punne – Chandrika Daily https://www.chandrikadaily.com Wed, 28 Jan 2026 08:43:44 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg punne – Chandrika Daily https://www.chandrikadaily.com 32 32 അജിത് പവാര്‍ യാത്ര ചെയ്ത വിമാനം മുന്‍പും അപകടപ്പെട്ടതായി റിപ്പോര്‍ട്ട് https://www.chandrikadaily.com/reportedly-the-plane-in-which-ajit-pawar-was-traveling-had-an-accident-before.html https://www.chandrikadaily.com/reportedly-the-plane-in-which-ajit-pawar-was-traveling-had-an-accident-before.html#respond Wed, 28 Jan 2026 08:43:44 +0000 https://www.chandrikadaily.com/?p=375986 പൂനെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുന്‍പും അപകടത്തില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. 2023 സെപ്റ്റംബറില്‍ മുംബൈ വിമാനത്താവളത്തില്‍ ശക്തമായ മഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനിടെ ഇതേ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടത്തില്‍പ്പെട്ടിരുന്നു.

അന്നത്തെ അപകടത്തില്‍ വിമാനത്തില്‍ തീപിടിച്ചെങ്കിലും രക്ഷാപ്രവര്‍ത്തകര്‍ സമയോചിതമായി ഇടപെട്ട് യാത്രക്കാരെ മുഴുവന്‍ സുരക്ഷിതമായി പുറത്തെടുത്തു. പൈലറ്റ് ഉള്‍പ്പെടെ ചിലര്‍ക്കു നിസാര പരിക്കേറ്റെങ്കിലും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം എല്ലാവരും ആശുപത്രി വിട്ടിരുന്നു.

ഇതേസമയം, ബുധനാഴ്ച രാവിലെ നടന്ന പുതിയ വിമാനാപകടത്തിലാണ് അജിത് പവാറും സംഘാംഗങ്ങളും പൈലറ്റും ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്. വി.എസ്.ആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിയര്‍ജെറ്റ് 45 ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ മുംബൈയില്‍ നിന്ന് പുറപ്പെട്ട വിമാനം ബാരാമതി വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നുവീണതിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.

കാലാവസ്ഥ മോശമായതിനാല്‍ പൈലറ്റിന് കാഴ്ച നഷ്ടപ്പെട്ടതാകാം അപകടകാരണമെന്നാണ് വി.എസ്.ആര്‍ ഏവിയേഷന്റെ ക്യാപ്റ്റന്‍ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

]]>
https://www.chandrikadaily.com/reportedly-the-plane-in-which-ajit-pawar-was-traveling-had-an-accident-before.html/feed 0