Record – Chandrika Daily https://www.chandrikadaily.com Mon, 20 May 2024 11:52:19 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Record – Chandrika Daily https://www.chandrikadaily.com 32 32 റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ https://www.chandrikadaily.com/gold-prices-break-records-pavan-crossed-55000-today-the-increase-is-rs-400.html https://www.chandrikadaily.com/gold-prices-break-records-pavan-crossed-55000-today-the-increase-is-rs-400.html#respond Mon, 20 May 2024 11:52:19 +0000 https://www.chandrikadaily.com/?p=298204 ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

]]>
https://www.chandrikadaily.com/gold-prices-break-records-pavan-crossed-55000-today-the-increase-is-rs-400.html/feed 0
വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്; കഴിഞ്ഞ ദിവസം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ് https://www.chandrikadaily.com/another-record-in-power-consumption-11-4-crore-units-were-used-last-day.html https://www.chandrikadaily.com/another-record-in-power-consumption-11-4-crore-units-were-used-last-day.html#respond Fri, 03 May 2024 09:15:28 +0000 https://www.chandrikadaily.com/?p=296753 സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും റെക്കോര്‍ഡ്. ഇന്നലെ ആകെ വൈദ്യുതി ഉപയോഗം 11.4 കോടി യൂണിറ്റാണ്. പീക്ക് സമയ ആവശ്യകതയും റെക്കോര്‍ഡിലാണ്. ഇന്നലെ 5797 മെഗാവാട്ട് വരെ എത്തി. ചൂട് കൂടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും കൂടുകയാണ്.

വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച ബോധവത്കരണം നടത്തി അതിലൂടെ വൈദ്യുതി ഉപഭോഗത്തിന്റെ അളവ് കുറയ്ക്കാന്‍ കഴിയുമോ എന്നതടക്കം കെഎസ്ഇബിയുടെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് തീരുമാനമായത്.

 

]]>
https://www.chandrikadaily.com/another-record-in-power-consumption-11-4-crore-units-were-used-last-day.html/feed 0
റെക്കോര്‍ഡിട്ട് സ്വര്‍ണവില, പവന് കൂടിയത് 600 രൂപ https://www.chandrikadaily.com/gold-price-on-record-pavan-increased-by-rs-600.html https://www.chandrikadaily.com/gold-price-on-record-pavan-increased-by-rs-600.html#respond Sat, 02 Dec 2023 07:48:16 +0000 https://www.chandrikadaily.com/?p=284737

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. സ്വർണവില ഇന്നും കുതിച്ചുയർന്നു. ഗ്രാമിന് 75 രൂപ വർധിച്ച് 5,845 രൂപയായി. പവന് 600 രൂപയാണ് വർധിച്ചത്. 46,760 രൂപയാണ് ഇന്നത്തെ വില. പണിക്കൂലിയും ജിഎസ്ടി അടക്കമുള്ള നികുതികളും കൂടി ചേർക്കുമ്പോൾ പവന്റെ വില അര ലക്ഷത്തോളം എത്തും.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. മൂന്നുദിവസം മുമ്പുള്ള റെക്കോഡാണ് ഇന്ന് മറികടന്നത്. കഴിഞ്ഞമാസം 29ന് ഗ്രാമിന് 5,810 രൂപയായിരുന്നു. എന്നാൽ നവംബർ 30ന് 60 രൂപ കുറഞ്ഞു. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപ കൂടി. അതിന് പിന്നാലെയാണ് ഇന്നും സ്വർണവില വർധിച്ചത്. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് വില വർധിക്കാനുള്ള പ്രധാന കാരണം.
വൻകിട നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങൾ വിറ്റഴിക്കാതെ തുടരുന്നതും വിലയെ സ്വാധീനിക്കുന്നുണ്ട്. പശ്ചിമേഷ്യയിലെ വെടിനിർത്തൽ കരാർ നീട്ടാനുള്ള ചർച്ചകൾ പരാജയപ്പെട്ടതും സ്വർണ്ണവില കുതിക്കാൻ കാരണമായി. വില ഇനിയും കൂടുമെന്നാണ് സൂചന.
]]>
https://www.chandrikadaily.com/gold-price-on-record-pavan-increased-by-rs-600.html/feed 0
സ്വർണവിലയിൽ വീണ്ടും വർധന; റെക്കോർഡിന് തൊട്ടരികെ https://www.chandrikadaily.com/gold-prices-rise-again-next-to-the-record.html https://www.chandrikadaily.com/gold-prices-rise-again-next-to-the-record.html#respond Mon, 27 Nov 2023 07:42:58 +0000 https://www.chandrikadaily.com/?p=284232 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. ഇന്ന് ഗ്രാമിന് 25 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5735 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 45,880 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 20 രൂപ വർധിച്ച് 4755 രൂപയിലെത്തി.

ഇന്നലെയും സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് വില 25 രൂപ വർധിച്ച് 5710 രൂപയാണ് വർധിച്ചത്. പവന് 45680 രൂപയുമായിരുന്നു.

ഒക്ടോബർ 28ന് സ്വർണവില റെക്കോർഡിലെത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 5740 രൂപയും പവന് 45920 രൂപയുമായിരുന്നു അന്ന് സ്വർണവില.

]]>
https://www.chandrikadaily.com/gold-prices-rise-again-next-to-the-record.html/feed 0
തകര്‍ത്തടിച്ച് കോഹ്ലി;ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി കോഹ്ലി https://www.chandrikadaily.com/kohli-broke-kohli-became-the-highest-run-scorer-in-a-world-cup.html https://www.chandrikadaily.com/kohli-broke-kohli-became-the-highest-run-scorer-in-a-world-cup.html#respond Wed, 15 Nov 2023 12:00:55 +0000 https://www.chandrikadaily.com/?p=283133 ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരത്തിന്റെ പുതിയ റെക്കോര്‍ഡ്. കിവീസിനെതിരെയാണ് 50ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ന്യൂസിലന്‍ഡിനെതിരേ 80 റണ്‍സ് നേടിയതോടെയാണ് താരം സച്ചിനെ മറികടന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയത്.

2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് കോലി മറികടന്നത്. കൂടാതെ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പില്‍ കൂടുതല്‍ തവണ 50ന് മുകളില്‍ സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡ് കോഹ്ലിയുടെ പേരിലായി. എട്ടാം തവണയാണ് കോഹ്ലി 50 കടക്കുന്നത്.

]]>
https://www.chandrikadaily.com/kohli-broke-kohli-became-the-highest-run-scorer-in-a-world-cup.html/feed 0
ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി ഹിഷാം അലി https://www.chandrikadaily.com/hisham-ali-got-a-place-in-indian-book-of-records-and-asian-book-of-records.html https://www.chandrikadaily.com/hisham-ali-got-a-place-in-indian-book-of-records-and-asian-book-of-records.html#respond Fri, 11 Aug 2023 18:06:49 +0000 https://www.chandrikadaily.com/?p=269377 മതഭൗതിക പഠനത്തോടൊപ്പം ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലും ഇടം നേടി വാഫി കോളേജ് വിദ്യാർഥിയായ ഹിഷാം. പുറമണ്ണൂർ വടക്കേപ്പാട്ട് തൊടി സൈനുദ്ദീൻ- സുഹറ ദമ്പതികളുടെ മകനാണ് ഈ കലാകാരൻ.18 സെക്കൻഡ് സമയം കൊണ്ട് പ്രമുഖ ആഗോള കവികളുടെ നാമം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ടാണ് ഇരു റെക്കോർഡുകളിലും 2023 ൽ കരസ്ഥമാക്കിയത്.

മത ഭൗതിക പഠനത്തോടൊപ്പം ഒഴിവുസമയം കണ്ടെത്തി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് ഹിഷമിന്റെ പരിശ്രമങ്ങൾ. നിലവിൽ തൂത,പാറൽ ദാറുൽ ഉലൂം വാഫി കോളേജിൽ മത ഭൗതിക പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഹിഷാം നിരവധി ഗാനങ്ങളുടെ രചയിതാവ് കൂടിയാണ് ആറ്റൽ റസൂലിന് കണ്മണി എന്ന ഗാനം 2 ലക്ഷത്തിലധികം ജനം സ്വീകരിച്ചിട്ടുണ്ട് അത് പോലെ അനേകം ഗാനങ്ങളും. പ്രമുഖ ആഗോള കവികളുടെ നാമം ഒറ്റ ശ്വാസത്തിൽ ആൽഫബെറ്റ്സ് ഓർഡറിൽ 18 കൊണ്ട് പറഞ്ഞാണ് ഈ നേട്ടം കൈവരിച്ചത്.

]]>
https://www.chandrikadaily.com/hisham-ali-got-a-place-in-indian-book-of-records-and-asian-book-of-records.html/feed 0
സ്വര്‍ണത്തിന് വില കൂടി, റെക്കോര്‍ഡിലേക്ക് https://www.chandrikadaily.com/todaygoldrate.html https://www.chandrikadaily.com/todaygoldrate.html#respond Tue, 04 Apr 2023 05:25:01 +0000 https://www.chandrikadaily.com/?p=246181 സ്വര്‍ണത്തിന് ഇന്ന് വീണ്ടും വില കൂടി. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഒറ്റയടിക്ക് വില കൂടിയത്. ഇതോടെ പവന് 44,240 എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം തിരിച്ചെത്തി. ഗ്രാമിന് 5530 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ മാസം 18നായിരുന്നു സ്വര്‍ണം ആദ്യമായി ഈ വില തൊട്ടത്. മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്നു സ്വര്‍ണത്തിന് 9ദിവസം കൊണ്ടാണ് 3500 രൂപയോളം വര്‍ധിച്ച് 44,240 രൂപയായത്.

ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി ഈ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇന്നലെ പവന്‍ വില 240 രൂപ കുറഞ്ഞത് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില.

]]>
https://www.chandrikadaily.com/todaygoldrate.html/feed 0
പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി മുഹമ്മദ് സലാ https://www.chandrikadaily.com/muhammed-salah-new-record.html https://www.chandrikadaily.com/muhammed-salah-new-record.html#respond Mon, 06 Mar 2023 04:46:30 +0000 https://www.chandrikadaily.com/?p=241360 ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റിക്കാര്‍ഡ് ഇനി മുഹമ്മദ് സലായുടെ പേരില്‍. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ ഇരട്ട ഗോള്‍ നേട്ടത്തോടെയാണിത്.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനായി 205 മത്സരങ്ങളില്‍ 129 ഗോളായി സലായ്ക്ക്. ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറുടെ (128 ഗോളുകള്‍) റെക്കോര്‍ഡാണ് സലാ മറികടന്നത്. മത്സരത്തില്‍ ലിവര്‍പുള്‍ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് ജയിച്ചു.

 

 

]]>
https://www.chandrikadaily.com/muhammed-salah-new-record.html/feed 0
എന്റെ റെക്കോര്‍ഡ് തിരുത്താന്‍ ഞാന്‍ മതി; സ്വന്തം റെക്കോഡ് തിരുത്തി ഉമ്രാന്‍ മാലിക്ക് https://www.chandrikadaily.com/umran-malik-corrected-his-own-record.html https://www.chandrikadaily.com/umran-malik-corrected-his-own-record.html#respond Tue, 10 Jan 2023 16:54:03 +0000 https://www.chandrikadaily.com/?p=232003 ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളര്‍ ഉമ്രാന്‍ മാലിക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറെന്ന നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയിരിക്കുകയാണ് താരം. 14ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണിത്.

നേരത്തേ ലങ്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം നേട്ടം സ്വന്തമാക്കിയിരുന്നത്. തുടര്‍ച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ താരത്തിന് പന്തെറിയാനാകും.ജസ്പ്രിത് ബുംറയുടെ റെക്കോഡാണ് താരം അന്ന് മറികടന്നത്. മണിക്കൂറില്‍ 153.36 വേഗതയില്‍ പന്തെറിഞ്ഞതായിരുന്നു ബുംറയുടെ റെക്കോഡ്.

ഐ.പി.എല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐ.പി.എല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.

]]>
https://www.chandrikadaily.com/umran-malik-corrected-his-own-record.html/feed 0
7 ഭൂഖണ്ഡങ്ങള്‍ ചുറ്റിയടിച്ച് ഗിന്നസ് റെക്കോര്‍ഡിലേക്ക് ഇന്ത്യക്കാര്‍; തകര്‍ത്തത് മുന്‍ റെക്കോര്‍ഡിനേക്കാള്‍ 13 മണിക്കൂറുകളുടെ വ്യത്യാസത്തില്‍ https://www.chandrikadaily.com/indians-set-guinness-record-for-circumnavigating-7-continents.html https://www.chandrikadaily.com/indians-set-guinness-record-for-circumnavigating-7-continents.html#respond Mon, 09 Jan 2023 12:37:43 +0000 https://www.chandrikadaily.com/?p=231800 ഏറ്റവും വേഗത്തില്‍ ഏഴ് ഭൂഖണ്ഡങ്ങള്‍ താണ്ടിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇനി ഇന്ത്യക്കാര്‍ക്കു സ്വന്തം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫിസിയോതെറാപിസ്റ്റ് ഡോ. അലി ഇറാനിയും സുഹൃത്ത് സുജോയ് കുമാര്‍ മിത്രയുമാണ് ഏഴ് വന്‍കരകളിലൂടെ നാലു ദിവസം കൊണ്ട് യാത്ര ചെയ്ത് റെക്കോര്‍ഡിട്ടിരിക്കുന്നത്. അന്റാര്‍ട്ടിക്ക, തെക്കേ അമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ എന്നീ ഏഴ് വന്‍കരകളിലൂടെയായിരുന്നു റെക്കോര്‍ഡ് യാത്ര നടത്തിയത്.

2022 ഡിസംബര്‍ നാലിനാണ് അന്റാര്‍ട്ടിക്കയില്‍ നിന്നും ഇരുവരും യാത്ര ആരംഭിച്ചത്. യാത്ര അവസാനിച്ചത് ഡിസംബര്‍ ഏഴിന് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍. ഇത്രയും ചുറ്റി സഞ്ചരിക്കാന്‍ എടുത്ത സമയം മൂന്നു ദിവസവും ഒരു മണിക്കൂറും അഞ്ചു മിനിറ്റും നാല് സെക്കന്‍ഡും മാത്രം. ഇരുവരുടേയും റെക്കോര്‍ഡ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് പരിശോധനകള്‍ക്കൊടുവില്‍ ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.

ഇതിന് മുമ്പ് ഏറ്റവും വേഗത്തില്‍ ഏഴ് വന്‍കരകള്‍ സഞ്ചരിച്ച് ഗിന്നസ് റെക്കോര്‍ഡ് നേടിയത് യുഎഇ പൗരനായ ഡോ. ഖാവ്‌ല അല്‍റൊമെയ്തിയായിരുന്നു. അദ്ദേഹത്തിന് ആവശ്യമായി വന്നത് മൂന്നു ദിവസവും 14 മണിക്കൂറും 46 മിനിറ്റും 48 സെക്കന്‍ഡും. അലി ഇറാനിയും സുഹൃത്ത് സുജോയ് കുമാര്‍ മിത്രയും തകര്‍ത്തത് മുന്‍ റെക്കോര്‍ഡിനേക്കാള്‍ 13 മണിക്കൂറോളം കുറവ് സമയത്തിലൂടെയാണ്.

]]>
https://www.chandrikadaily.com/indians-set-guinness-record-for-circumnavigating-7-continents.html/feed 0