salahudheen murder – Chandrika Daily https://www.chandrikadaily.com Sun, 13 Sep 2020 07:15:40 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg salahudheen murder – Chandrika Daily https://www.chandrikadaily.com 32 32 എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാതെ പൊലീസ് https://www.chandrikadaily.com/sdpi-salahudheen-news.html https://www.chandrikadaily.com/sdpi-salahudheen-news.html#respond Sun, 13 Sep 2020 07:10:28 +0000 https://www.chandrikadaily.com/?p=152723 കൂത്തുപറമ്പ്: എസ്ഡിപിഐ പ്രവര്‍ത്തകന്‍ സയ്യിദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ പിടികൂടാനാവാതെ പൊലീസ് അന്വേഷണം ഇഴയുന്നു. നിരവധി പേരെ ചോദ്യം ചെയ്തുവെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഒളിവില്‍ കഴിയുന്ന പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നുപേരെ മാത്രമാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ആര്‍എസ്എസ് പ്രവര്‍ത്തകരായ ചൂണ്ടയിലെ അജ്ജു നിവാസില്‍ അമല്‍ രാജ്, ധന്യ നിവാസില്‍ പ്രിബിന്‍, അഷ്‌ന നിവാസില്‍ ആഷിഖ് ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികള്‍ക്ക് സഹായം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല.

ചൂണ്ടയിലെ അമല്‍രാജാണ് കോളയാട് സ്വദേശിയില്‍ നിന്ന് കാര്‍ വാടകക്കെടുത്തത്. സലാഹുദ്ദീന്റെ കാറിലിടിച്ച ബൈക്കുകള്‍ അടക്കം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കൃത്യം നടന്നത് കണ്ണവം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തായതിനാല്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ എളുപ്പമായെന്നാണ് പൊലീസ് പറയുന്നത്.

]]>
https://www.chandrikadaily.com/sdpi-salahudheen-news.html/feed 0
സലാഹുദ്ദീനെ കൊല്ലുമെന്ന ഭീഷണിയുമായി ഫ്‌ളക്‌സ് ബോര്‍ഡ്; കൊലപാതകം ആസൂത്രിതമെന്ന് തെളിവുകള്‍ https://www.chandrikadaily.com/sdpi-kannur-salahudheen-news.html https://www.chandrikadaily.com/sdpi-kannur-salahudheen-news.html#respond Wed, 09 Sep 2020 13:31:29 +0000 https://www.chandrikadaily.com/?p=151784 കണ്ണൂര്‍: കൊല്ലപ്പെട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ സലാഹുദ്ദീന്റെ കൊലപാതകം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന ഫ്ളക്സ് ബോര്‍ഡ് പുറത്ത്. ശിവജി ബോയ്സ് കണ്ണവം എന്ന പേരില്‍ സ്ഥാപിച്ച ബോര്‍ഡില്‍ സലാഹുദ്ദീന്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്കെതിരെയാണ് ഭീഷണിയുള്ളത്. ‘എസ്ഡിപിഐ വേട്ടപ്പട്ടികള്‍, ഇവര്‍ കണ്ണവത്തെ കണ്ണീരിലാഴ്ത്തിയ നാടിന്റെ ശാപജന്മങ്ങള്‍’ എന്ന വലിയ എഴുത്തിനൊപ്പം നിസാമുദ്ദീന്‍, സലാഹുദ്ദീന്‍, അജ്മല്‍, അഷ്ഫര്‍, സഫീര്‍.സി, നൗഷാദ്, അഷ്‌കര്‍ എന്നിവരുടെ പേരും ചിത്രവും മേല്‍വിലാസവുമുണ്ട്.

ഫ്‌ളക്‌സിലെ വാചകങ്ങളുടെ പൂര്‍ണ്ണരൂപം:

”വര്‍ഗീയ കലാപം ലക്ഷ്യമാക്കി നരാധമന്‍മാര്‍ വെട്ടിയരിഞ്ഞത് ഞങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ശ്യാമപ്രസാദിനെ, ഹേ സുഡാപ്പികളെ ഒരു ലുക്കൗട്ട് നോട്ടീസില്‍ ഒന്നും ഇതവസാനിക്കാന്‍ പോകുന്നില്ല. കനലെരിയുന്ന വഴിയില്‍ ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും അല്ലെങ്കില്‍ ഞങ്ങള്‍ കുടിപ്പിക്കും. അതാണ് ഞങ്ങളുടെ പാരമ്പര്യം-ശിവജി ബോയ്‌സ് കണ്ണവം’

അതേസമയം എസ്ഡിപിഐ പ്രവര്‍ത്തകന്‍ സെയ്ദ് മുഹമ്മദ് സലാഹുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്ക് സഹായം നല്‍കിയവരെന്നു കരുതുന്ന ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്.

 

]]>
https://www.chandrikadaily.com/sdpi-kannur-salahudheen-news.html/feed 0
കണ്ണൂരില്‍ ആര്‍എസ്എസ് കൊടിമരങ്ങള്‍ക്ക് പോലും പിണറായി പൊലീസിന്റെ കരുതല്‍ https://www.chandrikadaily.com/police-protection-for-rss.html https://www.chandrikadaily.com/police-protection-for-rss.html#respond Wed, 09 Sep 2020 11:38:43 +0000 https://www.chandrikadaily.com/?p=151761 കണ്ണൂര്‍: എസ്ഡിപിഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആര്‍എസ്എസ്-ബിജെപി ഓഫീസുകള്‍ക്കും കൊടിമരങ്ങള്‍ക്കും പൊലീസ് കാവല്‍. എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എസ്എസ് ഓഫീസുകള്‍ അക്രമിക്കപ്പെടുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഓഫീസുകള്‍ക്ക് കാവല്‍ ഏര്‍പ്പെടുത്തിയത്.

ഇന്നലെ വൈകീട്ടോടെയാണ് കണ്ണവത്ത് എസ്ഡിപിഐ പ്രവര്‍ത്തകനായ സലാഹുദ്ദീന്‍ കൊല്ലപ്പെട്ടത്. കൂത്തുപറമ്പില്‍ നിന്ന് സഹോദരിമാര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന സലാഹുദ്ദീനെ ബൈക്ക് ഇടിച്ച് അപകടമുണ്ടാക്കിയ ശേഷം ആസൂത്രിതമായി വെട്ടിക്കൊല്ലുകയായിരുന്നു. എബിവിപി പ്രവര്‍ത്തകനായിരുന്ന ശ്യാമപ്രസാദിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് സലാഹുദ്ദീനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് നിഗമനം.

അതിനിടെ സലാഹുദ്ദീന് കോവിഡ് പോസിറ്റീവായതില്‍ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ ആരോപിച്ചു. പൊലീസിന്റെ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് നേതാക്കള്‍ പറയുന്നത്. ജനാസ അനുഗമിക്കുന്നതില്‍ നിന്ന് പ്രവര്‍ത്തകരെയും ബന്ധുക്കളെയും ഒഴിവാക്കാനുള്ള പൊലീസ് ഗൂഢാലോചനയുടെ ഭാഗമായാണ് കോവിഡ് പോസിറ്റീവ് എന്ന് പ്രചരിപ്പിക്കുന്നതെന്നാണ് എസ്ഡിപിഐ ആരോപണം.

 

]]>
https://www.chandrikadaily.com/police-protection-for-rss.html/feed 0