second military plane – Chandrika Daily

നാടുകടത്തപ്പെട്ട അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി
അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി തു​ട​രു​ന്ന അ​മേ​രി​ക്ക​യി​ൽ​നി​ന്ന്, 116 ഇ​ന്ത്യ​ക്കാ​രു​മാ​യി യു.​എ​സ് സൈനിക വി​മാ​നം പ​ഞ്ചാ​ബി​ലെ അ​മൃ​ത് സറി​​ലെത്തി. ​ രാത്രി 11.30നാണ് വിമാനം അമൃത്സറിൽ ഇറങ്ങിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടു എന്നിവർ വിമാനത്താവളത്തിലെത്തിയിരുന്നു.

അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തിയത്. നേരത്തെ 119 പേരുണ്ടെന്നാണ് അറിയിച്ചിരുന്നത്. നാടുകടത്തിയവരുടെ പട്ടികയിൽ 116 പേരുടെ പേരാണുള്ള​ത്.

യു.​എ​സ് പ്ര​സി​ഡ​ന്റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള കു​ടി​യേ​റ്റ വി​രു​ദ്ധ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി, ഇ​ന്ത്യ​ക്കാ​രു​മാ​യി വ​ന്ന ര​ണ്ടാ​മ​ത്തെ വി​മാ​ന​മാ​ണി​ത്.

ര​ണ്ടാ​മ​ത്തെ വി​മാ​ന​ത്തി​ലെ 65 പേ​ർ പ​ഞ്ചാ​ബി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. 33 പേ​ർ ഹ​രി​യാ​ന​യി​ൽ​നി​ന്നും എ​ട്ടു​പേ​ർ ഗു​ജ​റാ​ത്തി​ൽ​നി​ന്നും യു.​പി​,ഗോ​വ, മ​ഹാ​രാ​ഷ്ട്ര, രാ​ജ​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ര​ണ്ടു​പേ​ർ വീ​ത​വും ഹി​മാ​ച​ൽ പ്ര​ദേ​ശ്, ജ​മ്മു ക​ശ്മീ​ർ എ​ന്നി​വി​ട​ങ്ങ​ളിലെ ഓ​രോ​രു​ത്ത​രും വി​മാ​ന​ത്തി​ലു​ണ്ട്. നാ​ടു​ക​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് സം​ഘ​വു​മാ​യു​ള്ള വി​മാ​നം ഇ​ന്ന് എ​ത്തു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ണ്ട്. ഇ​​ന്ത്യ​​യി​​ൽ​​നി​​ന്നു​​ള്ള 17,940 നി​​യ​​മ​​വി​​രു​​ദ്ധ കു​​ടി​​യേ​​റ്റ​​ക്കാ​​രെ നാ​​ടു​​ക​​ട​​ത്താ​നാ​ണ് യു.​എ​സ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

104 അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രു​മാ​യി ഫെ​ബ്രു​വ​രി അ​ഞ്ചി​നാ​ണ് ആ​ദ്യ യു.​എ​സ് വി​മാ​നം അ​മൃ​ത് സറി​ലി​റ​ങ്ങി​യ​ത്. സ്ത്രീ​​ക​​ളും കു​​ഞ്ഞു​​ങ്ങ​​ളു​​മ​​ട​​ക്കം അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ സൈ​നി​ക വി​മാ​ന​ത്തി​ൽ കൊ​ണ്ടു​വ​ന്ന​തും ഇ​വ​രെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച​തും വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​രു​ന്നു. ഏ​റെ വി​വാ​ദ​മാ​യ ആ​ദ്യ നാ​ടു​ക​ട​ത്ത​ലി​നി​ടെ കു​ടി​യേ​റ്റ​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യെ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചി​രു​ന്നു.

പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ങ്കി​ലും ഈ ​കാ​ര്യ​ത്തി​ൽ അ​നു​കൂ​ല ന​ട​പ​ടി​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.