Resident decision – Chandrika Daily

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം; ബം​ഗാ​ളി​ൽ ബി.​ജെ.​പി​യി​ലും ടി.​എം.​സി​യി​ലും അ​തൃ​പ്തി പു​ക​യു​ന്നു
സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തെ​ച്ചൊ​ല്ലി പ​ശ്ചി​മ ബം​ഗാ​ളി​ൽ ബി.​ജെ.​പി​യി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ലും അ​തൃ​പ്തി പു​ക​യു​ന്നു. ഇ​രു പാ​ർ​ട്ടി​ക​ളി​ലെ​യും നി​ര​വ​ധി നേ​താ​ക്ക​ൾ പ​ര​സ്യ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

രാ​ജ്യ​സ​ഭാ എം.​പി മൗ​സം ബേ​ന​സീ​ർ നൂ​ർ, പാ​ർ​ട്ടി വ​ക്താ​വ് ശാ​ന്ത​നു സെ​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​ഞ്ച് മു​തി​ർ​ന്ന ടി.​എം.​സി നേ​താ​ക്ക​ളാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ തി​രി​ഞ്ഞ​ത്. മൗ​സ​മി​നും ശാ​ന്ത​നു സെ​ന്നി​നും പാ​ർ​ട്ടി സീ​റ്റ് നി​ഷേ​ധി​ച്ചി​രു​ന്നു.

ഹൗ​റ സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് മ​ത​ത ബാ​ന​ർ​ജി​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ബാ​ബു​ൻ ബാ​ന​ർ​ജി​യും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. നി​ല​വി​ലെ എം.​പി പ്ര​സൂ​ൺ ബാ​ന​ർ​ജി​ക്കാ​ണ് ഇ​വി​ടെ സീ​റ്റ് ല​ഭി​ച്ച​ത്. എ​തി​ർ​പ്പു​ന്ന​യി​ച്ച സ​ഹോ​ദ​ര​നെ മ​മ​ത ത​ള്ള​പ്പ​റ​യു​ക​യും ചെ​യ്തു.

നാ​ല് ത​വ​ണ എം.​എ​ൽ.​എ ആ​യ ത​പ​സ് റോ​യ് കൊ​ൽ​ക്ക​ത്ത നോ​ർ​ത്ത് മ​ണ്ഡ​ലം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ബി.​ജെ.​പി​യി​ൽ ചേ​ർ​ന്നു. അ​ഞ്ചു ത​വ​ണ എം.​പി​യാ​യ സു​ദീ​പ് ബ​ന്ദേ​പാ​ധ്യ​ക്ക് വീ​ണ്ടും സീ​റ്റ് ന​ൽ​കി​യ​താ​ണ് ഇ​ദ്ദേ​ഹ​ത്തെ ചൊ​ടി​പ്പി​ച്ച​ത്.

42ൽ 19 ​സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച ബി.​ജെ.​പി​യി​ലും അ​സ്വാ​ര​സ്യ​ത്തി​ന് കു​റ​വി​ല്ല. കേ​ന്ദ്ര​മ​ന്ത്രി​യും അ​ലി​പൂ​ർ​ദാ​സ് എം.​പി​യു​മാ​യ ജോ​ൺ ബ​ർ​ല, രാ​ജ്യ​സ​ഭ എം.​പി അ​ന​ന്ത മ​ഹാ​രാ​ജ് എ​ന്നി​വ​രാ​ണ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്.

ജോ​ൺ ബ​ർ​ല​ക്ക് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലും അ​ന​ന്ത മ​ഹാ​രാ​ജി​ന് രാ​ജ്ബ​ൻ​ഷി സ​മു​ദാ​യ​ത്തി​ലും സ്വാ​ധീ​ന​മു​ണ്ട്. അ​ലി​പൂ​ർ​ദാ​സി​ൽ ജോ​ണി​ന് പ​ക​രം പാ​ർ​ട്ടി ചീ​ഫ് വി​പ്പ് മ​നോ​ജ് ടി​ഗ്ഗ​ക്കാ​ണ് സീ​റ്റ് ന​ൽ​കി​യ​ത്. കൂ​ച്ച് ബി​ഹാ​റി​ൽ കേ​ന്ദ്ര​മ​ന്ത്രി നി​ഷി​ത് പ്ര​മാ​ണി​ക്കി​നെ വീ​ണ്ടും മ​ത്സ​രി​പ്പി​ക്കു​ന്ന​താ​ണ് മ​ഹാ​രാ​ജി​നെ ചൊ​ടി​പ്പി​ച്ച​ത്.