Rahul – Chandrika Daily https://www.chandrikadaily.com Mon, 12 Aug 2024 13:32:14 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Rahul – Chandrika Daily https://www.chandrikadaily.com 32 32 പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; ഒന്നാം പ്രതി രാഹുല്‍ ഇന്ത്യയിലെത്തി https://www.chandrikadaily.com/pantirangaon-domestic-violence-case-the-first-accused-rahul-came-to-india.html https://www.chandrikadaily.com/pantirangaon-domestic-violence-case-the-first-accused-rahul-came-to-india.html#respond Mon, 12 Aug 2024 13:32:14 +0000 https://www.chandrikadaily.com/?p=306077 പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ പി.ഗോപാൽ ഇന്ത്യയിൽ തിരിച്ചെത്തി. രാഹുലിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ച ശേഷം വിട്ടയച്ചു. ഇന്ന് പുലർച്ചെയാണ് വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ‌ എത്തിയത്.

ആ​ഗസ്റ്റ് 14-ാം തീയതി ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെ തുടർന്നാണ് കേസിലെ ഒന്നാം പ്രതിയായ രാഹുൽ നാട്ടിലേക്ക് തിരിച്ചെത്തിയത്. കേസിനെ തുടർന്ന് ഇയാൾ വിദേശത്തേക്ക് മാറിനിൽക്കുകയായിരുന്നു.

ഗാർഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുലും കുടുംബാംഗങ്ങളും ഹൈക്കോടതിയെ സമീപിച്ചിരുന്നു. 14ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും അതുവരെ രാഹുലിനെതിരെ നടപടിയെടുക്കരുതെന്നുമാണ് കോടതി നിർദേശം. ഇതേത്തുടർന്നാണ് രാഹുലിനെ വിട്ടയച്ചത്.

]]>
https://www.chandrikadaily.com/pantirangaon-domestic-violence-case-the-first-accused-rahul-came-to-india.html/feed 0
പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; കൂട്ടുപ്രതി രാജേഷിന് ജാമ്യം https://www.chandrikadaily.com/panthirankav-domestic-violence-case-co-accused-rajesh-granted-bail.html https://www.chandrikadaily.com/panthirankav-domestic-violence-case-co-accused-rajesh-granted-bail.html#respond Fri, 17 May 2024 14:09:26 +0000 https://www.chandrikadaily.com/?p=298040 പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുൽ പി ഗോപാലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്‌റ് രേഖപ്പെടുത്തിയത്. രാഹുലിനായി ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി.

പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതിയായ രാഹുൽ പി ഗോപാൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് 212 വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

രാഹുൽ ജർമ്മനിയിലാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്. നേരത്തെ പ്രതി വിദേശത്തേക്ക് മുങ്ങിയെന്ന സംശയം അന്വേഷണ സംഘം പ്രകടിപ്പിച്ചിരുന്നു. സിംഗപ്പൂരിലേക്കാണ് പ്രതി കടന്നതെന്ന അഭ്യൂഹങ്ങളും നേരത്തെ ഉണ്ടായിരുന്നു.

]]>
https://www.chandrikadaily.com/panthirankav-domestic-violence-case-co-accused-rajesh-granted-bail.html/feed 0
രാഹുല്‍ ഗാന്ധി മണിപ്പൂരിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു https://www.chandrikadaily.com/rahul-manipur.html https://www.chandrikadaily.com/rahul-manipur.html#respond Thu, 29 Jun 2023 13:47:38 +0000 https://www.chandrikadaily.com/?p=262075 മണിപ്പൂരിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച് രാഹുല്‍ഗാന്ധി. തലസ്ഥാനമായ ഇംഫാലിലെ ക്യാമ്പുകളാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുലും കെ.സി വേണുഗോപാലും സന്ദര്‍ശിച്ചത്. അതിന് മുന്നോടിയായി രാഹുലിന്റെ വാഹനവ്യൂഹത്തെ സര്‍ക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്നെ ഹെലികോപ്റ്ററിലാണ് രാഹുലും സംഘവും ക്യാമ്പിലെത്തിയത്. തന്നെ തടഞ്ഞത് നിര്‍ഭാഗ്യകരമാണെന്ന് രാഹുല്‍ പറഞ്ഞു. ചുരാചന്ദ് പൂരിലെ ഗ്രീന്‍ദുരിതാശ്വാസ ക്യാമ്പില്‍ കുട്ടികളോടൊപ്പം ഇരുന്ന് രാഹുല്‍ ഭക്ഷണം കഴിച്ചു. ഇരുഗോത്രവിഭാഗങ്ങളുടെയും ക്യാമ്പുകളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തി.

]]>
https://www.chandrikadaily.com/rahul-manipur.html/feed 0
രാഹുല്‍ ഗാന്ധിയുടെ കാര്‍ വ്യൂഹം മണിപ്പൂരില്‍ തടഞ്ഞു https://www.chandrikadaily.com/amanipur-rahul.html https://www.chandrikadaily.com/amanipur-rahul.html#respond Thu, 29 Jun 2023 09:31:39 +0000 https://www.chandrikadaily.com/?p=262021 മണിപ്പൂര്‍ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ വാഹനവ്യൂഹത്തെ മണിപ്പൂര്‍ പൊലീസ് തടഞ്ഞു. പൊലീസ് ആകാശത്തേക്ക് വെടിവെച്ചു; യാത്ര ഹെലികോപ്റ്ററിലാക്കി. തലസ്ഥാനത്തുനിന്ന് 20 കിലോമീറ്റര്‍ അകലെയാണ് വാഹനവ്യൂഹം തടഞ്ഞത്. അഭയാര്‍ത്ഥിക്യാമ്പുകള്‍ സന്ദര്‍ശിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം. സംഘടനാകാര്യജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും കൂടെയുണ്ട്. അരലക്ഷത്തോളം പേരാണ് മൂവായിരം ക്യാമ്പുകളിലായി കഴിയുന്നത്. ഇവരെ കണ്ട് ചര്‍ച്ച നടത്തുകയും നിവേദനങ്ങള്‍ സ്വീകരിക്കുകയുമാണ് ലക്ഷ്യം. മെയ് ആദ്യവാരം ആരംഭിച്ച പ്രക്ഷോഭം ഇന്നും തുടരുകയാണ്.

നൂറുകണക്കിന് പേരാണ് ഇതിനകം കൊല്ലപ്പെട്ടത്. മെയ്‌തേയ് വിഭാഗക്കാര്‍ക്ക് ഗോത്രപദവി നല്‍കാനുള്ള നീക്കത്തിനെതിരെ കുക്കി വിഭാഗക്കാര്‍ ആരംഭിച്ച പ്രക്ഷോഭമാണ് കലാപത്തിലെത്തിയത്. ഇന്നും നാളെയും രാഹുല്‍ മണിപ്പൂരിലുണ്ടാകും. പ്രധാനമന്ത്രി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ആഭ്യന്തരമന്ത്രി അമിത്ഷാ സന്ദര്‍ശിച്ചെങ്കിലും അതിനുമുന്നോടിയായി നാല്‍പത് ഗ്രാമ ീണരെ പട്ടാളം വെടിവെച്ചുകൊന്നിരുന്നു.

]]>
https://www.chandrikadaily.com/amanipur-rahul.html/feed 0
രാഹുലിന്റെ സ്വീകരണം ഗംഭീരവിജയം: അത്യാവേശത്തില്‍ യു.ഡി.എഫ് https://www.chandrikadaily.com/arahul-wynadudf.html https://www.chandrikadaily.com/arahul-wynadudf.html#respond Wed, 12 Apr 2023 04:28:20 +0000 https://www.chandrikadaily.com/?p=247444 രാഹുല്‍ഗാന്ധിയെ ലോക്‌സഭാഅംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെതിരെയും അദ്ദേഹത്തിന് സ്വീകരണമൊരുക്കിയും യു.ഡി.എഫ് വയനാട്ടില്‍ ഇന്നലെ നടത്തിയ മഹാറാലിയും പൊതുസമ്മേളനവും കേരളത്തില്‍ യു.ഡി.എഫ് അജയ്യമെന്ന് തെളിയിക്കുന്നതായി. വയനാട് ജില്ലയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് പങ്കെടുത്തതെങ്കിലും പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമായിരുന്നു സ്വീകരണത്തിനും രാഹുലിനെയും സഹോദരി പ്രിയങ്കയെയും കാണാനായി എത്തിയത്. പൊരിവെയിലത്തും മൂന്നുമണിക്കും വലിയ ജനക്കൂട്ടമാണ് അവിടെ തടിച്ചുകൂടിയത്. കല്‍പ്പറ്റ പട്ടണം കണ്ട ഐതിഹാസികമായ ജനക്കൂട്ടമാണ് രാഹുലിനായി എത്തിച്ചേര്‍ന്നത്. ഇതിലും വലിയ പ്രവര്‍ത്തകസാന്നിധ്യം മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് നിരീക്ഷകര്‍ പറയുന്നു. രാഹുലിനെകൂടാതെപ്രിയങ്കയും പ്രസംഗത്തിലും കൈവീശി അഭിവാദ്യം ചെയ്തതിലൂടെയും പ്രവര്‍ത്തകരെ കയ്യിലെടുത്തു. ഇരുവരും റോഡ് ഷോയില്‍ പങ്കെടുത്തത് വലിയ ആവേശമായി. പാണക്കാട് സാദിഖലി തങ്ങളും റോഡ് ഷോയില്‍എത്തിയത് അത്യപൂര്‍വമായി. മുമ്പൊന്നും പാണക്കാട് കുടുംബം പൊതുറാലികളില്‍ പങ്കെടുത്തിരുന്നില്ല. രാഹുലിനെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കഴിഞ്ഞയാഴ്ച നടത്തിയ യൂത്ത്‌ലീഗ് പന്തം കൊളുത്തി പ്രകടനത്തിലും സാദിഖലി തങ്ങള്‍ പങ്കെടുത്തത് അത്യപൂര്‍വഅനുഭവമായിരുന്നു.
ഏതായാലും രാഹുലിന് വേണ്ടിയുള്ളതാണെങ്കിലും ഈ സ്വീകരണവിജയം ബി.ജെ.പിയുടെ ഏകാധിപത്യമതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരും ജനാധിപത്യത്തിനും വേണ്ടിയുളള താക്കീതായി മാറിയിരിക്കുകയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ സ്വീകരണവിജയം വോട്ടാക്കി മാറ്റാനാകുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു. കഴിഞ്ഞതവണ നാലേകാല്‍ ലക്ഷത്തിലധികം വോട്ടിനാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. രാഹുലിന്റെ സാന്നിധ്യം കേരളത്തിലെ ഒന്നൊഴികെ എല്ലാ മണ്ഡലങ്ങളിലും വിജയമായി പ്രതിഫലിക്കുകയും ചെയ്തു. അതേ വിജയമോ അതില്‍കൂടുതലോ ആവര്‍ത്തിക്കുമെന്ന് തന്നെയാണ് നേതാക്കളുടെ പുതിയ പ്രതീക്ഷയും. രാഹുലിനെ അയോഗ്യനാക്കിയത് വഴി ഒഴിവുവന്ന വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ തയ്യാറായാലും വിജയത്തിന്റെ തിളക്കം കൂട്ടാനാണ് പ്രവര്‍ത്തകരും ജനങ്ങളും തീരുമാനിച്ചിരിക്കുന്നത്. അതിലൂടെ മോദിക്കും ബി.ജെ.പിക്കും തിരിച്ചടി നല്‍കാമെന്ന ്‌വയനാട്ടുകാര്‍ കണക്കുകൂട്ടുന്നു. മുസ്്‌ലിം ലീഗിന്റെ ഉറച്ച നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോക്‌സഭാമണ്ഡലത്തില്‍ ഭൂരിപക്ഷം അഞ്ചുലക്ഷത്തിലും കൂട്ടാനാണ് പാര്‍ട്ടിയുടെയും യു.ഡി.എഫ് നേതാക്കളുടെയും പ്ലാന്‍. വയനാടില്‍ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നതും വരുംനാളുകള്‍ ഐക്യത്തിന്റേതാണെന്ന ്‌വിളിച്ചോതുന്നതായി. ഇനി അത് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം.

 

]]>
https://www.chandrikadaily.com/arahul-wynadudf.html/feed 0
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്ന് കല്‍പ്പറ്റയില്‍; പ്രിയങ്കാ ഗാന്ധി,സാദിഖലി തങ്ങള്‍ പങ്കെടുക്കും https://www.chandrikadaily.com/rahul-gandhis-road-show-in-kalpatta-today-priyanka-gandhi-and-sadiqali-will-attend.html https://www.chandrikadaily.com/rahul-gandhis-road-show-in-kalpatta-today-priyanka-gandhi-and-sadiqali-will-attend.html#respond Tue, 11 Apr 2023 05:00:33 +0000 https://www.chandrikadaily.com/?p=247313 കല്‍പ്പറ്റ: പാര്‍ലമെന്റ് മണ്ഡലത്തിലെ വോട്ടര്‍മാരെ നേരില്‍ കാണാന്‍ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍. കല്‍പ്പറ്റയില്‍ ഉച്ചക്ക് ശേഷം നടക്കുന്ന റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി, മുസ്്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മോന്‍സ് ജോസഫ് എം എല്‍ എ, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, സി പി ജോണ്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും.

പാര്‍ലമെന്റ് സെക്രട്ടറിയേറ്റിന്റെ അയോഗ്യതാ നടപടിക്ക് ശേഷം രാഹുല്‍ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന റോഡ്‌ഷോ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂളില്‍ നിന്നും ആരംഭിക്കും. റോഡ്‌ഷോയില്‍ പാര്‍ട്ടികൊടികള്‍ക്ക് പകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ്‌ഷോയില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കാളികളാവും. റോഡ്‌ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ പങ്കാളികളാവും.

]]>
https://www.chandrikadaily.com/rahul-gandhis-road-show-in-kalpatta-today-priyanka-gandhi-and-sadiqali-will-attend.html/feed 0
രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത; ജയ്ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം https://www.chandrikadaily.com/disqualification-against-rahul-gandhi-jai-bharat-satyagraha-begins-today.html https://www.chandrikadaily.com/disqualification-against-rahul-gandhi-jai-bharat-satyagraha-begins-today.html#respond Wed, 29 Mar 2023 01:45:47 +0000 https://www.chandrikadaily.com/?p=245015 ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുറന്നു കാട്ടുന്നതിന് ഒരു മാസം നീളുന്ന സമര പരിപാടിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയുടേയും പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയുടേയും പശ്ചാത്തലത്തിലാണ് താഴെ തട്ടിലും രാജ്യതലസ്ഥാനത്തും ഒരേസമയം പോര്‍മുഖം തുറക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം.

ജയ് ഭാരത് സത്യഗ്രഹ എന്ന പേരിലാണ് ഒരു മാസത്തെ സമര പരിപാടികള്‍ നടക്കുക. ബ്ലോക്ക്, ജില്ലാ, ദേശീയ തലങ്ങളില്‍ ഒരേ സമയം സമര പരിപാടികള്‍ അരങ്ങേറും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള സമര പരിപാടികള്‍ക്ക് 19 പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴ് മണിക്ക് ചെങ്കോട്ട പരിസരത്ത് സേവ് ഡമോക്രസി മാര്‍ച്ചോടെ സമര പരമ്പരകള്‍ക്ക് തുടക്കം കുറിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചെങ്കോട്ടയിലെ പ്രതിഷേധങ്ങള്‍ ഡല്‍ഹി പൊലീസ് വിലക്കിയതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിലേക്ക് ഡല്‍ഹി വഴിമാറി. രാഹുല്‍ ഗാന്ധിക്കെതിരായ നടപടി മാത്രമല്ല, ജനാധിപത്യം നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളി തുറന്നു കാട്ടുകയാണ് സമര ലക്ഷ്യമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചതും സമരം തന്നെ അയോഗ്യനാക്കിയതിനെതിരെ ആകരുതെന്നും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാകണമെന്നുമാണ് – ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/disqualification-against-rahul-gandhi-jai-bharat-satyagraha-begins-today.html/feed 0
ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടി എന്തുവില നല്‍കാനും തയ്യാറാണെന്ന് രാഹുല്‍ https://www.chandrikadaily.com/rahul-tweet.html https://www.chandrikadaily.com/rahul-tweet.html#respond Fri, 24 Mar 2023 13:40:56 +0000 https://www.chandrikadaily.com/?p=244247 ഇന്ത്യയുടെ ശബ്ദത്തിന് വേണ്ടിയാണ് എന്റെ പോരാട്ടം. അതിന് എന്തുവില നല്‍കാനും തയ്യാറാണെന്ന് രാഹുല്‍. കോടതിവിധിയെതുടര്‍ന്ന് ലോക്‌സഭാംഗത്വം റദ്ദാക്കപ്പെട്ടതിന് ശേഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതികരണം അറിയിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചത്. സൂറത്ത് കോടതി കഴിഞ്ഞദിവസം രാഹുലിനെ രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മോദിയെന്ന് പേരുള്ളവരെല്ലാം കളളന്മാരായതെങ്ങനെ എന്ന് കര്‍ണാടകയില്‍ പ്രസംഗിച്ചതിനാണ് പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ കേസ് കൊടുത്തതും വിധി നേടിയതും.

]]>
https://www.chandrikadaily.com/rahul-tweet.html/feed 0
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയത് ബി.ജെ.പിയുടെ ഭയംമൂലമെന്ന് സ്റ്റാലിന്‍ https://www.chandrikadaily.com/dmk-stalin.html https://www.chandrikadaily.com/dmk-stalin.html#respond Fri, 24 Mar 2023 13:33:59 +0000 https://www.chandrikadaily.com/?p=244245 രാഹുല്‍ഗാന്ധിയെ ഒരുകോടതിവിധിയുടെ പേരില്‍ അയോഗ്യനാക്കിയത് കാത്തിരുന്നത് പോലെയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇത് രാജ്യത്തെ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും പ്രതിപക്ഷകക്ഷികളുടെയും നേര്‍ക്കുള്ള യുദ്ധപ്രഖ്യാപനമാണ്. കോടതിവിധി വന്ന് രണ്ടാംദിവസം തന്നെ അയോഗ്യത കല്‍പിക്കുന്നത് രാഹുലിന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉയരരുതെന്ന് കരുതിയാണ്. ഭാരത് ജോഡോ യാത്രസൃഷ്ടിച്ച ജനപ്രിയതയാണ് ഇതിന് കാരണം. 30 ദിവസം അപ്പീലിന് സമയം നല്‍കിയിട്ടുപോലും അതുവരെ കാത്തിരിക്കാന്‍ സര്‍ക്കാരിനായില്ല. പ്രതിപക്ഷകക്ഷികളൊറ്റക്കെട്ടായിഇതിനെതിരെ പ്രതികരിക്കണമെന്ന് സ്റ്റാലിന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/dmk-stalin.html/feed 0
രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേത്: സാദിഖലി തങ്ങള്‍ https://www.chandrikadaily.com/thangal-rahul.html https://www.chandrikadaily.com/thangal-rahul.html#respond Fri, 24 Mar 2023 10:56:16 +0000 https://www.chandrikadaily.com/?p=244211 രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാജ്യത്തെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷബഹുമാനം എന്നൊന്നില്ലാതായിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്‍രെ ഐക്യത്തിന് വഴിവെക്കുമെന്ന് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേതെന്ന് തങ്ങള്‍ പറഞ്ഞു.

രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേത്: സാദിഖലി തങ്ങള്‍

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി രാജ്യത്തെ എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു. പ്രതിപക്ഷബഹുമാനം എന്നൊന്നില്ലാതായിരിക്കുന്നത്. ഇത് പ്രതിപക്ഷത്തിന്‍രെ ഐക്യത്തിന് വഴിവെക്കുമെന്ന് തങ്ങള്‍ പറഞ്ഞു. രാജ്യത്തിന് വേണ്ടി ഉഴിഞ്ഞുവെച്ച കുടുംബമാണ് രാഹുലിന്റേതെന്ന് തങ്ങള്‍ പറഞ്ഞു. ഇതിനെതിരെ നില്‍ക്കുകയാണ് ഓരോ ജനാധിപത്യവിശ്വാസിയുടെയും കടമ. മുസ്‌ലിം ലീഗ് കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും സര്‍വപിന്തുണയും നല്‍കുമെന്നും തങ്ങള്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/thangal-rahul.html/feed 0