കേസുകൾ കോടതികളിൽ കെട്ടി കിടക്കുന്നതിലെ ആശങ്കയും അദ്ദേഹം അറിയിച്ചു. രാജ്യത്താകെ 4.5 കോടി കേസുകളാണ് വിവിധ കോടതികളിലായി തീർപ്പാക്കാതെ കിടക്കുന്നത്. അതിൽ തന്നെ 2.5 കോടി കേസുകളും ക്രിമിനൽ കേസുകളാണ്. ഹൈ കോടതികളിൽ ശരാശരി ഒരു കേസ് തീർപ്പാവാൻ 3 വർഷമെടുക്കുമ്പോൾ കീഴ്‌കോടതികളിൽ അത് 6 വർഷം ആവുന്നു.
നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോ പുറത്ത് വിട്ട കണക്കുകൾ പ്രകാരം കേസുകൾ തീർപ്പാക്കുന്നതിലെ ഈ ആലസ്യവും അപാകതയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മുസ്ലിം, ദളിത്, ആദിവാസി എന്നീ ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. ഇത്തരത്തിലുള്ള അപാകതകൾ കാരണം പൊതുജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ടെന്നും അത് ഗൗരവതരമായി തന്നെ സർക്കാർ പരിഗണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോടതി രേഖകൾ ഡിജിറ്റൽ വൽക്കരിക്കേണ്ടതിന്റെയും ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലങ്ങളും നൽകി രാജ്യത്തെ നീതിന്യായ വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്താണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
]]>