released – Chandrika Daily https://www.chandrikadaily.com Thu, 04 Dec 2025 10:27:35 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg released – Chandrika Daily https://www.chandrikadaily.com 32 32 ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍ https://www.chandrikadaily.com/trailer-the-ride-released-in-theaters-on-friday.html https://www.chandrikadaily.com/trailer-the-ride-released-in-theaters-on-friday.html#respond Thu, 04 Dec 2025 10:23:52 +0000 https://www.chandrikadaily.com/?p=366787 ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

]]>
https://www.chandrikadaily.com/trailer-the-ride-released-in-theaters-on-friday.html/feed 0
വര്‍ഗീയത വിളമ്പി കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും; പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ വിവാദത്തില്‍ https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html#respond Fri, 10 May 2024 04:58:41 +0000 https://www.chandrikadaily.com/?p=297254 വര്‍ഗീയത വിളമ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്‍ശിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു. നരേന്ദ്ര മോദി നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/central-government-system-serving-communalism-the-population-figures-released-by-the-prime-ministers-advisory-committee-are-in-controversy.html/feed 0
മദ്യനയത്തിലെ അഴിമതി പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്ക്; രേഖകള്‍ പുറത്തുവിട്ട് ആം ആദ്മി പാര്‍ട്ടി https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html#respond Sat, 23 Mar 2024 05:46:54 +0000 https://www.chandrikadaily.com/?p=293404 ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണെന്ന് ആം ആദ്മി പാര്‍ട്ടി. മദ്യനയത്തിന്റെ ഭാഗമായി പണം ആര്, എവിടെ കൊടുത്തുന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസിലെ മാപ്പുസാക്ഷി ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയതാണ് ഈ പണം വരുന്ന വഴിയെന്നും ബി.ജെ.പിക്ക് പണം ലഭിച്ചതിന്റെ രേഖകള്‍ പുറത്തുവിട്ട് എ.എ.പി നേതാക്കള്‍ ആരോപിച്ചു.

അരവിന്ദ് കെജ്രിവാളിനും ആം ആദ്മിക്കും അഴിമതിയില്‍ യാതൊരു ബന്ധവുമില്ലെന്നും ശരത് ചന്ദ്ര റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി അദ്ദേഹത്തെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

ഡല്‍ഹി മന്ത്രിമാരായ അതിഷി, സൗരഭ് ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നേതാക്കളുടെ വാര്‍ത്താസമ്മേളനം. മദ്യനയത്തിന്റെ ഭാഗമായി ആര്, എവിടെയെല്ലാം പണം കൊടുത്തുവെന്ന് ഇ.ഡി വ്യക്തമാക്കുന്നില്ല. കേസില്‍ ശരത് റെഡ്ഡിയെ ആദ്യം ചോദ്യംചെയ്യാന്‍ വിളിപ്പിച്ചു. പിന്നീട് കേസില്‍ പ്രതിയാക്കി. ഇപ്പോള്‍ മാപ്പുസാക്ഷിയുമാക്കിയിരിക്കുകയാണ്. കുറച്ചു ദിവസം ജയിലില്‍ കിടന്നപ്പോള്‍ ശരത് റെഡ്ഡി നിലപാട് മാറ്റിയിരിക്കുകയാണ്. റെഡ്ഡിയെ മുന്‍നിര്‍ത്തി ബി.ജെ.പി കെജ്രിവാളിനെ കുടുക്കുകയായിരുന്നുവെന്നും നേതാക്കള്‍ പറഞ്ഞു.

”ഇലക്ടറല്‍ ബോണ്ട് ആണ് ഇ.ഡി പറയുന്ന യഥാര്‍ഥ മണി ട്രെയില്‍. ബി.ജെ.പിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയതാണ് ഈ പണം വരുന്ന വഴി. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണ്. പണം എത്തിയത് ബി.ജെ.പി അക്കൗണ്ടിലാണ്. പണം വന്ന വഴിയെ കുറിച്ച് ഇ.ഡി ഒന്നും പറയുന്നില്ല.”

മദ്യനയത്തിലെ പണം ആര് ആര്‍ക്ക് നല്‍കിയെന്നതില്‍ കൃത്യതയുണ്ടോ എന്ന് അതിഷി ചോദിച്ചു. മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്കാണ്. ശരത് റെഡ്ഡിയും അരോബിന്ദോ ഫാര്‍മയും ചേര്‍ന്ന് 59.5 കോടി രൂപ ബി.ജെ.പിയ്ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നഡ്ഡയെ ഇ.ഡി ചോദ്യം ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/11bjp-got-all-the-corruption-money-in-liquor-policy-aam-aadmi-party-released-the-documents.html/feed 0
‘ഇന്ത്യ’ ജയിച്ചാൽ മോദിയുടെ പി.എം കെയേഴ്സ് ഫണ്ടിന്‍റെ രഹസ്യങ്ങൾ പുറത്തുവിടും -സ്റ്റാലിൻ https://www.chandrikadaily.com/if-india-wins-the-secrets-of-modis-pm-cares-fund-will-be-released-stalin.html https://www.chandrikadaily.com/if-india-wins-the-secrets-of-modis-pm-cares-fund-will-be-released-stalin.html#respond Sat, 23 Mar 2024 05:29:46 +0000 https://www.chandrikadaily.com/?p=293400 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രഹസ്യസ്വഭാവമുള്ള പി.എം കെയേഴ്‌സ് ഫണ്ടിന്റെ രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ട് തിരുച്ചിറപ്പള്ളിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച സ്റ്റാലിന്‍, കേന്ദ്രം പി.എം കെയേഴ്സ് ഫണ്ട് വഴി പണം തട്ടിയെന്നും, ഇന്ത്യ അധികാരത്തില്‍ വന്നാല്‍ പി.എം കെയേഴ്സ് ഫണ്ടിന്റെ രഹസ്യം പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭയം മൂലമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിഞ്ഞെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്ന് ബി.ജെ.പിയെ ചെറുത്ത് തോല്‍പ്പിച്ചുവെന്നും ഇനി ഭരണത്തില്‍ കയറാന്‍ കഴിയില്ലെന്നുമുള്ള പേടി കാരണമാണ് കള്ളക്കേസില്‍ കുടുക്കി എല്ലാവരെയും ജയിലില്‍ അടയ്ക്കുന്നത്. മോദി സര്‍ക്കാര്‍ തമിഴ്നാട്ടില്‍ ഒരു പദ്ധതികളും നടപ്പാക്കിയിട്ടില്ല. എല്ലാം ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രമായി നില്‍ക്കുകയാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

അഴിമതിരഹിത സര്‍ക്കാരാണ് തങ്ങളുടേതെന്ന് അവകാശപ്പെടുന്ന മോദി എന്തുകൊണ്ട് ഇലക്ടറല്‍ ബോണ്ടിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കുന്നില്ല. കേന്ദ്ര ഏജന്‍സികളെ അവരുടെ കയ്യിലെ കളിപ്പാവകളെപ്പോലെ ഉപയോഗിക്കുകയാണെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.

]]>
https://www.chandrikadaily.com/if-india-wins-the-secrets-of-modis-pm-cares-fund-will-be-released-stalin.html/feed 0
പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍ https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html#respond Mon, 04 Mar 2024 15:11:50 +0000 https://www.chandrikadaily.com/?p=292112 മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ചനിലയില്‍. മിയപ്പദവ് സ്വദേശി ആരിഫ് ആണ് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. ദേഹത്ത് പരിക്കേറ്റ പാടുകള്‍ ഉള്ളതായി ബന്ധുക്കള്‍ ആരോപിച്ചു.

ഇന്നലെ വൈകീട്ടാണ് ഉത്സവപ്പറമ്പില്‍ ബഹളം വച്ചതിന് ആരിഫിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഏഴുമണിയോടെ ആരിഫിനെ വിട്ടയച്ചതായി മഞ്ചേശ്വരം പൊലീസ് പറയുന്നു. യുവാവിനെ വിട്ടയക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ബന്ധുക്കളെ കാണിച്ചതായും പൊലീസ് പറയുന്നു. ഇതില്‍ ഒന്നും മര്‍ദ്ദനമേറ്റതായി സൂചനകള്‍ ഇല്ല.

തുടര്‍ന്ന് ഇന്ന് രാവിലെ വീട്ടില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. യുവാവിനെ മര്‍ദ്ദിച്ചിട്ടില്ല എന്നതാണ് മഞ്ചേശ്വരം പൊലീസിന്റെ ഭാഷ്യം.

കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയക്കുകയായിരുന്നു. മരണത്തിന് പിന്നിലെ ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരണം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം തീരുമാനമെടുക്കുമെന്ന് ബന്ധുക്കള്‍ പറയുന്നു.

]]>
https://www.chandrikadaily.com/youth-taken-into-custody-by-police-and-released-found-dead.html/feed 0
റമളാൻ നിലാവ്-2024 ബ്രോഷർ പ്രകാശനം ചെയ്തു https://www.chandrikadaily.com/ramadan-nilaw-2024-brochure-released.html https://www.chandrikadaily.com/ramadan-nilaw-2024-brochure-released.html#respond Mon, 26 Feb 2024 06:23:12 +0000 https://www.chandrikadaily.com/?p=291436 ദുബൈ കെഎംസിസി മണലൂർ നിയോജകമണ്ഡലം പരിശുദ്ധ റമളാനിനെ വരവേൽകുന്നതിന്റ ഭാഗമായി പുറത്തിറക്കുന്ന റമളാൻ നിലാവ് -2024 എന്ന കൈപുസ്തകത്തിന്റെ ബ്രോഷർ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു.

ദുബൈ കെഎംസിസി ആക്ടിങ് പ്രസിഡണ്ട്‌ ഇബ്രാഹിം മുറിച്ചാണ്ടി,O.K.ഇബ്രാഹിം,അൻവർ അമീൻ റീജൻസി ഗ്രൂപ്പ്‌,ഷിഹാസ് സുൽത്താൻ,ജില്ലാ ഓർഗാനൈസിംഗ് സെക്രട്ടറി ഗഫൂർ പട്ടിക്കര,ജില്ലാ വൈസ് പ്രസിഡന്റ്‌ R V M മുസ്തഫ,മുൻ ജില്ലാ പ്രസിഡന്റ്‌ മുഹമ്മദ്‌ വെട്ടുകാട്,മണ്ഡലം പ്രസിഡന്റ് ഷെക്കീർ കുന്നിക്കൽ,കെഎംസിസി നേതാക്കൾ ആയ ജംഷീർ പാടൂർ,ഷാജഹാൻ കോവത്,അബ്ദുൽ റഷീദ് പുതുമനശ്ശേരി, നൗഫൽ മുഹമ്മദ്, സമീർ തോപ്പിൽ അഹമ്മദ്‌ ജീലാനി തുടങ്ങിയവർ സന്നഹിതരായിരുന്നു

]]>
https://www.chandrikadaily.com/ramadan-nilaw-2024-brochure-released.html/feed 0
കോൺഗ്രസ് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു https://www.chandrikadaily.com/six-people-including-ajay-maken-to-rajya-sabha-congress-released-the-list.html https://www.chandrikadaily.com/six-people-including-ajay-maken-to-rajya-sabha-congress-released-the-list.html#respond Wed, 14 Feb 2024 12:17:02 +0000 https://www.chandrikadaily.com/?p=290371 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി ട്രഷറര്‍ അജയ് മാക്കന്‍, ഡോ. സെയ്ദ് നസീര്‍ ഹുസൈന്‍, ജി.സി. ചന്ദ്രശേഖര്‍ എന്നിവര്‍ കര്‍ണാടകയില്‍നിന്ന് മത്സരിക്കും. മധ്യപ്രദേശില്‍നിന്ന് അശോക് സിങ്ങാണ് മത്സരിക്കുക. മുന്‍ കേന്ദ്ര മന്ത്രി രേണുക ചൗധരിയും എം. അനില്‍ കുമാര്‍ യാദവും തെലങ്കാനയില്‍നിന്നുള്ള സ്ഥാനാര്‍ഥികളാണ്.

56 രാജ്യസഭ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ പത്ത് സീറ്റിലാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിക്കുക. വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.

ബുധനാഴ്ച രാവിലെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. രാജസ്ഥാനില്‍നിന്നാണ് അവര്‍ മത്സരിക്കുന്നത്. ബിഹാറില്‍നിന്ന് ഡോ. അഖിലേഷ് പ്രസാദ് സിങ്, ഹിമാചല്‍ പ്രദേശില്‍നിന്ന് അഭിഷേക് മനു സിങ്‌വി, മഹാരാഷ്ട്രയില്‍നിന്ന് ചന്ദ്രകാന്ത് ഹാന്ദോര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

 

]]>
https://www.chandrikadaily.com/six-people-including-ajay-maken-to-rajya-sabha-congress-released-the-list.html/feed 0
മുസ്‌ലിം യൂത്ത് ലീഗ് മഹാറാലി തീം സോങ് പുറത്തിറക്കി https://www.chandrikadaily.com/muslim-youth-league-released-maharali-theme-song.html https://www.chandrikadaily.com/muslim-youth-league-released-maharali-theme-song.html#respond Thu, 18 Jan 2024 17:23:31 +0000 https://www.chandrikadaily.com/?p=288355 കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ജനുവരി 21 ന് ഞായറാഴ്ച്ച നടത്തുന്ന മഹാറാലിയുടെ തീം സോങ് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഡെപ്യൂട്ടി ലീഡർ ഡോ.എം കെ മുനീർ പുറത്തിറക്കി. അനീതിക്കും ദുർഭരണത്തിനുമെതിരെ സമര പോരാട്ടത്തിനിറങ്ങാൻ യുവത സജ്ജമാകണമെന്ന സന്ദേശമാണ് യൂത്ത് ലീഗ് മഹാറാലി തീം സോങ്ങിലൂടെ നൽകുന്നത്. അരുതായ്മകൾക്കെതിരെ നിരന്തര ശബ്ദമുയർത്താൻ ഹരിത യൗവ്വനം തയ്യാറാണെന്നും തീം സോങ് വ്യക്തമാക്കുന്നു.

ഹസൈൻ ചേറൂർ സംവിധാനം ചെയ്ത ആരിഫ് തണലോട്ടിൻ്റെ വരികൾക്ക് സംഗീതം നൽകിയത് സിദ്ദീഖ് പെരുമുഖമാണ്.’ അദ്നാൻ ചോലക്കൽ കോർഡിനേറ്ററും ലിജിത്ത് ആദാർസ് പ്രോഗ്രാമിങും നൽകിയ തീം സോങ് സിദ്ദീഖ് പെരുമുഖവും ഹസൈൻ ചേറൂരും ചേർന്നാണ് ആലപിച്ചത്.

തീം സോങ് പ്രകാശന ചടങ്ങിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടിപിഎം ജിഷാൻ, എം. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ നജാഫ്, മുസ്‌ലിം ലീഗ് നോർത്ത് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സഫറി വെള്ളയിൽ സംബന്ധിച്ചു

]]>
https://www.chandrikadaily.com/muslim-youth-league-released-maharali-theme-song.html/feed 0
‘വിശ്വ പൗരൻ മമ്പുറം ഫസല്‍ തങ്ങള്‍’ പ്രകാശനം ചെയ്തു https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html#respond Thu, 14 Dec 2023 08:10:09 +0000 https://www.chandrikadaily.com/?p=285672 അശ്റഫ് ആളത്ത്

ദമ്മാം:ചരിത്രത്തെ തമസ്ക്കരിക്കുന്നത് കാലത്തോട് ചെയ്യുന്ന അനീതിയാണെന്നും അതിൻറെ വീണ്ടെടുപ്പിനായി പണിയെടുക്കുന്നവർ കാലാതിവർത്തികളായി നിലകൊള്ളുമെന്നും പ്രമുഖ ചരിത്രപണ്ഡിതൻ ഡോ.ഹുസൈൻ രണ്ടത്താണി അഭിപ്രായപ്പെട്ടു.

മുതിർന്ന മാധ്യമ പ്രവർത്തകൻ പി. എ. എം ഹാരിസ് രചിച്ച ‘വിശ്വപൗരന്‍ – മമ്പുറം ഫസല്‍ തങ്ങള്‍’ എന്ന കൃതിയുടെ പ്രകാശനകർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിൽ ഏറ്റവും ഉജ്ജ്വലവും രണോത്സുകവുമായ അധ്യായങ്ങളിൽ ഒന്നാണ് മലബാറിലെ ഖിലാഫത്ത് സമരം.

ബ്രിട്ടീഷ് അധിനിവേശ അധികാരികൾക്കും അവരോട് കൈകോർത്തുനിന്ന ജന്മിത്വത്തിനും മലബാറിലെ ധീര ദേശാഭിമാനികൾ പ്രതിരോധത്തിന്റെ മാരക പ്രഹരങ്ങളാണ് അഴിച്ചു വിട്ടത്. അതിന് നേതൃപരമായ പങ്കാണ് മമ്പുറം തങ്ങന്മാർ നിർവ്വഹിച്ചു പോന്നത്.

ആത്മീയതയിൽ മാത്രമല്ല,സമൂഹ്യ രാഷ്ട്രീയ നവോഥാന രംഗത്തും മമ്പുറം സയ്യിദ് കുടുംബത്തിലെ അനുപമവ്യക്തിത്വങ്ങൾ പ്രോജ്വലിച്ചു നിൽക്കുകയായിരുന്നു.
അതുകൊണ്ടാണ് ഖിലാഫത്ത് സമരത്തിന് നൂറ് വർഷം കഴിഞ്ഞിട്ടും കാലത്തിന് മങ്ങലേല്പിക്കാൻ കഴിയാതെ ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിൽ ആവേശകരമായ ഓർമ്മയായി അത് നിറയുന്നതെന്നും ഡോ.ഹുസൈൻ രണ്ടത്താണി അനുസ്മരിച്ചു.

മൺമറഞ്ഞ സാമൂഹികപ്രതിബദ്ധതയുള്ള നവോഥാന നേതാക്കൾ നടത്തിയ പോരാട്ടങ്ങളുടെ ചരിത്രം, ചരിത്രത്തിലെ തന്നെ നാഴികക്കല്ലുകളായി മാറിയ സമരങ്ങൾ,ചെറുത്ത് നില്പുകൾ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷിടിക്കുന്നതിന് സംസ്ഥാന സർക്കാർ മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും ഈ രംഗത്ത് സമഗ്ര സംഭാവന നൽകാനുതകുന്ന ഒരു സംരംഭത്തിൻറെ അവസാന മിനുക്കുപണികൾ താനടങ്ങുന്ന സമിതിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു വരികയാണെന്നും ഡോ.ഹുസൈൻ രണ്ടത്താണി കൂട്ടിച്ചേർത്തു.
മലബാർ കൗൺസിൽ ഓഫ് ഹെറിറ്റേജ് & കൾച്ചറൽ സ്റ്റഡീസിൻറെ ദമ്മാം ചാപ്റ്റർ ആയിരുന്നു സംഘാടകർ.

ദമ്മാം ദാർസിഹ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം ചെയർമാൻ മാലിക് മഖ്ബൂൽ അധ്യക്ഷത വഹിച്ചു. ഡോ.സിദ്ധീഖ് അഹമ്മദ് പുസ്തകം ഏറ്റുവാങ്ങി.
സാജിദ് ആറാട്ട് പുഴ പുസ്തകം പരിചയപ്പെടുത്തി. ടിപിഎം ഫസൽ,മൻസൂർ പള്ളൂർ,മജീദ് കൊടുവള്ളി,പ്രതീപ് കൊട്ടിയം സംസാരിച്ചു. ഗ്രന്ഥകർത്താവ് പി. എ. എം ഹാരിസ് മറുപടിപ്രസംഗം നടത്തി.

പിടി അലവി സ്വാഗതവും അഷ്‌റഫ് ആളത്ത് നന്ദിയും പറഞ്ഞു. കല്യാണി ബിനു പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡോ.സിന്ധു അവതാരകയായിരുന്നു. നജീം ബഷീർ,നാച്ചു അണ്ടോണ,സിപി ശരീഫ്,മുഹ്സിൻ മുഹമ്മദ്‌,ഖിദ്ർ മുഹമ്മദ്‌,ഒ പി ഹബീബ്,അഷ്‌ഫാഖ്‌ ഹാരിസ്, ഷബീർ ചാത്തമംഗലം,കരീം വേങ്ങര,
എന്നിവർ നേതൃത്വം നൽകി.

]]>
https://www.chandrikadaily.com/vishwa-pauran-mamburum-fazal-thangal-was-released.html/feed 0
ഗോഡ്സില്ല എക്‌സ്‌ കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി https://www.chandrikadaily.com/godzilla-kong-new-empire-movie-trailer-released.html https://www.chandrikadaily.com/godzilla-kong-new-empire-movie-trailer-released.html#respond Wed, 06 Dec 2023 08:24:37 +0000 https://www.chandrikadaily.com/?p=285110 ലെജന്‍ഡറിയുടെ മോണ്‍സ്റ്റര്‍വേര്‍സിലെ പുതിയ ചിത്രം ഗോഡ്സില്ല എക്‌സ്‌
കോങ്:ന്യൂ എംപയര്‍ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രത്യേക ദൌത്യത്തിന് വേണ്ടി ഇരു ഭീകരന്മാരും ഒന്നിക്കുന്നു എന്നതാണ് പുതിയ ചിത്രത്തിന്റെ സൂചന. ഒപ്പം തന്നെ പുതിയ വില്ലനും ഉദയം ചെയ്യുന്നുണ്ട്.

മനുഷ്യരാശിയെ തുടച്ചുനീക്കുമെന്ന് ഉറച്ച പുതിയ ഭീകരന്‍ കുരങ്ങിനെതിരെ പോരാടാന്‍ ഗോഡ്‌സില്ലയും കോങും ഒന്നിക്കുന്നതായി ട്രെയിലറില്‍ കാണിക്കുന്നു.

ആദ്യ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായി പുതിയ രൂപത്തിലാണ് ഗോഡ്‌സില്ലയും കോങും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക എന്ന് ട്രെയിലര്‍ വ്യക്തമാകുന്നു. ആപ്പിള്‍ ടിവിയില്‍ പുരോഗമിക്കുന്ന മോണാര്‍ക്ക് സീരിസിന്റെ തുടര്‍ച്ചയായി അടുത്ത വര്‍ഷം ചിത്രം എത്തും.

സംവിധായകന്‍ ആദം വിംഗാര്‍ഡ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റെബേക്ക ഹാള്‍, ബ്രയാന്‍ ടൈറി ഹെന്റി , ഡാന്‍ സ്റ്റീവന്‍സ് , കെയ്ലി ഹോട്ടില്‍ , അലക്സ് ഫേണ്‍സ്, ഫാല ചെന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ടെറി റോസിയോ, സൈമണ്‍ ബാരറ്റ് , ജെറമി സ്ലേറ്റര്‍ എന്നിവരുടെതാണ് തിരക്കഥ. 2024 ഏപ്രില്‍ 10നായിരിക്കും ചിത്രം റിലീസ് ചെയ്യുക.

 

]]>
https://www.chandrikadaily.com/godzilla-kong-new-empire-movie-trailer-released.html/feed 0