pulpally – Chandrika Daily https://www.chandrikadaily.com Sat, 17 Jan 2026 05:09:19 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg pulpally – Chandrika Daily https://www.chandrikadaily.com 32 32 യൂണിഫോം നല്‍കിയില്ല; വയനാട്ടില്‍ പതിനാലുകാരിക്ക് നേരെ അയല്‍വാസിയുടെ ആസിഡ് ആക്രമണം https://www.chandrikadaily.com/uniforms-were-not-provided-acid-attack-by-neighbor-14-year-old-girl-wayanad.html https://www.chandrikadaily.com/uniforms-were-not-provided-acid-attack-by-neighbor-14-year-old-girl-wayanad.html#respond Sat, 17 Jan 2026 05:06:38 +0000 https://www.chandrikadaily.com/?p=374314 പുല്‍പ്പള്ളി : വയനാട് പുല്‍പ്പള്ളിയില്‍ പതിനാലു വയസ്സുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കു നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആദ്യം മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ കാഴ്ചയ്ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ടാകാമെന്ന സൂചന ആശുപത്രി വൃത്തങ്ങള്‍ നല്‍കി.

പുല്‍പ്പള്ളി മരകാവ് പ്രിയദര്‍ശിനി ഉന്നതിയിലെ മണികണ്ഠന്റെ മകള്‍ മഹാലക്ഷ്മിയാണ് ആക്രമണത്തിന് ഇരയായത്. വേലിയമ്പം ദേവി വിലാസം ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയും സ്റ്റുഡന്റ് പൊലീസ് കേഡറ്റുമാണ് മഹാലക്ഷ്മി.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയതിന് പിന്നാലെ അവിടെയെത്തിയ അയല്‍വാസിയായ വേട്ടറമ്മല്‍ രാജു ജോസ് (55) കുട്ടിയുടെ മേല്‍ ആസിഡ് ഒഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രാജു ജോസിനെ പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തിനു പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോയെന്നതടക്കം പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

 

]]>
https://www.chandrikadaily.com/uniforms-were-not-provided-acid-attack-by-neighbor-14-year-old-girl-wayanad.html/feed 0