Rajesh – Chandrika Daily https://www.chandrikadaily.com Sun, 16 Nov 2025 02:52:31 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Rajesh – Chandrika Daily https://www.chandrikadaily.com 32 32 അരൂര്‍തുറവൂര്‍ ഉയരപ്പാത ദുരന്തം: മരിച്ച രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം https://www.chandrikadaily.com/arurthuravur-flyover-disaster-rs-25-lakhs-for-the-family-of-deceased-rajesh.html https://www.chandrikadaily.com/arurthuravur-flyover-disaster-rs-25-lakhs-for-the-family-of-deceased-rajesh.html#respond Sun, 16 Nov 2025 02:52:31 +0000 https://www.chandrikadaily.com/?p=363771 ഹരിപ്പാട്: അരൂര്‍തുറവൂര്‍ ഉയരപ്പാത നിര്‍മാണത്തിനിടെ ഗര്‍ഡര്‍ വീണുണ്ടായ ദാരുണ അപകടത്തില്‍ മരിച്ച പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനത്തിലെ സി.ആര്‍. രാജേഷിന്റെ കുടുംബത്തിന് നിര്‍മാണക്കമ്പനിയായ അശോക ബില്‍ഡ് കോണ്‍ ലിമിറ്റഡ് 25 ലക്ഷം രൂപ ധനസഹായം നല്‍കി.

ശനിയാഴ്ച രാവിലെ 11.30യ്ക്ക് രാജേഷിന്റെ വീട്ടിലെത്തിയ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ ബി. പ്രദീപ്, രാജേഷിന്റെ ഭാര്യ ഷൈലജയ്ക്ക് 25 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് കൈമാറി. സഹായം കൈമാറുന്ന ചടങ്ങില്‍ ഉയരപ്പാത നിര്‍മാണക്കമ്പനിയുടെ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ സിബില്‍ ശ്രീധര്‍, ഗ്രാമപഞ്ചായത്ത് അംഗം റേച്ചല്‍ വര്‍ഗീസ്, സ്‌പെഷല്‍ തഹസില്‍ദാര്‍ ബിജി, പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ കൊളഞ്ഞിക്കൊമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

രാജേഷിന്റെ പിതാവ് രാജപ്പന്‍, അമ്മ സരസമ്മ, മക്കളായ ജിഷ്ണുരാജ്, കൃഷ്ണവേണി, റവന്യൂ, വില്ലേജ്, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

അപകടത്തില്‍ മരിച്ച രാജേഷിന്റെ കുടുംബത്തിന്റെ സാമ്പത്തിക പുനരധിവാസത്തിനായുള്ള ആദ്യഘട്ട സഹായമായിട്ടാണ് കമ്പനി ഈ തുക നല്‍കിയത്.

]]>
https://www.chandrikadaily.com/arurthuravur-flyover-disaster-rs-25-lakhs-for-the-family-of-deceased-rajesh.html/feed 0
ബഫര്‍ സോണ്‍: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പിച്ചതായി മന്ത്രി രാജേഷ് https://www.chandrikadaily.com/buffer-zone-minister-rajesh-said-that-it-has-been-handed-over-to-local-self-governing-bodies.html https://www.chandrikadaily.com/buffer-zone-minister-rajesh-said-that-it-has-been-handed-over-to-local-self-governing-bodies.html#respond Thu, 22 Dec 2022 14:17:00 +0000 https://www.chandrikadaily.com/?p=228178 ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ഇടപെടലാണ് തദ്ദേശ സ്വയം ഭരണ വകുപ്പും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട്, പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിധിയില്‍ ബഫര്‍സോണ്‍ ഭൂപടത്തിന്റെ കരട് ഇതിനകം തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഭൂപടത്തിലും ഏതെങ്കിലും വീടോ നിര്‍മ്മിതിയോ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതും രേഖപ്പെടുത്തി ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമമാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്നത്. വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തുന്നതിന് വേണ്ടിയുള്ള വിവരശേഖരണത്തെക്കുറിച്ച് സര്‍ക്കുലര്‍ പുറത്തിറങ്ങി. മലയോര മേഖലയിലെ ജനങ്ങളുടെ ജീവല്‍പ്രശ്‌നത്തെ സംബന്ധിച്ച വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും രംഗത്തിറങ്ങണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ജനവാസ കേന്ദ്രങ്ങളും നിര്‍മ്മിതികളും പൂര്‍ണമായി ഒഴിവാക്കി കൊണ്ടുള്ള ഭൂപടമാണ് നിലവില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ ഏതൊക്കെ സര്‍വേ നമ്പറുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം ഒരാഴ്ചയ്ക്കുള്ളില്‍ ലഭ്യമാക്കും. എല്ലാ വീടുകളെയും നിര്‍മ്മിതികളെയും ഒഴിവാക്കിയാണ് ഭൂപടം തയ്യാറാക്കിയതെങ്കിലും, ഏതെങ്കിലും നിര്‍മ്മിതി ഇനിയും ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ഒഴിവാക്കാനാവശ്യമായ സഹായം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം. 2023 ജനുവരി 7 നുള്ളില്‍ ഈ വിവരങ്ങള്‍ വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. ഫീല്‍ഡ് തല പരിശോധന നടത്തി വിവരങ്ങള്‍ സ്ഥിരീകരിക്കുന്നതിന് പ്രത്യേക ജനകീയ കമ്മിറ്റിയും വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കും.

ബഫര്‍ സോണ്‍: മലയോര ജനത കുടിയിറങ്ങേണ്ടി വരുമോ? | buffer zone in kerala  explained

ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/ നഗരസഭാ വാര്‍ഡ് മെമ്പര്‍, വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥന്‍, വില്ലേജ് ഓഫീസര്‍/ വില്ലേജ് ഓഫീസര്‍ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന ഉദ്യോഗസ്ഥന്‍, എന്നിവരടങ്ങുന്നതാണ് വിവരങ്ങള്‍ സ്ഥിരീകരിക്കുന്ന സമിതി. സമിതി രൂപീകരിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിക്കാണ് ചുമതല. സമിതി വിലയിരുത്തല്‍ നടത്തി സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ കെഎസ്ആര്‍ഇസി വികസിപ്പിച്ച മൊബൈല്‍ ആപ്പില്‍ ജിയോടാഗ് ചെയ്ത് അപ്ലോഡ് ചെയ്യും. സാങ്കേതിക പരിജ്ഞാനമുള്ള എഞ്ചിനീയറിംഗ് കോളേജ്/ പോളിടെക്‌നിക് വിദ്യാര്‍ഥികള്‍, കുടുംബശ്രീ ഓക്‌സിലറി അംഗങ്ങള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഇതിന് ഉപയോഗിക്കാം. വിലയിരുത്തല്‍ നടത്തുമ്പോള്‍ ആപ്പ് പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെങ്കില്‍, സൗകര്യം ലഭ്യമാകുന്നിടത്ത് വെച്ച് വിവരങ്ങള്‍ അപ്ലോഡ് ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്. വനംവകുപ്പും കെഎസ്ആര്‍ഇസിയും ആപ്പ് സംബന്ധിച്ച് സാങ്കേതികമായ പരിശീലനം നല്‍കും.

ഫീല്‍ഡ് തല വാലിഡേഷന്‍ നടത്തിയ ശേഷം വിവരങ്ങള്‍ ക്രോഡീകരിച്ച് വനംവകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് ലഭ്യമാക്കും. ഈ വിവരങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സര്‍വകക്ഷിയോഗം വിളിച്ച് ചര്‍ച്ച ചെയ്യും. മാപ്പ് പരിശോധിച്ച് എല്ലാ വിവരങ്ങളും ക്രോഡീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇങ്ങനെ പരിശോധന പൂര്‍ത്തിയാക്കി, പ്രദേശിക തലത്തിലെ അന്തിമ റിപ്പോര്‍ട്ട് വനംവകുപ്പിന് തദ്ദേശ സ്വയം ഭരണ സ്ഥാപനം കൈമാറും.

വിവരശേഖരണം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ബഫര്‍സോണുമായി ബന്ധമുള്ള എല്ലാ വാര്‍ഡുകളിലും ഹെല്‍പ്പ് ഡെസ്‌കുകള്‍ തുടങ്ങുന്നത്. വാര്‍ഡിലെ ഗ്രന്ഥശാലകള്‍, ക്ലബ്ബുകള്‍, കമ്യൂണിറ്റി ഹാളുകള്‍, അംഗണ്‍വാടികള്‍ തുടങ്ങി ജനങ്ങള്‍ക്ക് ഏളുപ്പത്തില്‍ സമീപിക്കാനാകുന്ന പൊതുകേന്ദ്രങ്ങളില്‍ ഈ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കും. കരട് ബഫര്‍ സോണിന്റെ അതിര് ജനങ്ങളെ ബോധ്യപ്പെടുത്തുക, സര്‍വേ നമ്പര്‍ ലഭ്യമാക്കുക, ആശങ്കകള്‍ ദൂരീകരിക്കുക, അധികവിവരങ്ങള്‍ വിദഗ്ധസമിതിക്ക് ലഭിച്ചെന്ന് ഉറപ്പാക്കുക തുടങ്ങി നിരവധി ചുമതലകള്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ക്കുണ്ട്.

റിപ്പോര്‍ട്ടില്‍ വിട്ടുപോയിട്ടുള്ള നിര്‍മ്മിതികളോ വീടോ ഉള്‍പ്പെടുത്താന്‍ നിര്‍ദിഷ്ട പ്രോഫോര്‍മയില്‍ ഇമെയില്‍ വഴി വിവരങ്ങള്‍ സമര്‍പ്പിക്കാനും ഹെല്‍പ്പ് ഡെസ്‌കുകള്‍ സഹായമൊരുക്കും. നിയമപരമോ അല്ലാത്തതോ ആയ എല്ലാത്തരം നിര്‍മ്മിതികളും പരിഗണിക്കും.
വാര്‍ഡുകളിലേത് പോലെ തന്നെ തദ്ദേശ സ്വയം ഭരണ സ്ഥാപന ഓഫീസിലും ഹെല്‍പ്പ് ഡെസ്‌ക് സൗകര്യം ഒരുക്കും. വിവരശേഖരണം കഴിഞ്ഞ ശേഷം ആളുകള്‍ അധികവിവരം സംബന്ധിച്ച് നല്‍കുന്ന പ്രോഫോര്‍മ വനം വന്യജീവി വകുപ്പിന് പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ലഭിച്ച ഒരു വിവരവും കൈമാറാന്‍ വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കാന്‍ ഒരു രജിസ്റ്ററും സൂക്ഷിക്കും. അധികവിവരം ലഭിച്ച തീയതിയും ഫീല്‍ഡ് വേരിഫിക്കേഷന്‍ നടന്ന ദിവസവും, ഇമെയില്‍ ചെയ്ത സമയവും ദിവസവുമെല്ലാം കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. സംഘടനകളും കൂട്ടായ്മകളും കൈമാറുന്ന വിവരവും സമാനമായ രീതിയില്‍ പഞ്ചായത്ത്/നഗരസഭാ സെക്രട്ടറി കൈമാറും. ഒന്നില്‍ക്കൂടുതല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങളാണെങ്കില്‍, മറ്റ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ആ വിവരം കൈമാറും.

ബഫർ സോൺ: വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽപെടും വിധം പ്രദർശിപ്പിക്കണമെന്ന്  നിർദേശം | Buffer Zone: Suggestion that information should be displayed in  such a way that it catches the ...

പ്രൊഫോര്‍മ്മ പ്രകാരമുള്ള പുതിയ അപേക്ഷകള്‍/ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് സര്‍വേ നമ്പര്‍ ഉള്‍ക്കൊള്ളുന്ന ഭൂപടം കിട്ടിയ ശേഷമാണ് ആരംഭിക്കുന്നത്. അതുവരെ ഹെല്പ്!ഡെസ്‌കുകള്‍ വനംവകുപ്പ് തയ്യാറാക്കിയ ഭൂപടം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ച് ബോധവത്കരിക്കാന്‍ ശ്രമം നടത്തും. വാര്‍ഡ് തല സമിതി രൂപീകരിച്ച് സാങ്കേതിക വളണ്ടിയേഴ്‌സിന് പരിശീലനം നല്‍കാനും ഹെല്‍പ്പ്‌ഡെസ്‌കുകള്‍ ശ്രമിക്കും. ഇതുവരെ വനംവകുപ്പ് നല്‍കിയ വിവരങ്ങള്‍ വെച്ചുകൊണ്ടുള്ള ഫീല്‍ഡ് തല സ്ഥിരീകരണവും ഹെല്‍പ്പ് ഡെസ്‌കുകള്‍ നിര്‍വഹിക്കും. കൃത്യമായി വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ വിപുലമായ പ്രചാരണവും നടത്തും. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ സഹായവും ഇതിനായി തേടും.

പ്രവര്‍ത്തനങ്ങളുടെ പ്രാദേശികമായ ഏകോപനം തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ് നിര്‍വഹിക്കുന്നത്. ജില്ലാ തലത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കളക്ടര്‍, തദ്ദേശ സ്വയം ഭരണംറവന്യൂവനംവകുപ്പ് ജില്ലാ മേധാവിമാരും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് സമിതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംശയദൂരീകരണത്തിന് ജില്ലാ തല സംവിധാനം വനംവന്യജീവി വകുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍ ഏര്‍പ്പെടുത്തും. വിവരശേഖരണവും ഫീല്‍ഡ് തല വിലയിരുത്തലുമായും ബന്ധപ്പെട്ട മാന്വല്‍ കില തയ്യാറാക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറും. ഓരോ വകുപ്പിനും മേല്‍ പ്രവര്‍ത്തനത്തിന് ആവശ്യമായി വരുന്ന തുക അതാത് വകുപ്പുകള്‍ നിര്‍വഹിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍ നിന്ന് ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ അനുമതിയോടെ തുക വിനിയോഗിക്കാം.

]]>
https://www.chandrikadaily.com/buffer-zone-minister-rajesh-said-that-it-has-been-handed-over-to-local-self-governing-bodies.html/feed 0
സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്ക് ഇനി പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ https://www.chandrikadaily.com/ggbuildings-in-the-state-now-have-unique-identification-numbers.html https://www.chandrikadaily.com/ggbuildings-in-the-state-now-have-unique-identification-numbers.html#respond Wed, 02 Nov 2022 15:46:55 +0000 https://www.chandrikadaily.com/?p=220397 തിരുവനന്തപുരം- സംസ്ഥാനത്തെ എല്ലാ കെട്ടിടങ്ങള്‍ക്കും സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. എളുപ്പത്തില്‍ തിരിച്ചറിയുന്നതിനും വിവിധ സേവനങ്ങള്‍ക്കുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെയും ഭാഗമായിട്ടാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നത്. സംസ്ഥാനത്തിന്റെ വികസനക്കുതിപ്പില്‍ നടപടി നിര്‍ണായ പങ്ക് വഹിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കെട്ടിടങ്ങളുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതോടെ, എളുപ്പത്തിലും വേഗത്തിലും സേവനങ്ങള്‍ ലഭിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികളുടെ ഭാഗമായി വാര്‍ഡ് വിഭജനം നടത്തുമ്പോള്‍ ഓരോ പ്രാവശ്യവും കെട്ടിടങ്ങളുടെ നമ്പറില്‍ വ്യത്യാസം വരുന്നത്, കെട്ടിടവുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ ലഭ്യമാകുന്നതിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തത്. കൂടുതല്‍ സുതാര്യവും ഫലപ്രദവുമായ നടപടിക്രമത്തിനും സംവിധാനം വഴിവെക്കുമെന്നും മന്ത്രി പറഞ്ഞു.

നഗര-ഗ്രാമ പ്രദേശങ്ങളില്‍ നിലവില്‍ സഞ്ചയാ സോഫ്റ്റ് വെയര്‍ വഴിയാണ് കെട്ടിടങ്ങള്‍ക്ക് നമ്പര്‍ അനുവദിക്കുന്നത്. വാര്‍ഡ് നമ്പര്‍, ഡോര്‍ നമ്പര്‍, സബ് നമ്പര്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് നിലവിലെ കെട്ടിട നമ്പര്‍. വീടുകള്‍ക്ക് നമ്പര്‍ ഇടുന്ന സമയത്ത് തന്നെ യൂണീക് ബില്‍ഡിംഗ് നമ്പറും സഞ്ചയ സോഫ്റ്റ് വെയറില്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. നിലവിലെ നമ്പറിനൊപ്പം, യുണീക് നമ്പറും ലഭ്യമാക്കാനുള്ള നടപടികള്‍ ഐകെഎം സ്വീകരിക്കും. വസ്തുനികുതിയുടെ ഡിമാന്‍ഡ് രജിസ്റ്റര്‍ തയ്യാറാക്കുമ്പോളും, ഡിമാന്‍ഡ് നോട്ടീസിനൊപ്പവും ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനൊപ്പവും, കെട്ടിട നികുതി അടയ്ക്കുമ്പോളുമെല്ലാം സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.

]]>
https://www.chandrikadaily.com/ggbuildings-in-the-state-now-have-unique-identification-numbers.html/feed 0
ഷുക്കൂര്‍ വധം: ക്രിമിനല്‍ ഗൂഡാലോചനയും പൊലീസിന്റെ അന്വേഷണ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html#respond Sun, 29 Jul 2018 17:27:19 +0000 http://www.chandrikadaily.com/?p=96643 ന്യൂഡല്‍ഹി: എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷറര്‍ ആയിരുന്ന അരിയില്‍ അബ്ദുല്‍ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ക്രിമിനല്‍ ഗൂഡാലോചനയും കേരള പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചയും അന്വേഷിക്കുന്നതായി സി.ബി.ഐ. ഷുക്കൂര്‍ വധക്കേസിലെ തുടര്‍ അന്വേഷണ ഉത്തരവിനെതിരെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസിലെ ഒന്നാം പ്രതി കെ പ്രകാശന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ടിലാണ് കൊലപാതകത്തിന് പിന്നിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കുന്നതായി സി.ബി.ഐ വെളിപ്പെടുത്തിയിരിക്കുന്നത്.

കേസിലെ ക്രിമിനല്‍ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ചില്ലെന്ന് ഷുക്കൂറിന്റെ മാതാവ് നേരത്തെ ആരോപിച്ചിരുന്നു. കേസിലെ മുഴുവന്‍ പ്രതികളും പി ജയരാജന്‍, ടിവി രാജേഷ് എം.എല്‍.എ എന്നിവര്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗങ്ങളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും തല്‍സ്ഥിതി റിപ്പോര്‍ട്ടിലുണ്ട്. ജയരായനും രാജേഷിനുമെതിരെ ശക്തമായ അന്വേഷണം നടന്നില്ലെന്നും ഇരുവര്‍ക്കുമെതിരെ വേണ്ടത്ര തെളിവുകള്‍ കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസ് ശേഖരിച്ചില്ലെന്നും ഷുക്കൂറിന്റെ മാതാവ് പരാതിപ്പെട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ അന്വേഷണം ദുര്‍ബലപ്പെടുത്തിയോ എന്നതിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതായി സി.ബി.ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രതികള്‍ക്കെതിരെ ശക്തവും നിഷ്പക്ഷവുമായ തെളിവുകള്‍ ശേഖരിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അന്വേഷണത്തില്‍ പരിഗണിക്കാത്ത ഏതെങ്കിലും തെളിവുകള്‍ കേരള പൊലീസിന്റെ പക്കല്‍ ഉണ്ടോ എന്ന കാര്യവും സി.ബി.ഐ അന്വേഷിക്കുന്നതായും തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്തി കേന്ദ്രമായ കീഴറ വള്ളുവന്‍ കടവില്‍ വെച്ച് അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയത്. സി.പി.എം പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം തടഞ്ഞു വെച്ച് വിചാരണ നടത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്.

]]>
https://www.chandrikadaily.com/ariyil-shukoor-murder-case-in-cbi.html/feed 0
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍ https://www.chandrikadaily.com/rss-leader-murder-4-arrested.html https://www.chandrikadaily.com/rss-leader-murder-4-arrested.html#respond Sun, 30 Jul 2017 05:26:32 +0000 http://www.chandrikadaily.com/?p=37891 തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികള്‍ അടക്കം ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഡിവൈഎസ്പി പ്രമോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഒരാള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാട്ടാക്കടക്കു സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ ചോദ്യം ചെയ്ത് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചെയ്യുന്നുണ്ട്. അതേസമയം, കൊല്ലപ്പെട്ട രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആസ്പത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി.

]]>
https://www.chandrikadaily.com/rss-leader-murder-4-arrested.html/feed 0