Savad – Chandrika Daily https://www.chandrikadaily.com Sat, 27 Jan 2024 05:42:15 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg Savad – Chandrika Daily https://www.chandrikadaily.com 32 32 കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html#respond Sat, 27 Jan 2024 05:42:15 +0000 https://www.chandrikadaily.com/?p=288989 കൊച്ചി ∙ അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി സവാദിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യൽ പൂർത്തിയായതിനാൽ കസ്റ്റഡി നീട്ടാൻ എൻഐഎ ആവശ്യപ്പെട്ടേക്കില്ല എന്നാണ് സൂചന.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സവാദിനെ എന്‍ഐഎ കണ്ണൂരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 13 വര്‍ഷമായി ഒളിവിലായിരുന്നു ഒന്നാം പ്രതിയായിരുന്ന സവാദ്.

]]>
https://www.chandrikadaily.com/kaivet-case-custody-period-of-main-accused-savad-will-end-today.html/feed 0
കൈവെട്ട് കേസ്; സവാദ് 8 വര്‍ഷമായി കേരളത്തില്‍; തെളിവായത് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് https://www.chandrikadaily.com/case-of-amputation-savad-has-been-in-kerala-for-8-years-the-proof-is-the-childs-birth-certificate.html https://www.chandrikadaily.com/case-of-amputation-savad-has-been-in-kerala-for-8-years-the-proof-is-the-childs-birth-certificate.html#respond Thu, 11 Jan 2024 05:59:10 +0000 https://www.chandrikadaily.com/?p=287616 തൊടുപുഴയില്‍ അധ്യാപകന്‍ ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദ് 8 വര്‍ഷമായി കേരളത്തിലുണ്ടായിരുന്നെന്ന് കണ്ടെത്തല്‍. വളപട്ടണം, വിളക്കോട്, ബേരം എന്നിവിടങ്ങളില്‍ താമസിച്ചു. ഇളയകുട്ടിയുടെ ജനന സര്‍ട്ടഫിക്കറ്റാണ് സവാദിനെതിരെ തെളിവായത്. ഷാജഹാന്‍ എന്ന് പേര് മാറ്റിയെങ്കിലും ജനന സര്‍ട്ടിഫിക്കറ്റില്‍ പേര് സവാദ് എന്നു തന്നെയായിരുന്നു.

ടി ജെ ജോസഫിന്റെ കൈവെട്ടുന്ന സമയത്ത് സവാദിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ മുറിവുകളും പ്രതിയെ തിരിച്ചറിയാന്‍ സഹായകരമയി. എട്ടുവര്‍ഷം മുന്‍പ് കാസര്‍ഗോഡ് നിന്ന് ഒരു എസ്.ഡി.പി.ഐ നേതാവിന്റെ മകളെ വിവാഹം കഴിച്ചിരുന്നു. വിവാഹത്തില്‍ പള്ളിയില്‍ നല്‍കിയ പേര് ഷാനവാസ് എന്നായിരുന്നു. വിവാഹ ശേഷം പുറത്തേക്ക് പോകാതെ കേരളത്തില്‍ തന്നെ തങ്ങി.

റിയാസ് എന്നയാളാണ് സവാദിന് ജോലി തരപ്പെടുത്തിക്കൊടുത്തത്. മരപ്പണിക്കായി കോണ്‍ട്രാക്ട് ചെയ്ത് കൊടുത്തിരുന്നു. റിയാസ് എസ്.ഡി.പി.ഐക്കാരാനാണ്. സവാദ് ജോലി ചെയ്തിരുന്നത് എസ.്ഡി.പി.ഐക്കാര്‍ക്കൊപ്പമായിരുന്നു. എന്നാല്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിന് ശേഷം സവാദ് എവിടെയായിരുന്നു എന്നകാര്യത്തില്‍ വ്യക്തതയില്ല. കണ്ണൂര്‍ മട്ടന്നൂരിലെ ബേരം എന്ന സ്ഥലത്ത് നിന്നാണ് എന്‍.ഐ.എ സവാദിനെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടര്‍ന്നാണ് സവാദിനെ എന്‍.ഐ.എ സവാദിനെ അറസ്റ്റ് ചെയ്തത്. നാടുമായി സവാദ് ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സവാദിനൊപ്പം ഭാര്യയും കുട്ടിയുമുണ്ടായതായി വിവരം. പുലര്‍ച്ചെയായിരുന്നു എന്‍.ഐ.എ റെയ്ഡ് നടത്തിയത്. ആദ്യം ഐഡന്റിറ്റി വെളിപ്പെടുത്താന്‍ സവാദ് തയാറായില്ലായിരുന്നു. തുടര്‍ന്ന് കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമ്മതിക്കുകയായിരുന്നു.

 

]]>
https://www.chandrikadaily.com/case-of-amputation-savad-has-been-in-kerala-for-8-years-the-proof-is-the-childs-birth-certificate.html/feed 0
സവാദിന്റെ കൊല: മുഖ്യപ്രതി ബഷീര്‍ അറസ്റ്റില്‍ https://www.chandrikadaily.com/savad-thanur-murder.html https://www.chandrikadaily.com/savad-thanur-murder.html#respond Mon, 08 Oct 2018 06:33:28 +0000 http://www.chandrikadaily.com/?p=106182  

താനൂര്‍: തെയ്യാല വാടക ക്വര്‍ട്ടേഴ്‌സില്‍ താനൂര്‍ അഞ്ചുടി പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഓമചപ്പുഴ സ്വദേശി ബഷീര്‍ അറസ്റ്റില്‍. താനൂര്‍ സി.ഐ. ഷാജിയുടെ നേതൃത്വത്തില്‍ പ്രതിയുമായി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുന്നു.

]]>
https://www.chandrikadaily.com/savad-thanur-murder.html/feed 0