പോസ്റ്റ് ഇങ്ങനെ:
ഖാലിസ്ഥാനി തീവ്രവാദി നേതാവ് ഹര്‍ദിപ് സിംഗ് നജ്ജറിനെ കാനഡയിലിട്ട് വെടിവെച്ച് കൊന്നത് ഭാരത ഏജന്റുമാരാണെന്ന് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ആരോപിച്ചിരിക്കുന്നു . ഭാരത നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കുകയും ചെയ്തിട്ടുണ്ട് . ഇത് സത്യമാണെങ്കില് ഇന്നാട്ടിലെ ഓരോ കോണ്‍ഗ്രസുകാരനും നരേന്ദ്ര മോദിയെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ആദരിക്കണം .
ഹര്‍ദിപ് നജ്ജറിനെ പരലോകത്തേക്കയക്കാന് കാരണമായ പ്രകോപനം എന്താണെന്നറിയാമോ ? മുന് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകം ടാബ്ലോ ആക്കി ഭാരത വിരുദ്ധ പ്രകടനം സംഘടിപ്പിച്ചത് . ഇന്ദിര ബിജെപിക്കാരി ആയിരുന്നില്ല , ഞങ്ങള്‍ക്ക് രാഷ്ട്രീയമായ വിയോജിപ്പുണ്ട് . പക്ഷേ അവര് ഭാരതത്തിന്റെ പ്രധാനമന്ത്രി ആയിരുന്നു . ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവര് രാജ്യത്തിന്റെ ശത്രുക്കളാണ് . രാജ്യത്തിന്റെ ശത്രുവിന് ഒരു ശിക്ഷയേ ഉള്ളൂ . മരണം .’
]]>സ്വപ്‌നനയുടെ വീട്ടില് മന്ത്രി പോയിട്ടില്ലെങ്കില് നിഷേധിക്കട്ടെ. സ്വപ്‌ന സുരേഷില് നിന്ന് പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌കില്‍ കടകംപള്ളി സുരേന്ദ്രന്റെയും പേരുണ്ട്. സ്വപ്‌ന സുരേഷ് കടകംപള്ളി സുരേന്ദ്രന് ബന്ധത്തെക്കുറിച്ച് അന്വേഷണം വേണം- സന്ദീപ് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ മകളുടെ ഫ്ളാറ്റില്‍ ഫര്‍ണീച്ചറുകള്‍ സംഭാവന ചെയ്തത് സ്വപ്‌ന സുരേഷാണെന്നും ബിജെപി വക്താവ് ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മകളേയും സ്വപ്‌ന സുരേഷിനേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണം. മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്‌ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സന്ദീപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആരോപണം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു.
]]>തിരുവനന്തപുരം: മലയാളി താരം സന്ദീപ് വാര്യരെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തി. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെയുള്ള രണ്ടാമത്തെയും മൂന്നാമത്തെയും ടെസ്റ്റുകള്‍ക്കുള്ള ടീമിലാണ് സന്ദീപ് ഇടം പിടിച്ചത്. ഇന്ത്യന് സീനിയര് ടീമില് സ്ഥാനം നേടിയ നവ്ദീപ് സെയ്‌നിക്ക് പകരമാണ് സന്ദീപിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്.
വെസ്റ്റ് ഇന്‍ഡീസ് എ ഇന്ത്യ എ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 31ന് ആരംഭിക്കും. മൂന്നാമത്തെ ടെസ്റ്റ് അടുത്ത മാസം 7 മുതല് 10 വരെയാണ്. ടീമിനൊപ്പം ചേരാനായി സന്ദീപ് വാര്യര് വെള്ളിയാഴ്ച്ച വെസ്റ്റ് ഇന്‍ഡീസിലേക്ക് തിരിക്കും.
]]>