭ്യമായ ഫണ്ട് വിനിയോഗം ജനോപകാര പ്രദമായ രീതിയില്‍ വിനിയോഗിക്കണമെന്നും അദേഹം പറഞ്ഞു.

ജലജീവന്‍ മിഷന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പഞ്ചായത്ത് റോഡുകള്‍ക്കുണ്ടാകുന്ന കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള ഇടപെടല്‍ നടത്തുവാന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രമിക്കണമെന്നും ജലജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാതൃകപരമായിട്ടാണ് നടപ്പിലാക്കുന്നതെന്നുള്ളത് അഭിമാനകരമാണെന്ന് അദേഹം അഭിപ്രായപ്പെട്ടു.

എം.പി.മാരുടെ പ്രാദേശിക വികസനഫണ്ട് വിനിയോഗം കാര്യക്ഷമമാക്കണമെന്നും, ഭരണാനുമതി നല്‍കിയ പ്രവര്‍ത്തികള്‍ പുനക്രമീകരിക്കേണ്ടിവരുന്നത് പദ്ധതി നിര്‍വ്വഹണത്തിന് തടസ്സമാകുന്നുണ്ടെന്നും ആയത് പരിഹരിക്കപ്പെടണമെന്നും നിര്‍ദ്ദേശിച്ചു.

ഉച്ചഭക്ഷണ പദ്ധതിയില്‍ ഫണ്ട് കൃത്യമായി ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ജനപ്രതിനിധികളുടെ ഇടപെടല്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പിലെ മികവ് പോലുള്ള പദ്ധതിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/edi-muhammad-basheer-said-that-central-projects-should-be-implemented-in-an-exemplary-manner.html/feed 0
PM-ABHIM പദ്ധതി : മഞ്ചേരി മെഡിക്കൽ കോളേജിന് 23.75 കോടി രൂപയുടെ അംഗീകാരം https://www.chandrikadaily.com/news-kerala-manjeri-news-updatess.html https://www.chandrikadaily.com/news-kerala-manjeri-news-updatess.html#respond Fri, 09 Dec 2022 16:08:22 +0000 https://www.chandrikadaily.com/?p=225983 പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി പ്രകാരം 2022-23 സാമ്പത്തിക വർഷത്തിൽ മഞ്ചേരി മെഡിക്കൽ കോളെജിൽ 23.75 കോടി രൂപ വിനിയോഗിച്ച് ക്രിട്ടിക്കൽ കെയർ ബ്ലോക്ക് (CCB) സ്ഥാപിക്കുന്നതിന് അംഗീകാരം നൽകിയതായി ആരോഗ്യ കുടുംബ ക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ മലപ്പുറം ലോക് സഭാംഗം ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.

PM-ABHIMന് കീഴിൽ 2021-22 സാമ്പത്തിക വർഷത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 584.04 കോടി രൂപയും 2022-23 സാമ്പത്തിക വർഷത്തിൽ 4167.84 കോടിരൂപയും വകയിരുത്തിക്കൊണ്ട് പൊതുജനാരോഗ്യ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിവരുന്നതായി മന്ത്രി അറിയിച്ചു.

പി.എം – ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഫ്രാസ്ട്രക്ചർ മിഷൻ പദ്ധതി നടത്തിപ്പിനെക്കുറിച്ചും മഞ്ചേരി മെഡിക്കൽ കോളെജിന് ഈ പദ്ധതിയിൽ നിർദ്ദേശിച്ചിരുന്ന ക്രിട്ടിക്കൽ കെയർ ഹോസ്പിറ്റൽ ബ്ലോക്കിന്റെ നിലവിലെ പുരോഗതിയെ സംബന്ധിച്ചും സമദാനി നൽകിയ ചോദ്യത്തിന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

]]>
https://www.chandrikadaily.com/news-kerala-manjeri-news-updatess.html/feed 0
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു https://www.chandrikadaily.com/news-kerala-vizhinjam-project-case.html https://www.chandrikadaily.com/news-kerala-vizhinjam-project-case.html#respond Fri, 02 Dec 2022 06:25:15 +0000 https://www.chandrikadaily.com/?p=224740 വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട ആക്രമണ കേസുകളില്‍ പ്രതികളായ 1000 ത്തോളം പേരെ തിരിച്ചറിഞ്ഞു.
വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി. സ്ത്രീകള്‍ ഉള്‍പ്പെടെയാണ് തിരിച്ചറിഞ്ഞത്. 168 കേസുകളാണ് ഇതേ വരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡിഐജി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിഴിഞ്ഞം കേസ് അന്വേഷിക്കുന്നത്. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘവുമുണ്ട്. തിരിച്ചറിയാന്‍ പറ്റുന്ന പ്രതികളുടെ പട്ടിക വിലാസം ഉള്‍പ്പെടെ ഈ സംഘം തയ്യാറാക്കിയിട്ടുണ്ട്. ഒരു വ്യക്തി തന്നെ ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്.

പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ഇനി ഉന്നത തലത്തില്‍ നിന്ന് അനുമതി ലഭിച്ചാല്‍ അറസ്റ്റുമായി മുന്നോട്ടുപോകും.

]]>
https://www.chandrikadaily.com/news-kerala-vizhinjam-project-case.html/feed 0
മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി ഉടന്‍ ആരംഭിക്കും: മന്ത്രി എം ബി രാജേഷ് https://www.chandrikadaily.com/garbage-disposal-project-to-start-soon-minister-mb-rajesh.html https://www.chandrikadaily.com/garbage-disposal-project-to-start-soon-minister-mb-rajesh.html#respond Mon, 07 Nov 2022 17:12:21 +0000 https://www.chandrikadaily.com/?p=220903 സംസ്ഥാനത്തെ കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്യാനുള്ള അടിയന്തിര നടപടി ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. മാലിന്യക്കൂമ്പാരം നീക്കം ചെയ്യാനും ഭൂമി വീണ്ടെടുക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച മാര്‍ഗരേഖ പുറത്തിറങ്ങി. ബയോ മൈനിംഗ് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ മാലിന്യം നീക്കാനാണ് തീരുമാനം. ഈ നടപടികളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളില്‍ മാലിന്യ കുന്നുകളില്ലാത്ത കേരളം സാധ്യമാക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നാല് വര്‍ഷത്തിനുള്ളില്‍ ശുചിത്വ സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മാലിന്യത്തില്‍ നിന്ന് നിരവധി വസ്തുക്കള്‍ പുനരുപയോഗിക്കാന്‍ കഴിയും. ഈ സാധ്യതകളെല്ലാം ഉപയോഗിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

മാലിന്യത്തിന്റെ അളവ് ആദ്യം സ്ഥലം അളന്ന് കണ്ടെത്തും. ഒരു ലക്ഷം ക്യുബിക് മീറ്ററില്‍ അധികം വ്യാപ്തിയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ സര്‍വേ രീതി ഉപയോഗിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പ്രോജക്ട് ഏറ്റെടുക്കും. ലെഗസി മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ എഞ്ചിനീയറായിരിക്കും. ഇതിനകം തന്നെ 22 മാലിന്യ നിക്ഷേപ സ്ഥലങ്ങള്‍ വൃത്തിയാക്കി 2.8ലക്ഷം ടണ്‍ മാലിന്യം നീക്കം ചെയ്തു. ഇങ്ങനെ 45 ഏക്കറോളം സ്ഥലമാണ് വീണ്ടെടുത്തത്. 32 ഓളം മാലിന്യ കേന്ദ്രങ്ങള്‍ ഇപ്പോളും ബാക്കിയുണ്ട്. കൊച്ചി ബ്രഹ്മപുരം, തൃശൂരിലെ ലാലൂര്‍, കോഴിക്കോട് ഞെളിയന്‍ പറമ്പ് ഉള്‍പ്പെടെ എട്ട് കേന്ദ്രങ്ങളില്‍ വൃത്തിയാക്കല്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ഇവിടെ 8.46 ലക്ഷം ടണ്‍ മാലിന്യം ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കിയുള്ള 24 സ്ഥലങ്ങളിലും ഉടന്‍ പ്രക്രീയ ആരംഭിക്കാനാണ് തീരുമാനം. ഇവിടെ 4.15ലക്ഷം ടണ്‍ മാലിന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

]]>
https://www.chandrikadaily.com/garbage-disposal-project-to-start-soon-minister-mb-rajesh.html/feed 0