santhosh trophy – Chandrika Daily https://www.chandrikadaily.com Tue, 31 Dec 2024 17:19:46 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg santhosh trophy – Chandrika Daily https://www.chandrikadaily.com 32 32 സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന്റെ കണ്ണീര്‍; വിജയാരവത്തില്‍ മുങ്ങി ബംഗാള്‍ https://www.chandrikadaily.com/kerala-tears-again-in-santhosh-trophy-bengal-drowned-in-victory.html https://www.chandrikadaily.com/kerala-tears-again-in-santhosh-trophy-bengal-drowned-in-victory.html#respond Tue, 31 Dec 2024 17:19:46 +0000 https://www.chandrikadaily.com/?p=324270 ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ വീണ്ടും കേരളത്തിന്റെ കണ്ണീര്‍. ഹൈദരാബാദിലെ ഗച്ചിബൗളി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒറ്റ ഗോളിനാണ് ബംഗാളിന്റെ ജയം. റോബി ഹന്‍സ്ദിന്റെ ഗോളിലൂടെയാണ് ബംഗാള്‍ കേരളത്തില്‍നിന്ന് ജയം പിടിച്ചുവാങ്ങിയത്. ബോക്‌സിന് പുറത്ത് നിന്ന് ഹെഡറിലൂടെ കിട്ടിയ പന്ത് കേരള പ്രതിരോധ താരത്തെ മറികടന്ന് റോബി വലയിലേക്ക് തട്ടിയിടുകയായിരുന്നു. തിരിച്ചടിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തിയില്ല. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ബംഗാളിന്റെ 33ാം കിരീട നേട്ടമാണിത്.

ബംഗാളിന്റെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. ആറാം മിനിറ്റിലാണ് കേരളത്തിന്റെ ആദ്യ നീക്കമെത്തിയെങിലും പന്തുമായി കുതിച്ച നസീബിന്റെ മുന്നേറ്റം ബംഗാള്‍ പ്രതിരോധം തടഞ്ഞു. 11ാം മിനിറ്റില്‍ കേരളത്തിന് അവസരമെത്തി. നിജോ ഗില്‍ബര്‍ട്ട് നല്‍കിയ ക്രോസില്‍ അജസലിന്റെ ഹെഡര്‍ ബാറിന് മുകളിലൂടെ പറന്നു. 30ാം മിനിറ്റിലെ ബംഗാളിന്റെ കോര്‍ണര്‍ കിക്ക് കേരളത്തിന്റെ ഗോള്‍കീപ്പര്‍ രക്ഷിച്ചു. 40ാം മിനിറ്റില്‍ കേരളത്തിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ഇതോടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയിലും ആക്രമണങ്ങള്‍ തുടര്‍ന്നു. 58ാം മിനിറ്റിലും 62ാം മിനിറ്റിലും ബംഗാളിന് ലഭിച്ച ഫ്രീകിക്ക് ലക്ഷ്യം കണ്ടില്ല. 83ാം മിനിറ്റില്‍ ബംഗാളിന് അനുകൂലകമായ കോര്‍ണര്‍ കിക്ക് കൂട്ടപ്പൊരിച്ചിലുകള്‍ക്കൊടുവില്‍ പുറത്തുപോയി. നിശ്ചിത സമയത്തിനുശേഷം ആറ് മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ചു. അവിടെ ബംഗാളിന്റെ നിര്‍ണായകമായ വിജയഗോള്‍ പിറവിയെടുക്കുന്നതിനുള്ള സമയമായിരുന്നു. 94ാം മിനിറ്റില്‍ അനായാസമായി റോബി വല ചലിപ്പിച്ചു. തൊട്ടുപിന്നാലെ കേരളത്തിനൊരു ഫ്രീകിക്ക് ലഭിച്ചു. കേരളത്തിന്റെ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാല്‍ ആ ഫ്രീ കിക്ക് പന്ത് ഗോള്‍ബാറും കടന്ന് പുറത്തേക്ക്. ബംഗാള്‍ വിജയാരവത്തില്‍ മുങ്ങി.

]]>
https://www.chandrikadaily.com/kerala-tears-again-in-santhosh-trophy-bengal-drowned-in-victory.html/feed 0
സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍ https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html#respond Sun, 29 Dec 2024 14:25:02 +0000 https://www.chandrikadaily.com/?p=323850 ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

]]>
https://www.chandrikadaily.com/bengal-in-final-in-santosh-trophy-football.html/feed 0
സന്തോഷ് ട്രോഫി; കേരളത്തിന് വിജയത്തുടക്കം https://www.chandrikadaily.com/santosh-trophy-victory-for-kerala.html https://www.chandrikadaily.com/santosh-trophy-victory-for-kerala.html#respond Wed, 20 Nov 2024 14:07:43 +0000 https://www.chandrikadaily.com/?p=318324 സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയത്തുടക്കം. റെയില്‍വേസിനെതിരെയുള്ള മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തിന്റെ വിജയം. ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കേരളത്തിന് ഗോള്‍ നേടാനായത്.

കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ ആദ്യ പകുതിയില്‍ റയില്‍വേസ് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയെത്തിയെപ്പോള്‍ കേരളം ലീഡ് ചെയ്യുകയായിരുന്നു. 72 ാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ അജ്‌സലാണ് ഗോള്‍ നേടിയത്.

വെള്ളിയാഴ്ച നടക്കുന്ന രണ്ടാം മത്സരത്തില്‍ കേരളം ലക്ഷദ്വീപിനെ നേരിടും.

 

 

]]>
https://www.chandrikadaily.com/santosh-trophy-victory-for-kerala.html/feed 0
സന്തോഷ് ട്രോഫി കേരളാ ടീമിനെ പ്രഖ്യാപിച്ചു https://www.chandrikadaily.com/santhosh-trophy-kerala-team-announced-2.html https://www.chandrikadaily.com/santhosh-trophy-kerala-team-announced-2.html#respond Fri, 15 Nov 2024 16:12:19 +0000 https://www.chandrikadaily.com/?p=317649 78-ാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ക്യാപ്റ്റന്‍ ജി സഞ്ജുവും വൈസ് ക്യാപ്റ്റന്‍ ഗോള്‍കീപ്പറായ എസ് ഹജ്മലുമാണ്. 15 പുതുമുഖങ്ങളാണ് ടീമിലുള്ളത്. ടീമിന്റെ പരിശീലകന്‍ ബിബി തോമസ് മുട്ടത്താണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ കളിച്ച പത്തുപേര്‍ ടീമിലുണ്ട്. ഗ്രൂപ്പ് എച്ചില്‍ റെയില്‍വേ, ലക്ഷദ്വീപ്, പോണ്ടിച്ചേരി ടീമുകള്‍ക്കൊപ്പമാണ് കേരളം.

നവംബര്‍ 20-നാണ് കേരളത്തിന്റെ ആദ്യമത്സരം നടക്കുക. 22-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ലക്ഷദ്വീപാണ് എതിരാളികള്‍. നവംബര്‍ 24 പോണ്ടിച്ചേരിയെ നേരിടും. സഞ്ജുവിന്റെ അഞ്ചാമത്തെ സന്തോഷ് ട്രോഫി മത്സരമാണ് ഇത്.

ജി സഞ്ജു (ക്യാപ്റ്റന്‍), എസ് ഹജ്മല്‍ (വൈസ് ക്യാപ്റ്റന്‍), കെ മുഹമ്മദ് അസ്ഹര്‍. ഡിഫന്‍ഡര്‍മാര്‍: എം മനോജ്, , മുഹമ്മദ് അസ്ലം, ആദില്‍ അമല്‍, പിടി മുഹമ്മദ് റിയാസ്, ജോസഫ് ജസ്റ്റിന്‍. കെ മുഹമ്മദ് നിയാസ്, വി അര്‍ജുന്‍, ക്രിസ്റ്റി ഡേവിസ്, മുഹമ്മദ് അര്‍ഷഫ്, നസീബ് റഹ്‌മാന്‍, സല്‍മാന്‍ കള്ളിയത്ത്, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റിഷാദ് ഗഫൂര്‍, പിപി മുഹമ്മദ് റൊഷാല്‍, മുഹമ്മദ് മുഷ്‌റഫ്.

 

]]>
https://www.chandrikadaily.com/santhosh-trophy-kerala-team-announced-2.html/feed 0
സന്തോഷ് ട്രോഫി; കേരളത്തിന് മിന്നും വിജയം, ഗുജറാത്തിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു https://www.chandrikadaily.com/santosh-trophy-a-brilliant-victory-for-kerala-crushing-gujarat-by-three-uncontested-goals.html https://www.chandrikadaily.com/santosh-trophy-a-brilliant-victory-for-kerala-crushing-gujarat-by-three-uncontested-goals.html#respond Wed, 11 Oct 2023 06:02:03 +0000 https://www.chandrikadaily.com/?p=278771 സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ഉജ്ജ്വല ജയത്തോടെ തുടക്കം. ആദ്യ മത്സരത്തില്‍ കേരളം എതിരില്ലാത്ത 3 ഗോളുകള്‍ക്ക് ഗുജറാത്തിനെ തകര്‍ത്തുവിട്ടു. ഗ്രൂപ്പ് എയില്‍ നടന്ന പോരാട്ടത്തില്‍ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്.

കേരളത്തിനായി അക്ബര്‍ സിദ്ദിഖ് ഇരട്ട ഗോള്‍ നേടി തിളങ്ങിയപ്പോള്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ടും വലകുലുക്കി. ആദ്യ കളിയില്‍ ജമ്മു കശ്മീരിനെ തോല്‍പ്പിച്ചെത്തിയ ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയില്‍ തന്നെ 3 ഗോളുകള്‍ നേടി കേരളം ആധിപത്യം പുലര്‍ത്തി.

മത്സരത്തിന്റെ ആദ്യ മിനിറ്റുതൊട്ട് ആക്രമണ ഫുട്ബോള്‍ അഴിച്ചുവിട്ട കേരളം ആദ്യ 36 മിനിറ്റില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചുകൂട്ടി. 12-ാം മിനിറ്റില്‍ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്.

പിന്നാലെ 33-ാം മിനിറ്റില്‍ അക്ബര്‍ വീണ്ടും ഗോളടിച്ച് കേരളത്തിന്റെ ലീഡ് വര്‍ധിപ്പിച്ചു. 3 മിനിറ്റുകള്‍ക്ക് ശേഷം 36-ാം മിനിറ്റില്‍ നായകന്‍ നിജോ ഗില്‍ബര്‍ട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് തുടക്കത്തില്‍ തന്നെ പതറി. ആദ്യ പകുതിയില്‍ കേരളം ഈ ലീഡ് നിലനിര്‍ത്തി.

രണ്ടാം പകുതിയില്‍ ആക്രമണം കുറച്ച് പ്രതിരോധത്തില്‍ ശ്രദ്ധചെലുത്താനാണ് കേരളം ശ്രമിച്ചത്. അതില്‍ താരങ്ങള്‍ വിജയിക്കുകയും ചെയ്തു. ഇടയ്ക്ക് കൗണ്ടര്‍ അറ്റാക്കിലൂടെ വലുകുലുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വൈകാതെ കേരളം വിജയം സ്വന്തമാക്കി. ഇനി ഗോവ, ഛത്തീസ്ഗഢ് ടീമുകളുമായാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍.

 

]]>
https://www.chandrikadaily.com/santosh-trophy-a-brilliant-victory-for-kerala-crushing-gujarat-by-three-uncontested-goals.html/feed 0
സന്തോഷ് ട്രോഫി; കേരള ടീമിനെ പ്രഖ്യാപിച്ചു, നിജോ ഗില്‍ബെര്‍ട്ട് ടീമിനെ നയിക്കും https://www.chandrikadaily.com/11santosh-trophy-kerala-team-announced-to-be-led-by-nijo-gilbert.html https://www.chandrikadaily.com/11santosh-trophy-kerala-team-announced-to-be-led-by-nijo-gilbert.html#respond Wed, 04 Oct 2023 09:36:25 +0000 https://www.chandrikadaily.com/?p=277709 കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. നിജോ ഗില്‍ബെര്‍ട്ടാണ് ക്യാപ്റ്റന്‍. ഡിഫന്‍ഡര്‍ ജി. സഞ്ജു വൈസ് ക്യാപ്റ്റനും.

ഒക്ടോബര്‍ ഒമ്പത് മുതല്‍ ഗോവയിലാണ് ടൂര്‍ണമെന്റ്. ഒക്ടോബര്‍ 11-ന് ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ നേരിടും. ജമ്മു കശ്മീര്‍, ഛത്തീസ്ഗഢ്, ഗോവ എന്നിവരും കേരളത്തിന്റെ ഗ്രൂപ്പില്‍ ഉണ്ട്. ഏഴുതവണ ചാമ്പ്യന്മാരായ കേരളം കീരീട പ്രതീക്ഷയുമായി തന്നെയാണ് ഗോവയിലേക്കെത്തുന്നത്.

2018-ല്‍ ടീമിന് കിരീടം നേടിക്കൊടുത്ത സതീവന്‍ ബാലനാണ് ഇത്തവണയും ടീമിനെ പരിശീലിപ്പിക്കുന്നത്.സെപ്റ്റംബര്‍ 15 മുതല്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ടീം പരിശീലനം നടത്തിവരികയാണ്.

കേരള ടീം:

ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍, സിദ്ധാര്‍ഥ്, രാജീവന്‍, നിഷാദ്.

ഡിഫന്‍ഡേഴ്സ്: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, സഞ്ജു ജി, ഷിനു ആര്‍, മുഹമ്മദ് സലീം, നിതിന്‍ മധു, സുജിത് ആര്‍, ശരത് കെ.പി

മിഡ്ഫീല്‍ഡര്‍മാര്‍: നിജോ ഗില്‍ബെര്‍ട്ട്, അര്‍ജുന്‍ വി, ജിതിന്‍ ജി, അക്ബര്‍ സിദ്ദീഖ്, റാഷിദ് എം, റിസുവാന്‍ അലി, ബിജേഷ് ബാലന്‍, അബ്ദു റഹീം

സ്ട്രൈക്കര്‍മാര്‍: ജുനൈന്‍, സജീഷ് ഇ, മുഹമ്മദ് ആഷിഖ്, നരേഷ് ബി.

 

]]>
https://www.chandrikadaily.com/11santosh-trophy-kerala-team-announced-to-be-led-by-nijo-gilbert.html/feed 0
സന്തോഷ് ട്രോഫി; കേരളത്തിന് അപ്രതീക്ഷിത തോല്‍വി https://www.chandrikadaily.com/news-sports-kerala-santhosh-trophy.html https://www.chandrikadaily.com/news-sports-kerala-santhosh-trophy.html#respond Sun, 12 Feb 2023 12:12:54 +0000 https://www.chandrikadaily.com/?p=237527 സന്തോഷ് ട്രോഫിയില്‍ കേരളത്തിന് തോല്‍വി. ഗ്രൂപ്പ് എയില്‍ കര്‍ണാടകയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളം തോറ്റത്
ഇരുപതാം മിനിട്ടില്‍ അഭിഷേക് പവാര്‍ ആണ് കേരളത്തിനെതിരെ ഗോള്‍ നേടിയത്.

ഗ്രൂപ്പിലെ ആദ്യ കളി ഗോവയ്ക്കെതിരെ വിജയിച്ച കേരളത്തിന് 3 പോയിന്റും പഞ്ചാബിനെതിരെ സമനില നേടി കേരളത്തിനെതിരെ വിജയിച്ച കര്‍ണാടകയ്ക്ക് 4 പോയിന്റും ഉണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി യോഗ്യത നേടുക. ചൊവ്വാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം..

]]>
https://www.chandrikadaily.com/news-sports-kerala-santhosh-trophy.html/feed 0
മിസോറാമിനെയും തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യമ്മാരായി കേരളം ഫൈനല്‍ റൗഡില്‍ https://www.chandrikadaily.com/santhosh-trophy-kerala-win.html https://www.chandrikadaily.com/santhosh-trophy-kerala-win.html#respond Sun, 08 Jan 2023 14:48:00 +0000 https://www.chandrikadaily.com/?p=231543 കോഴിക്കോടുവെച്ച് ഇന്ന് നടന്ന സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കേരളത്തിന് വിജയം. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് കേരളം മിസോറാമിനെ തകര്‍ത്തത്. ഇതോടെ കേരളം ഗ്രൂപ്പ് ചാമ്പ്യമ്മാരായി ഫൈനല്‍ റൗഡില്‍ ഇടംനേടി. കേരളത്തിന് വേണ്ടി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോളുകള്‍ സ്വന്തമാക്കി. വിശാഖ് മോഹന്‍, ഗിഫ്റ്റി, നരേഷ് ഭാഗ്യനാഥന്‍ എന്നിവരാണ് മറ്റ് ഗോള്‍ വേട്ടക്കാര്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ കളിച്ച അഞ്ച് മത്സരങ്ങളിലും കേരളം വിജയിച്ചാണ് ഗ്രൂപ്പ് ചാമ്പ്യമ്മാരായത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് കേരളത്തിന് 15 പോയിന്റണ്ട്. 12 പോയിന്റുമായി മിസോറാം രണ്ടാം സ്ഥാനത്തായിരുന്നു. കേരളത്തിന് കളി ജയിക്കാന്‍ സമനില മതിയായിരുന്നെങ്കിലും അഞ്ചുതവണയാണ് മിസോറാമിന്റെ വലകുലുക്കിയത്.

]]>
https://www.chandrikadaily.com/santhosh-trophy-kerala-win.html/feed 0
സന്തോഷ് ട്രോഫി; കേരളം ഇന്ന് മിസോറാമിനെതിരെ https://www.chandrikadaily.com/santhosh-trophy-kerala-kozhikode.html https://www.chandrikadaily.com/santhosh-trophy-kerala-kozhikode.html#respond Sun, 08 Jan 2023 08:55:15 +0000 https://www.chandrikadaily.com/?p=231485 കോഴിക്കോട്: സന്തോഷ് ട്രോഫിയില്‍ കേരളമിന്ന് മിസോറാമിനെതിരെ. ഫൈനല്‍ റൗഡ് ലക്ഷ്യമിട്ടാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ ഇന്ന് ബൂട്ടണിയുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മിസോറാമാണ് എതിരാളികള്‍. കേരളത്തിന് ഫൈനലിലെത്താന്‍ സമനില നേടിയാല്‍ മാത്രം മതി. ഇരു ടീമുകളും ഇതുവരെ 14 പോയിന്റുകളാണ് നേടിയത്. എന്നാല്‍ ഗോള്‍ ശരാശരി നോക്കുമ്പോള്‍ കേരളമാണ് മുന്നില്‍. വൈകീട്ട് 3.30ന് കോഴിക്കോട് ഇ.എം.എസ് മൈതാനിയിലാണ് മത്സരം. തുടര്‍ച്ചയായ അഞ്ചാം വിജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

]]>
https://www.chandrikadaily.com/santhosh-trophy-kerala-kozhikode.html/feed 0
ജംഷഡ്പുരിനെയും തളച്ചിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ തേരോട്ടം https://www.chandrikadaily.com/kerala-blasters-chariot-race-after-beating-jamshedpur-too.html https://www.chandrikadaily.com/kerala-blasters-chariot-race-after-beating-jamshedpur-too.html#respond Tue, 03 Jan 2023 17:16:34 +0000 https://www.chandrikadaily.com/?p=230686 കൊച്ചി: വിജയത്തേരോട്ടം തുടര്‍ന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. പുതുവര്‍ഷത്തില്‍ പതറാതെ മുന്നോട്ട് കുതിക്കുകയാണ് ടീം. തുടര്‍ച്ചയായി എട്ട് മത്സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് ഐഎസ്എല്‍ ഹോം പോരാട്ടത്തില്‍ ജംഷഡ്പുര്‍ എഫ്‌സിയെയും തകര്‍ത്തു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മുന്നേറ്റം. ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഇരച്ച് കയറി.

അപോസ്‌തോലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാന്‍ ലുണ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ഗോള്‍ നേടി. ജംഷഡ്പുരിന് വേണ്ടി ഗോള്‍വല കുലുക്കിയത് ഡാനിയല്‍ ചിമ ചുക്‌വു ആണ്.

]]>
https://www.chandrikadaily.com/kerala-blasters-chariot-race-after-beating-jamshedpur-too.html/feed 0