തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ!ഞ്ച് മണിക്കൂര് തട!ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന് പി.സുധീര് സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്
പൊലീസ് നിയന്ത്രണങ്ങള് ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല് തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.
ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില് മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.
ഇന്നലെ വൈകിട്ട് പമ്പയില് നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റില് പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില് അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല് സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.
അതേസമയം പമ്പയില് ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റ!ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന് അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു
ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര് ഗോപാലകൃഷ്ണന് പ്രതികരിച്ചു!. പൊലീസ് നടപടിയില് പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര് ഗോപാലകൃഷ്ണന് പമ്പയില് പറഞ്ഞു
]]>എഴുത്തുകാര് ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന് വിദ്വേഷം പ്രചരിപ്പിക്കാന് ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില് നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.
അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില് മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.
വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില് മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില് പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന് എം.എല്.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.
അതേസമയം, ശശികലടീച്ചര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന് പ്രതികരിച്ചു.
]]>എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില് വിശ്വാസവോട്ടെടുപ്പ് നടത്താന് ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില് വിശ്വാസമില്ലെന്ന് എം.എല്.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില് ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന് പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള് അംഗീകരിക്കുന്നില്ലെന്നും എം.എല്.എമാര്‍ ഗവര്‍ണറോട് വ്യക്തമാക്കിയിട്ടുണ്ട്.
233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില് 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്.എമാര് കൂറുമാറുന്നതോടെ സര്‍ക്കാര്‍ വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്‍ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന് പറഞ്ഞിരുന്നു. നിലവില് 99 എം.എല്.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്‍ക്ക് സര്‍ക്കാരിനെ മറിച്ചിടാനാകില്ല. 19പേര് പിന്തുണ വലിക്കുകയാണെങ്കില് തമിഴ്‌നാട് സര്‍ക്കാര്‍ താഴെ വീഴുന്നതിനാണ് സാധ്യത.
]]>ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്. ജയില് വേഷമില്ലാതെ കുര്‍ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില് ഇരുവരുടേയും കയ്യില് ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള് വാതില് അടക്കുന്ന പോലസുകാരും ദൃശ്യങ്ങളില് വ്യക്തമാണ്.
ജയിലില് ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് രൂപ ആരോപണ മുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുമ്പോഴാണ് രൂപ ദൃശ്യങ്ങള് തെളിവുകളായി നല്‍കിയത്. നേരത്തെ ജയില്‍ അധികൃതര്‍ക്ക് രണ്ടുകോടി രൂപ കോഴ നല്‍കി ശശികലക്ക് വി.ഐ.പി പരിഗണന നല്‍കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.
WATCH VIDEO:
നടപടിയെ പനീര്‍ശെല്‍വം സ്വാഗതം ചെയ്തു. ശുഭസൂചകമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുള്ള നടപടിയെന്ന് പനീര്‍ശെല്‍വത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ.സ്വാമിനാഥന്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തു നിന്നു മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യുമെന്നാണ് വിവരം.
പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന പളനിസ്വാമിയുടെ നീക്കമാണ് ഒപിഎസ്-ഇപിഎസ് ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ശശികലയുടെ സാന്നിധ്യമുള്ള പാര്‍ട്ടിയില്‍ താനുണ്ടാവില്ലെന്ന ഒപിഎസിന്റെ തീരുമാനത്തെത്തുടര്‍ന്ന് ചിന്നമ്മയെയും സംഘത്തെയും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് ശശികലയെയും ദിനകരനെയും പുറത്താക്കി പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം മുന്‍ നിര്‍ത്തിയാണ് പളനിസ്വാമി ലയനശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഒപിഎസ്-ഇപിഎസ് വിഭാഗം ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ലയന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ശശികലയും മന്നാര്‍ഗുഡി സംഘവും പാര്‍ട്ടിയില്‍ ഉള്ള കാലത്തോളം തിരിച്ചുവരില്ലെന്ന് പനീര്‍ശെല്‍വം ഉറച്ച നിലപാടെടുത്തതോടെയാണ് പുതിയ നീക്കങ്ങളുണ്ടായത്. പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന് ശശികലയെയും ദിനകരനെയും പുറത്താക്കി. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.
]]>