RAMESH CHENNITHALA – Chandrika Daily https://www.chandrikadaily.com Tue, 14 Oct 2025 06:59:12 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg RAMESH CHENNITHALA – Chandrika Daily https://www.chandrikadaily.com 32 32 ‘അയ്യപ്പസംഗമത്തിന് എട്ടുകോടി ചെലവ് എന്നത് കമ്മിഷന്‍ ചേര്‍ത്ത്, ചെലവിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം’:  രമേശ് ചെന്നിത്തല https://www.chandrikadaily.com/the-commission-for-the-ayyappa-sangam-cost-rs-8-crore-and-the-details-of-the-cost-should-be-made-public-ramesh-chennithala.html https://www.chandrikadaily.com/the-commission-for-the-ayyappa-sangam-cost-rs-8-crore-and-the-details-of-the-cost-should-be-made-public-ramesh-chennithala.html#respond Tue, 14 Oct 2025 06:57:58 +0000 https://www.chandrikadaily.com/?p=358339 തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷന്‍ കൂടി ചേര്‍ത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങള്‍ അടിയന്തിരമായി പുറത്തു വിടണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നടത്തിയ ഒറ്റ ദിവസത്തെ ഒരു പരിപാടിക്ക് എട്ടുകോടി രൂപ ചിലവായതിന്റെ ലോജിക്ക് പിടി കിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്ക പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എ്ട്ടു കോടി ചിലവായത് എന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഇതില്‍ ഭൂരിപക്ഷവും വേണ്ടപ്പെട്ടവര്‍ക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷന്‍ സര്‍ക്കാരാണ്.

അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതുവരെ സ്‌പോണ്‍സര്‍മാരില്‍ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്‌പോണ്‍സര്‍മാരാണ് പണം നല്‍കിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബില്‍ ഇനത്തില്‍ മാറിയതായി മനസിലാക്കാന്‍ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോര്‍ഡിന്റെ വര്‍ക്കിങ് ഫണ്ടില്‍ നിന്നാണ്. സ്‌പോണ്‍സര്‍മാര്‍ തുക നല്‍കുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്ന് ഈ തുക ചിലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍?

കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകള്‍ക്ക് ദേവസ്വം ബോര്‍ഡ് ഫണ്ടില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാന്‍സ് നല്‍കിയത് മാധ്യമങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളില്‍ താമസിച്ച വിവിഐപി അതിഥികള്‍? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.

വിദേശത്തു നിന്നും വന്‍തോതില്‍ പ്രതിനിധികള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായാരം അതിഥികള്‍ക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നു. കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നില്‍ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചിലവ് വന്നതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയേ പറ്റു. ഇതില്‍ കമ്മിഷന്‍ പറ്റിയവരുടെ വിശദാംശങ്ങള്‍ പുറത്തു വിടണം. ദേവസ്വം ബോര്‍ഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോര്‍ഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാന്‍ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ല – ചെന്നിത്തല വ്യക്തമാക്കി.

]]>
https://www.chandrikadaily.com/the-commission-for-the-ayyappa-sangam-cost-rs-8-crore-and-the-details-of-the-cost-should-be-made-public-ramesh-chennithala.html/feed 0
‘പൊലീസ് സ്റ്റേഷനില്‍ പോകുന്നവര്‍ മൂക്കില്‍ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥ’; പിണറായി പൊലീസിനെ വിമര്‍ശിച്ച് രമേശ് ചെന്നിത്തല https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html#respond Fri, 19 Sep 2025 04:49:45 +0000 https://www.chandrikadaily.com/?p=354837 പൊലീസ് വിഷയം നിയമസഭയിൽ ഉന്നയിക്കുന്നതിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല. 144 പൊലീസുകാരെ പിരിച്ചുവിട്ടെന്ന മുഖ്യമന്ത്രിയുടെ കണക്ക് വാസ്തവ വിരുദ്ധമാണ്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് അത് തെളിയിക്കുന്നു. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

പൊലീസ് സ്റ്റേഷനിൽ പോകുന്നവർ മൂക്കിൽ പഞ്ഞിവെച്ച് തിരിച്ചുവരേണ്ട അവസ്ഥയാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പ്രതിപക്ഷം ഈ വിഷയം നിയമസഭയിൽ ഫലപ്രദമായി അവതരിപ്പിച്ചിട്ടുണ്ട്. പിന്നോക്കം പോയിട്ടില്ല. മുഖ്യമന്ത്രി പ്രസംഗിച്ച് കഴിഞ്ഞാൽ പിന്നെ ആർക്കും അവസരമില്ല. പൊയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചിരുന്നു. നല്ല രീതിയിൽ കോർഡിനേറ്റ് ചെയ്താണ് പ്രതിപക്ഷം മുന്നോട്ടുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
ഈ സർക്കാർ മാറണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ വികാരം നിയമസഭയിൽ പ്രകടിപ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. എകെ ആന്റണിക്ക് നീരസം ഉണ്ടായിട്ടില്ല. ആർക്കും നീരസമില്ല. എ കെ ആന്റണിക്ക് കൂടുതൽ കാര്യങ്ങൾ അറിയുന്നത് കൊണ്ടാണ് മുത്തങ്ങ വിഷയത്തിൽ പ്രതികരിച്ചതെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
]]>
https://www.chandrikadaily.com/those-who-go-to-the-police-station-have-to-return-with-cotton-in-their-noses-ramesh-chennithala.html/feed 0
കുസും സോളാര്‍ പദ്ധതി ക്രമക്കേട്; വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല https://www.chandrikadaily.com/kusum-solar-project-irregularity-ramesh-chennithala-filed-a-complaint-with-vigilance.html https://www.chandrikadaily.com/kusum-solar-project-irregularity-ramesh-chennithala-filed-a-complaint-with-vigilance.html#respond Sun, 17 Aug 2025 05:35:31 +0000 https://www.chandrikadaily.com/?p=350616 കുസും സോളാര്‍ പദ്ധതി ക്രമക്കേടില്‍ വിജിലന്‍സിന് പരാതി നല്‍കി രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നൂറുകോടിയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.

ക്രമക്കേട് നടന്നതിന് തെളിവ് സമര്‍പ്പിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ‘അനര്‍ട്ട് ടെണ്ടര്‍ വിളിച്ചത് മുതല്‍ ക്രമക്കേട്’ നടന്നെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് സൗരോര്‍ജ്ജം ഉപയോഗിച്ച് കാര്‍ഷികാവശ്യങ്ങള്‍ നിറവേറ്റുന്നതിനും വരുമാനം നേടുന്നതിനും വേണ്ടിയുള്ള ഒരു കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് കുസും സോളാര്‍ പദ്ധതി.

]]>
https://www.chandrikadaily.com/kusum-solar-project-irregularity-ramesh-chennithala-filed-a-complaint-with-vigilance.html/feed 0
ഇന്ത്യന്‍ ജനാധിപത്യം കൊള്ളയടിക്കപ്പെട്ടു; വോട്ടര്‍ പട്ടിക അട്ടിമറിച്ചു; രമേശ് ചെന്നിത്തല https://www.chandrikadaily.com/indian-democracy-has-been-robbed-the-voter-roll-was-tampered-with-ramesh-chennithala.html https://www.chandrikadaily.com/indian-democracy-has-been-robbed-the-voter-roll-was-tampered-with-ramesh-chennithala.html#respond Thu, 07 Aug 2025 13:56:29 +0000 https://www.chandrikadaily.com/?p=349714 ഇന്ത്യന്‍ ജനാധിപത്യം 140 കോടി ജനതയുടെ കണ്‍മുന്നില്‍ നിന്ന് അതിസമര്‍ഥമായി കൊള്ളയടിക്കപ്പട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പുകളെ ബിജെപി ഹൈജാക്ക് ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ മുഴുവന്‍ ഗൂഢാലോചനയുടെയും തെളിവുകളാണ് ഇന്ന് രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനതയുടെ മുമ്പാകെ നിരത്തിയത്. അധികാരത്തിന്റ കരുത്ത് ഉപയോഗിച്ച് വോട്ടര്‍ പട്ടികയാകെ തിരുത്തി വ്യാജന്‍മാരെ നിറച്ച് അത് സിസ്റ്റമാറ്റിക്കായി അട്ടിമറിച്ച് ഒരു തെരഞ്ഞെടുപ്പിനെ തികച്ചും അപ്രസക്തമാക്കി ഇന്ത്യന്‍ ജനാധിപത്യത്തെ കൊള്ളയടിക്കുകയായിരുന്നു ബിജെപിയെന്നും ചെന്നിത്തല ആരോപിച്ചു.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഞങ്ങളെയും അവിടുത്തെ ജനങ്ങളെയും ഞെട്ടിപ്പിച്ച തെരഞ്ഞെടുപ്പാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ അന്ന് മഹാവികാസ് അഘാഡി വന്‍ മുന്നേറ്റം നടത്തി. 48 സീറ്റില്‍ 32 ഓളം സീറ്റുകള്‍ ജയിച്ചു. പക്ഷേ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം നേരെ തിരിഞ്ഞു. അതൊരിക്കലും വിശ്വസനീയമായ ഒരു റിസള്‍ട്ട് ആയിരുന്നില്ല. അതിനുശേഷം ഞങ്ങള്‍ പഠിച്ചപ്പോഴാണ് വോട്ടര്‍ പട്ടികയിലെ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ അന്ന് മഹാരാഷ്ട്രയിലെ എല്ലാ സ്ഥലങ്ങളിലും പ്രകടനങ്ങളും ജാഥകളും അതോടൊപ്പം തന്നെ ഇലക്ഷന്‍ കമ്മീഷനുള്ള പരാതികളും ഒക്കെ കൊടുത്തതാണ്. പക്ഷെ ഒരു ഫലവും ഉണ്ടായില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയാണ് ഇതെല്ലാം്. ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ഇതില്‍ അടുത്തപടി എന്തെന്ന് പാര്‍ട്ടി കൂടിയാലോചിച്ച് തീരുമാനിക്കും. മഹാരാഷ്ട്രയിലാണ് ഏറ്റവും നഗ്‌നമായ ചട്ടലംഘനം നടന്നത് അവിടുത്തെ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ബിജെപിക്ക് അനുകൂലമായി ഇലക്ഷന്‍ കമ്മീഷന്‍ നടത്തിയ ഒരു അതിക്രമമായിരുന്നു. ആ അതിക്രമത്തിലൂടെയാണ് അവിടെ ഗവണ്‍മെന്റ് ഉണ്ടായത്. ഇപ്പോഴും ജനങ്ങള്‍ക്ക് ഈ തെരഞ്ഞഎടുപ്പ് ഫലത്തില്‍ വിശ്വാസമില്ല.
കേരളമടക്കം നിയമസഭ തെരഞ്ഞെടുപ്പിലേക്കു ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇത്തരം കൃത്രിമം എവിടെയൊക്കെയുണ്ടോ എന്ന് പാര്‍ട്ടി പരിശോധിക്കും. പ്രവര്‍ത്തകര്‍ ജാഗരൂകരായിരിക്കണം രമേശ് ചെന്നിത്തല പറഞ്ഞു

]]>
https://www.chandrikadaily.com/indian-democracy-has-been-robbed-the-voter-roll-was-tampered-with-ramesh-chennithala.html/feed 0
കോഴിക്കോട് മെഡിക്കല്‍ കോളേജ് തീപ്പിടുത്തം; മരണങ്ങള്‍ സര്‍ക്കാര്‍ അനാസ്ഥ മൂലം https://www.chandrikadaily.com/kozhikode-medical-college-fire-deaths-due-to-government-negligence.html https://www.chandrikadaily.com/kozhikode-medical-college-fire-deaths-due-to-government-negligence.html#respond Sat, 03 May 2025 12:43:12 +0000 https://www.chandrikadaily.com/?p=339878 മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗികളുടെ മരണം സര്‍ക്കാര്‍ അനാസ്ഥ കൊണ്ടുണ്ടായ കൊലപാതകങ്ങള്‍ എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല.പുതിയ ബ്ളോക്കില്‍ തീ പിടുത്തത്തിന് കാരണമായ നിലവാരം കുറഞ്ഞ ബാറ്ററികള്‍ വാങ്ങിയതില്‍ മുതല്‍ സര്‍ക്കാരിന്റെ നിരുത്തരവാദിത്വവും അഴിമതിയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ബ്ലോക്കിന്റെ വയറിങ്ങിലും നിലവാരം കുറഞ്ഞ വസ്തുക്കളാണ് ഉപയോഗിച്ചിട്ടുള്ളത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി സംവിധാനമോ ടെക്‌നീഷ്യന്‍മാരോ ഇല്ലാതിരുന്നു എന്നതും ഞെട്ടിപ്പിക്കുന്നതാണ്. രോഗികളെ പുറത്തെത്തിക്കേണ്ട വഴികളില്‍ വേസ്റ്റ് കൂടിക്കിടന്നിരുന്നതും, ഗോവണിപ്പടികളില്‍ പഴയ ഫര്‍ണിച്ചറുകള്‍ കൂട്ടിയിട്ടിരുന്നതും ചുറ്റു മതിലിന് എമര്‍ജന്‍സി ഗേറ്റില്ലാത്തതു മൂലം മതില്‍ പൊളിച്ച് ആംബുലന്‍സ് കൊണ്ടുവരേണ്ടി വന്നതുമെല്ലാം ജനങ്ങളുടെ ജീവന് ഈ സര്‍ക്കാര്‍ കല്പിക്കുന്ന പുല്ലു വിലയുടെ തെളിവാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് പോലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാത്ത ഈ സര്‍ക്കാരും ആരോഗ്യവകുപ്പും കേരളത്തിന്റെ ബാധ്യതയായി മാറിയിരിക്കുന്നെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ദുരന്തത്തില്‍ മരിച്ച അഞ്ചു പേരുടെയും കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും ഈ സംഭവത്തെക്കുറിച്ച് അടിയന്തിരമായി ഉന്നത തല അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/kozhikode-medical-college-fire-deaths-due-to-government-negligence.html/feed 0
ഇഡിക്കെതിരെ പ്രതിഷേധിച്ചു; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ https://www.chandrikadaily.com/protesting-against-ed-ramesh-chennithala-arrested-in-mumbai.html https://www.chandrikadaily.com/protesting-against-ed-ramesh-chennithala-arrested-in-mumbai.html#respond Thu, 17 Apr 2025 13:34:04 +0000 https://www.chandrikadaily.com/?p=338436 മുംബൈ: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപ്പത്രത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചെന്നിത്തലയും മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കം സംസ്ഥാന നേതാക്കൾ അറസ്റ്റിലായത്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പിസിസി ഓഫീസിന് സമീപത്തുവച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

]]>
https://www.chandrikadaily.com/protesting-against-ed-ramesh-chennithala-arrested-in-mumbai.html/feed 0
സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍ https://www.chandrikadaily.com/women-civil-police-candidates-intensified-their-strike.html https://www.chandrikadaily.com/women-civil-police-candidates-intensified-their-strike.html#respond Mon, 14 Apr 2025 08:39:39 +0000 https://www.chandrikadaily.com/?p=337994 വിഷുദിനത്തിലും സമരം കടുപ്പിച്ച് വനിതാ സിവില്‍ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍. രക്തം കൊണ്ട് പ്ലക്കാര്‍ഡ് എഴുതിയായിരുന്നു ഇന്നത്തെ സമരരീതി. അതേസമയം റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാന്‍ ഇനി അഞ്ച് ദിവസം മാത്രം ബാക്കിയുള്ളൂ. സമരത്തിന്റെ കാഴ്ച ഹൃദയഭേദകമാണെന്നും സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിക്കണമെന്നും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ആശാവര്‍ക്കാര്‍മാര്‍ക്കു പിന്നാലെ കഴിഞ്ഞ 13 ദിവസമായി പലതരത്തിലുള്ള സമരരീതിയുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണ് വനിതാ പോലീസ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട അറുപധിലധികം ഉദ്യോഗാര്‍ത്ഥികള്‍. വിഷുദിനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ ചോര കൊണ്ട് പ്ലക്കാര്‍ഡ് എഴുതി പ്രതിഷേധിച്ചു.

അതേസമയം ഭക്ഷണവും വെള്ളവുമുപേക്ഷിച്ച് പ്രതികൂല കാലാവസ്ഥയിലും സമരം ചെയ്യുന്നത് ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു.

തൊള്ളായിരത്തിലധികം പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ നിന്ന് വളരെ കുറച്ച് നിയമനം മാത്രമാണ് സര്‍ക്കാര്‍ നടത്തിയത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം നിയമിക്കണം എന്നാണ് സമരം ചെയ്യുന്നവരുടെ ആവശ്യം.

അതേസമയം ഈ മാസം 19ന് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. അതിനുമുമ്പുള്ള മന്ത്രിസഭായോഗം ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷയില്‍ സമരം തുടരുകയാണ് വനിതാ പോലീസ് ഉദ്യോഗാര്‍ത്ഥികള്‍.

 

]]>
https://www.chandrikadaily.com/women-civil-police-candidates-intensified-their-strike.html/feed 0
‘സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണ്’: രമേശ് ചെന്നിത്തല https://www.chandrikadaily.com/the-government-is-allergic-to-those-who-struggle-ramesh-chennithala.html https://www.chandrikadaily.com/the-government-is-allergic-to-those-who-struggle-ramesh-chennithala.html#respond Mon, 14 Apr 2025 07:09:00 +0000 https://www.chandrikadaily.com/?p=337977 സമരം ചെയ്യുന്നവരോട് സര്‍ക്കാരിന് അലര്‍ജിയാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കര്‍മാരുടെ സമരം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ആശാ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ ചെന്നിത്തലയുടെ പ്രതികരണം. കേരളത്തിന്റെ പൊതുസമൂഹം ആവശ്യപ്പെട്ടിട്ടും ധിക്കാരത്തിന്റെ പാതയില്‍ തന്നെയാണ് സര്‍ക്കാറെന്നും അദ്ദേഹം പ്രതികരിച്ചു.

ആശാവര്‍ക്കര്‍മാര്‍ നമുക്കെല്ലാവര്‍ക്കും സേവനം നല്‍കുന്നവരാണെന്നും ഇത്രയും ദിവസം സമരം ചെയ്തിട്ടും ഒരു രൂപ കൂട്ടിക്കൊടുക്കുമെന്ന് പറയാതെ സമരം പിന്‍വലിച്ച് പോകൂയെന്ന് പറയുന്നത് സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണെന്നും ചെന്നിത്തല പറഞ്ഞു.

സമരം ചെയ്ത് കാര്യങ്ങള്‍ നേടേണ്ട എന്ന സമീപനമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പ്രതികരിച്ചു.

 

]]>
https://www.chandrikadaily.com/the-government-is-allergic-to-those-who-struggle-ramesh-chennithala.html/feed 0
ഡല്‍ഹിയില്‍ കുരുത്തോല പ്രദക്ഷിണം നിഷേധിച്ച നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കം; രമേശ് ചെന്നിത്തല https://www.chandrikadaily.com/denial-of-kurutthola-pradakshina-in-delhi-is-another-extreme-anti-minority-move-by-bjp-ramesh-chennithala.html https://www.chandrikadaily.com/denial-of-kurutthola-pradakshina-in-delhi-is-another-extreme-anti-minority-move-by-bjp-ramesh-chennithala.html#respond Sun, 13 Apr 2025 13:32:08 +0000 https://www.chandrikadaily.com/?p=337931 ഓശാനയോട് ബന്ധപ്പെട്ട് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ഡല്‍ഹി പൊലീസ് നടപടി ബിജെപിയുടെ മറ്റൊരു കടുത്ത ന്യൂനപക്ഷ വിരുദ്ധ നീക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജബല്‍പൂരില്‍ സംഘ് പരിവാര്‍ സംഘടനകള്‍ ക്രൈസ്തവ പുരോഹിതരെ തല്ലിച്ചതച്ചതിന്റെ പിന്നാലെയാണ് ഈ പൊലീസ് നടപടി. സെന്റ് മേരീസ് പള്ളിയില്‍നിന്ന് സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലേക്കു നടക്കാനിരുന്ന ഈ പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടിയില്‍ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

കേരളത്തില്‍ എത്തിയാല്‍ ക്രൈസ്തവ ദേവലായങ്ങളിലെത്തി മുട്ടിലിഴയുന്ന കേന്ദ്രമന്ത്രിയും താന്‍ ക്രിസ്ത്യാനിയാണെന്ന് പാര്‍ലമെന്റില്‍ വിശദീകരിക്കുന്ന കേന്ദ്ര മന്ത്രിയുമൊക്കെ ബിജെപിയുടെ കപട മതേതര മുഖങ്ങളാണ് എന്ന് ഇന്ത്യയിലെ ക്രൈസ്തവര്‍ തിരിച്ചറിയണം. ഇന്നലെ വഖഫ് ബോര്‍ഡിനെ ഉന്നം വെച്ചവര്‍ നാളെ സഭയുടെ സ്വത്തുക്കളെ ഉന്നം വെക്കുമെന്നു മനസിലാക്കണം. ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തില്ലെങ്കില്‍ ഇവര്‍ ഭിന്നിപ്പിച്ചു കീഴടക്കും എന്നതു മനസിലാക്കണം – ചെന്നിത്തല പറഞ്ഞു.

]]>
https://www.chandrikadaily.com/denial-of-kurutthola-pradakshina-in-delhi-is-another-extreme-anti-minority-move-by-bjp-ramesh-chennithala.html/feed 0
ദളിത് പ്രോഗ്രസ് കോണ്‍ക്ലേവ്: ദളിത് വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു https://www.chandrikadaily.com/1dalit-progress-conclave-issues-of-dalit-communities-discussed.html https://www.chandrikadaily.com/1dalit-progress-conclave-issues-of-dalit-communities-discussed.html#respond Sun, 23 Mar 2025 11:30:07 +0000 https://www.chandrikadaily.com/?p=335332 രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം പദ്ധതി പതിനഞ്ചു വർഷം പിന്നിടുന്നതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ദളിത് പ്രോഗ്രസ് കോൺക്ലേവിൽ പട്ടികജാതി-പട്ടികവർഗ്ഗ ദളിത് വിഭാഗങ്ങൾ നേരിടുന്ന നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും ചർച്ച ചെയ്തു. ഗാന്ധി ഗ്രാമം പരിപാടിയുടെ വിലയിരുത്തലും ഭാവി രേഖയും രമേശ് ചെന്നിത്തല കോണ്‍ക്‌ളേവിൽ അവതരിപ്പിച്ചു.

പട്ടികജാതി-പട്ടികവർഗ്ഗ ദലിത് വിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങളും പരിഗണനകളും
അർഹമായ നിലയിൽ ലഭ്യമാകാത്ത സാഹചര്യവും കാരണവും പരിഹാരവുമൊക്കെയാണ്  ദളിത് പ്രോഗ്രസ് കോൺക്ലേവിൽ സജീവമായി ചർച്ച ചെയ്തത്.

ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയമാണ്  കോണ്‍ക്ലേവിന്‍റെ ആദ്യസെഷനില്‍ ചര്‍ച്ച ചെയ്തത്. ഭരണഘടനാശില്‍പി ഡോ. ബിആര്‍ അംബേദ്കറുടെ ചെറുമകനും ദേശീയ ദളിത് മൂവ്‌മെന്‍റിന്‍റെ മുന്നണിപ്പോരാളിയുമായ പ്രകാശ് യശ്വന്ത് അംബേദ്കര്‍ വിഷയാവതരണം നടത്തി.

ദളിത് പട്ടികജാതി പട്ടികവർഗ്ഗ ആദിവാസി മേഖലയുമായി ബന്ധപ്പെട്ട നീറുന്ന പ്രശ്നങ്ങളും പ്രതിസന്ധിയും കോൺക്ലേവിൽ വലിയ ചർച്ചയായി. ദളിത് സ്ത്രീകളുടെ ശാക്തീകരണം – സമൂഹത്തിലും കുടുംബത്തിലും’
എന്ന വിഷയത്തിൽ നടന്ന ചർച്ച തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്ക ഉദ്ഘാടനം ചെയ്തു.

ഒളിത് മേഖലയിലെ മുന്നണി പോരാളികളായ ദേശീയ സംസ്ഥാന നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ഒട്ടനവധിപേർ കോൺക്ലേവിൽ പ്രതിനിധികളായി എത്തി. കഴിഞ്ഞ 15 വർഷമായി കേരളത്തിലെ പട്ടികജാതി കോളനികളിലും ആദിവാസി ഊരുകളിലുമായി രമേശ് ചെന്നിത്തല നടത്തുന്ന ഗാന്ധി ഗ്രാമം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവിൽ ഉയർന്ന വിഷയങ്ങളും നിർദ്ദേശങ്ങളും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്
മുന്നിൽ റിപ്പോർട്ട് ആയി സമർപ്പിക്കും.

]]>
https://www.chandrikadaily.com/1dalit-progress-conclave-issues-of-dalit-communities-discussed.html/feed 0