shabaraimala – Chandrika Daily https://www.chandrikadaily.com Wed, 22 Oct 2025 05:02:09 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg shabaraimala – Chandrika Daily https://www.chandrikadaily.com 32 32 രാഷ്ട്രപതി ദ്രൗപദി മുര്‍മു ഹെലികോപ്റ്റര്‍ ഇറങ്ങുമ്പോള്‍ ടയറുകള്‍ താഴ്ന്നു; കോണ്‍ക്രീറ്റ് ഇട്ടത് ഇന്നലെ https://www.chandrikadaily.com/president-draupadi-murmus-helicopter-descends-as-tires-go-down-concrete-was-poured-yesterday.html https://www.chandrikadaily.com/president-draupadi-murmus-helicopter-descends-as-tires-go-down-concrete-was-poured-yesterday.html#respond Wed, 22 Oct 2025 05:02:09 +0000 https://www.chandrikadaily.com/?p=359643 പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തിയ ഹെലികോപ്റ്റര്‍ പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ടയറുകള്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. ഇന്നലെ ചൊവ്വാഴ്ച വൈകീട്ടാണ് പ്രമാടത്ത് കോണ്‍ക്രീറ്റ് ഇട്ടത്.

പൊലീസും അഗ്നിരക്ഷാ സേനയും ചേര്‍ന്ന് ഹെലികോപ്റ്റര്‍ നീക്കി, യാത്രക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഹെലികോപ്റ്ററെ പ്രമാടത്തിലേക്ക് മാറ്റുകയായിരുന്നു. കോണ്‍ക്രീറ്റ് പ്രതലം ഉറക്കാത്തത് ടയറുകള്‍ താഴുന്നതിന് കാരണം ആയി.

രാവിലെ 8.40ന് പ്രത്യേക ഹെലികോപ്റ്ററില്‍ എത്തിച്ച രാഷ്ട്രപതിയെ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സ്വീകരിച്ചു. ആന്റോ ആന്റണി എം.പി, കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ, പ്രമോദ് നാരായണ്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍, ജില്ല പോലിസ് മേധാവി ആര്‍. ആനന്ദ് തുടങ്ങിയവര്‍ സംഭവത്തില്‍ പങ്കെടുത്തു.

പിന്നീട് പമ്പ ഗണപതി ക്ഷേത്രത്തില്‍വെച്ച് 11.10ന് ഗൂര്‍ഖ എമര്‍ജന്‍സി വാഹനത്തില്‍ പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പുറപ്പെടും. 11.50ന് സന്നിധാനത്ത് എത്തും. പതിനെട്ടാംപടി കയറി 12.20ന് ദര്‍ശനം നടത്തും. ദേവസ്വം ഗസ്റ്റ്ഹൗസില്‍ വിശ്രമിച്ച ശേഷം മൂന്നോടെ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും.

ശബരിമല ദര്‍ശനമടക്കം നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. പ്രത്യേക വിമാനത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 6.20ന് തിരുവനന്തപുരത്തെത്തി, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍യും മുഖ്യമന്ത്രി പിണറായി വിജയന്‍യും ചേര്‍ന്ന് സ്വീകരിച്ചിരുന്നു.

 

]]>
https://www.chandrikadaily.com/president-draupadi-murmus-helicopter-descends-as-tires-go-down-concrete-was-poured-yesterday.html/feed 0
ശബരിമല യുവതിപ്രവേശനം; വ്യക്തതയില്ലാതെ മന്ത്രി കെ.ടി ജലീലിന്റെ മറുപടി https://www.chandrikadaily.com/minister-kt-jaleel-about-shabarimala-verdict-news.html https://www.chandrikadaily.com/minister-kt-jaleel-about-shabarimala-verdict-news.html#respond Sun, 23 Dec 2018 10:55:37 +0000 http://www.chandrikadaily.com/?p=114522 തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ വ്യക്തത നല്‍കാനാവാതെ മന്ത്രി കെ.ടി ജലീല്‍. ദര്‍ശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങള്‍ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് കെ.ടി ജലീല്‍ പറഞ്ഞു. സ്ത്രീകള്‍ പ്രവേശിച്ചതിന്റെ പേരില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ അതായിരിക്കും വിഷയമാവുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല. പക്ഷേ ഒരിക്കല്‍ സംഭവിക്കുമെന്നും കെ.ടി ജലീല്‍ പറഞ്ഞു.

ശബരിമലയിലെത്തിയ മനീതി സംഘം ദര്‍ശനം നടത്താതെ തിരിച്ചിരുന്നു. ഇവരെ അനുനയിപ്പിച്ച് പിറകോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലായിരുന്നു സംഘം. അതിനിടെ, ശബരിമലയിലേക്കുള്ള വഴിയില്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്ത് നീക്കിയതിന് ശേഷം യുവതികളുമായി സന്നിധാനത്തേക്ക് തിരിച്ചുവെങ്കിലും ഇടക്കുവെച്ച് പ്രതിഷേധം ശക്തമായതോടെ യുവതികളെ തിരിച്ചിറക്കി. അതേസമയം, ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനമാണ് വിഷയത്തിലുണ്ടാവേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.

കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികള്‍ കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയായിരുന്നു. ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കുകയായിരുന്നു.

]]>
https://www.chandrikadaily.com/minister-kt-jaleel-about-shabarimala-verdict-news.html/feed 0
ശബരിമല കയറാന്‍ ‘മനിതി’സംഘം; ശരണം വിളിച്ച് വഴിതടഞ്ഞ് പ്രതിഷേധം https://www.chandrikadaily.com/shabarimala-maneethi-group-protest-news.html https://www.chandrikadaily.com/shabarimala-maneethi-group-protest-news.html#respond Sun, 23 Dec 2018 04:48:04 +0000 http://www.chandrikadaily.com/?p=114485 പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ തമിഴ് നാട്ടില്‍ നിന്നും പുറപ്പെട്ട മനിതി കൂട്ടായ്മയിലെ ഒരു സംഘം ശബരിമലയിലേക്ക് തിരിച്ചു. ഇവരെ അനുനയിപ്പിച്ച് പിറകോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചുവെങ്കിലും ദര്‍ശനം നടത്താതെ തിരികെയില്ലെന്ന നിലപാടിലാണ് സംഘം. ശബരിമലയിലേക്കുള്ള വഴിയില്‍ ഇപ്പോള്‍ ഭക്തര്‍ ശരണം വിളികളുമായി പ്രതിഷേധിക്കുകയാണ്. അതേസമയം, ഹൈക്കോടതി നിരീക്ഷക സമിതിയുടെ തീരുമാനമാണ് വിഷയത്തിലുണ്ടാവേണ്ടതെന്നാണ് സര്‍ക്കാര്‍ നിലപാട്. സംഭവത്തെ തുടര്‍ന്ന് ശബരിമലയില്‍ സുരക്ഷ ശക്തമാക്കി.

കമ്പംമെട്ട് ചെക്ക്‌പോസ്റ്റ് വഴിയാണ് യുവതികള്‍ കേരളത്തില്‍ പ്രവേശിച്ചത്. മനിതി കൂട്ടായ്മയിലെ വനിതകള്‍ സഞ്ചരിച്ച വാഹനത്തിന് നേരെ കട്ടപ്പനയിലെ പാറപ്പുറത്ത് വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെ സംഘം യാത്ര തുടരുകയായിരുന്നു. ഇടുക്കിയിലും കോയമ്പത്തൂരിലുമടക്കം ഉയര്‍ന്ന പ്രതിഷേധം മറികടന്നാണ് പൊലീസ് സുരക്ഷയില്‍ എത്തുന്ന സംഘം കേരളത്തില്‍ പ്രവേശിച്ചത്.

ശനിയാഴ്ച്ച ഉച്ചയോടെ ചെന്നൈയില്‍ നിന്നും പുറപ്പെട്ട തീര്‍ത്ഥാടക സംഘത്തെ മധുരയില്‍ വിശ്വഹിന്ദു പരിക്ഷത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെങ്കിലും തമിഴ്‌നാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പിന്നീട് കേരള അതിര്‍ത്തിക്ക് സമീപം വച്ച് കേരള പൊലീസ് ഇവരുടെ സുരക്ഷ ഏറ്റെടുത്തു. തീര്‍ത്ഥാടക സംഘം കുമളി ചെക്ക് പോസ്റ്റ് കടന്നപ്പോള്‍ ദേശീയപാത ഉപരോധിച്ചു കൊണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തെങ്കിലും പൊലീസ് ഇവരെ പിടിച്ചു മാറ്റി വാഹനവ്യൂഹത്തിന് വഴിയൊരുക്കി.

]]>
https://www.chandrikadaily.com/shabarimala-maneethi-group-protest-news.html/feed 0
കെ. സുരേന്ദ്രന്റെ റിമാന്‍ഡ് 14 ദിവസത്തേക്ക് നീട്ടി https://www.chandrikadaily.com/surendran-14-days-remand-shabarimala-news.html https://www.chandrikadaily.com/surendran-14-days-remand-shabarimala-news.html#respond Thu, 06 Dec 2018 08:30:43 +0000 http://www.chandrikadaily.com/?p=112939 പത്തനംതിട്ട: ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ റിമാന്‍ഡ് കോടതി 14 ദിവസത്തേക്ക് നീട്ടി. പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ടതിരുനാള്‍ ദിവസം സന്നിധാനത്ത് സ്ത്രീയെ തടഞ്ഞ കേസിലാണ് കോടതിയുടെ നടപടി.

അതേസമയം, സുരേന്ദ്രനെ എത്രനാള്‍ ഇങ്ങനെ കസ്റ്റഡിയില്‍ തുടര്‍ന്നുകൊണ്ടു പോകുമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ നല്‍കിയ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. സുരേന്ദ്രന്‍ മാത്രമാണോ ആ പാര്‍ട്ടിയില്‍ ഉള്ളതെന്നും മന്ത്രിമാര്‍ക്കെതിരെയും കേരളത്തില്‍ കേസില്ലെയെന്ന് കോടതി ചോദിച്ചു. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി.

]]>
https://www.chandrikadaily.com/surendran-14-days-remand-shabarimala-news.html/feed 0
ബി.ജെ.പി വഴിതടയല്‍: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വര്‍ധിപ്പിച്ചു https://www.chandrikadaily.com/bjp-strike-pinarayi-vijayan-security-news.html https://www.chandrikadaily.com/bjp-strike-pinarayi-vijayan-security-news.html#respond Sun, 02 Dec 2018 06:04:56 +0000 http://www.chandrikadaily.com/?p=112519 തിരുവനന്തപുരം: ബി.ജെ.പി വഴിതടയല്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. ഓരോ സ്ഥലങ്ങളിലെയും പൈലറ്റ് വാഹനങ്ങളുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും എണ്ണം കൂട്ടിയിട്ടുണ്ട്. മന്ത്രിമാരുടെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചെങ്ങന്നൂരിലെ ചടങ്ങില്‍ 250 പൊലീസുകാരെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.

കെ സുരേന്ദ്രനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി വഴി തടയല്‍ സമരം പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ പതിനൊന്നിന് ചെങ്ങന്നൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, ജി സുധാകരന്‍, പി തിലോത്തമന്‍ എന്നിവരെ ബിജെപി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തകര്‍ റോഡില്‍ തടയും.

കെ സുരേന്ദ്രനെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കള്ളക്കേസില്‍ കുടുക്കുകയാണെന്നും മനുഷ്യാവകാശ ലംഘനം നടത്തുകയാണെന്നും ആരോപിച്ചാണ് ബിജെപിയുടെ വഴി തടയല്‍ സമരം. ശബരിമല വിഷയത്തില്‍ സംസ്ഥാന നേതൃത്വം സമരം മയപ്പെടുത്തിയതില്‍ ബിജെപി ദേശീയ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് സമരം ശക്തമാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. കൂടാതെ ശബരിമല നിലക്കലില്‍ ബിജെപി ഇന്ന് നിരോധനാജ്ഞ ലംഘിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

]]>
https://www.chandrikadaily.com/bjp-strike-pinarayi-vijayan-security-news.html/feed 0
ശബരിമല: ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നു https://www.chandrikadaily.com/shabarimala-ends-strike-news.html https://www.chandrikadaily.com/shabarimala-ends-strike-news.html#respond Thu, 29 Nov 2018 06:23:07 +0000 http://www.chandrikadaily.com/?p=112246 പത്തനംതിട്ട: ശബരിമലയില്‍ ബി.ജെ.പി പ്രക്ഷോഭം അവസാനിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സുപ്രീം കോടതിയുടെ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശന വിധിക്കെതിരെ ശബരിമലയില്‍ ബി.ജെ.പി നടത്തി വരുന്ന പ്രക്ഷോഭങ്ങള്‍ നിറുത്തിയേക്കും. പ്രക്ഷോഭം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കണക്കിലെടുത്താണ് തീരുമാനം. ഹൈക്കോടതി ഇടപെടല്‍ ഭക്തര്‍ക്ക് അനുകൂലമാണെന്ന് ബി.ജെ.പി വിലയിരുത്തുന്നു.

നിലയ്ക്കല്‍ പൊലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് നടത്താനിരുന്ന യുവമോര്‍ച്ച മാര്‍ച്ച് ഉപേക്ഷിച്ചു. ആചാരലംഘനം ഉണ്ടായാല്‍ മാത്രം ഇനി സമരം മതിയെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ഇനി മുതല്‍ പ്രതീകാത്മക സമരം മാത്രമായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. ഇത് നേരത്തെ തീരുമാനിച്ചതായിരുന്നു. കേന്ദ്രനേതൃത്വമായും ശബരിമല കര്‍മ്മസമിതിയുമായും ആലോചിച്ചാണ് തീരുമാനം. സന്നിധാനത്ത് ബി.ജെ.പി സമരം നടത്തിയിട്ടില്ല. എല്ലാ സമരവും പൂങ്കാവനത്തിന് പുറത്തായിരുന്നു. മറ്റു തീരുമാനങ്ങള്‍ കേന്ദ്രനേതൃത്വം നിയോഗിക്കുന്ന സമിതിക്കു ശേഷമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

]]>
https://www.chandrikadaily.com/shabarimala-ends-strike-news.html/feed 0
ശബരിമല; നിയമസഭയിലും പുറത്തും പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു https://www.chandrikadaily.com/niyamasabha-shabharimala-opposition-protest-news.html https://www.chandrikadaily.com/niyamasabha-shabharimala-opposition-protest-news.html#respond Thu, 29 Nov 2018 04:55:12 +0000 http://www.chandrikadaily.com/?p=112237 തിരുവനന്തപുരം: ശബരിമല വിഷയത്തെച്ചൊല്ലി നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം സഭ നിറുത്തി വെച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചതോടെ നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു.

സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭക്ക് പുറത്തും മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കാനാണ് ഇടത് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ആര്‍.എസ്.എസും ബി.ജെ.പിയും ഇതിന് പിന്തുണ നല്‍കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും സഭാ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 20 മിനിറ്റ് മാത്രം സമ്മേളിച്ച് സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം, ശബരിമലയിലേക്ക് കൂടുതല്‍ ആളുകള്‍ വരാതിരിക്കാനാണ് സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ശബരിമലയില്‍ നടപ്പിലാക്കിയിരിക്കുന്ന നിരോധനാജ്ഞ എത്രയും പെട്ടെന്ന് പിന്‍വലിക്കണം. ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധം ഇനിയും തുടരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

]]>
https://www.chandrikadaily.com/niyamasabha-shabharimala-opposition-protest-news.html/feed 0
രഹന ഫാത്തിമയെ പത്തനംതിട്ട കോടതിയില്‍ ഇന്ന് ഹാജരാക്കും https://www.chandrikadaily.com/rahana-fathima-pathanamthitta-court-news.html https://www.chandrikadaily.com/rahana-fathima-pathanamthitta-court-news.html#respond Thu, 29 Nov 2018 03:30:06 +0000 http://www.chandrikadaily.com/?p=112233 പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റും നടിയുമായ രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കും. രഹനയെ കസ്റ്റഡിയില്‍ വിടണമെന്ന പൊലീസിന്റെ അപേക്ഷയില്‍ കോടതി വാദം കേള്‍ക്കും.

കഴിഞ്ഞദിവസമാണ് മതവികാരം വ്രണപ്പെടുത്തി എന്ന കേസില്‍ പത്തനംതിട്ട പൊലീസ് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുവെന്ന ബിജെപി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് അറസ്റ്റുണ്ടായത്. 295 എ വകുപ്പ് പ്രകാരമാണ് കേസ്. പത്തനംതിട്ട പൊലീസ് കൊച്ചിയില്‍ എത്തിയാണ് രഹന ഫാത്തിമയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

]]>
https://www.chandrikadaily.com/rahana-fathima-pathanamthitta-court-news.html/feed 0
കെ സുരേന്ദ്രന് ജാമ്യം https://www.chandrikadaily.com/k-surendran-bail-news.html https://www.chandrikadaily.com/k-surendran-bail-news.html#respond Wed, 28 Nov 2018 07:16:56 +0000 http://www.chandrikadaily.com/?p=112147 തിരുവനന്തപുരം: നെയ്യാറ്റിന്‍കര തഹസില്‍ദാറെ ഉപരോധിച്ച കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം. ഡിസംബര്‍ അഞ്ചിന് വീണ്ടും ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം.

കേസില്‍ നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം, വിവിധ കേസുകളില്‍ ആറോളം പ്രൊഡക്ഷന്‍ വാറണ്ടുകള്‍ നിലനില്‍ക്കുന്നതിനാല്‍ സുരേന്ദ്രന് ജയില്‍ മോചിതനാകാനാവില്ല. കെ.സുരേന്ദ്രനെ പൊലീസ് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

]]>
https://www.chandrikadaily.com/k-surendran-bail-news.html/feed 0
നിരോധനാജ്ഞ ലംഘിച്ചു; ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍ https://www.chandrikadaily.com/prohibition-law-shabarimala-bjp-workers-arrested-news.html https://www.chandrikadaily.com/prohibition-law-shabarimala-bjp-workers-arrested-news.html#respond Sun, 25 Nov 2018 10:09:33 +0000 http://www.chandrikadaily.com/?p=111799 പത്തനംതിട്ട: നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച ബി.ജെ.പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഒന്‍പതംഗ സംഘത്തെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വാഹനങ്ങളിലായാണ് പ്രതിഷേധക്കാരെത്തിയത്.

ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെത്തിയത്. ശരണം വിളികളുമായി നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് ഇവര്‍ പോകുകയായിരുന്നു. നോട്ടീസില്‍ ഒപ്പുവെച്ചാല്‍ മാത്രമേ കയറ്റിവിടാനാകൂ, ദര്‍ശനം നടത്തി ആറുമണിക്കൂറിനകം മടങ്ങണം തുടങ്ങിയ നിബന്ധനകള്‍ പൊലീസ് മുന്നോട്ടുവെച്ചു. എന്നാല്‍ നോട്ടീസില്‍ ഒപ്പുവെക്കാനും, കൈപ്പറ്റാനും ഇവര്‍ വിസമ്മതിച്ചു.

നോട്ടീസ് കൈപ്പറ്റില്ലെന്നും, നിരോധനാജ്ഞ ലംഘിക്കുന്നതായും അറിയിച്ച് ഇവര്‍ ശരണം വിളി തുടരുകയായിരുന്നു. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുന്നതായി പൊലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത ഇവരെ ഇലവുങ്കലേയ്ക്ക് കൊണ്ടുപോയി. തുടര്‍ന്ന് പെരിനാട് സ്‌റ്റേഷനിലെത്തിച്ചു.

]]>
https://www.chandrikadaily.com/prohibition-law-shabarimala-bjp-workers-arrested-news.html/feed 0