serial actress – Chandrika Daily https://www.chandrikadaily.com Sat, 19 Oct 2024 07:44:08 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg serial actress – Chandrika Daily https://www.chandrikadaily.com 32 32 എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍ https://www.chandrikadaily.com/serial-actress-caught-with-mdma.html https://www.chandrikadaily.com/serial-actress-caught-with-mdma.html#respond Sat, 19 Oct 2024 07:41:41 +0000 https://www.chandrikadaily.com/?p=314003 കൊല്ലം: കൊല്ലത്ത് എംഡിഎംഎയുമായി സീരിയല്‍ നടി പിടിയില്‍. പരവൂര്‍ ചിറക്കര സ്വദേശി ഷംനത്ത് ആണ് പിടിയിലായത്. ഇന്നലെ നടിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

പരവൂര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്. 3 ഗ്രാം എംഡിഎംഎയാണ് കണ്ടെത്തിയത്. നടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കടയ്ക്കല്‍ സ്വദേശി നവാസ് ആണ് കേസില്‍ രണ്ടാം പ്രതി. ഇയാളില്‍ നിന്നാണ് ഷംനത്ത് എംഡിഎംഎ വാങ്ങിയത്.

]]>
https://www.chandrikadaily.com/serial-actress-caught-with-mdma.html/feed 0
പ്രശസ്ത സീരിയല്‍ നടി ആത്മഹത്യ ചെയ്തു https://www.chandrikadaily.com/tv-actor-priyanka-commits-suicide.html https://www.chandrikadaily.com/tv-actor-priyanka-commits-suicide.html#respond Wed, 18 Jul 2018 14:24:03 +0000 http://www.chandrikadaily.com/?p=95105 ചെന്നൈ: പ്രശസ്ത തമിഴ് സീരിയല്‍ നടി പ്രിയങ്ക ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാവിലെ വലസരവക്കത്തിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്നവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ടെലിവിഷന്‍ സീരിയലുകളിലൂടെയും ടിവി ഷോകളിലൂടെയും താരമായ നടി പ്രിയങ്ക ചില സിനിമകളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും രമ്യാകൃഷ്ണന്റെ ടിവി ഷോ വംശത്തിലെ ജ്യോതിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. കുടുംബ കലഹമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്ന് വര്‍ഷം മുമ്പാണ് അരുണ്‍ ബാലയുമായി പ്രിയങ്കയുടെ വിവാഹം കഴിഞ്ഞത്. പക്ഷേ, ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഇതാണ് കുടുംബത്തിലെ കലഹത്തിന്റെ പ്രധാന കാരണമെന്ന് പ്രിയങ്കയോട്് അടുപ്പമുള്ളവര്‍ പൊലീസിനോട് പറഞ്ഞു. മക്കളില്ലാത്തതിന്റെ പേരില്‍ ഇവരെ കുടുംബത്തിലെ മറ്റുള്ളവര്‍ കുറ്റപ്പെടുത്താറുണ്ടായിരുന്നുവെന്നും ചിലര്‍ മൊഴി നല്‍കിയതായും സൂചനയുണ്ട്.

കഴിഞ്ഞ രണ്ടുമാസമായി അരുണ്‍ ബാലയും പ്രിയങ്കയും തമ്മില്‍ കടുത്ത അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇരുവരും രണ്ടുമാസമായി അകന്നാണ് താമസം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കുടുംബാംഗങ്ങളിലെ ചിലരെ പൊലീസ് ചോദ്യം ചെയ്തു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ സാധിക്കൂവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

]]>
https://www.chandrikadaily.com/tv-actor-priyanka-commits-suicide.html/feed 0
ആഭരണമോഷണം: മലയാളി സീരിയല്‍ നടി അറസ്റ്റില്‍ https://www.chandrikadaily.com/serial-actress-arrested-for-robbery-from-kannur.html https://www.chandrikadaily.com/serial-actress-arrested-for-robbery-from-kannur.html#respond Wed, 18 Oct 2017 05:44:41 +0000 http://www.chandrikadaily.com/?p=48412 തലശ്ശേരി: മലയാളി സീരിയല്‍ നടിയെ മോഷണക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശിനി തനൂജയാണ് കണ്ണൂരില്‍ വെച്ച് അറസ്റ്റിലായത്. ബംഗളൂരുവിലെ വീട്ടില്‍ നിന്ന് 35 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കുറ്റത്തിനാണ് ഇവര്‍ പിടിയിലായത്. ബംഗളൂരുവിലെ കനക്പുര രഘുവനഹള്ളിയില്‍ താമസിക്കുന്ന പയ്യന്നൂര്‍ സ്വദേശിനിയുടെ വീട്ടില്‍ നിന്നാണ് നടി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്.
സെപ്തംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. മലയാളം,കന്നഡ സീരിയലുകളില്‍ അഭിനയിച്ച നടി ആഗസ്തിലാണ് കര്‍ണാടകയില്‍ ആരോഗ്യവകുപ്പ് ജീവനക്കാരിയായ യുവതിയുടെ വീട്ടില്‍ ജോലിക്കെത്തിയത്. ദിവസങ്ങള്‍ക്കു ശേഷം ഇവരെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നടിയെ കണ്ണൂരില്‍ നിന്ന് പിടികൂടുകയായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ തലശ്ശേരി പിലാക്കൂലിലെ സഹകരണ ബാങ്ക് ശാഖയില്‍ നിന്നും കൂത്തുപറമ്പിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും കണ്ടെത്തി.

]]>
https://www.chandrikadaily.com/serial-actress-arrested-for-robbery-from-kannur.html/feed 0