Saritha s Nair – Chandrika Daily https://www.chandrikadaily.com Tue, 03 Nov 2020 13:29:01 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg Saritha s Nair – Chandrika Daily https://www.chandrikadaily.com 32 32 ജോസ് കെ മാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു; സരിത എസ് നായര്‍ https://www.chandrikadaily.com/saritha-s-nair-allegation-against-jose-k-mani.html https://www.chandrikadaily.com/saritha-s-nair-allegation-against-jose-k-mani.html#respond Tue, 03 Nov 2020 13:29:01 +0000 https://www.chandrikadaily.com/?p=165807 കോട്ടയം: ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായി സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍. ഉന്നയിച്ച പരാതികള്‍ പരാതികള്‍ തന്നെയാണ് എന്നും അതില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നും അവര്‍ വ്യക്തമാക്കി. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഗണേഷ് കുമാറിനെതിരെ ഞാന്‍ ആരോപണങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ല. എന്നാല്‍ ജോസ് കെ മാണിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നു. ബാക്കിയൊക്കെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതില്‍ സരിതയ്ക്ക് ഇടപെടാന്‍ ആകില്ല’ – അവര്‍ പറഞ്ഞു.

ഒരു സ്ത്രീയെന്ന നിലയിലാണ് സോളാര്‍ കേസില്‍ തന്നെ വേട്ടയാടിയത് എന്ന് അവര്‍ പറഞ്ഞു. തന്നേക്കാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുള്ള വ്യക്തിയായിരുന്നു ബിജു രാധാകൃഷ്ണ്‍. എന്നാല്‍ ആരും അദ്ദേഹത്തിന് പിറകെ പോയതു കണ്ടിട്ടില്ല. ഒരു സ്ത്രീ ഉണ്ടായതു കൊണ്ടാണ് സ്വര്‍ണക്കടത്തിന് മറ്റൊരു മാനം കൈവന്നത്- സരിത കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/saritha-s-nair-allegation-against-jose-k-mani.html/feed 0
രാഹുല്‍ ഗാന്ധിക്കെതിരായ സരിതയുടെ ഹര്‍ജി തള്ളി; ഒരു ലക്ഷം രൂപ പിഴ https://www.chandrikadaily.com/supreme-court-reject-sarithas-petition.html https://www.chandrikadaily.com/supreme-court-reject-sarithas-petition.html#respond Mon, 02 Nov 2020 08:14:40 +0000 https://www.chandrikadaily.com/?p=165577 ന്യൂഡല്‍ഹി: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സരിത ഒരുലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.

വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ നാമനിര്‍ദേശ പത്രിക
റദ്ദാക്കിയതിനെതിരെയാണ് സരിതയുടെ ഹര്‍ജി. വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സരിതയുടെ ആവശ്യം.

ഇതേ ആവശ്യവുമായി സരിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്.

അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. അമേത്തിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതക്ക് 569 വോട്ടുകളാണ് ലഭിച്ചത്.

]]>
https://www.chandrikadaily.com/supreme-court-reject-sarithas-petition.html/feed 0
രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സരിത എസ് നായരുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍ https://www.chandrikadaily.com/saritha-s-nair-in-supreme-court.html https://www.chandrikadaily.com/saritha-s-nair-in-supreme-court.html#respond Mon, 02 Nov 2020 04:28:14 +0000 https://www.chandrikadaily.com/?p=165545 വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വയനാട് സീറ്റില്‍ മത്സരിക്കാന്‍ താന്‍ നല്‍കിയ ഹര്‍ജി റദ്ദാക്കിയതിനെതിരെയാണ് സരിതയുടെ ഹര്‍ജി. വയനാട്ടില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് സരിതയുടെ ആവശ്യം.

ഇതേ ആവശ്യവുമായി സരിത നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹര്‍ജി തള്ളുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്.

അതേസമയം അമേത്തിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ സരിത നല്‍കിയ നാമനിര്‍ദേശ പത്രിക വരണാധികാരി സ്വീകരിച്ചിരുന്നു. അമേത്തിയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സരിതക്ക് 569 വോട്ടുകളാണ് ലഭിച്ചത്.

]]>
https://www.chandrikadaily.com/saritha-s-nair-in-supreme-court.html/feed 0
സോളാര്‍ കേസ്: ഗണേഷ് കുമാര്‍ വിരോധം തീര്‍ത്തതെന്ന് ഉമ്മന്‍ ചാണ്ടി https://www.chandrikadaily.com/oommenchandy-against-kb-ganesh-kumar-on-solar-case-news.html https://www.chandrikadaily.com/oommenchandy-against-kb-ganesh-kumar-on-solar-case-news.html#respond Fri, 03 Aug 2018 07:46:31 +0000 http://www.chandrikadaily.com/?p=97312 കൊല്ലം: സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായി ഉമ്മന്‍ ചാണ്ടിയുടെ മൊഴി. സരിത നായരുടെ കത്തില്‍ മൂന്നുപേജുകള്‍ കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാറെന്നാണ് കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഉമ്മന്‍ ചാണ്ടി പറഞ്ഞു. സരിതയുടെ കത്ത് 21 ല്‍ നിന്ന് 24 പേജ് ആയതിന് പിന്നില്‍ കെ.ബി ഗണേഷ്‌കുമാറാണ്. യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായ ഗണേഷിന് തിരികെ മന്ത്രിയാകാന്‍ സാധിക്കാത്തതിന്റെ വൈരാഗ്യം തന്നോട് ഉണ്ടായിരുന്നെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, ഉമ്മന്‍ചാണ്ടിയെ നിഷേധിച്ച് സരിത എസ്. നായര്‍ രംഗത്തെത്തി. കത്ത് സ്വയം എഴുതിയാണെന്ന് സരിത പറഞ്ഞു. കത്തിന് പിന്നില്‍ ആരും ഇല്ല. തെളിവുകള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി കത്തിനെ ഭയപ്പെടുന്നുവെന്നും സരിത എസ്.നായര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

]]>
https://www.chandrikadaily.com/oommenchandy-against-kb-ganesh-kumar-on-solar-case-news.html/feed 0
‘സരിതയുടെ കത്തില്‍ നാലുപേജുകള്‍ ഗണേഷ് എഴുതിച്ചേര്‍ത്തു’; ഗണേഷ്‌കുമാറിനെതിരെ ഫെനി ബാലകൃഷ്ണന്‍ https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html#respond Sat, 11 Nov 2017 07:45:52 +0000 http://www.chandrikadaily.com/?p=53312 തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരെ ആരോപണവുമയി അഡ്വ. ഫെനി ബാലകൃഷ്ണന്‍. സരിതയുടെ കത്തില്‍ ഗണേഷിന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നുവെന്ന് ഫെനിബാലകൃഷ്ണന്‍ പറഞ്ഞു.

21 പേജുള്ള സരിതയുടെ കത്ത് 25 പേജാക്കിയത് ഗണേഷിന്റെ വീട്ടില്‍ വെച്ചാണെന്ന് ഫെനി ആരോപിക്കുന്നു. 2015 മാര്‍ച്ച് 13-നായിരുന്നു സംഭവം. പത്തനംതിട്ട ജയിലില്‍ നിന്ന് കൊണ്ടുവന്ന കത്ത് തന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ഗണേഷ്‌കുമാറിന്റെ പി.എ പ്രദീപാണ്. തന്റെ വാഹനത്തില്‍ വെച്ചാണ് ഇവര്‍ എഴുതിച്ചേര്‍ത്ത പേജുകള്‍കൂടി കത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ കാര്യങ്ങളൊക്കെ വ്യക്തമാകുമെന്നും ഫെനി വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

കോണ്‍ഗ്രസ് നേതാക്കളുടെ പേരും അവര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണവുമാണ് ഗണേഷ് കുമാര്‍ കത്തില്‍ എഴുതിച്ചേര്‍ത്തത്. ഗണേഷിനെ മന്ത്രിയാക്കാത്തതിലുള്ള വൈരാഗ്യമാണ് ഇതിനു പിന്നില്‍. കത്ത് ഗണേഷിന്റെ ബന്ധു ശരണ്യമനോജാണ് തയ്യാറാക്കിയതെന്നും ഫെനി കൂട്ടിച്ചേര്‍ത്തു. അതേസമയം, സരിതയും ശരണ്യമനോജും ഇത് നിഷേധിച്ച് രംഗത്തെത്തി.

]]>
https://www.chandrikadaily.com/feni-balakrishnan-against-ganesh-kumar-solar-letter-case-news.html/feed 0
‘പീഡിപ്പിച്ചെന്നു പരാതിപ്പെട്ടിട്ടില്ല’ സരിതയുടെ കത്തുകള്‍ പുറത്ത് https://www.chandrikadaily.com/solar-case-accused-saritha-s-nair-letter-on-rape-case.html https://www.chandrikadaily.com/solar-case-accused-saritha-s-nair-letter-on-rape-case.html#respond Sat, 11 Nov 2017 04:26:06 +0000 http://www.chandrikadaily.com/?p=53246 തിരുവനന്തപുരം: സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ആരും പീഡിപ്പിച്ചതായി പരാതിപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍ എഴുതിയ രണ്ട് കത്തുകള്‍ പുറത്ത്. ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നു കാണിച്ച് എഴുതിയ കത്തിലെ വിവരങ്ങള്‍ കോടതിയിലും പിന്നീട് വനിതാ പൊലീസ് സ്റ്റേഷനിലും നിഷേധിച്ചതിന്റെ തെളിവുകളാണ് പുറത്തായത്. അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുമ്പോഴാണ് സരിത മൂന്നു കത്തുകളും എഴുതിയത്.
2013 ജുലൈ 13ന് എഴുതിയ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഉന്നതര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ആരും പീഡിപ്പിച്ചില്ലെന്നു കാണിച്ച് സരിത എഴുതിയ രണ്ടു കത്തുകള്‍ പുറത്തുവന്നത്. പീഡനം ആരോപിക്കുന്ന ആദ്യ കത്തെഴുതി രണ്ടാഴ്ചക്കുള്ളിലാണ് പരാമര്‍ശങ്ങള്‍ നിഷേധിച്ച് രണ്ടാം കത്ത് എഴുതിയത്.
എറണാകുളം അഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് ഈ രണ്ടു കത്തുകളും സമര്‍പ്പിച്ചത്. തന്റെ പേരു ചേര്‍ത്ത് രാഷ്ട്രീയ നേതാക്കളുമായും മന്ത്രിമാരുമായും കഥകള്‍ മെനയുകയാണെന്നും അവ വാസ്തവവിരുദ്ധമാണെന്നും കോടതിയെ അറിയിക്കുകയായിരുന്നു. സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ജയില്‍ അധികൃതര്‍ വഴിയാണ് സരിത കോടതിയില്‍ സമര്‍പ്പിച്ചത്. ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിക്കു മറുപടിയായി 2013 നവംബര്‍ 22നാണ് സരിത മൂന്നാമത്തെ കത്ത് കോടതിക്കു കൈമാറിയത്.
സ്ത്രീ സുരക്ഷ സംബന്ധിച്ച നിയമങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാം. തന്നെ ആരും പീഡിപ്പിച്ചിട്ടില്ല. അത്തരത്തില്‍ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. തന്റെ മാന്യത സമൂഹമധ്യത്തില്‍ പിച്ചിച്ചീന്താനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു. അട്ടക്കുളങ്ങര വനിത ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലാണ് കത്ത് എഴുതുന്നത് എന്ന് തുടക്കത്തില്‍ തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കെ.സുരേന്ദ്രനെ അറിയില്ലെന്നും രാഷ്ട്രീയനേട്ടം ലക്ഷ്യമിട്ടുള്ള അദ്ദേഹത്തിന്റെ പരാതിയില്‍ മേല്‍മൊഴി നല്‍കാനാവില്ലെന്നുമാണ് സരിത കത്തില്‍ പറയുന്നത്.

]]>
https://www.chandrikadaily.com/solar-case-accused-saritha-s-nair-letter-on-rape-case.html/feed 0
സോളാര്‍ കേസ്: ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ബാലകൃഷ്ണ പിള്ളയല്ല- ഉമ്മന്‍ചാണ്ടി https://www.chandrikadaily.com/oomen-chandy-clear-r-balakrishna-pillai-not-black-mailed-over-solar-subject.html https://www.chandrikadaily.com/oomen-chandy-clear-r-balakrishna-pillai-not-black-mailed-over-solar-subject.html#respond Fri, 10 Nov 2017 11:29:48 +0000 http://www.chandrikadaily.com/?p=53124 തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക്‌മെയ്ല്‍ ചെയ്തത് ആര്‍. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവന്തപുരത്ത് ഉമ്മന്‍ ചാണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ആര്‍. ബാലകൃഷ്ണ പിള്ളയല്ല സോളര്‍ കേസുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയതെന്ന് പറഞ്ഞത്. ബ്ലാക്ക് മെയ്ല്‍ ചെയ്തത് ആരാണെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയില്ലെങ്കിലും പീന്നിട് ഇക്കാര്യം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സോളാര്‍ കേസില്‍ കമീഷന്‍ സരിതയുടെ കത്തിന്റ ആധികാരികത  പരിശോധിച്ചിട്ടില്ല. സോളാര്‍ കമീഷനെ നിയമിച്ചത് അബദ്ധമായി ഇതുവരെ ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.

 

 

]]>
https://www.chandrikadaily.com/oomen-chandy-clear-r-balakrishna-pillai-not-black-mailed-over-solar-subject.html/feed 0
‘ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കും’; ഉമ്മന്‍ചാണ്ടി https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html#respond Thu, 09 Nov 2017 09:44:16 +0000 http://www.chandrikadaily.com/?p=52911 തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അഴിമതിയും ലൈംഗീകതയും തന്റെ ബലഹീനതയല്ലെന്നും സരിത ഉന്നയിച്ചിട്ടുള്ള ലൈംഗിക ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേസെടുക്കുന്നത് വെറും ഒരു കത്തിന്റെ പേരിലാണ്. കത്തിന്റെ വിശ്വാസ്യത എന്നും ചോദ്യം ചെയ്തിട്ടുണ്ട്. സരിതയുടെ കത്ത്മാത്രം റിപ്പോര്‍ട്ടില്‍ രണ്ടിടത്തുണ്ട്. കത്ത് കൃത്രിമമാണ്. ജയിലിലെ കത്ത് 21 പേജാണ്. എന്നാല്‍ കമ്മീഷന്‍ പരിഗണിച്ചത് 25 പേജുള്ള കത്താണ്. സോളാര്‍ റിപ്പോര്‍ട്ടല്ല, ഇത് സരിത റിപ്പോര്‍ട്ടാണ്. ഒരു ബുക്കില്‍ കമ്മീഷന്‍ ഒപ്പിടാത്തത് എന്തുകൊണ്ടാണ്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമുള്ള സര്‍ക്കാര്‍ നടപടി സുതാര്യമല്ല. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോര്‍ട്ടിനെക്കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടില്ല. നിയമപരമായ അന്വേഷണത്തെ ഭയപ്പെടുന്നില്ല. താന്‍ കണ്ണാടിക്കൂട്ടില്‍ നില്‍ക്കുന്നയാളല്ലെന്നും ജനങ്ങളുടെ ഇടയില്‍ അമ്പതുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന തന്റെ സമീപനങ്ങള്‍ ജനങ്ങള്‍ക്കറിയാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം, സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/oommenchandy-against-solar-commission-report-kerala-niyamasabha-news.html/feed 0
‘റിപ്പോര്‍ട്ട് കൈമാറിയ ശേഷം ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിന്’?;ചെന്നിത്തല https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html#respond Thu, 09 Nov 2017 07:53:37 +0000 http://www.chandrikadaily.com/?p=52898 തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റിസ് ശിവരാജന്‍ മുഖ്യമന്ത്രിക്ക് കൈമാറിയ ശേഷം, ഒരു ഉദ്യോഗസ്ഥനെ ശിവരാജന്റെ വീട്ടിലേക്ക് അയച്ചത് എന്തിനാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഉമ്മന്‍ ചാണ്ടിയെ പോലെയൊരു നേതാവിനെതിരെയുള്ള ലൈംഗികാരോപണത്തില്‍ കേസെടുക്കാനുള്ള തീരുമാനത്തെ അംഗീകരിക്കാനാവില്ല. അന്വേഷണം രാഷ്ട്രീയ പ്രേരിതമാണ്. ദുരുദ്ദേശപരവുമാണ്. ഇതിനെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. ലൈംഗികാരോപണത്തിന് തെളിവില്ല. രാഷ്ട്രീയ പ്രതികാരമായി ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
https://www.chandrikadaily.com/ramesh-chennithala-about-solar-report-niyamasabha-news.html/feed 0
പ്രത്യേക നിയമസഭാ സമ്മേളനം അടുത്തമാസം ഒമ്പതിന്; സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ https://www.chandrikadaily.com/solar-commission-report-niyamasabha.html https://www.chandrikadaily.com/solar-commission-report-niyamasabha.html#respond Thu, 19 Oct 2017 05:50:07 +0000 http://www.chandrikadaily.com/?p=48622 തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കാന്‍ അടുത്തമാസം ഒമ്പതിന് പ്രത്യേകനിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കുമെന്ന് സര്‍ക്കാര്‍. നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ പി.സദാശിവത്തോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

അതേസമയം, സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനുവേണ്ടി പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച കണ്ടെത്തലുകള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

]]>
https://www.chandrikadaily.com/solar-commission-report-niyamasabha.html/feed 0