riza – Chandrika Daily

കരിപ്പൂരിൽ റിസയ്ക്ക് 480 കോടി രൂപ; കൂടുതൽ സ‌ർവീസുകൾക്ക് ശ്രമം
മലപ്പുറം : കരിപ്പൂർ വിമാനത്താവളം റിസയുടെ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടുന്നതിന് എയർപോർട്ട് അതോറിറ്റി 480 കോടി രൂപ നീക്കിവച്ചതായി എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് അറിയിച്ചു. കരിപ്പൂരിൽ ഇന്നലെ ചേർന്ന വിമാനത്താവള ഉപദേശക സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാന സർക്കാർ 14.5 ഏക്കർ സ്ഥലമേറ്റെടുത്ത് കൈമാറിയതോടെ റൺവേ വെട്ടിച്ചുരുക്കി റിസ നിർമ്മിക്കാനുള്ള തീരുമാനം മരവിപ്പിച്ചിട്ടുണ്ട്. ഏറ്റെടുത്ത ഭൂമി മണ്ണിട്ട് ഉയർത്തുന്നതിന് ടെൻഡർ വിളിച്ചെങ്കിലും യോഗ്യരായവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. റീ ടെൻഡർ നടപടികൾ ആരംഭിച്ചതായും എയർപോർട്ട് ഡയറക്ടർ അറിയിച്ചു.

കരിപ്പൂരിൽ നിന്ന് വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കാനും ആഭ്യന്തര മേഖലയിൽ കൂടുതൽ സർവീസുകൾക്കും കൂട്ടായ ശ്രമം വേണമെന്ന് ഉപദേശക സമിതി യോഗം ആവശ്യപ്പെട്ടു. എയർ ഇന്ത്യ, എയർ ഏഷ്യ തുടങ്ങിയ കമ്പനികൾ നേരത്തെ നടത്തിയിരുന്ന സർവീസുകൾ പുനരാരംഭിക്കണം. തിരുവനന്തപുരം, ന്യൂഡൽഹി, അഗത്തി, ബാംഗ്ലൂർ,​ ഹൈദരാബാദ്, ചെന്നൈ റൂട്ടുകളിൽ പുതിയ സർവീസ് വേണം. ഇക്കാര്യം ഡൽഹിയിലെ വിമാന സ്ലോട്ട് അനുവദിക്കുന്ന വിഭാഗവുമായും വിമാന കമ്പനികളുമായും ചർച്ച ചെയ്യും. കണ്ണൂർ വിമാനത്താവളത്തിന് നൽകുന്ന പ്രത്യേക ആനുകൂല്യങ്ങൾ കരിപ്പൂരിനും ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്താനും യോഗത്തിൽ തീരുമാനമായി.

വിമാനത്താവള ഉപദേശക കമ്മിറ്റി ചെയർമാൻ എം.പി.അബ്ദുസമദ് സമദാനി എം.പി അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ എം.കെ.രാഘവൻ, ഇ.ടി.മുഹമ്മദ് ബഷീർ, എം.എൽ.എമാരായ ടി.വി.ഇബ്രാഹീം, പി.അബ്ദുൾ ഹമീദ്, ജില്ലാ കളക്ടർ വി.ആർ.വിനോദ്, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്സൺ സി.ടി.ഫാത്തിമ സുഹ്റാബി, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണർ ജയകാന്ത്, കൊണ്ടോട്ടി ഡിവൈ.എസ്.പി. മൂസ വള്ളിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.