retirement – Chandrika Daily https://www.chandrikadaily.com Sun, 02 Nov 2025 06:15:08 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg retirement – Chandrika Daily https://www.chandrikadaily.com 32 32 ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കെയ്ന്‍ വില്യംസണ്‍ https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html#respond Sun, 02 Nov 2025 06:02:32 +0000 https://www.chandrikadaily.com/?p=361475 ഓക്ലന്‍ഡ്: ന്യൂസിലാന്‍ഡ് ക്രിക്കറ്റിന്റെ ശാന്തനായ യോദ്ധാവും ക്ലാസിക് ബാറ്ററുമായ കെയ്ന്‍ വില്യംസണ്‍ ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത ടി20 ലോകകപ്പിന് വെറും നാല് മാസം മാത്രം ബാക്കിയിരിക്കെ വന്ന താരത്തിന്റെ ഈ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അതിശയിപ്പിച്ചു.

ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും തുടരുമെന്നും വില്യംസണ്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഈ തീരുമാനം അറിയിച്ചത്.

‘വളരെക്കാലം ന്യൂസിലാന്‍ഡ് ടി20 ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. ആ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ കടപ്പെട്ടിരിക്കുന്നു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയമാണിത്,” വില്യംസണ്‍ കുറിച്ചു.

35 കാരനായ വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ രണ്ടാമത്തെ ഉയര്‍ന്ന ടി20 റണ്‍ സ്‌കോററാണ്. 33 ശരാശരിയില്‍ 2575 റണ്‍സ്, അതില്‍ 18 അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. 95 ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

2011-ല്‍ ടി20 അരങ്ങേറ്റം നടത്തിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് ടീമിനെ നയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ന്യൂസിലാന്‍ഡ് രണ്ട് തവണ ഐസിസി ടി20 ലോകകപ്പ് സെമിഫൈനലിലും (2016, 2022) ഒരിക്കല്‍ ഫൈനലിലും (2021) എത്തി.

ലോക ക്രിക്കറ്റിലെ ഏറ്റവും ബഹുമാനനീയനായ നായകന്മാരില്‍ ഒരാളായ വില്യംസണ്‍ വിട പറഞ്ഞതോടെ ന്യൂസിലാന്‍ഡ് ടി20 ടീമിന് വലിയൊരു ശൂന്യതയാണുണ്ടാകുന്നത്.

 

]]>
https://www.chandrikadaily.com/1111kane-williamson-announces-his-retirement-from-t20-cricket.html/feed 0
ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു https://www.chandrikadaily.com/indian-batsman-cheteshwar-pujara-retires-from-international-cricket.html https://www.chandrikadaily.com/indian-batsman-cheteshwar-pujara-retires-from-international-cricket.html#respond Sun, 24 Aug 2025 08:37:13 +0000 https://www.chandrikadaily.com/?p=351477
ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാര രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുന്നതായി ഞായറാഴ്ച അദ്ദേഹം അറിയിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി വൈകാരികമായ ഒരു പോസ്റ്റിലൂടെയായിരുന്നു 37 കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
“ഇന്ത്യൻ ജേഴ്‌സി ധരിച്ചും, ദേശീയഗാനം ആലപിച്ചും, ഓരോ തവണയും ഞാൻ കളിക്കളത്തിൽ ഇറങ്ങുമ്പോൾ ടീമിനുവേണ്ടി പരമാവധി നൽകാൻ ശ്രമിച്ചു – അതിന്റെ യഥാർത്ഥ അർത്ഥം വാക്കുകളിൽ വിവരിക്കുക അസാധ്യമാണ്. പക്ഷേ, അവർ പറയുന്നത് പോലെ, എല്ലാ നല്ല കാര്യങ്ങളും അവസാനിക്കണം, അതിയായ നന്ദിയോടെ ഞാൻ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു,” പൂജാര സമൂഹമാധ്യമത്തൽ കുറിച്ചു .എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും പൂജാര കൂട്ടിച്ചേർത്തു.
103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 55 അർധസെഞ്ച്വറികളും 19 സെഞ്ച്വറികളുമടക്കം 7195 റൺസാണ് പുജാരയുടെ സമ്പാദ്യം. 2012 ൽ അഹമ്മദാഹാദിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.206 റൺസായിരുന്നു മത്സരത്തിൽ അദ്ദേഹം നേടിയത്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ഇന്ത്യൻ ടീമിൽ ഇടം നേടിയിട്ടില്ല.2023 ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലായിരുന്നു പുജാര അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.
മൂർച്ചയേറിയ ബോളിങ് സ്പെല്ലുകളെ തന്റെ ഏകാഗ്രതയും ക്ലാസിക്കൽ ടെക്നിക്കുകൾ കൊണ്ടും പ്രതിരോധിച്ചിക്കുന്നതിൽ വിദഗ്ധനായിരുന്നു പുജാര. ടീമിന്റെ പല സമ്മർദ ഘട്ടങ്ങളിലും ഇന്നിംഗ്സിനെ സ്ഥിരതയുള്ളതാക്കുന്നതിന്റെ ഭാരം പലപ്പോഴും അദ്ദേഹം തന്റെ ചുമലുകളിൽ വഹിച്ചു.പലരും രാഹുൽദ്രാവിഡിനോട് പുജാരയെ ഉപമിച്ചിരുന്നുവെങ്കിലും, വിദേശ പിച്ചുകളിൽ കളി തിരിക്കാൽ കഴയുന്ന ഇന്നിംഗ്സുകൾ കളിക്കാനുള്ള കഴിവ് അദ്ദേഹത്തെ വെത്യസ്ഥനാക്കി.
ഓസ്ട്രേലിയയിൽ ഇന്ത്യയുടെ തുടർച്ചയായ ബോർഡർ-ഗവാസ്കർ ട്രോഫി വിജയങ്ങളിൽ നിർണായകമായ സ്ഥാനം പുജാരയുടെ ഇന്നിംഗ്സുകൾക്കുണ്ടായിരുന്നു.പുജാരയുടെ വിരമിക്കലോടെ ടെസ്റ്റ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ് പടിയിറങ്ങുന്നത്.
ഏകദിനങ്ങളിലും മുഖം കാണിച്ചിരുന്നു എങ്കിലും അന്താരാഷ്ട്ര കരിയർ ടെസ്റ്റുകളിലേതുപോലെ വളർന്നില്ല. അമ്പത് ഓവർ ഫോർമാറ്റിൽ ഇന്ത്യയ്ക്കായി 5 മത്സരങ്ങൾ പുജാര കളിച്ചിട്ടുണ്ട്. 51  റൺസാണ് ഏകദിനങ്ങളിൽ നിന്ന് ആകെ നേടിയത്. ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് , കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടങ്ങിയ ടീമുകൾക്കായി കളിച്ചിട്ടുണ്ട്. 30 മത്സരങ്ങളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറിയുൾപ്പെടെ 390 റൺസും അദ്ദേഹം നേടി.
]]>
https://www.chandrikadaily.com/indian-batsman-cheteshwar-pujara-retires-from-international-cricket.html/feed 0
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് കോഹ്‌ലി https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html#respond Mon, 12 May 2025 07:51:26 +0000 https://www.chandrikadaily.com/?p=341054 ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് പ്രശസ്ത താരം വിരാട് കോഹ്‌ലി. 123 ടെസ്റ്റ് മത്സരങ്ങളില്‍ കോഹ്‌ലി ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട്. 46 ശരാശരിയില്‍ 30 സെഞ്ച്വറികളും 9230 റണ്‍സും അടിച്ചുകൂട്ടിയിട്ടുണ്ട്.

”14 വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട്. ഈ ഫോര്‍മാറ്റ് എന്നെ പരീക്ഷിച്ചു, എന്നെ ഞാനാക്കി, ഒരുപാട് പാഠങ്ങള്‍ നല്‍കി. ഈ ഫോര്‍മാറ്റില്‍ നിന്നും തിരിച്ചുനടക്കുന്നത് ഒരിക്കലും എളുപ്പമല്ല. പക്ഷേ ഇത് ശരിയാണെന്ന് കരുതുന്നു. ഞാന്‍ എന്നെക്കൊണ്ട് ആവുന്നതെല്ലാം ഇതിനായി നല്‍കി. തികഞ്ഞ നന്ദിയോടെയാണ് ഞാന്‍ പടിയിറങ്ങുന്നത്. ഈ കളിയോടും ജനങ്ങളോടും ഒപ്പം കളിച്ചവേരാടും, എന്റെ വഴിയില്‍ വന്ന ഓരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു” -കോഹ്‌ലി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങള്‍ നല്‍കിയ ക്യാപ്റ്റാണ് കോഹ്‌ലി. 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോഹ്‌ലിയുടെ കീഴില്‍ 40 മത്സരങ്ങളിലും ഇന്ത്യ വിജയം നേടി. 2011ല്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് കോഹ്‌ലി ടെസ്റ്റില്‍ അരങ്ങേറിയത്. 2024ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ട്വന്റി 20യില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച കോഹ്‌ലി ഇനി ഏകദിനത്തില്‍ മാത്രമാകും തുടര്‍ന്ന് കളിക്കുക.

]]>
https://www.chandrikadaily.com/1kohli-announces-retirement-from-test-cricket.html/feed 0
ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വൃദ്ധിമാന്‍ സാഹ https://www.chandrikadaily.com/wriddhiman-saha-announced-his-retirement-from-cricket.html https://www.chandrikadaily.com/wriddhiman-saha-announced-his-retirement-from-cricket.html#respond Sun, 02 Feb 2025 06:04:44 +0000 https://www.chandrikadaily.com/?p=328363 ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെതിരായ മത്സരത്തിന് പിന്നാലെയാണ് 40 കാരനായ ബംഗാള്‍ താരം ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചത്.

സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ താരത്തിന് തിളങ്ങാനായില്ല. ഏഴു പന്തുകള്‍ നേരിട്ട താരം റണ്ണൊന്നും എടുക്കാതെയാണ് പുറത്തായത്. എന്നാല്‍, മത്സരത്തില്‍ ഇന്നിങ്‌സിനും 13 റണ്‍സിനും ബംഗാള്‍ ജയിച്ചു. പിന്നാലെ എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ തന്റെ ക്രിക്കറ്റ് ഓര്‍മകളും അനുഭവങ്ങളും താരം പങ്കുവെച്ചു. 28 വര്‍ഷത്തെ ക്രിക്കറ്റ് കരിയറില്‍ ഇന്ത്യന്‍ ജഴ്‌സിയിലും സംസ്ഥാനത്തിനും ജില്ലക്കും സര്‍വകലാശാലക്കും കോളേജിനും സ്‌കൂളിനും വേണ്ടി ക്രിക്കറ്റ് കളിക്കാനായത് വലിയ ആദരമെന്ന് സാഹ കുറിച്ചു.

അവസാന മത്സരത്തിനു ശേഷം സാഹയെ തോളിലേറ്റി ഗ്രൗണ്ട് വലംവെച്ചാണ് സഹതാരങ്ങള്‍ യാത്രയയപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ സാഹ, അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നു.

2021ലാണ് ഇന്ത്യക്കുവേണ്ടു അവസാനമായി കളിച്ചത്. 40 ടെസ്റ്റുകളില്‍ മൂന്നു സെഞ്ച്വറികളും ആറു അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടെ 1,353 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കുവേണ്ടി അഞ്ചു ഏകദിനങ്ങളും കളിച്ചു. 2007ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 142 മത്സരങ്ങളില്‍ 210 ഇന്നിങ്‌സുകളിലായി 7,169 റണ്‍സെടുത്തിട്ടുണ്ട്. 14 സെഞ്ച്വറികളും 44 അര്‍ധ സെഞ്ച്വറികളും നേടി.

എം.എസ്. ധോണി വിരമിച്ചതോടെയാണ് സാഹക്ക് വിക്കറ്റ് കീപ്പറുടെ റോളില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. ഋഷഭ് പന്ത് ദേശീയ ടീമിലെത്തിയതോടെ സാഹക്ക് അവസരങ്ങള്‍ കുറഞ്ഞു. ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് ടീമുകള്‍ക്കു വേണ്ടി കളിച്ചിട്ടുണ്ട്. കരിയറിലുടനീളം തന്നെ പിന്തുണച്ച ബി.സി.സി.ഐക്ക് താരം നന്ദി പറഞ്ഞു.

‘കരിയറിലെ എല്ലാ നേട്ടങ്ങള്‍ക്കും ക്രിക്കറ്റെന്ന അത്ഭുതകരമായ ഗെയിമിനോട് കടപ്പെട്ടിരിക്കുന്നു. മറക്കാനാകാത്ത വിജയങ്ങളും വിലമതിക്കാനാകാത്ത അനുഭവങ്ങളും എനിക്കു സമ്മാനിച്ചത് ക്രിക്കറ്റാണ്. ഉയര്‍ച്ചകളിലും താഴ്ചകളിലും വലിയ വിജയങ്ങളിലും തോല്‍വികളിലും എന്നെ ഞാനാക്കിയത് ക്രിക്കറ്റാണ്.

ഞാന്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നും വിരമിക്കുകയാണ്. പുതിയൊരു അധ്യായം ആരംഭിക്കാനുള്ള സമയമാണിത്. ഇനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം എനിക്കു നഷ്ടമായ ജീവിതം ആസ്വദിക്കാനാണു തീരുമാനം’ സാഹ എക്‌സില്‍ വ്യക്തമാക്കി.

]]>
https://www.chandrikadaily.com/wriddhiman-saha-announced-his-retirement-from-cricket.html/feed 0
പാഡഴിച്ച് ‘ഗബ്ബര്‍’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ശിഖര്‍ ധവാന്‍ https://www.chandrikadaily.com/gabbar-by-chanting-shikhar-dhawan-announces-his-retirement-from-international-cricket.html https://www.chandrikadaily.com/gabbar-by-chanting-shikhar-dhawan-announces-his-retirement-from-international-cricket.html#respond Sat, 24 Aug 2024 05:52:33 +0000 https://www.chandrikadaily.com/?p=307303 മുംബൈ∙ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം ശിഖർ ധവാൻ. 2022 ഡിസംബറിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലാണ് ധവാൻ അവസാനമായി ഇന്ത്യയ്‌ക്കു വേണ്ടി കളിച്ചത്. തന്റെ കരിയറിൽ ഉടനീളം നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച 38 കാരനായ ധവാൻ, സമൂഹ മാധ്യമങ്ങൾ വഴിയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ആരാധകർക്കായി ഒരു നീണ്ട വിഡിയോ സന്ദേശവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

https://twitter.com/SDhawan25/status/1827164438673096764

ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ് ശിഖര്‍ ധവാന്‍. 2010ലാണ് അദ്ദേഹം ആദ്യമായി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിയ്ക്കുന്നത്. വിശാഖപട്ടണത്ത് അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായിരുന്നു ധവാന്റെ കന്നി മത്സരം. ആ കളിയില്‍ തിളങ്ങാനായില്ലെങ്കിലും 2013ല്‍ അദ്ദേഹം കൂടുതല്‍ പവറോടെ തിരിച്ചുവന്നു. അന്ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ തന്നെ അദ്ദേഹം ഗംഭീരമായി സെഞ്ച്വറി നേടി. 85 പന്തിലായിരുന്നു ആ സെഞ്ച്വറി നേട്ടം.

‘‘തന്റെ ക്രിക്കറ്റ് യാത്രയുടെ ഈ അധ്യായം അവസാനിപ്പിക്കുകയാണ്, എണ്ണമറ്റ ഓർമ്മകളും നന്ദിയും ഞാൻ എന്നോടൊപ്പം കൊണ്ടുപോകുന്നു. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി! ജയ് ഹിന്ദ്!’’, ശിഖർ ധവാൻ എക്സിൽ കുറിച്ചു.

]]>
https://www.chandrikadaily.com/gabbar-by-chanting-shikhar-dhawan-announces-his-retirement-from-international-cricket.html/feed 0
ജോൺ സീന WWE-യിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു https://www.chandrikadaily.com/john-cena-has-announced-his-retirement-from-wwe.html https://www.chandrikadaily.com/john-cena-has-announced-his-retirement-from-wwe.html#respond Sun, 07 Jul 2024 07:22:54 +0000 https://www.chandrikadaily.com/?p=302047 ഡബ്ല്യൂഡബ്ല്യൂഇ ഇതിഹാസം ജോണ്‍ സീന 2025ല്‍ വിരമിക്കും. പ്രൊഫഷണല്‍ റെസ്ലിംഗ് അടുത്ത വര്‍ഷത്തോടെ അവസാനിപ്പിക്കുമെന്ന് കാനഡയിലെ മണി ഇന്‍ ദി ബാങ്ക് പരിപാടിക്കിടെയാണ് ജോണ്‍ സീന പ്രഖ്യാപിച്ചത്.

മൈ ടൈം ഈസ് നൗ’ എന്ന ഏറെ പ്രസിദ്ധമായ തന്റെ ഉദ്ധരണിയെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ‘ദ ലാസ്റ്റ് ടൈം ഈസ് നൗ’ എന്ന ടീ ഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ഇതേ വാചകം എഴുതിയ ഒരു ടൗവ്വലും താരം ഉയര്‍ത്തിക്കാട്ടി.

2001-ല്‍ ഡബ്ല്യുഡബ്ല്യുഇയില്‍ അരങ്ങേറിയ ജോണ്‍ സീന 16 വട്ടം ലോക ചാമ്പ്യനായി റെക്കോഡ് നേട്ടം സ്വന്തമാക്കാിയിരുന്നു. 2000-ത്തിന്റെ തുടക്കം മുതല്‍ 2010 കാലം വരെ ഡബ്ല്യുഡബ്ല്യുഇയുടെ മുഖമായിരുന്നു സീന. അഞ്ച് തവണ ഡബ്ല്യൂഡബ്ല്യൂഇ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ചാമ്പ്യനും രണ്ട് തവണ വീതം ഡബ്ല്യൂഡബ്ല്യൂഇ ടാഗ് ടീം ചാമ്പ്യനും വേള്‍ഡ് ടാഗ് ടീം ചാമ്പ്യനുമായി. ഇതിന് പുറമെ രണ്ടുവട്ടം റോയല്‍ റമ്പിളും ഒരു തവണ മണി ഇന്‍ ദി ബാങ്കും ജോണ്‍ സീന സ്വന്തമാക്കിയിട്ടുണ്ട്.

എക്കാലത്തെയും മികച്ച പ്രഫഷനല്‍ റസ്ലറായി കണക്കാക്കപ്പെടുന്ന സീന ഇപ്പോള്‍ സിനിമയിലാണ് പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. 2006ലാണ് ജോണ്‍ സീന നടനായി അരങ്ങേറ്റം കുറിച്ചത്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 9 അടക്കം നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. സിനിമാ- ടെലിവിഷന്‍ ഷോ തിരക്കുകളെ തുടര്‍ന്ന് ജോണ്‍ സീന 2018 മുതല്‍ ഭാഗികമായാണ് ഡബ്ല്യൂഡബ്ല്യൂഇയുടെ ഭാഗമായിരിക്കുന്നത്. 2025ലെ റോയല്‍ റമ്പിള്‍, എലിമിനേഷന്‍ ചേമ്പര്‍, ലാസ് വെഗാസ് വേദിയാവുന്ന റെസല്‍മാനിയ 41 എന്നിവയായിരിക്കും ആയിരിക്കും ഡബ്ല്യൂഡബ്ല്യൂഇയില്‍ ജോണ്‍ സീനയുടെ അവസാന മത്സരങ്ങള്‍.

ഹോളിവുഡ് താരം കൂടിയായ ജോണ്‍ സീന ഏതാനും ചിത്രങ്ങളിലും വേഷമിട്ടിരുന്നു.

]]>
https://www.chandrikadaily.com/john-cena-has-announced-his-retirement-from-wwe.html/feed 0
രവീന്ദ്ര ജഡേജയും ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു https://www.chandrikadaily.com/ravindra-jadeja-also-retired-from-t20-cricket.html https://www.chandrikadaily.com/ravindra-jadeja-also-retired-from-t20-cricket.html#respond Mon, 01 Jul 2024 08:38:51 +0000 https://www.chandrikadaily.com/?p=301458 വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും. ടി20 ലോകകപ്പ് ഫൈനലില്‍ കിരീട വിജയത്തിനു പിന്നാലെയാണ് താരത്തിന്റെയും വിരമിക്കല്‍ തീരുമാനം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയ്ക്കായി കാര്യമായ പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ മുമ്പ് മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ വിശ്വസ്തനായിരുന്ന ജഡേജ, ഫീല്‍ഡിലെ അനിഷേധ്യ സാന്നിധ്യം കൂടിയായിരുന്നു.

ഇന്ത്യയ്ക്കായി 74 ടി20 മത്സരങ്ങള്‍ കളിച്ച ജഡേജ 54 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 515 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

]]>
https://www.chandrikadaily.com/ravindra-jadeja-also-retired-from-t20-cricket.html/feed 0
ലോകം കീഴടക്കി കോലിയുടെ പടിയിറക്കം; ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി https://www.chandrikadaily.com/conquering-the-world-and-the-descent-of-koli-virat-kohli-announces-his-retirement-from-twenty20-cricket.html https://www.chandrikadaily.com/conquering-the-world-and-the-descent-of-koli-virat-kohli-announces-his-retirement-from-twenty20-cricket.html#respond Sun, 30 Jun 2024 05:12:33 +0000 https://www.chandrikadaily.com/?p=301401 ഇന്ത്യയുടെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ കലാശപോരാട്ടത്തിൽ ഇന്ത്യയ്ക്ക് വേണ്ടി അർദ്ധ സെഞ്ച്വറി നേടി നിർണായക പ്രകടനം കാഴ്ച വെച്ചിരുന്നു.

കോലിയെ സംബന്ധിച്ചിടത്തോളം വൈറ്റ് ബോള്‍ ക്രിക്കറ്റിലെ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയശേഷമാണ് ഈ പടിയിറക്കം. 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ചാംപ്യന്‍സ് ട്രോഫി നേടിയ ടീമിലും അദ്ദേഹം അംഗമായിരുന്നു. ഇപ്പോള്‍ കരിയറിന്റെ അവസാനഘട്ടത്തില്‍ ട്വന്റി20 ലോകകപ്പും. ഏകദിന ലോകകപ്പ് മാത്രമാണ് രോഹിത്തിന്റെ പേരില്‍ ഇല്ലാത്തത്. ഐസിസി ട്രോഫികള്‍ ഇരുവരും നേടിയിട്ടുണ്ടെങ്കിലും അവയെല്ലാം ധോണി, സച്ചിന്‍, യുവരാജ് തുടങ്ങിയവരുടെ ക്രെഡിറ്റിലാണ്. അതുകൊണ്ടു തന്നെ ഈ ട്വന്റി20 ലോകകപ്പ് കിരീടം കോലിക്ക് എറെ സ്‌പെഷ്യല്‍ ആണ്.

]]>
https://www.chandrikadaily.com/conquering-the-world-and-the-descent-of-koli-virat-kohli-announces-his-retirement-from-twenty20-cricket.html/feed 0
വിരമിക്കല്‍ പ്രഖ്യാപിച്ച് ടോണി ക്രൂസ്‌ https://www.chandrikadaily.com/tony-cruz-announces-his-retirement.html https://www.chandrikadaily.com/tony-cruz-announces-his-retirement.html#respond Tue, 21 May 2024 12:30:58 +0000 https://www.chandrikadaily.com/?p=298308 ദേശീയ,ക്ലബ് ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മന്‍ സ്‌നൈപര്‍ താരം ടോണി ക്രൂസ്. ഇന്‍സ്റ്റഗ്രാം വഴിയാണ് 34 കാരന്‍ കളിമതിയാക്കുന്നതായി അറിയിച്ചത്. അടുത്ത മാസം ജര്‍മനി ആതിഥേയത്വം വഹിക്കുന്ന യൂറോ കപ്പായിരിക്കും ദേശീയ കുപ്പായത്തിലെ അവസാന മത്സരം. ചാമ്പ്യന്‍സ് ലീഗ് ഫൈനലായിരിക്കും റയല്‍ മാഡ്രിഡിനൊപ്പമുള്ള അവസാന മാച്ച്. നേരത്തെ ജര്‍മന്‍ ടീമില്‍ നിന്ന് വിരമിച്ച താരത്തെ പരിശീലകന്‍ ജൂലിയന്‍ നെഗ്ളസ്മാന്റെ താല്‍പര്യപ്രകാരം യൂറോ സംഘത്തിലേക്ക് മടക്കികൊണ്ടുവരികയായിരുന്നു.

അതേസമയം, റയല്‍ മാഡ്രിഡിനൊപ്പം വര്‍ഷങ്ങളായി തുടരുന്ന ക്രൂസ് ചാമ്പ്യന്‍സ് ലീഗടക്കം പ്രധാന കിരീടങ്ങളെല്ലാം ക്ലബിനൊപ്പം സ്വന്തമാക്കി. മധ്യനിരയില്‍ മോഡ്രിച്-ക്രൂസ് കൂട്ടുകെട്ട് സ്പാനിഷ് ക്ലബിന്റെ കരുത്തായിരുന്നു. ലോക ഫുട്ബോളിലെതന്നെ ഏറ്റവും മികച്ച മധ്യനിരതാരമായാണ് ജര്‍മന്‍ താരത്തെ വിശേഷിപ്പിക്കുന്നത്.

വിരമിക്കല്‍ കുറിപ്പില്‍ വികാരഭരിതമായാണ് താരം പ്രതികരിച്ചത്. തുറന്ന ഹൃദയത്തോടെ സ്വാഗതം ചെയ്യുകയും വിശ്വാസമര്‍പ്പിക്കുകയും ചെയ്ത റയലിനോടുള്ള നന്ദിയും കടപ്പാടും കുറിപ്പില്‍ വ്യക്തമാക്കി. റയല്‍ മാഡ്രിഡാണ് എന്റെ അവസാന ക്ലബ്ബ്. കരിയറിലെ മികച്ച ഫോമില്‍ നില്‍ക്കുമ്പോള്‍ കളി നിര്‍ത്തണമെന്നതാണ് ആഗ്രഹം. ഇതാണ് ശരിയായ സമയമെന്ന് കരുതുന്നു-ക്രൂസ് ഇന്‍സ്റ്റയില്‍ കുറിച്ചു. 2014ലാണ് താരം ബയേണ്‍ മ്യൂണികില്‍ നിന്ന് റയലിലേക്ക് ചുവട് മാറുന്നത്. റയലിനായി 305 മാച്ചില്‍ 22 ഗോളുകള്‍ സ്‌കോര്‍ ചെയ്തു.2010 മുതല്‍ ജര്‍മന്‍ സീനിയര്‍ ടീം അംഗമായ ക്രൂസ് 108 മത്സരത്തിലാണ് കളത്തിലിറങ്ങിയത്. 17 ഗോളുകളും നേടി.

]]>
https://www.chandrikadaily.com/tony-cruz-announces-his-retirement.html/feed 0
ഇപ്പോഴും ആര്‍.എസ്.എസുകാരന്‍, സംഘടന വിളിച്ചാല്‍ എന്തു സഹായത്തിനും തയാര്‍ -വിരമിക്കല്‍ പ്രസംഗത്തില്‍ കല്‍ക്കട്ട ഹൈകോടതി ജഡ്ജി https://www.chandrikadaily.com/1still-an-rss-member-ready-for-any-help-if-the-organization-calls-calcutta-high-court-judge-in-retirement-speech.html https://www.chandrikadaily.com/1still-an-rss-member-ready-for-any-help-if-the-organization-calls-calcutta-high-court-judge-in-retirement-speech.html#respond Tue, 21 May 2024 06:06:55 +0000 https://www.chandrikadaily.com/?p=298234 താൻ രാഷ്ട്രീയ  ആർ.എസ്.എസ് അംഗമാണെന്നും എന്തെങ്കിലും സഹായത്തിനോ ജോലിക്കോ വിളിച്ചാൽ സംഘടനക്ക് ചെയ്തുനൽകാൻ തയാറാണെന്നും വിരമിക്കൽ പ്രസംഗത്തിൽ കൽകട്ട ഹൈകോടതി ജഡ്ജി. ഹൈക്കോടതിയിൽ ജഡ്ജിമാരുടെയും ബാറിലെ അംഗങ്ങളുടെയും സാന്നിധ്യത്തിൽ യാത്രയയപ്പിൽ സംസാരിക്കവെ ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് ആണ് ഇക്കാര്യം പറഞ്ഞത്.

ഞാൻ രാഷ്ട്രീയ സ്വയം സേവക് സംഘിന്‍റെ അംഗമായിരുന്നു, ഇപ്പോഴും ആണ്. ഞാൻ സംഘടനയോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കുട്ടിക്കാലം മുതൽ മുതലേ ഞാൻ സംഘടനയിലുണ്ട്. 37 വർഷത്തോളമായി സംഘടനയിൽ നിന്ന് അകന്നുനിൽക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ദാഷ് പറഞ്ഞു.

എന്തെങ്കിലും സഹായത്തിനോ എനിക്ക് ചെയ്യാൻ കഴിയുന്ന ഏതെങ്കിലും ജോലിക്കോ വേണ്ടി അവർ വിളിച്ചാൽ സംഘടനയിലേക്ക് മടങ്ങാൻ തയാറാണ് -ജസ്റ്റിസ് വ്യക്തമാക്കി. 14 വർഷത്തിലേറെ ഹൈകോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ദാഷ്, ഒറീസ്സ ഹൈകോടതിയിൽനിന്ന് സ്ഥലംമാറിയാണ് കൽകട്ട ഹൈകോടതിയിലെത്തിയിരുന്നത്.

]]>
https://www.chandrikadaily.com/1still-an-rss-member-ready-for-any-help-if-the-organization-calls-calcutta-high-court-judge-in-retirement-speech.html/feed 0