Rahul Gandhi Wedding – Chandrika Daily https://www.chandrikadaily.com Mon, 25 Mar 2019 08:14:58 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Rahul Gandhi Wedding – Chandrika Daily https://www.chandrikadaily.com 32 32 രാഹുല്‍ ഗാന്ധി വന്നാല്‍ നല്ലതെന്ന് ഹൈദരലി തങ്ങള്‍ https://www.chandrikadaily.com/hyderali-thangal-about-rahul-gandhi-entry-news.html https://www.chandrikadaily.com/hyderali-thangal-about-rahul-gandhi-entry-news.html#respond Mon, 25 Mar 2019 08:14:36 +0000 http://www.chandrikadaily.com/?p=122272 കണ്ണൂര്‍: കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ നല്ലതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. തീരുമാനം കോണ്‍ഗ്രസിന്റേതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച കണ്ണൂര്‍ ബാഫഖി തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനം നിര്‍വഹിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. തീരുമാനം വരാന്‍ കാത്തിരിക്കുകയാണ്. തീരുമാനം വന്നാല്‍ മുസ്‌ലിംലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ഹൈദരലി തങ്ങള്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/hyderali-thangal-about-rahul-gandhi-entry-news.html/feed 0
കേരളത്തിന് സൈനിക-സാമ്പത്തിക സഹായങ്ങള്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധി https://www.chandrikadaily.com/rahul-gandhi-needed-all-help-to-kerala-central-government-on-flood-news.html https://www.chandrikadaily.com/rahul-gandhi-needed-all-help-to-kerala-central-government-on-flood-news.html#respond Thu, 16 Aug 2018 09:42:31 +0000 http://www.chandrikadaily.com/?p=98939 ന്യൂഡല്‍ഹി: പ്രളയദുരന്തത്തില്‍ കേരളം മുങ്ങുമ്പോള്‍ കേരളത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയോട് കേരളത്തിന് വേണ്ടി സഹായമഭ്യര്‍ത്ഥിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

സമാനതകളില്ലാത്ത ദുരന്തമാണ് കേരളത്തിലെ പ്രളയം. സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിനായി വലിയ തോതില്‍ സൈന്യത്തെ വിന്യസിക്കാനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി രാഹുല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ആളുകള്‍ സംഭാവന ചെയ്യണമെന്നും രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടു.

പ്രളയം രൂക്ഷമായിക്കൊണ്ടിരിക്കുന്ന കേരളത്തിന് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരോടും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട് രാഹുല്‍. കേരളത്തിന്റെ ചരിത്രത്തില്‍ സമാന്തരമായി ഇല്ലാത്ത ഒരു ദുരന്തമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നും കേന്ദ്രത്തോട് രാഹുല്‍ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
https://www.chandrikadaily.com/rahul-gandhi-needed-all-help-to-kerala-central-government-on-flood-news.html/feed 0
രാഹുല്‍ഗാന്ധിയുടെ വിവാഹം: ജനങ്ങളുടെ ചോദ്യത്തിന് റോബര്‍ട്ട് വാദ്രയുടെ മറുപടി https://www.chandrikadaily.com/robert-vadra-reply-on-rahul-gandhis-marriage.html https://www.chandrikadaily.com/robert-vadra-reply-on-rahul-gandhis-marriage.html#respond Thu, 07 Jun 2018 04:48:32 +0000 http://www.chandrikadaily.com/?p=88854 ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ വിവാഹത്തെക്കുറിച്ച് പലവിധ വാര്‍ത്തകളാണ് അടുത്തിടെയായി പുറത്തുവരുന്നത്.

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായി പ്രണയത്തിലാണെന്നതു സംബന്ധിച്ച് വാര്‍ത്തകളാണ് ഇതില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ നേടിയത്. എന്നാല്‍ ഈ വര്‍ഷം അവസാനം രാഹുല്‍ഗാന്ധി വിവാഹിതനാകുമെന്ന് ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഇതോടെ സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും രാഹുല്‍ഗാന്ധിക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

എന്നാല്‍ രാഹുലിന്റെ വിവാഹം സംബന്ധിച്ച് പ്രതികരണവുമായി സഹോദരി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര രംഗത്തുവന്നിരിക്കുകയാണ്. രാഹുലിന്റെ വിവാഹം ഇപ്പോഴില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിവാഹ വാര്‍ത്തക്കെതിരെ വാദ്ര
രംഗത്തുവന്നത്. പുറത്തുവന്ന വാര്‍ത്ത തെറ്റാണെന്നും ആശംസ അറിയിച്ച് രാഹുലിന് സന്ദേശം അയക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിന്റെ വിവാഹം രഹസ്യമായി നടത്തില്ലെന്നും രാഹുല്‍ തന്റെ വ്യക്തിപരമായ തീരുമാനം അഭിമാനത്തോടെയായിരിക്കും അറിയിക്കുകയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കോണ്‍ഗ്രസ് എം.എല്‍.എ അതിഥി സിങുമായുള്ള രാഹുലിന്റെ വിവാഹം ഉറപ്പിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ രാഹുല്‍ തനിക്ക് സഹോദരതുല്യനാണെന്ന് തുറന്നടിച്ച് അതിഥി തന്നെ രംഗത്തുവന്നു. അദ്ദേഹം തന്റെ രാഖിസഹോദരനാണെന്നും അവര്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/robert-vadra-reply-on-rahul-gandhis-marriage.html/feed 0