repablicday – Chandrika Daily https://www.chandrikadaily.com Mon, 26 Jan 2026 06:10:53 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg repablicday – Chandrika Daily https://www.chandrikadaily.com 32 32 ‘ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ ഒറ്റക്കെട്ടായി പ്രതിരോധിക്കണം -വി.ഡി സതീശന്‍ https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html#respond Mon, 26 Jan 2026 06:10:53 +0000 https://www.chandrikadaily.com/?p=375612 റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ജനതയ്ക്ക് ആശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭരണഘടന നിലവില്‍ വന്ന് ഇന്ത്യ പരമാധികാര രാഷ്ട്രമായതിന്റെ ഓര്‍മ്മപ്പെടുത്തലാണ് റിപ്പബ്ലിക് ദിനം. നിരവധി ധീര ദേശാഭിമാനികളുടെ ജീവന്‍ ബലി നല്‍കി നേടിയെടുത്തതാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യവും അവകാശങ്ങളും സുരക്ഷിതത്വങ്ങളുമെല്ലാം.

മഹാത്മജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും ഉള്‍പ്പെടെയുള്ള രാജ്യ സ്‌നേഹികള്‍ തെളിച്ച വഴിയിലൂടെയാണ് ഈ രാജ്യം മുന്നേറിയത്. നാനാത്വത്തിലും ഏകത്വം ദര്‍ശിക്കാന്‍ രാജ്യത്തെ ഒന്നാകെ ശീലിപ്പിച്ചു എന്നതായിരുന്നു ഈ രാജ്യത്തിന്റെ സൗന്ദര്യം. എന്നാല്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വെറുപ്പും വിദ്വേഷവും വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ഭരണകൂടമാണ് ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെ നാം ഒറ്റക്കെട്ടായി പ്രതിരോധിക്കണം. അത്തമൊരു പ്രതിജ്ഞ പുതുക്കാനുള്ള ദിനമാകട്ടെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷമെന്ന് അദ്ദേഹം കുറിച്ചു. ഏവര്‍ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു

 

]]>
https://www.chandrikadaily.com/those-who-are-trying-to-gain-political-advantage-by-creating-division-should-be-unitedly-defended-vd-satheesan.html/feed 0
‘മൂല്യശോഷണങ്ങള്‍ക്കെതിരെ ഒരുമിക്കാം,ഇന്ത്യന്‍ റിപ്പബ്ലിക്കിന് കാവലാകാം’; റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍ https://www.chandrikadaily.com/we-must-proceed-with-firm-feet-sadikhali-thangal-with-republic-day-message.html https://www.chandrikadaily.com/we-must-proceed-with-firm-feet-sadikhali-thangal-with-republic-day-message.html#respond Mon, 26 Jan 2026 05:47:47 +0000 https://www.chandrikadaily.com/?p=375606 റിപ്പബ്ലിക് ദിന സന്ദേശവുമായി സാദിഖലി തങ്ങള്‍. ഇന്ത്യാ മഹാരാജ്യം ഒരു സ്വതന്ത്ര, പരമാധികാര, ജനാധിപത്യരാജ്യമായതിന്റെ 77 ാം വാര്‍ഷികത്തിലാണ് നാം. ഈ ദിവസത്തില്‍ ഭരണഘടനയെയും അതുറപ്പുനല്‍കുന്ന സ്വാതന്ത്ര്യവും നീതിയും തുല്യതയും അവകാശങ്ങളും സംരക്ഷിക്കാന്‍ മുമ്പിലുണ്ടാകുമെന്ന് പ്രതിജ്ഞ പുതുക്കുക കൂടി വേണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ കാവല്‍കാര്‍ നാമോരോരുത്തരുമാണെന്നും എസ്.ഐ.ആര്‍ നടപടികളിലൂടെയും മറ്റും പൗരന്മാരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ കൃത്യമായ, ഉറച്ച കാല്‍വെപ്പുകളിലൂടെ നാം മുന്നോട്ട് പോകണമെന്ന് അദ്ദേഹം കുറിച്ചു.

റിപ്പബ്ലിക്ക് ദിനം മുമ്പത്തേതിനേക്കാള്‍ ഭംഗിയില്‍ ആഘോഷിക്കുകയും മൂല്യങ്ങള്‍ അധികാര കസേരകള്‍ കേള്‍ക്കുമാറുച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യേണ്ടുന്ന ഒരു രാഷ്ട്രീയ സന്ധിയിലാണ് നാമിപ്പോഴുള്ളത്. നിരന്തര ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിലൂടെ നമ്മള്‍ സ്വതന്ത്രരായി, കൂട്ടായ ചര്‍ച്ചയിലൂടെയും തീരുമാനത്തിലൂടെയും നമ്മളൊരു സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി. ആ മൂല്യങ്ങള്‍ക്ക് ശോഷണം വരാതെ കാത്തുസൂക്ഷിക്കാന്‍ ഓരോ ജനാധിപത്യ വിശ്വാസിയും രംഗത്തിറങ്ങണമെന്നും ഏവര്ക്കും റിപ്പബ്ലിക് ദിനാശംസകള്‍ നേരുകയും ചെയ്തു.

 

]]>
https://www.chandrikadaily.com/we-must-proceed-with-firm-feet-sadikhali-thangal-with-republic-day-message.html/feed 0