വിഘ്‌നേഷ് ജോലി ചെയ്തുവരുന്ന സ്ഥാപനത്തില് ദൈനംദിന തൊഴിലിന്റെ ഭാഗമായി വിറക് മുറിയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിറക് മുറിയ്ക്കുന്നതിനിടെ അവിചാരിതമായി യന്ത്രവാളിന്റെ ദിശ മാറുകയും വാള് വിഘ്‌നേഷിന്റെ കഴുത്തില് കൊള്ളുകയുമായിരുന്നു.
ഉടന് തന്നെ മറ്റ് ജോലിക്കാരെത്തി വിഘ്‌നേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതിനിടയില് തന്നെ മരണം സംഭവിക്കുകയായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
]]>അതേസമയം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില് കേരളീയം പരിപാടി നടത്തുന്നതിനെ ചോദ്യം ചെയ്യുകയാണ് പ്രതിപക്ഷം. സര്‍ക്കാരിന്റെ ദാരിദ്ര്യം മറയ്ക്കാന് പുരപ്പുറത്ത് ഉണക്കാന് ഇട്ട പട്ടുകോണകമാണ് കേരളീയം പരിപാടിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ധവളപത്രം ഇറക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.