sandeepwarrier – Chandrika Daily https://www.chandrikadaily.com Tue, 16 Dec 2025 06:39:54 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sandeepwarrier – Chandrika Daily https://www.chandrikadaily.com 32 32 ‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ല -സന്ദീപ് വാര്യര്‍ https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html#respond Tue, 16 Dec 2025 06:39:54 +0000 https://www.chandrikadaily.com/?p=368970 ‘രാഹുല്‍ ഗാന്ധിയെ ആദ്യം കണ്ടതിന് മെസിയോട് പിണങ്ങി നാടുവിട്ടു മോദി; മെസ്സിയെ സ്നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ കാണുന്നതിനു മുന്നേ രാഹുല്‍ ഗാന്ധിയെ കണ്ടതിനു മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു.

ഈ നാടിന്റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്‌ബോളറെ അവഹേളിച്ചിരിക്കുന്നത്. ഈ നാട്ടിലെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന, മെസിയെ സ്‌നേഹിക്കുന്നവര്‍ മോദിയോട് പൊറുക്കില്ലെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യയിലെത്തിയ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ന്യൂഡല്‍ഹിയില്‍ വച്ച് 21 മിനിറ്റ് നേരം ഇരുവരും തമ്മില്‍ കാണാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ അത് ഒഴിവാക്കി നേരത്തെ നിശ്ചയിച്ച പ്രകാരം മോദി ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ജോര്‍ദാനിലേക്ക് പോവുകയായിരുന്നു. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ, ക്രിക്കറ്റ് താരം വിരാട് കോലി, സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും.

 

]]>
https://www.chandrikadaily.com/modi-left-the-country-after-quarreling-with-messi-for-meeting-rahul-gandhi-first-those-who-love-messi-will-not-forgive-modi-sandeep-warrier.html/feed 0
‘യുഡിഎഫിന്റെ ഉജ്ജ്വല ജയം; പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു’ -സന്ദീപ് വാര്യര്‍ https://www.chandrikadaily.com/udfs-resounding-victory-pinarayis-third-consecutive-administration-broken-the-ambition-swami-sharan-maiyappa-sandeep-warrier.html https://www.chandrikadaily.com/udfs-resounding-victory-pinarayis-third-consecutive-administration-broken-the-ambition-swami-sharan-maiyappa-sandeep-warrier.html#respond Sat, 13 Dec 2025 11:24:16 +0000 https://www.chandrikadaily.com/?p=368494 തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ ഉജ്ജ്വല വിജയം പിണറായിയുടെ മൂന്നാം തുടര്‍ഭരണ ദുര്‍മോഹത്തെ തകര്‍ത്തു എന്ന് ഫേസ്ബുക്കിലൂടെ സന്ദീപ് വാര്യര്‍ പ്രതികരിച്ചു. സ്വാമിയേ ശരണമയ്യപ്പ എന്നും പോസ്റ്റില്‍ കുറിച്ചു.

അതേസമയം എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. വര്‍ഗീയതയാണ് ഇടത് മുന്നണിയുടെ തോല്‍വിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം ഉണ്ടായില്ലെങ്കില്‍ രാഷ്ട്രീയ വനവാസം തന്നെയെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

]]>
https://www.chandrikadaily.com/udfs-resounding-victory-pinarayis-third-consecutive-administration-broken-the-ambition-swami-sharan-maiyappa-sandeep-warrier.html/feed 0
കെ.പി.സി.സിക്ക് പുതിയ കമ്മിറ്റി; സന്ദീപ് വാര്യര്‍ ജനറല്‍ സെക്രട്ടറി; 13 വൈസ് പ്രസിഡന്റുമാര്‍ https://www.chandrikadaily.com/1-committee-for-kpcc-sandeep-warrier-general-secretary-13-vice-presidents.html https://www.chandrikadaily.com/1-committee-for-kpcc-sandeep-warrier-general-secretary-13-vice-presidents.html#respond Thu, 16 Oct 2025 18:01:26 +0000 https://www.chandrikadaily.com/?p=358822 കെ.പി.സിസിക്ക് ജംബോ ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. സന്ദീപ് വാര്യര്‍ അടക്കം 58 ജനറല്‍ സെക്രട്ടറിമാരും 13 വൈസ് പ്രസിഡന്റുമാരുമാണ് പുതിയ പട്ടികയിലുള്ളത്. രാഷ്ട്രീയകാര്യ സമിതിയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തിയാണ് എഐസിസി നേതൃത്വം പട്ടിക പ്രസിദ്ധീകരിച്ചത്. സണ്ണി ജോസഫിനെ കെ പി സി സി അധ്യക്ഷനായും തെരഞ്ഞെടുത്തിരുന്നു.

ടി. ശരത് ചന്ദ്രപ്രസാദ് , ഹൈബി ഈഡന്‍, പാലോട് രവി, വി.ടി ബല്‍റാം , വി . പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍, ഡി.സുഗതന്‍, രമ്യ ഹരിദാസ്, എം.ലിജു, എ.എ ഷുക്കൂര്‍, എം. വിന്‍സെന്റ്, റോയി കെ. പൗലോസ്, ജയ്‌സണ്‍ ജോസഫ് എന്നിവരാണ് വൈസ് പ്രസിഡണ്ട്മാര്‍. വി.എ നാരായണനാണ് ട്രഷറര്‍. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, വി.കെ ശ്രീകണ്ഠന്‍, ഡീന്‍ കുര്യാക്കോസ്, പന്തളം സുധാകരന്‍, സി.പി മുഹമ്മദ്, എ .കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.

ജനറല്‍ സെക്രട്ടറിമാര്‍:
പഴകുളം മധു, ടോമി കല്ലാനി, കെ. ജയന്ത്, എം. എം. നസീര്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, ബി. എ. അബ്ദുള്‍ മുത്തലിബ്, പി. എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, നെയ്യാറ്റിന്‍കര സനല്‍, പി. എ. സലീം, കെ. പി. ശ്രീകുമാര്‍, ടി. യു. രാധാകൃഷ്ണന്‍, ജോസ്സി സെബാസ്റ്റ്യന്‍, സോണി സെബാസ്റ്റ്യന്‍, എം. പി. വിന്‍സെന്റ്, ജോസ് വല്ലൂര്‍, സി. ചന്ദ്രന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, പി. മോഹന്‍ രാജ്, ജ്യോതികുമാര്‍ ചാമക്കാല, എം. ജെ. ജോബ്, എസ്. അശോകന്‍, മാനക്കാട് സുരേഷ്, കെ. എല്‍. പൗലോസ്, എം. എ. വാഹിദ്, രമണി പി. നായര്‍, ഹക്കീം കുന്നില്‍, ജമീല, ഫില്‍സണ്‍ മാത്യൂസ്, വി. ബാബുരാജ്, വി. എ. ഷാനവാസ് ഖാന്‍, കെ. നീലകണ്ഠന്‍, ചന്ദ്രന്‍ തില്ലങ്കേരി, പി. ജെര്‍മിയാസ്, അനില്‍ അക്കര, കെ. എസ്. ശബരിനാഥന്‍, സന്ദീപ് വാരിയര്‍, കെ. ബി. ശശികുമാര്‍, നൗഷാദ് അലി കെ. പി., ഐ. കെ. രാജു, എം. ആര്‍. അഭിലാഷ്, കെ. എ. തുളസി, കെ. എസ്. ഗോപകുമാര്‍, ഫിലിപ് ജോസഫ്, കട്ടാനം ഷാജി, എന്‍. ഷൈലജ്, ബി. ആര്‍. എം. ഷഫീര്‍, എബി കുര്യാക്കോസ്, പി. ടി. അജയ് മോഹന്‍, കെ. വി. ദാസന്‍, അന്‍സജിത്ത റെസ്സല്‍, വിദ്യാ ബാലകൃഷ്ണന്‍, നിഷ സോമന്‍, ലക്ഷ്മി ആര്‍., സോണിയ ഗിരി, കെ. ശശിധരന്‍, ഇ. സമീര്‍, സൈമണ്‍ അലക്‌സ്.

]]>
https://www.chandrikadaily.com/1-committee-for-kpcc-sandeep-warrier-general-secretary-13-vice-presidents.html/feed 0