ആ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുടുംബജീവിതം വരെ ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് കുറിപ്പ്
ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.
വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.
ശനിയാഴ്ച ഉച്ചയോടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സുമിന്‍ലാലിനെ കുസാറ്റ് ക്യാമ്പസിലെ കുസാറ്റ് റസ്‌റ്റോറന്റ് പരിസരത്ത് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യുടെ സെനറ്റ് മെമ്പറുമായ ബിനില്‍ , ഇയര്‍ബാക്കായിട്ടും സാഗര്‍ ഹോസ്റ്റലില് അനതിക്യതമായി താമസിക്കുന്ന ഷാരോണ് , അഭിജിത്ത് പിപി, അംജദ് സമാന് എന്നിവരാണ് ആക്രമിച്ചത്. സംഭവത്തില് കളമശ്ശേരി പോലീസ് IPC 308 വകുപ്പ് പ്രകാരം കേസെടുത്തു. സാഗര് ഹോസ്റ്റലില് തമ്പടിച്ച സെനറ്റ് മെമ്പറടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തു.
കുസാറ്റില്‍ തുടര്‍ച്ചയായി എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങളില് അധിക്യതര് നടപടിയെടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ക്യാമ്പസില് മാരകായുധങ്ങളുമായി റോന്തുചുറ്റാറുണ്ട്. എസ്എഫ്‌ഐ വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് ക്ലാസില് കയറി ഭീഷണിപ്പെടുത്തുകയും പിന്നീട് എപ്പോഴെങ്കിലും തനിച്ചാവുമ്പോള് ആക്രമിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കളമശ്ശേരി പോലീസും കുസാറ്റിലെ അധിക്യതരും എസ്എഫ്‌ഐ ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണെന്ന് മറ്റ് വിദ്യാര്‍ത്ഥിസംഘടന നേതാക്കള്‍ പറയുന്നു.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തെളിവോടുകൂടി പരാതി നല്‍കിയാല്‍ പോലും നടപടി ഉണ്ടാവാറില്ല.എന്നാല് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വ്യാജപരാതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ഥിരമായി നടപടിയെടുക്കുകയും ചെയ്യും .അധിക്യതരുടെ ഇത്തരത്തിലുള്ള പക്ഷപാതം മൂലം ഒന്നില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് കുസാറ്റില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയിട്ടുള്ളത്.
]]>്.ഈ വര്‍ഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകള് സൂക്ഷിക്കാന് സ്ഥലമില്ലാത്തതിനാലാണ് മുന്‍ വര്‍ഷത്തെ പേപ്പറുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് സര്‍വകലാശാല പറയുന്നത്. ബി.എ ഫിലോസഫി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ എം.എയ്ക്ക് പ്രവേശനം കിട്ടൂ. എന്നാല്, എം.എയ്ക്ക് ഒരു സെമസ്റ്ററിനും പാസാകാത്തയാള്‍ക്ക് ബി.എ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കും പി.എസ്.സി പരീക്ഷയില് ഒന്നാം റാങ്കും ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.
2015 വരെയുള്ള എല്ലാ ഉത്തരക്കടലാസുകളും വിറ്റുകഴിഞ്ഞു. 2016ലെ കടലാസുകള് കഴിഞ്ഞ വര്‍ഷാവസാനം വില്‍ക്കാമായിരുന്നെങ്കിലും ഫയലുകള്‍ നീങ്ങുന്നതിലുണ്ടായ കാലതാമസം കാരണം നടന്നില്ല.2008ല് നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ 40,000 ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍നിന്ന് നഷ്ടപ്പെട്ടതോടെ നിയമനത്തട്ടിപ്പിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. വിവാദമായ ഉത്തരക്കടലാസുകള് ലേലംചെയ്തു വില്‍ക്കുന്നത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും.
]]>കല്യാശേരിയിലെ എഐഎസഎഫ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.എസ്എഫ്‌ഐക്ക് ഏകാധിപത്യ സമീപനമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
കണ്ണൂരിലെ മിക്ക കോളജുകളിലും എസ്എഫ്‌ഐയുടെ ഗുണ്ടാ വിളയാട്ടമാണ്. സമാധാനത്തിന്റെ ശുഭ്രപതാക പിടിച്ച എസ്എഫ്‌ഐക്ക് രക്തദാഹികളാണെന്നും എഐഎസ്എഫ് ഉന്നയിക്കുന്നു.
]]>എന്നാല് ഉത്തരക്കടലാസുകള് മോഷ്ടിച്ചെന്ന് കുത്തുക്കേസ് പ്രതി ശിവരഞ്ജിത്ത് മൊഴി നല്‍കി. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില് പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില് ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു.
]]>എസ്.എഫ്.ഐ സാമൂഹ്യവിരുദ്ധരുടെ താവളമായി ക്യാമ്പസുകളെ മാറ്റുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.ടി ജലീല് എന്ന നാണം കെട്ട മന്ത്രിയാണ് എസ്.എഫ്.ഐ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. എസ്.എഫ്.ഐയുടെ ശവദാഹം നടത്താന് ശ്രമിക്കുന്നു എന്ന് പറയുന്ന ജലീല്‍ വിദ്യാര്‍ത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ഉദ്ദേശിക്കുന്നത്. എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്.എഫ്.ഐ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
]]>